Search This Blog

Wednesday, June 17, 2026

pension for temporary employees - supreme Court judgement

താത്കാലിക ജീവനക്കാർക്കും പെൻഷൻ അവകാശം സുപ്രീം കോടതി വിധി

ദീർഘകാലം താത്കാലികമായി ജോലി ചെയ്ത ജീവനക്കാർക്കും വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എ. ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്.

വിധി വന്ന തീയതി-2026 ജൂൺ 1
Civil Appeal Nos. of 2026 (Arising out of SLP (C) Nos. 28802-28804 of 2019)
പെൻഷൻ എന്നത് ഭരണാധികാരികളുടെ ഔദാര്യമല്ല, മറിച്ച് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണ് (Article 300A).

1965-ലെ സെൻട്രൽ സിവിൽ സർവീസസ് (താത്കാലിക സർവീസ്) നിയമപ്രകാരം താത്കാലിക തൊഴിലാളികൾക്കും പെൻഷന് അർഹതയുണ്ട്. ജോലി ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയിട്ടില്ല എന്ന കാരണത്താൽ ഇത് നിഷേധിക്കാൻ കഴിയില്ല.

 വിരമിച്ച ശേഷമുള്ള ജീവിതം അന്തസ്സോടെ നയിക്കാൻ പെൻഷൻ അത്യാവശ്യമാണെന്നും, തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ കാട്ടി ജീവനക്കാരന് അർഹതപ്പെട്ട അവകാശങ്ങൾ തടയാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.


No comments:

Post a Comment