*തൻറെ സമ്പാദ്യം ഭാര്യയ്ക്ക് നൽകാതെ വിൽപത്രം മൂലം അയൽവാസിക്ക് വസ്തു എഴുതി നൽകിയ നടപടി ചോദ്യം ചെയ്ത് ഭാര്യ നൽകിയ കേസിലാണ് സുപ്രീം കോടതി വിധി*.
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500 www.sherrylegal.in
Search This Blog
Sunday, June 2, 2019
Genuineness of will cannot be doubted for the reson that it is given to neighbour
*തൻറെ സമ്പാദ്യം ഭാര്യയ്ക്ക് നൽകാതെ വിൽപത്രം മൂലം അയൽവാസിക്ക് വസ്തു എഴുതി നൽകിയ നടപടി ചോദ്യം ചെയ്ത് ഭാര്യ നൽകിയ കേസിലാണ് സുപ്രീം കോടതി വിധി*.
Friday, May 24, 2019
Monday, May 20, 2019
What is 498A IPC? Simplified article in Malayalam.
*എന്താണ് 498 എ @ ഭാര്യക്കെതിരെയുള്ള ക്രൂരത ?*
#498A_cruelty
കേരളീയര്‍ സാമാന്യം നിയമസാക്ഷരത ഉള്ളവരാണ്. പോലീസ് എന്നോ കോടതി എന്നോ കേട്ടാല്‍ അങ്ങനെ പേടിയൊന്നുമില്ല. അത്യാവശ്യം വകുപ്പുകളെ പറ്റിയുമൊക്കെ പലര്‍ക്കുമറിയാം. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച് വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഇന്ന് പൊതുവേ ആളുകള്‍ക്ക് സുപരിചിതമായ വകുപ്പ് ആണ് ഐ പി സി 498 എ. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വകുപ്പില്‍ സ്ത്രീധനം ആവശ്യപ്പെട്ടോ കൂടുതല്‍ പണം ആവശ്യപ്പെട്ടോ ഭാര്യയോട് ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ വീട്ടുകാരോ ക്രൂരമായി പെരുമാറുന്നതാണ്ഈ കുറ്റം.
*കൂടുതല്‍ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന നിയമം*
വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നോ, ഭര്‍ത്താവിന്‍റെ ബന്ധുക്കളില്‍ നിന്നോ ക്രൂരമായ പെരുമാറ്റം അനുഭവപ്പെട്ടാല്‍ ഈ വകുപ്പ് പ്രകാരം കേസെടുക്കാം. കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ മൂന്നുവര്‍ഷംവരെ ശിക്ഷ ലഭിക്കും. ജാമ്യമില്ലാത്ത വകുപ്പു കൂടിയാണ് ഇത്. കേസിന് ബലം ഉണ്ടാക്കുന്നതിന് പലപ്പോഴും ഭര്‍ത്താവിന്‍റെ വീട്ടുകാരെ കൂടി പ്രതിപട്ടികയില്‍ ചേര്‍ത്തു കൊണ്ടായിരിക്കും പരാതികള്‍ തയ്യാറാക്കുന്നത്. പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി ഉണ്ടായതിനാല്‍ ഇടക്കാലത്ത് ജാമ്യമില്ലാത്ത രീതിയിലുള്ള പോലീസ് അറസ്റ്റ് വേണ്ട എന്നു വരെ പല നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. അതേസമയം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതികളുടെ പേരില്‍ യഥാര്‍ത്ഥ പ്രതികളും രക്ഷപ്പെട്ടു പോകുന്ന സാഹചര്യം ഉണ്ടാവുന്നതിനാല്‍ നിലവില്‍ ഈ വകുപ്പിന്‍റെ ജാമ്യമില്ലാത്ത അവസ്ഥയില്‍ മാറ്റമില്ല.
*എന്താണ് ക്രൂരത*
ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാര്യങ്ങളും, ഭാര്യയുടെ ശരീരത്തിനോ മനസ്സിനോ മുറിവോ അപകടമോ ഉണ്ടാക്കുന്നത് എന്തും ക്രൂരതയുടെ നിര്‍വചനത്തില്‍ വരും. അതോടൊപ്പം തന്നെ ഭാര്യയില്‍ നിന്നോ ഭാര്യയുമായി ബന്ധപ്പെട്ടവരില്‍ നിന്നോ അന്യായമായി സ്വത്ത് ആവശ്യപ്പെടുകയോ, മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയോ ചെയ്യുന്നതും, അത്തരം ആവശ്യം നിറവേറ്റാത്തതിന്‍റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നതും ക്രൂരതയുടെ പരിധിയില്‍ വരും, അത്തരത്തില്‍ പെരുമാറുന്നതും കുറ്റകരമാണ്.
*എവിടെ കേസ് നല്‍കും ?*
സാധാരണയായി ക്രിമിനല്‍ കുറ്റം നടന്നാല്‍ ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് അവിടെയാണ് പരാതി നല്‍കേണ്ടത്. വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവില്‍നിന്നോ ഭര്‍ത്താവിന്‍റെ വീട്ടുകാരില്‍ നിന്നോ സ്ത്രീധനം കൂടുതല്‍ ചോദിച്ചു കൊണ്ട് ശാരീരിക-മാനസിക ഉപദ്രവങ്ങള്‍ ഉണ്ടായാല്‍ നല്‍കാവുന്ന ക്രിമിനല്‍ പരാതിയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ്. കുറ്റകൃത്യം നടന്ന ഭര്‍ത്താവിന്‍റെ വീടിന്‍റെ പ്രാദേശിക പരിധിയില്‍ കേസ് നല്‍കണമെന്ന നിലവിലെ സാഹചര്യത്തില്‍ മാറ്റം വന്നു. വ്യത്യസ്ത അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി സുപ്രീംകോടതിയില്‍ നിലവിലിരുന്ന റഫറന്‍സ് കേസിലാണ് വിധി വന്നത്.ഉപദ്രവത്തിനു ശേഷം സ്ത്രീ അഭയംതേടി താമസമാക്കിയ സ്ഥലം ഏതാണൊ, ആ സ്ഥലത്തിന്‍റെ അധികാര പരിധിയിലും കേസ് നല്‍കാം. നിലവില്‍ താമസിക്കുന്ന സ്ഥലത്ത് വച്ച് കുറ്റകൃത്യങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നതിന്‍റെ പേരില്‍ ആ പ്രദേശത്ത് കേസ് നല്‍കാനാവില്ല എന്ന് വാദത്തിനാണ് മാറ്റം വന്നത്. ചുരുക്കത്തില്‍ കുറ്റകൃത്യം നടന്നു എന്നുപറയുന്ന ഭര്‍ത്താവിന്‍റെ പ്രദേശത്തുള്ള പോലീസ് സ്റ്റേഷനിലോ, പീഡനത്തിനുശേഷം സ്ത്രീ അഭയം തേടിയിരിക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കാം. പോലീസ് കേസ് എടുത്തില്ലെങ്കില്‍ നേരിട്ട് മജിസ്ട്രേറ്റ് കോടതി വഴിയും പരാതി നല്‍കാം.
