Search This Blog

Friday, November 24, 2017

Short article on Right to Information act - Malayalam

അറിയാനും പറയാനും ചോദിച്ചുകൊണ്ടേയിരിക്കൂ.....

ഇന്ത്യയിവെ വിപ്ളവകരമായ നിയമങ്ങളില്‍ ഒന്നാണ് വിവരാവകാശനിയമം. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം പൊതു അധികാരികള്‍ തയ്യാറാക്കുന്ന രേഖകള്‍, പ്രമാണങ്ങള്‍ എന്നിവയുടെ പരിശോധന, കുറിപ്പടികള്‍ എടുക്കുന്നതിനും, പ്രമാണങ്ങളടുടെയും രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ എടുക്കുന്നതിനുമുള്ള അധികാരം, പദാര്‍ത്ഥങ്ങളുടെ സാമ്പിളുകള്‍ എടുക്കുക, കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ ഫ്ളോപ്പി ഡിസ്ക്, ടേപ്പ്, വീഡിയോ കസെറ്റ് മുതലായ രൂപത്തില്‍ ലഭിക്കുക, സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, സ്വകാര്യ സ്ഥാപനത്തെ സംബന്ധിച്ച് ഇലക്ട്രോണിക് രൂപത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എന്നിവ അറിയാനുള്ള അവകാശമാണ് വിവരാവകാശ നിയമം.

എങ്ങനെ അറിയാം ?

പത്ത് രൂപ കോര്‍ട്ട് ഫീസോ പോസ്റ്റല്‍ ഓര്‍ഡറോ പതിപ്പിച്ച് വെള്ള പേപ്പറില്‍ ചോദ്യങ്ങള്‍ എഴുതി ഏത് ഓഫീസില്‍ നിന്നാണോ മറുപടി ലഭിക്കേണ്ടത്, ആ ഓഫീസിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഏതൊക്കെ വിവരങ്ങളാണ് ലഭിക്കേണ്ടതെന്ന് സൂചിപ്പിക്കാന്‍ ആവശ്യമായ രേഖകളുടെ വിവരണവും വ്യക്തമാക്കണം. ലഭിക്കേണ്ട ഉത്തരം മനസ്സില്‍ കണ്ട് ചോദ്യം ഉണ്ടാക്കണം. അപേക്ഷകനെ ബന്ധപ്പെടുന്നതിന് ആവശ്യമായ വിവരങ്ങള്‍ ഒഴികെ മറ്റ് വ്യക്തിപരമായ വിശദാംശങ്ങളൊന്നും തന്നെ നല്‍കേണ്ടതില്ല. അപേക്ഷകന്‍െറ ജീവനും സ്വാതന്ത്രവുമായി  ബന്ധപ്പെട്ട വിഷയങ്ങളാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ അപേക്ഷകനെ അറിയിക്കേണ്ടതാണ്.എന്തുതന്നെയായാലും 30 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍ദ്ദിഷ്ഠ ഫീസ് വാങ്ങി ആവശ്യമായ വിവരങ്ങള്‍ അപേക്ഷകന് നല്‍കേണ്ടതാണ്. വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അപ്പീല്‍ നല്‍കാം. വിവരങ്ങള്‍ നല്‍കുന്നതിന് തടസ്സം നിന്നവരില്‍ നിന്നും ഒരു ദിവസത്തേക്ക് 250 രൂപ വീതം പിഴ ഈടാക്കാവുന്നതാണ്.

എങ്ങനെ ഉപയോഗിക്കാം 

ശരിയായി ഉപയോഗിച്ചാല്‍ ഈ നിയമം സമൂഹത്തിന് നല്ല രീതിയില്‍ ഗുണപരമാക്കിയെടുക്കാം. സമുദായങ്ങളുടെയോ സംഘടനകളുടെയോ ഒക്കെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ആവശ്യക്കാരെ സഹായിക്കുന്നതിനും അധികാരകേന്ദ്രങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയാനും അത് പൊതുജനങ്ങളെ അറിയിക്കാനും ഈ നിയമം ഉപയോഗിക്കാം. നിരന്തരമായി വിഷയങ്ങളില്‍ ഇടപൊടാനും നിരവധി വിവരങ്ങള്‍ ശേഖരിക്കാനും അതുവഴി ആധികാരികമായി സംവദിക്കാനും ഈ നിയമം ഉപയോഗിക്കാം.




No comments:

Post a Comment