ആരാണ് നിങ്ങളുടെ പിന്തുടർച്ചക്കാർ?
ഇന്ത്യയിൽ ക്രിസ്ത്യാനികളുടെ സ്വത്തുവകകൾ അവരുടെ കാലശേഷം എങ്ങനെ വിതരണം ചെയ്യപ്പെടണം എന്ന് നിശ്ചയിക്കുന്ന നിയമമാണ് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം. വിൽപ്പത്രത്തിലെ പറ്റിയും അതിനോടനുബന്ധിച്ച് കാര്യങ്ങളെപ്പറ്റിയും ഈ നിയമത്തിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മരണാനന്തരം ഒരാളുടെ സ്വത്ത് എങ്ങിനെ വിനിയോഗിക്കപ്പെടണം എന്ന് തീരുമാനിച്ച് എഴുതിവയ്ക്കുന്ന രേഖയാണ് മരണപത്രം അഥവാ വിൽപത്രം.
വിൽപ്പത്രം ഒരാൾക്ക് സ്വന്തം കൈപ്പടയിൽ എഴുതാവുന്നതാണ്. കുറഞ്ഞത് രണ്ടു സാക്ഷികൾ അതിൽ ഒപ്പിടണം. അതിലെ പ്രസ്താവനകൾ സുവ്യക്തം ആയിരിക്കണം. വിൽപ്പത്രം മുദ്രപത്രത്തിൽ എഴുതണമെന്നോ രജിസ്റ്റർ ചെയ്യണമെന്നോ നിർബന്ധമില്ല.
വകുപ്പ് 118 പ്രകാരം ഒരാൾക്ക് അടുത്ത ബന്ധുക്കൾ ഉണ്ടെങ്കിൽ അയാൾ മതപരമോ ധാർമികമോ ആയ സ്ഥാപനങ്ങൾക്ക് വസ്തു വിൽപത്രത്തിലൂടെ നൽകുവാൻ പാടില്ലാത്തതാണ്. എന്നാൽ അയാൾ മരിക്കുന്നതിന് 12 മാസം മുൻപാണ് വിൽപത്രം എഴുതിയിട്ടുള്ളത് എങ്കിലോ ആറു മാസങ്ങൾക്ക് മുമ്പാണ് അത് നിയമപ്രകാരമുള്ള ഒരു സ്ഥലത്ത് സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടുള്ളത് എങ്കിലോ ഈ തടസ്സം ബാധകമല്ല.
ബന്ധങ്ങൾദൃഡമാകാൻ അവകാശികൾ തമ്മിൽ തർക്കം ഇല്ലാതിരിക്കാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വത്ത് എങ്ങനെ വിതരണം ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് നല്ലതാണ്.
No comments:
Post a Comment