Search This Blog

Saturday, October 27, 2018

Second marriage not a ground to deny the custody of children

*വിവാഹമോചനത്തിനുശേഷം രണ്ടാം വിവാഹം കഴിക്കുന്നത് കുട്ടികളുടെ കസ്റ്റഡി കിട്ടുന്നതിന് തടസ്സമല്ല എന്ന് സുപ്രീംകോടതി*

വിവാഹബന്ധങ്ങൾ വിവാഹമോചനത്തിൽ എത്തുമ്പോൾ യാതൊരുവിധ മോചനവും ഇല്ലാതായി മാറുന്നത് കുട്ടികളാണ്. അച്ഛനൻറയും അമ്മയുടെയും അവകാശവാദങ്ങൾക്കിടയിൽ കോടതി തീരുമാനിക്കുന്ന അവകാശിയുടെ അടുത്ത് സ്ഥിര താമസവും മറ്റേ അവകാശിയുടെ അടുത്ത് ഇടതാമസവും. അതായിരിക്കും കുട്ടികളുടെ ഗതി. ഇരുകക്ഷികളും സമ്മതിച്ചത് പ്രകാരം
കുട്ടികളുടെ കസ്റ്റഡി കിട്ടിയതിനുശേഷം ഭർത്താവ് വീണ്ടും വിവാഹം കഴിക്കുകയും കസ്റ്റഡി സംബന്ധിച്ച് വീണ്ടും  ഭാര്യ നിയമപരമായി ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്ത സമയം രണ്ടാംവിവാഹം പരിഗണിച്ച് കുട്ടികളുടെ കസ്റ്റഡി തിരികെ അമ്മയ്ക്ക്  നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പക്ഷേ സുപ്രീംകോടതി വിധിച്ചത് മറിച്ചാണ്. രണ്ടാം വിവാഹം കഴിച്ചു എന്ന കാരണത്താൽ കുട്ടികളുടെ കസ്റ്റഡി നിഷേധിക്കുന്നത് നിയമപരമായി നിലനിൽക്കുന്നില്ല എന്നാണ് രാജ്യത്തെ പരമോന്നത നീതിപീഠം വ്യാഖ്യാനിച്ചത്. 

[The rights and obligations as envisaged in the decree of divorce by mutual consent will bind both the parties. “We may also invite attention to Order II Rule 2 of the Code of Civil Procedure, 1908 specifying that where a plaintiff intentionally relinquishes, any portion of 11 his claim, he shall not afterwards sue in respect of the portion so relinquished”, the court said.]
Civil Appeal No.6525.2010
Judgment dated 24.10.18

© Sherry 9447200500
www.niyamadarsi.com

No comments:

Post a Comment