*കേസെടുത്താല്‍ എന്ത് ചെയ്യണം ?*
ജാമ്യമില്ലാത്ത വകുപ്പ് ആയതിനാല്‍ അറസ്റ്റ് ഉണ്ടായാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കില്ല. സെഷന്‍സ്കോടതിയില്‍ നിന്നോ, മേല്‍ കോടതികളില്‍ നിന്നോ മുന്‍കൂര്‍ ജാമ്യം നേടിയതിനുശേഷം വേണം പോലീസില്‍ ഹാജരാകാന്‍. മുന്‍കൂര്‍ ജാമ്യം ഇല്ലെങ്കില്‍ പോലീസ് പ്രതികളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസിന്‍റെ സ്വഭാവമനുസരിച്ച് കോടതി റിമാന്‍ഡ് ചെയ്യുകയോ ജാമ്യത്തില്‍ വിടുകയോ ആകാം. പിന്നീട് കേസ് അന്വേഷണത്തിന് ശേഷം പോലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്ന മുറയ്ക്ക് അത് കോടതി ഫയലില്‍ സ്വീകരിച്ചാല്‍ പ്രതികള്‍ക്ക് കോടതിയില്‍ നിന്ന്സമന്‍സ് വരും. പിന്നീട് കേസിന്‍റെ വിചാരണ ആരംഭിക്കും. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണം തിരികെ കിട്ടാനും, സ്വന്തമായി ആവശ്യത്തിന് വരുമാനമില്ലാത്ത ഭാര്യയാണെങ്കില്‍ ചെലവിന് കിട്ടാനും മറ്റും അനുബന്ധ കേസുകളും കുടുംബ കോടതികളിലും ഉണ്ടായേക്കാം.
© Sherry J Thomas
|sherryjthomas@gmail.com|
Friday, May 17, 2019
What to do if the police refuse to register FIR .. private complaint .. Lakithakumari case .. simplified explanation video in Malayalam
Thursday, May 16, 2019
CRZ - width of the creek or 100 metre whichever is less is only treated as No Development Zone. #coastal regulation zone
#coastal regulation zone
Saturday, May 11, 2019
One sided clause in builder buyer agreement not legal - unfair trade practice..said supreme court.
*ഫ്ളാറ്റ് നിർമ്മാണം- ഏകപക്ഷീയമായ കരാർ നിയമവിരുദ്ധമെന്ന് സുപ്രീം കോടതി*
ഫ്ലാറ്റ് നിർമാണ കരാറിൽ ഉപഭോക്താവ് അടയ്ക്കേണ്ട തുക കാലതാമസം വരുത്തിയാൽ 18 ശതമാനം പലിശയാണ് കരാറിൽ. അതേസമയം പറഞ്ഞ സമയത്ത് ഫ്ലാറ്റ് പൂർത്തീകരിച്ച് നൽകിയില്ലെങ്കിൽ നിർമ്മാണ കമ്പനി ഉപഭോക്താവ് നൽകേണ്ട പലിശ 9 ശതമാനം മാത്രം. കരാർലംഘനം ഉണ്ടായാൽ ഇരുകക്ഷികളും പരസ്പരം പാലിക്കേണ്ട നഷ്ടപരിഹാര വ്യവസ്ഥകൾ തികച്ചും ഏകപക്ഷീയം. ഇത്തരം സാഹചര്യത്തിൽ ദേശീയ ഉപഭോക്ത്ര കമ്മീഷൻറെ കണ്ടെത്താൻ ശരിവെച്ച് സുപ്രീംകോടതിയും നിർമ്മാതാവ് നീതിയില്ലാത്ത കച്ചവട തന്ത്രമാണ് പാലിച്ച് പോന്നതെന്ന് കുറ്റപ്പെടുത്തി. ഉപഭോക്ത്ര സംരക്ഷണ നിയമത്തിൻറെ 2(ആർ) വകുപ്പിൽ വിവരിക്കുന്ന നീതിപൂർവം അല്ലാത്ത കച്ചവട തന്ത്രമായി ഇതിനെ കാണണം.
Civil Appeal 12238.2018 & 1677.2019
© Sherry J Thomas 12.5.19
To get legal updates, join Admin only WhatsApp group
https://chat.whatsapp.com/4ABB9he1iCV3bUewIQCbiz
Friday, May 3, 2019
വിദേശത്ത് ജോലിക്ക് പോകുന്നവരുടെ സംരക്ഷണത്തിന് .. protection of Indians working abroad..
