Search This Blog

Wednesday, April 16, 2025

KLU ഉത്തരവ് ലഭിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചു എന്നതിൻറെ പേരിൽ നികുതി പുനർനിർണയം (പുരയിടമാക്കുന്നത്) നിഷേധിക്കാനാവില്ല

Kerala land utilisation order - KLU ഉത്തരവ് ലഭിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചു എന്നതിൻറെ പേരിൽ നികുതി പുനർനിർണയം (പുരയിടമാക്കുന്നത്) നിഷേധിക്കാനാവില്ല 
നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ ഭേദഗതികൾക്ക് മുന്നേ കെ എൽ യു ഉത്തരവ് (കേരള ഭൂവിനിയോഗ ഉത്തരവ്) പ്രകാരം കാർഷികേതര ആവശ്യത്തിന് ഉപയോഗിക്കാൻ അനുവാദം ലഭിച്ച ഭൂമി. ആ സമയം അപേക്ഷാവസ്തു ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നത് തടിമില്ല് നടത്താനായിരുന്നു അതുകൊണ്ടുതന്നെ കളക്ടറുടെ ഭൂവിനിയോഗ ഉത്തരവിൽ തടി മില്ല് നടത്താൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് കാലാന്തരത്തിൽ അവിടെ മറ്റു കെട്ടിടങ്ങൾ പണിതു. ശിലം എന്ന് റവന്യൂ രേഖകളിലുള്ള ഭൂമി തരം മാറ്റുന്നതിന് കേരള ഭൂനികുതി നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ ഭൂമി വിനിയോഗിച്ചിരിക്കുന്നത് മറ്റ് ആവശ്യങ്ങൾക്കാണ് എന്ന് പറഞ്ഞുകൊണ്ട് തഹസിൽദാർ ഭൂനികുതി പുനർനിർണയ അപേക്ഷ നിഷേധിച്ചു. നിശ്ചിതകാര്യത്തിനു വേണ്ടി മാത്രം നൽകിയ ഉത്തരവ് എന്നതിന്റെ പേരിൽ അത് ഭൂവിനിയോഗ ഉത്തരവായി കണക്കാക്കാൻ ആവില്ല എന്നും തഹസിൽദാർ കണ്ടെത്തി. 

ഉത്തരവിൽ ഭൂവിനിയോഗത്തിനു വേണ്ടിയുള്ളത് എന്ന് നേരിട്ട് പരാമർശം ഇല്ലെങ്കിലും  ഉണ്ടെങ്കിലും  തടിമില്ലിനായുള്ള ഉത്തരവും ഭൂവിനിയോഗ ഉത്തരവ് തന്നെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നികുതി പുനർനിർണയം നടത്തി നികുതി അടയ്ക്കാനുള്ള  അപേക്ഷയിൽ ഭൂനിയോഗ ഉത്തരവിന്റെ ലംഘനം ഉണ്ടോ എന്ന് നോക്കേണ്ട നിയമപരമായ അധികാരം തഹസിൽദാർക്കില്ല. ഭൂവിനിയോഗ ഉത്തരവിന്റെ ലംഘനമുണ്ടെങ്കിൽ ബന്ധപ്പെട്ട ജില്ലാ കളക്ടർ ആണ് തുടർ നടപടികൾ എടുക്കേണ്ടത്. ഭൂവീനിയോഗ നിയമ പ്രകാരം കാർഷികേതര ഉപയോഗത്തിന് എന്ന് അനുവാദം നൽകുന്നതിർറെ അർത്ഥം കൃഷിക്ക് അല്ലാതെയുള്ള ഏതുകാര്യത്തിന് ഉപയോഗിക്കാം എന്നാണ്. കേരള ഭൂനികുതി നിയമത്തിലെ വകുപ്പ് 6 എ പ്രകാരമുള്ള നികുതി പുനർനിർണയ അപേക്ഷ സംബന്ധിച്ച് തഹസിൽദാർ നടത്തേണ്ട അന്വേഷണം ഭൂവിനിയോഗ ഉത്തരവ് നിയമ പ്രകാരം ഉണ്ടോ എന്ന് മാത്രം മതി. അതിനപ്പുറത്തുള്ള അന്വേഷണം നടത്താൻ നികുതി പുനർനിർണയ അപേക്ഷയിൽ തഹസിൽദാർക്ക്  അധികാരമില്ല എന്ന് കേരള ഹൈക്കോടതി. 
WP(C) NO. 31832 OF 2024
J dated 26.3.2025

No comments:

Post a Comment