CRZ വിജ്ഞാപനപ്രകാരം അനുമതി ഇല്ലാതെ നിർമ്മാണം നടത്തിയ കെട്ടിടങ്ങൾക്ക് ക്രമവൽക്കരണം (Regularisation) നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ ലഭിക്കുകയുള്ളൂ. അതും നിർമ്മാണം നടത്തിയ സമയത്ത് നിയമപ്രകാരം അനുവദനീയമായതും എന്നാൽ അനുവാദം തേടാതിരുന്നതുമായ നിർമാണങ്ങൾക്ക് മാത്രം.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ മുമ്പാകെ തീരവാസികൾക്ക് വേണ്ടി ഇക്കാര്യം ഉന്നയിച്ചിരുന്നു. 2011 CRZ ൽ അനുവദനീയമല്ലാതിരുന്നതും എന്നാൽ 2019 CRZ വിജ്ഞാപനത്തിലുളള ഇളവുകളുടെ അടിസ്ഥാനത്തിൽ അനുവദനീയമായതുമായ ഭവനനിർമ്മാണങ്ങൾക്ക് ക്രമവൽക്കരണം ലഭ്യമാക്കി നടപടി ഉണ്ടാകണമെന്ന് ജെ ബി കോശി കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ കേരളത്തിൽ CRZ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന KCZMA 153 മത് യോഗത്തിൽ (2026 മാർച്ച്) ഇക്കാര്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് തീരുമാനമെടുത്തതിന്റെ മിനുറ്റ്സ്. (ഇമേജ് ഫയലിൽ ഉള്ളത്). നിരവധി കുടുംബങ്ങളാണ് പുതിയ നിയമത്തിൽ ഇളവ് ഉണ്ടെങ്കിലും ക്രമവൽക്കരണം സാധ്യമല്ല എന്ന കാരണത്താൽ വീടിന് സ്ഥിരം നമ്പർ ലഭിക്കുന്നതിന് തടസ്സം നേരിടുന്നത്.
No comments:
Post a Comment