കേരളത്തിൽ തീര നിയന്ത്രണ വിജ്ഞാപനം 2019 വൈകിയാണെങ്കിലും നിലവിൽ വന്നപ്പോൾ നിരവധി തദ്ദേശവാസികൾക്ക്, ഭവനങ്ങൾ പണിയാനുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നു.
എന്നിരിക്കലും കേരള കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റി പുറത്തിറക്കിയ മാപ്പിൽ നിലവിൽ കരഭൂമിയായി കിടക്കുന്ന ചില സ്ഥലങ്ങൾ പോലും ജലാശയങ്ങളായി കാണിച്ചിട്ടുള്ളതും, സ്വകാര്യഭൂമിയിലുളള കണ്ടൽക്കാടുകൾക്ക് സമീപവും ബഫർ സോൺ രേഖപ്പെടുത്തിയിട്ടുള്ളതും, സ്ളൂയിസ് ബണ്ട് ഗേറ്റുകൾ ശരിയായ വിധം മാർക്ക് ചെയ്യാത്തതും കാരണം നിരവധി ആളുകൾക്ക് ലഭിക്കേണ്ട ഇളവുകൾ ലഭിക്കാതെ പോകുന്നുണ്ട്.
പരാതി നിരവധി ഉണ്ടെങ്കിലും മാപ്പിൽ തിരുത്തൽ വരുത്തേണ്ടത് ദീർഘമായ നടപടിക്രമങ്ങളിലൂടെയാണ്. ഒടുവിൽ തിരുത്തൽ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെതല്ലാത്ത കുറ്റം കൊണ്ട് മാപ്പിൽ വന്നിട്ടുള്ള തെറ്റുകളുടെ തിരുത്തൽ പൂർത്തിയാകുന്നത് വരെയും കാത്തിരിക്കുക എന്നത് പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്.
ഇത് സംബന്ധിച്ച് മാപ്പിലെ തിരുത്തൽ നടപടികൾ ആരംഭിച്ചിട്ടുള്ളത് റവന്യൂ അധികാരികളിലൂടെ പരിശോധിച്ചത് ബോധ്യപ്പെട്ട സാഹചര്യത്തിൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകൾക്ക് തദ്ദേശഭരണകൂടങ്ങൾ തന്നെ (നിലവിലുള്ള മറ്റു നിയമങ്ങൾ പ്രകാരം അനുവദനീയമെങ്കിൽ) പെർമിറ്റ് നൽകാമെന്ന കേരള ഹൈക്കോടതിയുടെ വിധി പകർപ്പാണ് ഇതോടൊപ്പം ഉള്ളത്.
Link -
No comments:
Post a Comment