സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്
രാജ്യത്ത് ഭരണഘടന പ്രകാരം എല്ലാവരും തുല്യരാണ് (ആർട്ടിക്കിൾ 14). അതേസമയം എങ്കിലും പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിധ്യം ഇല്ല എന്ന് ഭരണകൂടത്തിന് തോന്നിയാൽ നിയമനങ്ങളിൽ സംവരണം നൽകാം. അതുകൊണ്ടുതന്നെ അത്തരം അപേക്ഷകളിൽ സമുദായം- ജാതി എന്നത് പിന്നോക്ക അവസ്ഥയുടെ പട്ടികയിൽ ഒരു പ്രധാന ഘടകമാണ്.
കേന്ദ്ര-സംസ്ഥാന ഉദ്യോഗ സംവരണം വിദ്യാഭ്യാസ സംവരണം എന്നിവ സംബന്ധിച്ച് പ്രവേശനത്തിനും വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും സ്കോളർഷിപ്പുകൾക്കും ജാതി സ്ഥിതി സംബന്ധിച്ച് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.
അത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഓരോ പട്ടികയിലും ഉൾപ്പെട്ട ജാതി വിഭാഗങ്ങളുടെ വിവരങ്ങൾ ഇങ്ങനെയാണ് :
1. പട്ടികജാതി SC
2. പട്ടിക ഗോത്രവർഗ്ഗം ST
3. മറ്റ് പിന്നോക്ക വിഭാഗങ്ങൾ OBC
4. മറ്റ് അർഹ സമുദായങ്ങൾ OEC I SC
5. മറ്റ് അർഹ സമുദായങ്ങൾ OEC II ST
6. മറ്റ് അർഹ സമുദായങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കർക്കർഹതയുള്ള ഒബിസി വിഭാഗങ്ങൾ
7. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ള സമുദായങ്ങൾ SEBC
ഇവയിൽ ഒന്നും ഉൾപ്പെടാത്ത ജാതി വിഭാഗങ്ങളെ സംവരണേതര വിഭാഗം എന്ന് കണക്കാക്കി സർട്ടിഫിക്കറ്റ് അനുവദിക്കുന്നു.EWS എന്ന വിഭാഗത്തിൽ കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ ഉദ്യോഗ തലത്തിലും വിദ്യാഭ്യാസ തലത്തിലും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷകന്റെ എസ്എസ്എൽസി ബുക്ക് / സർട്ടിഫിക്കറ്റ് / വിദ്യാഭ്യാസരേഖ എന്നിവയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ജാതി സർട്ടിഫിക്കറ്റിന് പകരമായി കരുതാം എന്ന് സർക്കാർ ഉത്തരവ് ഉണ്ട്. G.O.(P) No. 1/2021/PIE&MD - 07.10.21 തീയതിയിലെ ഉത്തരവിലാണ് ഈ പരാമർശം ഉള്ളത്. നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്, EWS സർട്ടിഫിക്കറ്റ്, SC ST വിഭാഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ ഈ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മറ്റ് പിന്നാക്ക വിഭാഗങ്ങൾ OBC
ഭരണഘടനയുടെ 15(4), 16(4), ആർട്ടിക്കിൾ പ്രകാരം സാമൂഹികമായ വിദ്യാഭ്യാസപരമായി നിൽക്കുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ഉദ്യോഗ മേഖലകളിൽ സീറ്റ് സംവരണവും ഇതര പരിരക്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിയിലെയർ (നിലവിൽ 8 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനം ഉള്ളവർ) ഒഴിവാക്കിയാണ് വിവിധ ജാതികൾക്ക് നിശ്ചിത ശതമാനം സംവരണം നടപ്പിലാക്കിയിരിക്കുന്നത്. കേന്ദ്ര ഉദ്യോഗങ്ങളിൽ 27 ശതമാനം ഒന്നിച്ചുള്ള സംവരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ (OBC) പട്ടിക ആകാതെ സംസ്ഥാന സർക്കാരുകളാണ് തയ്യാറാക്കുന്നത്.
SEBC - സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ
വിദ്യാഭ്യാസരംഗത്ത് പിന്നോക്ക വിഭാഗങ്ങൾക്ക് സീറ്റ് സംവരണം നൽകുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഈ ലിസ്റ്റിൽ എൺപതോളം സമുദായങ്ങൾ ഉൾപ്പെടുന്നുണ്ട്. 9 ജാതി ഗ്രൂപ്പുകൾക്കായി നിശ്ചിത ശതമാനം സംവരണം സാധാരണ വിദ്യാഭ്യാസം, പ്രൊഫഷണൽ കോഴ്സുകൾ, ബിരുദ ബിരുദാനന്തര കോഴ്സുകൾ എന്നിവയിൽ പ്രത്യേകമായി നൽകിയിരിക്കുന്നു.
ഒ ബി സി സർട്ടിഫിക്കറ്റ് ലഭിക്കാൻ
മറ്റ് പിന്നോക്ക സമുദായത്തിൽ പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റിന് വേണ്ടി ഈ ഡിസ്ട്രിക്ട് മുഖാന്തരം നിശ്ചിത ഫോറത്തിൽ വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകണം. ജാതി രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ, സ്കൂൾ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡ്, പരിവർത്തനം നടത്തിയവരാണെങ്കിൽ ബന്ധപ്പെട്ട ഗസറ്റ് പരസ്യം എന്നിവ തെളിവായി ഹാജരാക്കണം. വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം തഹസിൽദാർക്കാണ്. വില്ലേജ് ഓഫീസർ സമർപ്പിക്കുന്ന പ്രാദേശിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാർ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത്.
മിശ്രവിവാഹിതരിൽ ഒരാൾ മറ്റു പിന്നാക്ക സമുദായത്തിൽ പെട്ടയാൾ ആണെങ്കിൽ അവരുടെ മക്കൾക്ക് മറ്റു പിന്നാക്ക സമുദായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങൾക്കും മറ്റൊരു നിബന്ധനകൾക്ക് വിധേയമായി അർഹതയുണ്ട്.
അഡ്വ ഷെറി ജെ തോമസ്
No comments:
Post a Comment