Search This Blog

Saturday, April 26, 2025

ഭൂമി പതിച്ചു ലഭിക്കാൻ

--ഭൂമി പതിച്ചു ലഭിക്കാൻ--  

വർഷങ്ങളായി കൈവശമുള്ള ഭൂമി പതിച്ചു നൽകുന്നതിനുവേണ്ടി   നൽകിയിട്ടുള്ള ഭൂമി പതിവ് അപേക്ഷകൾ പല കാരണങ്ങളാൽ നിഷേധിക്കപ്പെടുന്ന നിരവധി ആളുകൾ ഉണ്ട്. വർഷങ്ങളായി കൈവശാവകാശ രേഖ ഉള്ളവർ ആയിരിക്കും കൂടുതലും. എന്നാലും ഭൂമി പതിവിന് അനുകൂല തീരുമാനം ലഭിക്കാത്ത സാഹചര്യം. 

1960ലെ കേരള ഭൂമി പതിവ് നിയമപ്രകാരമാണ് സംസ്ഥാനത്ത് സർക്കാർഭൂമി പതിച്ച് നൽകുന്നത്. പഞ്ചായത്ത് പ്രദേശങ്ങളിൽ 1964 ലെ കേരള ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരവും മുനിസിപ്പാലിറ്റി കോർപ്പറേഷൻ പ്രദേശങ്ങളിൽ 1995ലെ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി ചട്ടങ്ങൾ അനുസരിച്ചുമാണ് ആണ് പതിവ് നടപടികൾ സ്വീകരിക്കുന്നത്. 

പഞ്ചായത്തുകളിലെ ഭൂമി പതിവ് 
കേരള ചട്ടങ്ങൾ പ്രകാരം വ്യക്തികൾക്കും കുടുംബങ്ങൾക്കും കൃഷി,ഭവന നിർമ്മാണം, അയൽവസ്തുവിന്റെ ഗുണകരമായ അനുഭവം (beneficial enjoyment) എന്നീ ആവശ്യങ്ങൾക്ക് ഭൂമി പതിച്ചു നൽകാവുന്നതാണ്.  

വ്യക്തിക്കോ കുടുംബത്തിനൊ കൃഷി, ഭവന നിർമ്മാണം എന്നിവയ്ക്കായുള്ള പതിവ് അപേക്ഷകൾ തഹസിൽദാർ മുമ്പാകെ സമർപ്പിക്കണം . ഗുണകരമായ വിനിയോഗത്തിനുള്ള അപേക്ഷകൾ റവന്യൂ ഡിവിഷൻ ഓഫീസർ മുമ്പാകെയാണ് സമർപ്പിക്കേണ്ടത്. വില്ലേജ് ഓഫീസറാണ് അപേക്ഷയിൽ ആദ്യ റിപ്പോർട്ട് നൽകേണ്ടത്. തഹസിൽദാർ പ്രസ്തുത അപേക്ഷയും രേഖകളും പരിശോധന നടത്തി നോട്ടീസ് പ്രസിദ്ധീകരിച്ച് പരാതികൾ ഇല്ലെങ്കിൽ മേൽപ്പറഞ്ഞ അപേക്ഷ ഭൂമി പതിവ് പരിഗണനയ്ക്കായി സമർപ്പിക്കും. പതിവ് കമ്മിറ്റി ശുപാർശ ചെയ്യുന്ന കേസുകളിൽ പതിവ് നടത്തി കൊടുക്കേണ്ട ഉദ്യോഗസ്ഥൻ ഉത്തരവ് നൽകേണ്ടതും നിശ്ചിത സമയപരിധി ക്കുള്ളിൽ പതിവ് തുക അടയ്ക്കുന്ന കേസുകളിൽ പട്ടയം അനുവദിക്കാവുന്നതുമാണ്.

മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ 1995ലെ പതിവ് ചട്ടങ്ങളനുസരിച്ചാണ് നൽകേണ്ടത്. ഇത് പ്രകാരം ഭവന നിർമ്മാണം, കടമുറികൾ വാണിജ്യപരമായ, ധർമ്മപരമായ ആവശ്യങ്ങൾ, അയൽവസ്തുവിന്റെ ഗുണകരമായ അനുഭവം എന്നിവയ്ക്കായി ഭൂമി പതിച്ചു നൽകാവുന്നതാണ്. 

പൊതുമരാമത്ത് റോഡുകളോട് ചേർന്നുള്ള സ്ഥലങ്ങൾ പതിച്ചു തടഞ്ഞുകൊണ്ട്
21.05.1996 ലെ 35333/സി/95/പൊ.മ.ഗ.വ സർക്കുലർ നിലവിലുണ്ട്

#land_assignment
#beneficial_enjoyment

No comments:

Post a Comment