Search This Blog

Saturday, December 25, 2021

സഹകരണ സംഘം - പുറത്താക്കൽ നടപടികൾ !

സഹകരണ സംഘം - പുറത്താക്കൽ നടപടികൾ !

നിയമാനുസൃതം സഹകരണസംഘത്തിൽ അംഗത്വം നേടിയിട്ടുള്ള വ്യക്തിയെ അകാരണമായി പുറത്താക്കാനാവില്ല. അതേസമയം കേരള സഹകരണ സംഘം നിയമപ്രകാരം സംഘത്തിൻറെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയോ, നിയമാവലി പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ, ഈ അജണ്ടയോട് കൂടിയ പ്രത്യേക പൊതുയോഗത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കൂടി പ്രസ്തുത അംഗത്തെ പുറത്താക്കാം. പ്രസ്തുത അംഗത്തിന് മറുപടി പറയാനുള്ള അവസരം നൽകിയിരിക്കണം. അത്തരം തീരുമാനം 15 ദിവസത്തിനകം പുറത്താക്കിയ അംഗത്തെ അറിയിക്കുകയും വേണം. അങ്ങനെ പുറത്താക്കപ്പെടുന്ന അംഗത്തിന് പിന്നീട് ഒരു വർഷത്തേക്ക് വീണ്ടും അംഗമായി ചേരാനുള്ള അവകാശമുണ്ടായിരിക്കില്ല.

നിയമാനുസൃതം അംഗത്വം ലഭിച്ച ഒരാൾ പിന്നീട് അംഗത്വ വ്യവസ്ഥയ്ക്ക് അയോഗ്യനാകുന്ന പക്ഷം നോട്ടീസ് നൽകി മറുപടി പറയാനുള്ള അവസരം നൽകി പുറത്താക്കാം. 

മേൽപ്പറഞ്ഞ രീതിയിൽ അംഗമായി തുടരുന്നതിന് അയോഗ്യത ഉണ്ടാകുന്നപക്ഷം, രജിസ്ട്രാർക്ക് സ്വമേധയാ അല്ലെങ്കിൽ സംഘത്തിലെ ഏതെങ്കിലും ഒരു അംഗം നൽകിയ നിവേദനത്തെ തുടർന്ന് അയോഗ്യത കൽപ്പിക്കാം. അത്തരത്തിൽ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് മറുപടി പറയാനുള്ള അവസരം നൽകിയിട്ടുണ്ടാകണം. 

ഇത്തരത്തിൽ ഏതെങ്കിലും അംഗത്തെ പുറത്താക്കാൻ പ്രമേയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അംഗം, രേഖാമൂലം സൊസൈറ്റിയുടെ ചെയർമാന് നോട്ടീസ് നൽകണം. അത്തരത്തിൽ രേഖാമൂലം നോട്ടീസ് കിട്ടിയതിനെതുടർന്നൊ, അല്ലെങ്കിൽ കമ്മിറ്റി തന്നെ അത്തരത്തിലൊരു പ്രമേയത്തിന് തീരുമാനം എടുക്കുകയോ ചെയ്താൽ 15 ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് രജിസ്ട്രേഡ് നോട്ടീസ് പ്രമേയത്തിലൂടെ പുറത്താക്കപ്പെടാൻ സാധ്യതയുള്ള അംഗത്തിന് നൽകണം. നേരിട്ട് കേൾക്കണമെന്ന് പ്രസ്തുത അംഗം ആവശ്യപ്പെട്ടാൽ അതിനും അവസരം നൽകണം. വിശദീകരണം കേട്ടതിനു ശേഷം എന്തു നടപടി വേണമെന്ന് കമ്മിറ്റിക്ക് തീരുമാനിക്കാം. കമ്മിറ്റി പുറത്താക്കാൻ തീരുമാനിക്കുന്ന പക്ഷം ഇക്കാര്യം അജണ്ടയായി ചൂണ്ടിക്കാണിച്ച് പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ചു ചേർക്കണം. അന്തിമതീരുമാനം ഉണ്ടാകേണ്ടത് ജനറൽബോഡി യോഗത്തിലാണ്. (വകുപ്പ് 17, ചട്ടം 16,18)
#Kerala_Co-operative_Society_Act_Rules
How to oust a member from a society - Kerala Cooperative Society
Memberships in society 

തീരത്ത് വീട് വെയ്ക്കാൻ അനുവാദം ലഭിക്കണമെങ്കിൽ എന്തു വേണം ?

തീരത്ത് വീട് വെയ്ക്കാൻ അനുവാദം ലഭിക്കണമെങ്കിൽ എന്തു വേണം ? 