*വിദേശത്ത് ജോലിക്ക് പോകുന്നവരുടെ സംരക്ഷണത്തിന്*
സാങ്കേതിക പരിജ്ഞാനം ഉള്ളവരും ഇല്ലാത്തവരുമായി നിരവധി ഇന്ത്യക്കാർ, പ്രത്യേകിച്ച് കേരളീയർ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. 1983 ലെ എമിഗ്രേഷൻ നിയമമാണ് വിദേശത്ത് ജോലി തേടി പോകുന്നവർക്ക് സംരക്ഷണം നൽകുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉള്ള നടപടികൾ വിവരിക്കുന്നത്. കാലത്തിനനുസൃതമായി പുതുക്കേണ്ടത്ണ്ടെങ്കിലും നിലവിൽ ആശ്രയിക്കാവുന്നത് നിയമത്തെയാണ്.
*പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻഡ്സ്*
എമിഗ്രേഷൻ നിയമപ്രകാരം പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻഡ്സ് (PGE) നാണ്
ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ കാരെ സംരക്ഷിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഉള്ളത്. വിദേശത്തേക്ക് തൊഴിലാളികളെ നിയമിക്കുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടത് പ്രൊട്ടക്ടർ ജനറലാണ്. ഇതു സംബന്ധിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതിനും, തിരച്ചിലുകൾ നടത്തുന്നതിനും അധികാരമുണ്ട്. കൂടാതെ സിവിൽ കോടതിയുടെതായ അധികാരങ്ങൾ പ്രയോഗിക്കാനുമാകും.
*പ്രൊട്ടക്ടർ ഓഫ് എമിഗ്രൻഡ്സ്*
പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രേൻസിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് പ്രൊട്ടക്ടർ ഓഫ് എമിഗ്രെൻസ്. എമിഗ്രേഷൻ നിയമപ്രകാരം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി നൽകേണ്ടത് ഇവരാണ്.
© Sherry J Thomas
|sherryjthomas@gmail.com| 9447200500|
Friday, April 26, 2019
Whether Children participating in strikes an offence under Juvenile Justice Act ? Liability of parents !
Article by Sherry J Thomas @ 9447200500
ഒരു സമരത്തിന്‍റെ ഓര്‍മ്മ
നിര്‍മ്മലയുടെ മകൾ അപ്പര്‍ പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്. നിരവധിയാളുകള്‍ പങ്കെടുക്കുന്ന ഒരു വലിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് സമരം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു മകളുടെ സ്കൂളിലെ അധ്യാപകര്‍. സമരത്തിന് ചിലരെല്ലാം എതിരാണ് പക്ഷെ ചിലര്‍ അനുകൂലവുമാണ്. പരസ്യപരിപാടികള്‍ ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്നു. ഇതിനിടെ സമരവേദിയുടെ സമീപത്തുള്ള ഒരു സ്കൂളിന്‍റെ മതിലില്‍ സമരത്തിന്‍റെ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ രംഗത്തിറക്കിയ അധ്യാപികമാരുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് കുട്ടികളെ ഇതിന് നിര്‍ബന്ധിക്കുന്നുവെന്ന പേരില്‍ പരാതിയുമായി വേറെ ചില മാതാപിതാക്കളും രംഗത്തെത്തി. തങ്ങളുടെ വീടിനടുത്ത്, ജനവാസകേന്ദ്രത്തില്‍ എണ്ണകമ്പനിയുടെ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തില്‍ മുമ്പൊരിക്കല്‍ കുട്ടിയുമൊത്ത് സമരത്തില്‍ പങ്കെടുക്കാന്‍ പോയ കാര്യം നിര്‍മ്മലയുടെ ഓര്‍മ്മയില്‍ വന്നു. അന്ന് നടന്ന സമരത്തില്‍ ചെറിയതോതില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടിയുടെ കാലില്‍ ആരോ ചവിട്ടി പരിക്കുപറ്റി ആശുപത്രിയില്‍ എത്തിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോടതിയില്‍ നിന്ന് നിര്‍മ്മലയ്ക്ക് ഒരു സമന്‍സ് കിട്ടി- കുട്ടിയെ സമരത്തില്‍ പങ്കെടുപ്പിച്ചതിന് കുട്ടിയുടെ രക്ഷകര്‍ത്താവ് എന്ന നിലയില്‍. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്‍റെ വകുപ്പ് 75 ന്‍റെ ലംഘനം നടത്തി എന്നതാണ് കുറ്റമായി സൂചിപ്പിച്ചിരുന്നത്. അതിന്‍റെ വേവലാതിയില്‍ കഴിഞ്ഞിരുന്ന അവര്‍, കുട്ടിയെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അധ്യാപകര്‍ കൊണ്ടുനടന്ന്, സമരത്തില്‍ പങ്കെടുപ്പിച്ചാല്‍ പിന്നെയും സമന്‍സ് തനിക്കുവരുമോ എന്ന ഭയത്തിലായിരുന്നു.
കുട്ടി സമരത്തില്‍ പങ്കെടുത്താല്‍ സമന്‍സ് അമ്മയ്ക്കോ?
