CRZ 2019 വിജ്ഞാപനത്തിന്റെ മാപ്പ് 2024 ൽ പുറത്തിറങ്ങിയതിൽ അപാകതകൾ ഉണ്ടെന്ന് പരാതി ഉയർന്നിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്താൻ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കെ 2026 മെയ് മാസം പുറത്തിറങ്ങിയ കേരള ഹൈക്കോടതി വിധിയിൽ മാപ്പ് തിരുത്തൽ നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്ന് KCZMA സത്യവാങ്മൂലം നൽകിയിരുന്നു.
ഒടുവിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരുത്തലുകൾ അറിയിക്കാനുള്ള ഔദ്യോഗിക നിർദ്ദേശങ്ങൾ തദ്ദേശ ഭരണകൂടങ്ങൾക്ക് ലഭിച്ചു തുടങ്ങി.
സ്വകാര്യഭൂമിയിൽ കണ്ടൽക്കാടുകളുടെ ബഫർ സോൺ പുതിയ വിജ്ഞാപനത്തിൽ ഇല്ല പക്ഷേ തെറ്റായി അത് ഉൾപ്പെടുത്തിയ സംഭവങ്ങളുണ്ട്. പുരയിടമായി കിടക്കുന്ന ഭൂമി പലതും ജലാശയങ്ങൾ ആയി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ലൂയിസ് ബണ്ട് ഗേറ്റുകളിൽ നിന്നാണ് വേലിയേറ്റ രേഖ അളക്കേണ്ടത്, പക്ഷേ ബണ്ട് ഗേറ്റുകൾ പല സ്ഥലങ്ങളിലും മാപ്പിൽ ഇല്ല.
ഇതിനൊക്കെയും തിരുത്തലുകൾ അനിവാര്യമാണ്. 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകൾ നിർമ്മിക്കാൻ തദ്ദേശവാസികൾക്ക് പെർമിറ്റ് നൽകാൻ തദ്ദേശ ഭരണകൂടങ്ങൾക്ക് തന്നെ അനുവാദം ഉണ്ടെങ്കിലും വിരളമായി മാത്രമേ നൽകാറുള്ളൂ. മാപ്പിലെ തിരുത്തലുകളും മറ്റു പല കാരണങ്ങളും പറഞ്ഞ് ആയിരങ്ങളാണ് ഇപ്പോഴും ഭവന നിർമ്മാണത്തിനായി കാത്തിരിക്കുന്നത്.
No comments:
Post a Comment