അരികുവൽക്കരിക്കപ്പെട്ട നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് കേരളത്തിൻറെ തീരപ്രദേശം. പരമ്പരാഗതമായി താമസിക്കുന്നവർക്കു പോലും പുതിയ തലമുറയ്ക്ക് വീട് നിർമിക്കുന്നതിന് തീര നിയന്ത്രണ വിജ്ഞാപനം തടസ്സമായി നിൽക്കുന്നു. 2019 ജനുവരി മാസം പുറത്തിറങ്ങിയ പുതിയ വിജ്ഞാപനത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പരമ്പരാഗത തീരവാസികൾക്ക് വീട് നിർമ്മിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനും അനുവാദം ലഭ്യമാകുന്ന തരത്തിൽ നിയമവ്യവസ്ഥകൾ ഉണ്ട്. എന്നാൽ അത്തരത്തിലുള്ള വ്യവസ്ഥകളിൽ ഉൾപ്പെടണമെങ്കിൽ മതിയായ ദുരന്തനിവാരണ സംവിധാനങ്ങളും ശുചീകരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടാകണം. 

ഈ വ്യവസ്ഥകൾ നടപ്പിലാകണമെങ്കിൽ എന്തുവേണം ?

2019ലെ വിജ്ഞാപനവും 2011 ലെ വിജ്ഞാപനവും താരതമ്യം ചെയ്യുമ്പോൾ തീരവാസികൾക്ക് ഭവനം നിർമ്മിക്കാനുള്ള ഈ വ്യവസ്ഥ ഗുണകരമാണ്. അതേസമയം നിലവിലിരിക്കുന്ന 2011 ലെ വിജ്ഞാപനത്തിൽ നിലവിലുള്ള അതേ അളവിലുള്ള പുനർനിർമ്മാണം മാത്രമാണ് അനുവദനീയം. 

2019 ലെ വിജ്ഞാപനത്തിൽ പറയുന്ന തീരവാസികൾക്കുള്ള ഇളവ് ലഭിക്കണമെങ്കിൽ തീരമേഖല പരിപാലന പദ്ധതി (CZMP) തയ്യാറാക്കുമ്പോൾ പരമ്പരാഗത തീരസമൂഹത്തിൻറെ ദീർഘകാല ഭവനനിർമ്മാണ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതി ഉണ്ടാകണം. ഇക്കാര്യം സംസ്ഥാന ഫിഷറീസ് വകുപ്പ് തയ്യാറാക്കിയിട്ടുള്ള സമഗ്ര വികസന പദ്ധതിയിൽ (Integrated Fisheries Development Plan for CZMP, Kerala) പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ, വകുപ്പുകളുടെ ചർച്ചയ്ക്കായി അയച്ചു നൽകിയിട്ടുള്ള തീരമേഖല പരിപാലന പദ്ധതിയുടെ കരടിൽ ടൂറിസം സംബന്ധിച്ച കാര്യങ്ങളുടെ വികസനത്തിനായി പ്രത്യേക ഏജൻസിയെ തന്നെ ഏൽപ്പിച്ചതായി കാണാം. അതേസമയം തീര വാസികളുടെ ഭവന നിർമ്മാണ സാധ്യതകൾ സംബന്ധിച്ച്, വകുപ്പുകൾ ക്കായി പുറത്തിറക്കിയ കരടിൽ കാര്യമായിഒന്നും തന്നെ ഇല്ല. ഇതു കൂടി ഉൾപ്പെടുന്ന പദ്ധതി വൈകാതെ പുറത്തിറങ്ങും എന്ന പ്രതീക്ഷയിലാണ് തീരവാസികൾ.
#CRZ
#Coastal_Regulation_Zone
#CZMP_Kerala

Thursday, December 9, 2021

ക്രിസ്ത്യന്‍ വിവാഹത്തിന് പുതിയ നിയമം - ബില്ല് പരിഗണിക്കുമോ ?

ക്രിസ്ത്യന്‍ വിവാഹത്തിന് പുതിയ നിയമം - ബില്ല് പരിഗണിക്കുമോ ? 