സമരങ്ങള്‍ ചിലപ്പോള്‍ പോലീസ് ഇടപെടലില്‍ കലാശിക്കും. അത്തരം സംഭവങ്ങളിലും അതല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ക്ക് കുട്ടി ഇരയാകാന്‍ ഇടവരുമ്പോഴും അക്കാര്യത്തിന് കുട്ടിയെ - എക്സ്പോസ് -(Expose) ചെയ്തു എന്ന കാരണത്താല്‍ രക്ഷാകര്‍ത്താവോ, കുട്ടിയുടെ യഥാര്‍ത്ഥ ഉത്തരവാദിത്വത്തിലുള്ളയാളോ കുറ്റക്കാരനാകും. കുട്ടിയുടെ ഉത്തരവാദിത്വമുള്ളയാള്‍ കുട്ടിയെ ഉപദ്രവിച്ചാലും, മനപൂര്‍വ്വമായ അശ്രദ്ധകാരണം കുട്ടി അപായപ്പെടാന്‍ ഇടയാക്കിയാലും ഉപേക്ഷിച്ചാലുമൊക്കെ ആരോപിക്കുന്ന അതേ കുറ്റം തന്നെയാണ് കുട്ടിയെ സമരത്തില്‍ പങ്കെടുപ്പിക്കുന്നതുവഴി ഉണ്ടാകുന്ന കുറ്റം. കുട്ടിക്ക് ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് രക്ഷകര്‍ത്താക്കള്‍ക്കെതിരെ കുറ്റം ആരോപിക്കുന്നത്. കുറ്റക്കാരെന്നു കണ്ടാല്‍ 3 വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ഇവ രണ്ടും കൂടിയോ ഉണ്ടാകും.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ പറയുന്ന ക്രൂരത എന്ന പദത്തിന്‍റെ നിര്‍വ്വചനത്തില്‍ കുട്ടിയെ ഉപദ്രവിക്കുന്നത്, ഉപേക്ഷിക്കുന്നത്, ചീത്ത പറയുന്നത്, ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാക്കുന്നത് എന്നിവയൊക്കെ വരും. യഥാര്‍ത്ഥമാതാപിതാക്കള്‍ കുട്ടിയെ കൈവിടേണ്ടിവന്നത് അവരുടെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാണെങ്കില്‍ അക്കാര്യം തെളിയിക്കാനായാല്‍ ശിക്ഷയില്‍ നിന്നൊഴിവാകാം. അതിനര്‍ത്ഥം, സമരങ്ങളില്‍ കുട്ടികള്‍ പങ്കെടുത്താല്‍, അവര്‍ അനാവശ്യമായ ശാരിരിക, മാനസിക പീഡകള്‍ക്ക് ഇരയായാല്‍ അവരെ സമരത്തില്‍ പങ്കെടുപ്പിച്ചതിന്, അല്ലെങ്കില്‍ അത്തരം ശാരീരിക മാനസിക വേദനങ്ങള്‍ക്ക് ഇരയാകുന്നതിന് വിട്ടു എന്ന കാരണത്താല്‍ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് വരാം എന്നാണ്.
കുട്ടികളെക്കൊണ്ട് പോസ്റ്റര്‍ ഒട്ടിപ്പിച്ചാലൊ ?
കുട്ടികളുടെ ഇഷ്ടത്തിനു വിരുദ്ധമായോ അല്ലെങ്കില്‍ കുട്ടികള്‍ക്ക് ശാരീരിക മാനസിക വേദനകള്‍ ഉണ്ടാക്കാന്‍ ഇടവരുന്നതോ ആണ് പോസ്റ്റര്‍ ഒട്ടിക്കല്‍ സംഭവമെങ്കില്‍ അതും പ്രശ്നം തന്നെ. കുട്ടിയുടെ ഇഷ്ടത്തോടെ വിട്ടാല്‍ പോലും സംഘര്‍ഷ സ്ഥലങ്ങളില്‍ കുട്ടികളെ എത്തിച്ചേരാന്‍ അനുവദിക്കുന്നതും അവിടെ അവര്‍ക്ക് ശാരീരിക മാനസിക വേദനകള്‍ ഉണ്ടാക്കുന്നതും കുറ്റകരമാകും. അധ്യാപകരോ, കുട്ടിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്ന സ്ഥാപനത്തിലെ അധികാരിയോ ആണ് ഇത്തരത്തില്‍ ആരോപണവിധേയരാകുന്നതെങ്കില്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍, മാതാപിതാക്കളെ അപേക്ഷിച്ച് ശിക്ഷ കൂടുതലാണ്- 5 വര്‍ഷം കഠിന തടവും 5 ലക്ഷം രൂപ പിഴയുമാണ ശിക്ഷ.
Registers of senior citizens to be maintained in Police Station - video by Sherry J Thomas
60 വയസ്സ് കഴിഞ്ഞാൽ പിന്നെ പേര് പോലീസ് സ്റ്റേഷനിൽ !
https://youtu.be/uSUTQMS1tvs
Monday, April 15, 2019
498A .. jurisdiction to file case
#498A_IPC
Crl Appeal No.21.2012 dated 9.4.19
© Sherry 15.4.19
Sunday, April 14, 2019
Pension can be attached .. maintenance to wife
www.niyamadarsi.com
Friday, April 12, 2019
Voter helpline article in Malayalam
#വോട്ട്_ക്രമനമ്പറും_ബൂത്തും അറിയാൻ പേരു മാത്രം മതി
#voter_helpline
ബൂത്തിൽ വോട്ടു ചെയ്യാൻ എത്തുമ്പോൾ വോട്ടർപട്ടികയിലെ ക്രമനമ്പറും ബൂത്ത് നമ്പറും മറ്റ് വിവരങ്ങളും അടങ്ങിയ സ്ലിപ്പ് കയ്യിലുണ്ടെങ്കിൽ പോളിംഗ് എളുപ്പമാകും. ചുരുങ്ങിയ പക്ഷം അത് കയ്യിലുണ്ടെങ്കിൽ വോട്ടർ ആണ് എന്ന ഒരു ഉറപ്പിൽ പോളിംഗ് സ്റ്റേഷനിൽ ആധികാരികമായി തല ഉയർത്തി നിൽക്കാൻ ശീലിച്ചവരാണ് നമ്മളിൽ പലരും. സ്വന്തം പോളിംഗ് ബൂത്ത്, ക്രമനമ്പർ തിരിച്ചറിയാൻ ഇന്ന് എളുപ്പ മാർഗ്ഗങ്ങൾ ഉണ്ട്. വോട്ടർപട്ടിക മുഴുവനായി പരതി നോക്കേണ്ട. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ കയറിയും പരതേണ്ട. സ്മാർട്ട് ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കാര്യം എളുപ്പമാണ്.
#എങ്ങനെ ഉപയോഗിക്കാം
1. ആൻഡ്രോയിഡ് പ്ലേസ്റ്റോറിൽ നിന്ന് ചൂണ്ടുവിരൽ വോട്ട് ചെയ്യുന്ന ചിത്രമുള്ള വോട്ടർ ഹെൽപ്പ് ലൈൻ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആപ്പ് ആണ് ഇത്.
