ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ കാലതാമസം വന്നാൽ എന്തു ചെയ്യണം
ജനനവും മരണവും തദ്ദേശ ഭരണകൂടങ്ങളിൽ രജിസ്റ്റർ ചെയ്യണം എന്നത് ജനന ഭരണ രജിസ്ട്രേഷൻ നിയമ പ്രകാരം നിർബന്ധമുള്ള കാര്യമാണ്. സമയത്ത് അത് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പിന്നീട് അതിനുള്ള ഉത്തരവ് നൽകേണ്ടത് ബന്ധപ്പെട്ട റവന്യൂ ഡിവോഷണൽ ഓഫീസർ (RDO)ആണ്.
വൈകിയുള്ള ജനന മരണ രജിസ്ട്രേഷൻ അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ റവന്യൂ ഡിവിഷണൽ ഓഫീസർ അതിൽ പ്രാദേശിക അന്വേഷണം നടത്തി മാതാവിന്റെയോ പിതാവിൻറെയോ തദ്ദേശ ഭരണകൂടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് ഉറപ്പുവരുത്തി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സാക്ഷ്യപത്രങ്ങൾ വാങ്ങേണ്ടതാണ്. അപേക്ഷകൻ അറിയിക്കുന്ന ജനനത്തീയതിയുടെ കൃത്യത പ്രാദേശികമായുള്ള അന്വേഷണത്തിൽ ഉറപ്പാക്കി വേണം ഇത് ചെയ്യാൻ. അപേക്ഷ നൽകുന്ന ആൾ പറയുന്ന ജനനത്തീയതി സ്കൂൾ സർട്ടിഫിക്കറ്റുകൾ പാസ്പോർട്ട് മാമോദിസ സർട്ടിഫിക്കറ്റുകൾ അപേക്ഷകന്റെ ബന്ധുവല്ലാത്ത അതേ സമയം അപേക്ഷകൾ നിർദ്ദേശിക്കാവുന്ന ജനനതീയതിയിൽ അറിവുണ്ടെന്ന് ബോധ്യപ്പെടുന്ന രണ്ട് പേരുടെ സാക്ഷ്യമൊഴികൾ, മറ്റു ലഭ്യമായ രേഖകൾ എന്നിവ പരിശോധിച്ചാണ് ആർഡിഒ റിപ്പോർട്ട് ചെയ്യേണ്ടത്. സംസ്ഥാനത്തിന് പുറത്തോ രാജ്യത്തിന് പുറത്തോ നടന്ന ജനനവും മരണവും ആണ് രജിസ്റ്റർ ചെയ്യേണ്ടതെങ്കിൽ ബന്ധപ്പെട്ട ഏജൻസികളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. Registration of birth and death act 1969 നിയമത്തിലെ വകുപ്പ് 13 ആണ് വൈകി ചെയ്യുന്ന റെജിസ്ട്രേഷനുകളെ പറ്റി പറയുന്നത്. ഒരു വർഷത്തിനകം രജിസ്റ്റർ ചെയ്യാത്ത ജനനം മരണം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവോടുകൂടി ചെയ്യണം എന്ന് കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ 1999 ലെ ചട്ടം 9 പറയുന്നു.
No comments:
Post a Comment