കേരളത്തില്‍ ക്രൈസ്തവരുടെ വിവാഹം നിലവില്‍ മതാചാരപ്രകാരം നടക്കുന്നതിന് പിന്‍ബലം നല്‍കുന്ന രണ്ടു നിയമങ്ങളാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ മാരേജ് നിയമവും (1872 ), കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാരേജ് (1920) നിയമവും. 2008 ല്‍ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നതോടുകൂടി കേരളത്തില്‍ മതാചാരപ്രകാരം നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും തദ്ദേശ ഭരണകൂടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഈയൊരു നിര്‍ബന്ധിത നിയമമുള്ളതുകൊണ്ടുതന്നെ  തദ്ദേശ ഭരണകൂടങ്ങളിലോ, സര്‍ക്കാര്‍ തലത്തിലോ ക്രൈസ്തവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിലവിലെ ക്രൈസ്തവ വിവാഹം സംബന്ധിച്ച നിയമങ്ങള്‍ പറയുന്നില്ലെങ്കിലും  ദേവാലയങ്ങളില്‍ വെച്ച് മതാചാരപ്രകാരം നടക്കുന്ന എല്ലാ ക്രൈസ്തവ വിവാഹങ്ങളും നിര്‍ബന്ധമായും  രജിസ്റ്റര്‍ ചെയ്യപ്പെട്ടു പോരുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.

എന്തിനാണ് 2008-ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നത് ? 

വിവാഹങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശസംരക്ഷണത്തിന്‍റെ  ഭാഗമായി ഉണ്ടകേണ്ട ഒരു കാര്യമാണെന്നും ശൈശവ വിവാഹങ്ങള്‍, ഇല്ലാതാക്കുന്നതിനും, ഉഭയപക്ഷസമ്മതപ്രകാരമാണ് വിവാഹങ്ങള്‍ നടക്കുന്നത് എന്ന് ഉറപ്പുവരുത്താനും, വിവാഹസംബന്ധിയായ അവകാശങ്ങള്‍ കോടതികളിലൂടെ സ്ഥാപിച്ചെടുക്കുന്നതിനുള്ള രേഖകള്‍ ഉണ്ടാകുന്നതിനും, പിന്തുടര്‍ച്ചാവകാശസംബന്ധമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനും,  സര്‍ക്കാര്‍ തലത്തില്‍ രേഖകള്‍ ഉണ്ടാകുന്നതിനും, ലക്ഷ്യം വച്ചുകൊണ്ടാണ് ഈ നിയമം രൂപീകൃതമായത്. സീമ വേഴ്സസ് അശ്വനീകുമാര്‍ എന്ന കേസില്‍ 2006-ല്‍ സുപ്രീം കോടതി എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 2008-ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വന്നത്. 
സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാത്തരത്തിലുമുള്ള   വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള ദി കണ്‍വെന്‍ഷന്‍ ഓണ്‍ ദി എലിമിനേഷന്‍ ഓഫ് ഓള്‍ ഫോംസ് ഓഫ് ഡിസ്ക്രിമിനേഷന്‍ എഗെയിന്‍സ്റ്റ് വുമണ്‍ (സി.ഇ.ഡി.എ.ഡബ്ല്യൂ) എന്ന ഐക്യരാഷ്ട്ര സഭയുടെ കണ്‍വെന്‍ഷനില്‍ (1979) ഇന്ത്യ 1980 ജൂലൈ മാസം ഒപ്പുവച്ചിരുന്നു.  അന്നുമുതല്‍ തന്നെ വിവാഹം സംബന്ധിച്ച് ഇത്തരത്തിലുള്ള നിര്‍ബന്ധിത രജിസ്ട്രേഷന്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് മതാചാരങ്ങള്‍ പ്രകാരം നടക്കുന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് പരാമര്‍ശിക്കപ്പെട്ടിരുന്നു. മതാചാര പ്രകാരമുള്ള വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമല്ലാത്തതുകൊണ്ട് പല വിദേശരാജ്യങ്ങളിലും അക്കാര്യങ്ങള്‍ ഹാജരാക്കുന്നതിന് സാങ്കേതികമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ നടക്കവേ തന്നെ, അതിനുശേഷം അത്തരത്തിലുള്ള എല്ലാ വിവാഹങ്ങളും സരക്കാര്‍ തലത്തിലും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടായത്.  

