Search This Blog

Sunday, October 28, 2018

Direction to remove unauthorised Boards... High Court of Kerala

അനധികൃത ബോർഡുകൾ അന്വേഷിച്ച് നഗരസഭ ഉദ്യോഗസ്ഥർ !

അനധികൃത ബോർഡുകളുടെ ശല്യംമൂലം എത്ര പരാതി പറഞ്ഞാലും ചിലയിടങ്ങളിൽ പരാതിക്കാർ വിവരാവകാശനിയമം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് ഇറങ്ങേണ്ടി വരും. എന്നാലിപ്പോൾ തൽക്കാലത്തേക്കെങ്കിലും ആ സ്ഥിതി മാറി. എവിടെയാണ് അനധികൃത ബോർഡുകൾ എന്നന്വേഷിച്ച് ഉദ്യോഗസ്ഥർ യാത്രയിലാണ്.  കാരണം 2018 ഒക്ടോബർ 30 നകം  അനധികൃത ബോർഡുകൾ എല്ലാം എടുത്തുമാറ്റണമെന്ന  ഹൈക്കോടതിയുടെ ഒരു വിധി തന്നെ. അല്ലെങ്കിൽ നഗരസഭാ സെക്രട്ടറിയും ഫീൽഡ് ഉദ്യോഗസ്ഥരും വ്യക്തിപരമായി ഉത്തരവാദിത്വം ഏൽക്കണമെന്നാണ് ഉത്തരവ്. രാഷ്ട്രീയപാർട്ടികളുടെ ആയാലും സിനിമയുടെ ആയാലും എടുത്തുമാറ്റണം. ഒക്ടോബർ 30ന് ശേഷം സ്ഥാപിക്കുന്ന ബോർഡുകൾ ആണെങ്കിലും അനധികൃതം എങ്കിൽ എടുത്തുമാറ്റണം. റോഡ് സേഫ്റ്റി നിയമത്തിൻറെ നിബന്ധനകൾ പ്രകാരം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവികളും ഈ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. 

WP(C) Nos. 22750 and 22784 of 2018, Order dated 23-10-2018

© Sherry 
www.niyamadarsi.com

No comments:

Post a Comment