2. ഈ ആപ്പിലൂടെ പേര് വിവരം കൊണ്ടും തിരിച്ചറിയൽ കാർഡ് നമ്പർ കൊണ്ടും നമ്മുടെ ബൂത്ത് ഏതാണെന്നും വോട്ടെടുപ്പ് നടക്കുന്ന സ്ഥലം ഏതാണെന്നു. ക്രമനമ്പർ ഏതാണെന്നും എളുപ്പം തിരിച്ചറിയാനാകും. ഈ ആപ്പിൽ കയറി പേര്, സംസ്ഥാനം, നിയോജകമണ്ഡലം എന്നിവ എൻറർ ചെയ്താൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച വോട്ടർ പട്ടികയിലെ വിവരങ്ങൾ തെളിഞ്ഞുവരും. ഈ വിവരങ്ങൾ വാട്സാപ്പിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയൊ പകർത്തി സൂക്ഷിക്കാനും കോപ്പി ചെയ്യാനും സാധിക്കും. എത്ര പേരുടെ വിവരങ്ങൾ വേണമെങ്കിലും ഇങ്ങനെ ശേഖരിക്കാം.
3. സ്വന്തം ക്രമനമ്പർ വിവരങ്ങൾ കൂടാതെ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച പൊതു വിവരങ്ങളും സ്ഥാനാർഥികളെ സംബന്ധിച്ച വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്.
4.പട്ടികയിൽനിന്ന് തെറ്റായി പുറത്തു പോയവരെ തിരികെ ചേർക്കാനും തെറ്റുകൾ തിരുത്താനും സ്ഥലത്തില്ലാത്ത വരെ മാറ്റാനും, പ്രത്യേക അപേക്ഷകൾ ഈ ആപ്പിലൂടെ നൽകാം.
5. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ നൽകാനും ഈ ആപ്പ് ഉപയോഗിക്കാം.
താഴെപ്പറയുന്ന ലിങ്കിലൂടെ പ്ലേസ്റ്റോറിൽ നിന്ന് ഈ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യാം
https://play.google.com/store/apps/details?id=com.eci.citizen
Thursday, April 11, 2019
Promise to marry and sex.. amounts to rape- Supreme Court reiterates.
#promise_to_marry
(Crl Appeal No.629/2019 Supreme Court)
Thursday, April 4, 2019
Parliament election- article in Malayalam- history of parliament election - democratic prospective
9447200500
Monday, April 1, 2019
Creamy Layer
9447200500
01.4.19
Saturday, March 30, 2019
Bank locker
http://niyamadarsi.com/details/det/IPadiUBLyO/------Breaking-open-of-unused-bank-lockers---article-in-Malayalam.html
*ഒരു വർഷത്തിലധികം ഉപയോഗിക്കാത്ത ലോക്കറുകൾ ബാങ്കുകൾക്ക് പൊളിച്ചുമാറ്റാം*
സമ്പാദ്യം സുരക്ഷിതമാക്കാൻ ബാങ്ക് ലോക്കർ എടുക്കുന്നത് നല്ലതാണ്. ആഭരണങ്ങളും മറ്റു വിലപ്പെട്ട രേഖകളും അവിടെ സുരക്ഷിതമായി ഇരിക്കും. പക്ഷേ ഒരു വർഷത്തിലധികമായി ഉപയോഗിക്കാത്ത ബാങ്ക് ലോക്കറുകൾ ബലംപ്രയോഗിച്ച് പൊളിച്ച് തുറക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. 2007 ഏപ്രിൽ മാസം പുറത്തിറങ്ങിയ റിസർവ് ബാങ്കിൻറെ മാർഗനിർദേശങ്ങളിൽ അക്കാര്യം വ്യക്തമാണെങ്കിലും അധികം പേരും അത് ശ്രദ്ധിക്കാറില്ല.
*തുറക്കുന്നതിനു മുമ്പ് നോട്ടീസ് നൽകണം*
ഉപയോഗിക്കാത്ത ലോക്കർ ബലംപ്രയോഗിച്ച് തുറക്കുന്നതിനു മുമ്പ് ഉപഭോക്താവിന് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്ന കാരണം ചോദിക്കുന്ന നോട്ടീസ് ബാങ്കിൽനിന്ന് നൽകണം. ലോക്കർ കരാർ ഒപ്പിടുന്ന സമയത്ത് തന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണം എന്നാണ് ചട്ടം. അതോടൊപ്പംതന്നെ ഉപഭോക്താവിന്റെ കെവൈസി വിവരങ്ങളും ലോക്കർ നൽകുന്ന സമയത്ത് തന്നെ ബാങ്കിന് ബോധ്യമായിരിക്കണം. ഇക്കാര്യത്തിന് ഉപഭോക്താക്കളെ ഹൈറിസ്ക് ഉപഭോക്താക്കൾ എന്നും മീഡിയം റിസ്ക് ഉപഭോക്താക്കൾ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ഹൈ റിസ്ക്ഉപഭോക്താക്കൾ ഒരുവർഷമായി ലോക്കർ ഉപയോഗിച്ചില്ലെങ്കിൽ ഇത്തരത്തിൽ നടപടികൾ ആരംഭിക്കാം. മീഡിയം റിസ്ക് ഉപഭോക്താക്കൾ മൂന്നുവർഷം ലോക്കർ ഉപയോഗിച്ചില്ലെങ്കിൽ ആണ് നടപടി. നോമിനി ഉള്ള സാഹചര്യത്തിൽ നോമിനിക്ക് ലോക്കൽ തുറക്കാം. നോമിനി ഇല്ലെങ്കിൽ പിന്തുടർച്ചാവകാശികൾക്കാണ് അതിനുള്ള അധികാരം.
© Sherry J Thomas 30.3.19
www.niyamadarsi.com
Friday, March 22, 2019
CRZ 2018 Notification....plan yet to come.
