Search This Blog

Wednesday, October 24, 2018

Kerala shops and commercial establishments act amendment ordinance 2018

ഇനി ഇരുന്നു ജോലി ചെയ്യാം സ്ത്രീകൾക്ക് രാത്രിയും ജോലി ചെയ്യാം 


കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ് മെൻറ് നിയമത്തിൽ ഏറെനാൾ കാത്തിരുന്ന നിയമഭേദഗതി വന്നതോടുകൂടി ജോലിക്കിടയിൽ ഇരിക്കുക എന്നുള്ളത് അവകാശമായി മാറി. സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ച ഓഡിനൻസ് പുറത്തിറക്കിയതോടെ കൂടിയാണ് ഈ അവകാശം സ്ഥാപിതമായത്. സ്ത്രീകളുടെ ജോലിസമയം ഉപാധികൾ ഓടുകൂടി, യാത്രാസൗകര്യം ഉൾപ്പെടെ സ്ത്രീകൾക്ക് മതിയായ സംരക്ഷണമൊരുക്കി രാത്രി 9 മുതൽ രാവിലെ ആറുവരെ കൂടി നീട്ടി നൽകുന്നതിനും നിയമഭേദഗതി ഉണ്ട്. (നിലവിൽ വൈകീട്ട്ഏഴ് മുതൽ രാത്രിഒൻപത് വരെ മാത്രമാണ് നീട്ടിനൽകാൻ വ്യവസ്ഥയുള്ളത്). ചുരുങ്ങിയത് അഞ്ചു സ്ത്രീകളെങ്കിലും ഉള്ള ബാച്ചുകൾ ആയിട്ട് വേണം ഈ സമയത്ത് ജോലിക്ക് നിയോഗിക്കേണ്ട ത്. നിയമ ലംഘനങ്ങൾക്ക് പിഴ നിലവിലെ 5000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു. തുടർച്ചയായ നിയമലംഘനത്തിന് നിലവിലെ പതിനായിരം രൂപയിൽ നിന്ന് 2 ലക്ഷം രൂപയാക്കി ഉയർത്തി. തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെട്ട്  ജോലിചെയ്യുന്ന അപ്രൻ്റീസ്കൾക്കും ഈ അവകാശങ്ങൾ ലഭ്യമാണ്. 

ആഴ്ചയിൽ ഒരുദിവസം നിർബന്ധമായും അടച്ചിടണമെന്ന വ്യവസ്ഥയ്ക്കും ഭേദഗതിവരുത്തി. അതിനുപകരം ആഴ്ചയിലൊരിക്കൽ തൊഴിലാളിക്ക് നിർബന്ധമായും അവധി നൽകിയിരിക്കണം എന്ന ഭേദഗതി ഉൾപ്പെടുത്തി. 

No comments:

Post a Comment