Search This Blog

Monday, October 22, 2018

Toll exemption for local residents

*പ്രദേശവാസികൾക്ക് ടോൾ പിരിവിൽ നിന്നും ഇളവ്* 

പ്രദേശവാസികളായ ജനങ്ങളുടെ വാഹനങ്ങൾക്ക് ടോൾ പിരിവിൽ നിന്ന് ഇളവ് നൽകണമെന്ന് നിഷ്കർഷിക്കുന്ന ദേശീയ  പാത അതോറിറ്റിയുടെ സർക്കുലർ 2005 ൽ തന്നെ നിലവിൽ ഉള്ളതാണെങ്കിലും മുഴുവനാളുകളും അതിൻറെ ഗുണഭോക്താക്കൾ ആകുന്നില്ല. 

ടോൾപിരിവ് കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകളുടെ കാർ ജീപ്പ്മുതലായ വാഹനങ്ങൾക്ക് പ്രതിമാസം 150 രൂപയാണ് ടോൾ. 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ ചുറ്റളവിലുള്ള ആളുകളുടെ വാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ നൽകിയാൽ മതി. സർക്കാർ വകുപ്പുകളിലൂടെ ടോൾപിരിവ് നടത്തുന്ന കേന്ദ്രങ്ങൾക്ക് ആണ് ഈ ഇളവ് എന്നാണ് സർക്കുലറിൽ സൂചിപ്പിക്കുന്നത്. താമസസ്ഥലം തെളിയിക്കുന്നതിന് റേഷൻ കാർഡ് പാസ്പോർട്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ ഡ്രൈവിംഗ് ലൈസൻസ് ഇലക്ട്രിസിറ്റി ബിൽ ടെലഫോൺ ബിൽ പാൻകാർഡ് എന്നിവയിലേതെങ്കിലും ഒരു രേഖയും വാഹനത്തിൻറെ ഉടമസ്ഥത തെളിയിക്കുന്ന രേഖയും ആണ് സമർപ്പിക്കേണ്ടത്. ഇതേ പരിധിയിലുള്ള സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങളുടെ ജോലിക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും ഇളവുകൾ ബാധകമാണ്.
സർക്കുലറിൻറെ പകർപ്പ് www.niyamadarsi.com  വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

© Sherry
www.niyamadarsi.com

No comments:

Post a Comment