2008 ലെ നിയമത്തില്‍ ഭേദഗതി

2008-ലെ നിയമത്തില്‍ 2015 ഫെബ്രുവരി 16-ന് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തുകയുണ്ടായി. ജി.ഒ. 2/2015 എന്ന നമ്പറായി ഇറക്കിയ ഉത്തരവിലൂടെ ഭേദഗതി നടപ്പിലാക്കുകയും, അതുപ്രകാരം ഭാരതത്തില്‍ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ മതാചാരപ്രകാരമോ നടത്തുന്ന വിവാഹങ്ങള്‍ അല്ലാതെ, വിവാഹമെന്ന പേരില്‍ ഏതെങ്കിലും കരാര്‍  പകാരമോ മറ്റേതെങ്കിലും വിധത്തില്‍ ഉണ്ടാക്കുന്ന യാതൊരു ബന്ധവും 2008 ലെ ചട്ടങ്ങള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതല്ല എന്ന നിബന്ധന ഉള്‍പ്പെടുത്തി.   എന്നാല്‍, ഈ ഭേദഗതി പല തദ്ദേശഭരണകൂടങ്ങളിലും, വിവാഹത്തിലെ കക്ഷികളുടെ മതം പരിഗണിച്ച രജിസ്ട്രാര്‍മാര്‍ വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നതായി പരാതി ഉയര്‍ന്ന  സാഹചര്യത്തില്‍ 2021 നവംബര്‍ 23-ന് സര്‍ക്കാര്‍, സര്‍ക്കുലര്‍ പുറത്തിറക്കി. സീമ വെര്‍സസ് അശ്വനികുമാര്‍ കേസില്‍ പരാമര്‍ശിച്ച പ്രകാരം, വിവാഹം രജിസ്റ്റര്‍ ചെയ്തു എന്നതുകൊണ്ടു മാത്രം അതൊരു സാധുതയുള്ള വിവാഹത്തിന്‍റെ തെളിവാകുന്നതല്ല. അതേ സമയം ആ വിവാഹത്തില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവാഹിതരാകുന്നവരുടെ പ്രായം മുതലായ കാര്യങ്ങള്‍ക്ക് മുഖ്യ തെളിവായിരിക്കുന്നമെന്നും സൂചിപ്പച്ചിരുന്നു. ഇതിന്‍റെയടിസ്ഥാനത്തില്‍ വിവാഹത്തിലെ കക്ഷികളുടെ മതമേതെന്ന രേഖയോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടേണ്ടതില്ല എന്നാണ് പുതിയ സര്‍ക്കുലര്‍. മെമ്മോറാണ്ടത്തോടൊപ്പം കക്ഷികളുടെ ജനന തിയതി തെളിയിക്കുന്നതിനള്ള അംഗീകൃത രേഖകളും വിവാഹം നടന്നതിനു തെളിവായി മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രം അല്ലെങ്കില്‍ ഗസറ്റഡ് ഉദ്ദ്യോസ്ഥരുടേയോ, ജനപ്രതിനിധികളുടെയോ, ഫോം (2) രണ്ടിലൂടെ നല്‍കുന്ന പ്രസ്താവനയും, ഏതെങ്കിലും നിയമപ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് വിവാഹ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ഉണ്ടെങ്കില്‍ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകള്‍ പാലിച്ച് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് സര്‍ക്കുലറില്‍ നിഷ്ക്കര്‍ഷച്ചു.   
 
പുതിയ ബില്ലിന്‍റെ പ്രത്യേകതകള്‍ എന്താണ് ?

 നിലവില്‍ ക്രൈസ്തവ വിവാഹങ്ങള്‍ നടക്കുന്നത,് നിയമപരമായി സാംഗത്വം ലഭിക്കുന്നത് ഇന്ത്യന്‍ ക്രിസ്ത്യന്‍ നിയമം 1872 / കൊച്ചിന്‍ ക്രിസ്റ്റ്യന്‍ സിവില്‍ മാര്യേജ് നിയമം 1920 എന്നിവ പ്രകാരമാണ്.  ഇത് നിലനില്‍ക്കേയാണ് 2 നിയമങ്ങളുണ്ട് എന്നതുകൊണ്ടും, അവ ഏകീകരിക്കണം എന്ന ഉദ്ദേശത്തോടുകൂടിയും അതോടൊപ്പം ക്രൈസ്തവ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് നിലവിലെ നിയമങ്ങള്‍ പറയുന്നില്ല എന്നതുകൊണ്ടും പുതിയ ഒരു വിവാഹനിയമ രജിസ്ട്രേഷന്‍ ബില്‍ 2020-ല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് ഒരുങ്ങുന്നത്.  
 പുതിയ ബില്‍ നടപ്പില്‍ വരുന്നതോടുകൂടി നിലവിലുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമം 1872-ഉം, കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് നിയമവും ഇല്ലാതാകും.  നിലവിലുള്ള നിയമങ്ങളില്‍ ക്രിസ്ത്യന്‍ എന്ന പദം നിര്‍വ്വചിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ മതവിശ്വാസം അനുസരിച്ച് ജീവിക്കുന്നവരെയാണ്.  പുതിയ ബില്ലില്‍ ക്രിസ്ത്യന്‍ എന്നതിന്‍റെ നിര്‍വ്വചനത്തിന് നല്കിയിരിക്കുന്നത് - ബൈബിളില്‍ വിശ്വസിക്കുന്നതവരും, യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ഏക പുത്രനായി സ്വീകരിക്കുന്നവനും, മാമോദീസ മുങ്ങിയവരും എന്നുമാണ് നിര്‍വ്വചിച്ചിരിക്കുന്നത്.  
 വിവാഹം സംബന്ധിച്ച നോട്ടീസ് സംബന്ധമായ കാര്യങ്ങളിലുമൊക്കെ, പൊതുവെ ലഘൂകരിക്കപ്പെട്ട രീതിയില്‍, നോട്ടീസ് നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നതിന് നിലവിലെ നിയമത്തെയപേക്ഷിച്ച് വലിയ പ്രാധാന്യമില്ലാത്ത രീതിയില്‍ പുതിയ നിയമത്തില്‍ വ്യത്യാസങ്ങളുണ്ട്. അതൊക്കെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്.  എന്നിരിക്കിലും, കാതലായ പ്രശ്നങ്ങള്‍ വരുന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലവും, തീയതിയും സംബന്ധിച്ചും, അതിനു വിസമ്മതിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ സംബന്ധിച്ചുമാണ്.  വകുപ്പ് 9 പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ട സമയവും, തീയതിയും, വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളുടെ സൗകര്യത്തിന് അനുസൃതമായിട്ടായിരിക്കണം എന്നതാണ് പുതിയ ബില്ലില്‍ പറയുന്നത്.  അതോടൊപ്പം വിവാഹങ്ങള്‍ 2 മാസത്തിനുള്ളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നും പറയുന്നു.  

