Search This Blog

Friday, May 3, 2019

വിദേശത്ത് ജോലിക്ക് പോകുന്നവരുടെ സംരക്ഷണത്തിന് .. protection of Indians working abroad..

*വിദേശത്ത് ജോലിക്ക് പോകുന്നവരുടെ സംരക്ഷണത്തിന്

സാങ്കേതിക പരിജ്ഞാനം ഉള്ളവരും ഇല്ലാത്തവരുമായി നിരവധി ഇന്ത്യക്കാർ, പ്രത്യേകിച്ച് കേരളീയർ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. 1983 ലെ എമിഗ്രേഷൻ നിയമമാണ് വിദേശത്ത് ജോലി തേടി പോകുന്നവർക്ക് സംരക്ഷണം നൽകുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉള്ള നടപടികൾ വിവരിക്കുന്നത്. കാലത്തിനനുസൃതമായി പുതുക്കേണ്ടത്ണ്ടെങ്കിലും നിലവിൽ ആശ്രയിക്കാവുന്നത് നിയമത്തെയാണ്. 

*പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻഡ്സ്*

എമിഗ്രേഷൻ നിയമപ്രകാരം പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻഡ്സ് (PGE) നാണ്
ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ കാരെ സംരക്ഷിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഉള്ളത്. വിദേശത്തേക്ക് തൊഴിലാളികളെ നിയമിക്കുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടത് പ്രൊട്ടക്ടർ ജനറലാണ്. ഇതു സംബന്ധിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾക്ക്  പ്രോസിക്യൂഷൻ അനുമതി നൽകുന്നതിനും, തിരച്ചിലുകൾ നടത്തുന്നതിനും അധികാരമുണ്ട്. കൂടാതെ സിവിൽ കോടതിയുടെതായ അധികാരങ്ങൾ പ്രയോഗിക്കാനുമാകും. 

*പ്രൊട്ടക്ടർ  ഓഫ് എമിഗ്രൻഡ്സ്*

പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രേൻസിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് പ്രൊട്ടക്ടർ ഓഫ് എമിഗ്രെൻസ്. എമിഗ്രേഷൻ നിയമപ്രകാരം എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി നൽകേണ്ടത് ഇവരാണ്. 

© Sherry J Thomas 
|sherryjthomas@gmail.com| 9447200500|

No comments:

Post a Comment