*വാഹനത്തിന്റെ രേഖകള് കൈവശമില്ലെങ്കില് വാഹനം പിടിച്ചെടുക്കാമോ ?*
1988 ലെ മോട്ടോര് വാഹന നിയമത്തില് ഏഴാം അധ്യായത്തിലാണ് ട്രാഫിക് നിയന്ത്രണത്തെപ്പറ്റി പറയുന്നത്. ട്രാഫിക് നിയന്ത്രണത്തിനായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥന് നല്കുന്ന ട്രാഫിക് നിര്ദ്ദേശങ്ങള് പാലിക്കാന് വാഹന ഡ്രൈവര്മാര് ബാധ്യസ്ഥരാണ്. മോട്ടോര് വാഹന നിയമത്തിലെ വകുപ്പ് 130 പ്രകാരം *യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല് വാഹനത്തിന്റെ ഡ്രൈവര് ലൈസന്സ് ഹാജരാക്കണം.* വകുപ്പ് 130(3) പ്രകാരം, വാഹനം രജിസ്റ്റര് ചെയ്ത അധികാരികളോ മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാല് *വാഹനം സംബന്ധിച്ച രേഖകള്* ഹാജരാക്കണം. *തല്സമയം രേഖകള് കൈവശമില്ലെങ്കില് അന്നേ ദിവസം മുതല് 15 ദിവസത്തിനുള്ളില് അറ്റസ്റ്റ് ചെയ്ത പകര്പ്പുകള് ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കുകയോ രജിസ്ട്രേര്ഡ് പോസ്റ്റിലൂടെ അയച്ചുകൊടുക്കുകയോ ചെയ്താല് മതിയാകും.* എന്നാല് *പോലീസ് ഉദ്യോഗസ്ഥന് ലൈസന്സ് അല്ലാതെ മറ്റ് എന്തെങ്കിലും രേഖകള് ആവശ്യപ്പെടുന്നതിനെപ്പറ്റി വകുപ്പ് 130 ല് പറയുന്നില്ല.* അതുകൊണ്ട് തന്നെ വകുപ്പ് 130(3) ല് മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥര് ആവശ്യപ്പെടുമ്പോള് രേഖകള് ഹാജരാക്കുന്നതിന് 15 ദിവസം സമയം ലഭിക്കുന്നതുപോലെ *പോലീസ് ഉദ്യോഗസ്ഥര് പരിശോധിക്കുമ്പോഴും ലൈസന്സ് ഒഴികെയുള്ള രേഖകള് ഹാജരാക്കാന് 15 ദിവസം സയമം നിയമപ്രകാരം ലഭ്യമാണ്.* എന്നാല് മോട്ടോര് വാഹന നിയമത്തിലെ വകുപ്പ് 207 പ്രകാരം *രജിസ്ട്രേഷന്/പെര്മിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങള്* സബ് ഇന്സ്പെക്ടര് റാങ്കില് താഴെയല്ലാത്ത് ഉദ്യോഗസ്ഥന് പിടിച്ചെടുക്കാം. (മോഷണം നടത്തിയ വാഹനം, മറ്റ് കുറ്റകൃത്യങ്ങളില് ഉള്പ്പെട്ടവ മുതലായ സംശയങ്ങളുടെ പേരില് പോലീസിന് ക്രിമിനല് നടപടിക്രമമനുസരിച്ചുള്ള മറ്റ് അധികാരങ്ങളും. ഉപയോഗിക്കാവുന്നതാണ്.)
www.shereyjthomas.com
No comments:
Post a Comment