വിവാഹം രജിസ്റ്റര്‍ ചെയ്തു കൊടുത്തില്ലെങ്കില്‍ ക്രിമിനല്‍ കുറ്റം

 വിവാഹം  രജിസ്റ്റര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ആളുകള്‍ അക്കാര്യം  ചെയ്തില്ലെങ്കില്‍ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.  പുതിയ നിയമത്തിലെ വകുപ്പ് 14 അനുസരിച്ച് അധികാരം ഇല്ലാത്ത ആള്‍ അന്യായമായി വിവാഹം ചെവ്തു കൊടുത്താല്‍ 3 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.  നിലവിലുള്ള നിയമങ്ങളിലും അധികാരമില്ലാതെ വിവാഹം ചെയ്തുകൊടുക്കുന്നത് ക്രിമിനല്‍ കുറ്റം തന്നെ.  അതേസമയം വകുപ്പ് 14 (2) ല്‍ പറയുന്നത് മതിയായ കാരണം ഇല്ലാതെ ചുമതലപ്പെട്ടയാളുകള്‍ ഈ നിയമപ്രകാരമുള്ള ചുമതലകള്‍ നിര്‍വ്വഹിച്ചില്ലെങ്കില്‍ അത് 3 മാസം വരെ തടവോ, 10000/-(പതിനായിരം) രൂപ പിഴയോ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറും എന്നതാണ് വ്യവസ്ഥ.  പോലീസിനു നേരിട്ടു കേസെടുക്കാവുന്ന കോഗ്നൈസബിള്‍ കുറ്റമാണ് എന്നും പറയുന്നു.  ഏത് സാഹചര്യത്തിലാണ് ഇത്തരം ഒരു വകുപ്പ് വിവാഹരജിസ്ട്രേഷന്‍ സംബന്ധിച്ച്  നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല.  
 മതിയായ അന്വേഷണം നടത്തേണ്ട സാഹചര്യം കൊണ്ട് വിവാഹത്തിന് കാലതാമസം വരികയൊ, വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലമോ, സമയവും ചേരാതെ വരികയോ മറ്റു കാരണങ്ങള്‍ കൊണ്ടോ, കാലതാമസം ഉണ്ടായാലും, വിവാഹം നടത്തിക്കൊടുക്കുന്നതിന് അലംഭാവം വരുത്തിയെന്ന കേസും ചുമതലക്കാരായിട്ടുള്ള മാര്യേജ് ഓഫീസര്‍മാരുടെ പരിധിയില്‍ വരുന്ന വൈദികരുടെ മേല്‍ ആരോപിക്കപ്പെടാം. പുതിയ ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന്‍ ബില്ലിലല്ലാതെ രാജ്യത്തെവിടെയെങ്കിലും ഇത്തരത്തില്‍, വിവാഹം നടത്തിക്കൊടുത്തില്ലെങ്കില്‍ കാര്‍മ്മികര്‍ക്കെതിരെ പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന കേസെടുക്കുന്ന തരത്തില്‍ നിയമുണ്ടെന്ന് കേള്‍വിയില്ല, കൂടുതലായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഏതു വിഭാഗത്തിനെ ബാധിക്കുന്നതിനാണോ നിയമം കൊണ്ടുവരുന്നത്, അവരുടെ അഭിപ്രായങ്ങള്‍ കൂടുതലായി കേള്‍ക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്തുവേണം പുതിയ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവരേണ്ടത്; പ്രത്യേകിച്ച് വ്യക്തിനിയമങ്ങളെ ബാധിക്കുന്നത് !
Christian Marriage Registration Bill 2020

Monday, December 6, 2021

നാരങ്ങാ വെള്ളം വില്ക്കാനും പഞ്ചായത്ത് ലൈസന്‍സ് വേണോ?

