*വിറ്റുപോയ വാഹനം അപകടം ഉണ്ടാക്കിയാൽ പഴയ ഉടമസ്ഥന് ബാധ്യത വരുമോ ?*
കേവലം വാഹനം കൈമാറുന്നതും ചില പത്രങ്ങളിൽ ഒപ്പിട്ട് കൊടുക്കുന്നതും മാത്രമല്ല വാഹനവില്പന നടപടികൾ. മോട്ടോർ വാഹന നിയമത്തിൽ പറയുന്നത് പോലെ കൃത്യമായി വാഹനം വാങ്ങിയ ആളും വിറ്റ് ആളും ചെയ്യേണ്ടതായ കാര്യം ചെയ്തിരിക്കണം. വാഹന വിൽപ്പനയ്ക്ക് ശേഷം 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ രേഖകളിൽ മാറ്റം വരുത്തിയിരിക്കണം. 14 ദിവസത്തിനുള്ളിൽ വാഹനം വാങ്ങിയ ആൾ വിവരം അധികാരികളെ അറിയിച്ചിരിക്കണം എന്നാണ് നിയമം.
ഇത്തരമൊരു സംഭവത്തിൽ വാഹന വിൽപ്പന നടന്ന് 30 ദിവസത്തിനുള്ളിൽ നടന്ന അപകടം സംബന്ധിച്ച കേസിൽ പോലും രേഖകൾ പ്രകാരമുള്ള ഉടമസ്ഥന് ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാകില്ല എന്ന് സുപ്രീം കോടതി വീണ്ടും പറഞ്ഞു. (Civil Appeal 11369.18)
©Sherry 17.12.18 @9447200500
www.niyamadarsi.com
First legal blog in Malayalam
No comments:
Post a Comment