#കാത്തിരിപ്പ് #CRZ
1991, 2011 ഒടുവിൽ 2018 ഇങ്ങനെ മൂന്നു തവണ തീര നിയന്ത്രണ വിജ്ഞാപനം പുറത്തിറക്കി. 1991 ലെ വിജ്ഞാപനം പ്രകാരം പുറത്തിറക്കിയ തീരപരിപാലന പ്ലാൻ ഉപയോഗിച്ചാണ് 2011ലും കാര്യങ്ങൾ നടത്തിയിരുന്നത്. ഒടുവിൽ 2011 ലെ തനതായ പ്ലാൻ പുറത്തിറങ്ങിയപ്പോഴേക്കും 2018 നോട്ടിഫിക്കേഷൻ വന്നു. ദ്വീപുകൾക്ക് 20 മീറ്റർ മാത്രമാണ് നിയന്ത്രണ മേഖല എന്ന് കണ്ട് ഒരുപാട് പേർ തങ്ങളുടെ വീടുകൾക്ക് സ്ഥിരം നമ്പർ കിട്ടുമെന്ന് പ്രത്യാശിച്ചു. പക്ഷേ അവർക്ക് ഇനിയും കാത്തിരിക്കണം. 2018 പ്രകാരമുള്ള പുതിയ പ്ലാൻ (CZMP)തന്നെ വരണം എന്നാണ് പറയുന്നത് !
Tuesday, March 12, 2019
Election campaign
----തെരഞ്ഞെടുപ്പുകാലത്ത് ആപത്ത് ഉണ്ടാകാതിരിക്കാൻ !----
ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 123 മനസ്സിരുത്തി മനസ്സിലാക്കിയാൽ തിരഞ്ഞെടുപ്പു പ്രചരണകാലത്ത് ആപത്ത് ഒഴിവാക്കാം. വോട്ട് ചെയ്യുന്നതിനു ചെയ്യാതിരിക്കുന്നതിനും പാരിതോഷികം നൽകുന്നത്, ഭീഷണി സമ്മർദ്ദം എന്നിവ ഉപയോഗിക്കുന്നത്
കുറ്റകരമാണെന്ന് പൊതുവെ എല്ലാവർക്കും അറിയാം.
സ്ഥാനാർത്ഥിയെ സ്ഥാനാർത്ഥിയുടെ ഏജൻറോ മറ്റാരെങ്കിലുമോ സ്ഥാനാർത്ഥിയുടെ സമ്മതത്തോടെ മതത്തിൻറെ, ജാതിയുടെ, സമുദായത്തിന്റെ, ഭാഷയുടെ അടിസ്ഥാനത്തിൽ വോട്ടു ചെയ്യാൻ പറയുന്നതും ചെയ്യരുത് എന്ന് പറയുന്നതും കുറ്റകരമാണ്.
മതത്തിൻറെ, ജാതിയുടെ, സമുദായത്തിന്റെ, ഭാഷയുടെ അടിസ്ഥാനത്തിൽ ശത്രുതയും വെറുപ്പും ഉണ്ടാക്കുന്നതും കുറ്റകരമാണ്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതെങ്കിലും സ്ഥാനാർത്ഥിയെ പറ്റി തെറ്റായതോ തെറ്റെന്ന് വിശ്വസിക്കുന്നതോ, ശരിയാണ് എന്ന് വിശ്വസിക്കാത്തതോ ആയ പ്രസിദ്ധീകരണവും കുറ്റകരമാണ്.
രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗങ്ങൾ എന്നിവ തടസ്സപ്പെടുത്തുന്നതും അതിനു പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. പൊതുയോഗത്തിന് അധ്യക്ഷൻ പോലീസ് ഉദ്യോഗസ്ഥനോട് അഭ്യർത്ഥിക്കുന്ന മുറയ്ക്ക്സംശയകരമായ രീതിയിൽ പൊതുയോഗ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന വ്യക്തിയുടെ പേരും വിലാസവും പറയുന്നതിന് ആവശ്യപ്പെടേണ്ടത് അത് പറയാൻ വിസമ്മതിക്കുകയോ ശരിയായ വിവരങ്ങൾ പറയാതിരിക്കുകയോ ചെയ്യുന്ന വ്യക്തിയെ വാറണ്ടില്ലാതെ തന്നെ അറസ്റ്റ് ചെയ്ത് നീക്കാവുന്നതാണ്. (വകുപ്പ് 127)
© ഷെറി
www.niyamadarsi.com
Thursday, January 24, 2019
Vehicle sale ... Previous owners liabilities..
*വിറ്റുപോയ വാഹനം അപകടം ഉണ്ടാക്കിയാൽ പഴയ ഉടമസ്ഥന് ബാധ്യത വരുമോ ?*
കേവലം വാഹനം കൈമാറുന്നതും ചില പത്രങ്ങളിൽ ഒപ്പിട്ട് കൊടുക്കുന്നതും മാത്രമല്ല വാഹനവില്പന നടപടികൾ. മോട്ടോർ വാഹന നിയമത്തിൽ പറയുന്നത് പോലെ കൃത്യമായി വാഹനം വാങ്ങിയ ആളും വിറ്റ് ആളും ചെയ്യേണ്ടതായ കാര്യം ചെയ്തിരിക്കണം. വാഹന വിൽപ്പനയ്ക്ക് ശേഷം 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ രേഖകളിൽ മാറ്റം വരുത്തിയിരിക്കണം. 14 ദിവസത്തിനുള്ളിൽ വാഹനം വാങ്ങിയ ആൾ വിവരം അധികാരികളെ അറിയിച്ചിരിക്കണം എന്നാണ് നിയമം.