നാരങ്ങാ വെള്ളം വില്ക്കാനും പഞ്ചായത്ത് ലൈസന്‍സ് വേണോ?

 വിവിധ ആവശ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണകൂടങ്ങളുടെ ലൈസന്‍സ് ആവശ്യമാണെന്ന് നമുക്ക് പൊതുവെ അറിയാം.  ഏതൊക്കെ കാര്യങ്ങള്‍ക്കാണ് ലൈസന്‍സ് ആവശ്യമുള്ളത് എന്ന് ചോദിച്ചാല്‍ പഞ്ചായത്ത് രാജ് നിയമത്തിന്‍റെ വകുപ്പ 232, ഫോക്ടറി, ട്രേഡ്, സംരഭകത്വ പ്രവര്‍ത്തനങ്ങള്‍, മറ്റ് സേവനങ്ങള്‍ എന്നിവ പറയുന്ന നിയമത്തിന്‍റെ - കേരള പഞ്ചായത്ത് രാജ് - (ഇഷ്യൂ ഓഫ് ലൈസന്‍സ് ടു ഡെയിഞ്ചറസ് & ഒഫന്‍സീവ് ട്രേഡ്സ് & ഫാക്ടറീസ്) റൂള്‍സ് 1996 - ഷെഡ്യൂള്‍ 1 പ്രകാരം 159 മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ലൈസന്‍സ് ആവശ്യമായി പറയുന്നത് https://drive.google.com/file/d/1Pnq-qtX2Lo5duov_TIscphtmtyzYfefh/view?usp=drivesdk. ഷെഡ്യൂള്‍ 2-ല്‍ ലൈസന്‍സിനുവേണ്ടി അടയ്ക്കേണ്ട തുകയെപ്പറ്റിയും പറയുന്നു.  

 അത്തരത്തില്‍ ലൈസന്‍സ് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ് എന്ന് ചോദിച്ചാല്‍ കൂള്‍ഡ്രിംഗ്സ് വില്ക്കുന്നതിനും, ശേഖരിച്ചുവെയ്ക്കുന്നതിനും, മുതല്‍ പടക്ക വില്പനക്കുവരെ ലൈസന്‍സ് ആവശ്യമായിട്ടു വരുന്നു എന്നു കാണാം. ലൈസന്‍സ് ആവശ്യമാണെന്ന് ഈ പട്ടികയില്‍ പറഞ്ഞരിക്കുന്ന കാര്യങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായിട്ട് കണക്കാക്കും.

 കേരള പഞ്ചായത്ത് രാജ് - (ഇഷ്യൂ ഓഫ് ലൈസന്‍സ് ടു ഡെയിഞ്ചറസ് & ഒഫന്‍സീവ് ട്രേഡ്സ് & ഫാക്ടറീസ്) റൂള്‍സ് 1996 പ്രകാരമുള്ള ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ -ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ചായക്കടകള്‍, ബാര്‍ബര്‍ ഷൊപ്പ്, എന്നിവയൊക്കെയാണെങ്കില്‍ അവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കണം.  അതായത്, ഒരു കാരണവശാലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തിക്കൂടാ എന്ന് ഈ നിയമത്തിന്‍റെ 4-ാം ചട്ടത്തില്‍ എടുത്തു പറയുന്നു.  

 സ്ഥാപനം നടത്തുന്നയാള്‍ ശ്രദ്ധിയ്ക്കേണ്ടത്  ?

ഇപ്രകാരം ലൈസന്‍സ് ലഭിച്ച് നടത്തിപ്പോരുന്ന സ്ഥാപനം താഴെ പറയുന്ന  കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നാണ് നിയമം പറയുന്നത്  

 -ഓരോ ദിവസവും പ്രവര്‍ത്തി സമയത്തിനുശേഷം സ്ഥാപനം കൃത്യമായി ക്ലീന്‍  ചെയ്യണം.   

 -സ്ഥാപനനടത്തിപ്പുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കുകയും,  അത് നീക്കം ചെയ്യുകയും ചെയ്യണം.  

 - സ്ഥാപനത്തിന്‍റെ ഉള്‍വശമുള്ള മതിലുകള്‍, തറ, ഫുട്പാത്ത് എന്നിവയെല്ലാം നല്ല  രീതിയില്‍ പരിപാലിക്കുകയും, ഏതെങ്കിലും കരത്തിലുള്ള മാലിന്യങ്ങളോ,  ചോര്‍ച്ചയോ, ഒന്നും ഉണ്ടാകാത്ത രീതിയില്‍ കൈകാര്യം ചെയ്തു പോരണം.  

 - സ്ഥാപനവുമായി ബന്ധപ്പെടുത്തി മാലിന്യങ്ങള്‍ ഒഴുക്കുന്നതിനുള്ള ഡ്രെയിനേജ്  സംവിധാനം നല്ല രീതിയില്‍ പരിപാലിക്കണം.  

 -ഏതെങ്കിലും തരത്തിലുള്ള പകര്‍ച്ച വ്യാധികള്‍, രോഗങ്ങള്‍ ഉള്ളവരെ ജോലിക്ക്  നിയോഗിക്കരുത്.  

 - ലൈസന്‍സി സ്ഥാപനത്തിന്‍റേ പേരും, രജിസ്റ്റര്‍ നമ്പറും, ലൈസന്‍സ് നമ്പറും  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു കാണാന്‍ പാകത്തില്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകണം.  

 നിയമഭേദഗതി

 ലൈസന്‍സ് നല്കുന്ന നിയമത്തില്‍ ഭേദഗതികള്‍ (2018) വരുത്തി വാണിജ്യം, ഫാക്ടറി എന്നതിന്‍റെ കൂടെ സംരംഭകത്വപ്രവര്‍ത്തനങ്ങളും, മറ്റു പ്രവര്‍ത്തനങ്ങളും എന്നതുകൂടി  കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചട്ടങ്ങളുടെ തലക്കെട്ട് വായിക്കുമ്പോള്‍ ഒരു പക്ഷേ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് വേണമോ എന്ന ആശങ്ക ഇത്തരത്തില്‍ ഭേദഗതി വന്നതോടുകൂടി ഇല്ലാതായി.  നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം ഹോസ്പിറ്റല്‍, ക്ലിനിക്ക് പാരാമെഡിക്കല്‍ സ്ഥാപനം, കെമിക്കല്‍ ലാബോറട്ടറി അല്ലെങ്കില്‍ എന്തെങ്കിലും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ലഭ്യമാക്കേണ്ടതാണ് എന്നുകൂടി ഭേദഗതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 
 
ശല്യങ്ങള്‍ നീക്കം ചെയ്യാന്‍

 ഇത്തരത്തില്‍ ലൈസന്‍സ് നേടിയ ഫാക്ടറി, ജോലി സ്ഥലം, മറ്റു സ്ഥലങ്ങള്‍ എന്നിവയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ശല്യം - വൈബ്രേഷനിലൂടെ, ശബ്ദത്തിലൂടെ, മാലിന്യങ്ങള്‍ പുറത്തുവിടുന്നതിലൂടെ, അല്ലെങ്കില്‍ മോശപ്പെട്ട മണം, പുക, പൊടി - ഉണ്ട് എന്ന് തദ്ദേശ ഭരണകൂട സെക്രട്ടറിക്ക് ബോദ്ധ്യപ്പെട്ടാല്‍  അത്തരത്തിലുള്ള ശല്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് ഉത്തരവിടാവുന്നതാണ്.  ഇത് സംബന്ധിച്ച ശല്യം നിര്‍ണ്ണയിക്കുന്നതിന് വിദഗ്ദ അഭിപ്രായം പഞ്ചായത്തിന് തേടാവുന്നതും, അതിന്‍റെ ചിലവ് ബന്ധപ്പെട്ട ഉടമസ്ഥനില്‍ നിന്ന് ഈടാക്കാവുന്നതുമാണ്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാനും ഉത്തരവിടാവുന്നതാണ്.   
#Panchayath_license
(Link for PDF of this Article) https://drive.google.com/file/d/1PVuUxRD5ifgq8JM5crwx1yJwNR-Yu5Om/view?usp=drivesdk

Saturday, November 20, 2021

Ragging Prohibition- റാഗിംഗ് നിരോധനനിയമം

ഏതെങ്കിലുമൊരാൾ പരാതി നൽകാൻ മുന്നോട്ടു വന്നാൽ; സസ്പെൻഷൻ, രണ്ടു വർഷം തടവ്, പിഴ, മൂന്നുവർഷം പഠിക്കാനുമാവില്ല.. എന്നാലും ചിലർ പഠിക്കില്ല !