ഇത്തരമൊരു സംഭവത്തിൽ വാഹന വിൽപ്പന നടന്ന് 30 ദിവസത്തിനുള്ളിൽ നടന്ന അപകടം സംബന്ധിച്ച കേസിൽ പോലും രേഖകൾ പ്രകാരമുള്ള ഉടമസ്ഥന് ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ല എന്ന് സുപ്രീം കോടതി വീണ്ടും പറഞ്ഞു. (Civil Appeal 11369.18)
©Sherry 17.12.18 @9447200500
www.niyamadarsi.com
First legal blog in Malayalam
Tuesday, January 22, 2019
Wednesday, January 2, 2019
niyamadarsi - 2018 - important legal updates - malayalam legal blog
നിയമ ദര്‍ശനം @ 2018
(2018 ലെ സുപ്രധാന നിയമങ്ങള്‍)അഡ്വ. ഷെറി ജെ തോമസ്
സ്വര്‍ഗ്ഗരതി കുറ്റമല്ലാക്കി
1861 മുതല്‍ നിലവിലുണ്ടായിരുന്ന കുറ്റമായിരുന്നു സ്വവര്‍ഗരതി. പ്രകൃതിവിരുദ്ധ ലൈംഗികത എന്ന കാരണത്താലാണ് ഈ കുറ്റം ഐപിസി വകുപ്പ് 377 ല്‍ ഉള്‍പ്പെടുത്തിയിരുന്നത്. നാസ് ഫൗണ്ടേഷന്‍ എന്ന സംഘടന 2001 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അന്ന് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഡല്‍ഹി ഹൈക്കോടതി ഒരേ ലിംഗത്തില്‍ പെട്ട ആളുകള്‍ പരസ്പരസമ്മതത്തോടെ ചെയ്യുന്ന ലൈംഗികബന്ധം കുറ്റം അല്ലാതാക്കി. പക്ഷെ 2009ലെ ഈ ഹൈക്കോടതി വിധി 2013 ല്‍ സുപ്രീംകോടതി റദ്ദാക്കി. പിന്നീട് 2014 ല്‍ ഭിന്നലിംഗക്കാരെ ീയര കോട്ടയില്‍ ഉള്‍പ്പെടുത്താനും മൂന്നാം വിഭാഗമായി പരിഗണിക്കാനും സുപ്രീംകോടതി ഉത്തരവായി.
സാഹചര്യങ്ങള്‍ മാറിയതിനെ തുടര്‍ന്ന് 2018 ല്‍ സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന കേസ് പരിഗണനയ്ക്കായി കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിലേക്ക് വിട്ടു. തുല്യത, ജീവിക്കാനുള്ള അവകാശം എന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് സ്വവര്‍ഗ്ഗരതി കുറ്റകരമാക്കുന്ന വകുപ്പ് 377 എന്നായിരുന്നു വാദം. ഒടുവില്‍ കോടതി സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാക്കുന്ന വകുപ്പ് റദ്ദാക്കി.
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഉദ്യോഗത്തില്‍ ഉള്ള സ്ഥാനക്കയറ്റം തുടര്‍നടപടികള്‍ക്ക് അനുമതി
പിന്നോക്കാവസ്ഥയുടെ തോത് കൃത്യമായി കണ്ടെത്തി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രമോഷന് സംവരണം നല്‍കുന്നതിന് അനുകൂലമായി 2006 ല്‍ സുപ്രീംകോടതി തന്നെ ഭരണഘടനാ ഭേദഗതികള്‍ ശരിവെച്ചിരുന്നു. ബിഎസ്പിയും ദളിത് സംഘടനകളും മറ്റു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ കൂടി ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ക്ക് ശ്രമിച്ചിരുന്നുവെങ്കിലും വിവിധ കോടതിവിധികളുടെ പശ്ചാത്തലത്തില്‍ അത് നടപ്പിലായിരുന്നില്ല. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മെമ്മോറാണ്ടം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തതോടെ കഴിഞ്ഞ ഇരുപതുവര്‍ഷത്തെ ഇത്തരത്തിലുള്ള പ്രമോഷനുകള്‍ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഈ ഘട്ടത്തിലാണ് നിയമപരമായി പ്രമോഷന്‍ നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പിന്നോക്കാവസ്ഥ സംബന്ധിച്ച രേഖകള്‍ സംഘടിപ്പിക്കണമെന്ന നാഗരാജ് കേസിലെ നടപടികള്‍ തുടരട്ടെ എന്ന് പറഞ്ഞ കോടതി പക്ഷേ നാഗരാജ് കേസ് വിധിയുടെ പേരില്‍ നിയമപ്രകാരം നല്‍കേണ്ടതായ പ്രമോഷനുകള്‍ തടസപ്പെടുത്തേണ്ടതില്ല എന്ന് വിധിച്ചു.
ആധാര്‍ നിയമപരം, പക്ഷെ ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും നിര്‍ബന്ധമില്ല
സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഉപകരിക്കുന്നതാണ് ആധാര്‍ എന്ന് കോടതി വിലയിരുത്തി. അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള നിരീക്ഷണം എന്ന നിലയില്‍ ആധാര്‍ ഭരണഘടന അവകാശങ്ങളെ ലംഘിക്കുന്നു എന്നായിരുന്നു പരാതി. 38 ദിവസം നീണ്ടുനിന്ന വിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ആധാര്‍ നിയമപരമാണെന്ന് വിധിച്ചു.അതേസമയം സിബിഎസ്ഇ നീറ്റ് യുജിസി, കൂടാതെ സ്കൂള്‍ പ്രവേശനം എന്നിവയ്ക്കൊന്നും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി വിലയിരുത്തി. വരുമാന നികുതി അടയ്ക്കുന്നതിനും പാന്‍ നമ്പറുകള്‍ക്കും ആധാര്‍ നിര്‍ബന്ധമെന്ന് പറഞ്ഞ കോടതി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല എന്നും പറഞ്ഞു.
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ചു.വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയേയും കുറ്റക്കാരി ആക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. ഈ വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയ കോടതി വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ വിവാഹേതര ബന്ധത്തെ അതിനൊരു കാരണമായി കണക്കാക്കാം. വിവാഹേതര ബന്ധത്തിന് പേരില്‍ പങ്കാളി ആത്മഹത്യചെയ്താല്‍ തെളിവുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കാവുന്ന താണെന്നും അഞ്ചംഗബെഞ്ച് വ്യക്തമാക്കി.
സ്ത്രീക്കും പുരുഷനും തുല്യമായ അവകാശം ആണ് ഉള്ളത്. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല. ലൈംഗിക ബന്ധത്തിനുള്ള സ്ത്രീയുടെ സ്വയം നിര്‍ണയാവകാശത്തെ ബഹുമാനിക്കണം അതിനെ ഇല്ലാതാക്കാനുള്ള ബന്ധമായി വിവാഹത്തെ കാണാനാവില്ല എന്നും കോടതി പറഞ്ഞു. സമൂഹത്തിന്‍റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കാനും അത് പോലെ ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് 158 വര്‍ഷം പഴക്കമുള്ള ഐപിസി 497 -ം വകുപ്പ് റദ്ദാക്കിയത്. ഒരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ കുറ്റക്കാരനാകുന്നതാണ് ഐപിസി 497-ം വകുപ്പ്. ഭര്‍ത്താവിനെ പരാതിയിലാണ് നിയമനടപടി ഈ വകുപ്പ് പ്രകാരം സ്വീകരിക്കാമായിരുന്നത്. ഇത്തരം കേസുകളില്‍ പുരുഷന്മാരെ മാത്രം കുറ്റകരമാക്കുന്ന വകുപ്പ് റദ്ദാക്കണമെന്നും സ്ത്രീകളെയും നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.
വിറ്റുപോയ വാഹനം അപകടം ഉണ്ടാക്കിയാല്‍ പഴയ ഉടമസ്ഥന് ബാധ്യത
കേവലം വാഹനം കൈമാറുന്നതും ചില പത്രങ്ങളില്‍ ഒപ്പിട്ട് കൊടുക്കുന്നതും മാത്രമല്ല വാഹനവില്പന നടപടികള്‍. മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നത് പോലെ കൃത്യമായി വാഹനം വാങ്ങിയ ആളും വിറ്റ് ആളും ചെയ്യേണ്ടതായ കാര്യം ചെയ്തിരിക്കണം. വാഹന വില്‍പ്പനയ്ക്ക് ശേഷം 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ രേഖകളില്‍ മാറ്റം വരുത്തിയിരിക്കണം. 14 ദിവസത്തിനുള്ളില്‍ വാഹനം വാങ്ങിയ ആള്‍ വിവരം അധികാരികളെ അറിയിച്ചിരിക്കണം എന്നാണ് നിയമം. ഇത്തരമൊരു സംഭവത്തില്‍ വാഹന വില്‍പ്പന നടന്ന് 30 ദിവസത്തിനുള്ളില്‍ നടന്ന അപകടം സംബന്ധിച്ച കേസില്‍ പോലും രേഖകള്‍ പ്രകാരമുള്ള ഉടമസ്ഥന് ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല എന്ന് സുപ്രീം കോടതി വീണ്ടും പറഞ്ഞു.
തീരരനിയന്ത്രണ വിജ്ഞാപനം 2018 പ്രാബല്യത്തിലായി
തീരവാസികള്‍ക്ക്ഭവനനിര്‍മ്മാണം ജന്മാവകാശം ആക്കണമെന്നും 2011ലെ തീരനിയന്ത്രണ വിജ്ഞാപനത്തില്‍ ഭേദഗതി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട്നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. അതോടൊപ്പംതന്നെ തദ്ദേശവാസികള്‍ക്ക് ആയി തീരപ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടിരുന്നു. വ്യാപകമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും ശൈലേഷ് നായക് കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തിലും 2018 ഏപ്രില്‍ മാസം പുറത്തിറക്കിയ കരട് വിജ്ഞാപനം പ്രബലപ്പെടുത്തി തീരനിയന്ത്രണ വിജ്ഞാപനം 2018 ന്കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
പുതിയ വിജ്ഞാപനം പ്രകാരം തീരനിയന്ത്രണ മേഖല CRZ IIIA, CRZ IIIB എന്നിങ്ങനെ രണ്ടായി തരം തിരിച്ചു. സ്ക്വയര്‍ കിലോമീറ്ററില്‍ 2161 ല്‍ അധികം ജനസംഖ്യയുള്ള പ്രദേശങ്ങളെയും CRZ III A, അതില്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളെ CRZ III B യും ആക്കി. CRZ III A യില്‍ നിര്‍മ്മാണ നിരോധന മേഖലയുടെ പരിധി 50 മീറ്ററാക്കി ചുരുക്കി. മറ്റു മേഖലയില്‍ മുമ്പ് ഉണ്ടായിരുന്നത് പോലെ 200 മീറ്റര്‍ നിലനില്‍ക്കും.
ദ്വീപുകള്‍ക്ക് തീരനിയന്ത്രണ പരിധി 20 മീറ്ററായി ചുരുക്കി. നിലവിലുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും 20 മീറ്റര്‍ പരിധിക്കുള്ളിലും സാധിക്കും. അതേസമയം പഴയ വിജ്ഞാപനത്തില്‍ ഉണ്ടായിരുന്ന CRZ V പരിധിയില്‍പ്പെടുത്തിയ 50 മീറ്റര്‍ ഇളവ് തദ്ദേശവാസികള്‍ക്ക് ആയി നിജപ്പെടുത്തിയിരുന്നു എങ്കില്‍ പുതിയ വിജ്ഞാപനത്തില്‍ ആര്‍ക്കും നിര്‍മ്മാണം നടത്താം. ഇതിനെ ഗുണവുംദോഷവും ഉണ്ടാകാം. ഗുണം ടൂറിസം മേഖലയ്ക്ക് -ടൂറിസം മേഖലയില്‍ താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ക്ക് 10 മീറ്റര്‍ പരിധി മാത്രം പാലിച്ച് അനുവാദം നല്‍കും.
ഇരുന്നു ജോലി ചെയ്യാം, സ്ത്രീകള്‍ക്ക് രാത്രിയും ജോലി ചെയ്യാം- നിയമം നിലവില്‍ വന്നു