Tuesday, November 2, 2021

Revised reservation pattern of seats forthe admission to Medical Post Graduate Courses in the State

സംസ്ഥാനത്തെ മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകളുടെ പ്രവേശന സംവരണം സംബന്ധിച്ച പുതുക്കിയ പട്ടിക.

Revised reservation pattern of seats for
the admission to Medical Post Graduate Courses in the State by introducing
Service Quota & enhancing Socially and Educationally Backward Communities
(SEBC) reservation from the academic year 2021-
2022 onwards. For Dental Post Graduate Courses (MDS), the revised pattern
will be implemented from 2022-23 academic year onwards.

Download PDF
https://drive.google.com/file/d/1IBc4vAUt5rpLgIBDKR2acaVntxZfIPek/view?usp=drivesdk

crz amendment - draft 2021 ( November)

https://m.facebook.com/story.php?story_fbid=412755687220856&id=108006441029117

*തീര നിയന്ത്രണ വിജ്ഞാപനത്തിൽ വീണ്ടും ഭേദഗതി....*

2019 ലെ തീര നിയന്ത്രണ വിജ്ഞാപനത്തിൽ വീണ്ടും ഭേദഗതിക്കായി നീക്കം. അഭിപ്രായങ്ങൾ അറിയിക്കാൻ താല്പര്യമുള്ളവർ 60 ദിവസത്തിനകം h.kharkwal@nic.in, saranya.p@gov.in എന്ന ഈമെയിൽ വിലാസത്തിൽ അറിയിക്കണം. 

Download PDF https://drive.google.com/file/d/1cb8-v_ENpl4p90V0TEvIm-n0KcPZkYB9/view?usp=drivesdk

വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള നിവേദനങ്ങൾ മാനിച്ചും, NCZMA യുടെ 42 മത് യോഗത്തിൻറെ ശുപാർശകൾ പരിഗണിച്ചുമാണ് പുതിയ കരട് ഭേദഗതി. 

എന്തൊക്കെയാണ് ഭേദഗതി നിർദ്ദേശങ്ങൾ ?

1. വേലിയേറ്റ വേലിയിറക്ക രേഖകൾക്കിടയിലുള്ള പ്രദേശത്ത് CRZ I B(Inter tidal zone) എണ്ണ ഖനന പ്രവർത്തനങ്ങൾക്കും അതുമായി ബന്ധപ്പെട്ട് തുരക്കുന്നതിനും  ഇളവ് നൽകിയിരിക്കുന്നു. [5.1.2(xiii)].

2. ഈ മേഖലയിൽ പരമ്പരാഗത,  താൽക്കാലിക കുടിലുകൾ (shacks) നിയന്ത്രിത/അനുവദനീയ പ്രവർത്തനങ്ങളുടെ ഗണത്തിൽ ചേർത്തു; മൺസൂൺ കാലത്ത് അമ്മയ്ക്ക് മതിയായ സംരക്ഷണത്തോടുകൂടി നിലനിർത്താം. ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ ഇവ നിലനിർത്താം, എന്നാൽ പ്രവർത്തനം പാടില്ല.  [5.1.2(xix)].

3. എല്ലാ നിയന്ത്രിത/ അനുവദനീയ പദ്ധതികൾക്കും മുൻകൂർ അനുവാദം വേണം എന്നുള്ളത്, വിജ്ഞാപനത്തിൽ പ്രത്യേക ഇളവുകൾ നൽകിയിട്ടുള്ളവയ്ക്ക് ഒഴിവാക്കി. [7(i)].

4. ജെട്ടികൾ, തടയണകൾ, പുലിമുട്ടുകൾ, ബണ്ടുകൾ മുതലായ പ്രവർത്തനങ്ങൾക്ക്, പദ്ധതികൾക്ക് സംസ്ഥാന തീരപരിപാലന അതോറിറ്റി അനുവാദം നൽകുന്ന തരത്തിൽ ഭേദഗതി കൂട്ടിച്ചേർത്തു. [7(ii)].

5. അനുവദനീയ പ്രവർത്തനങ്ങൾക്കുള്ള അനുവാദം നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ പറയുന്ന 8(ii) ഭാഗത്ത് പൂർണ്ണ ശുപാർശകൾ ലഭിച്ചുകഴിഞ്ഞാൽ 60 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് കൂട്ടിച്ചേർത്തു. [8(ii)(e)].

6. മാപ്പിങ് സംബന്ധിച്ച് 2014 തീയതിയിലെ ഉത്തരവ് കുറവ് ചെയ്തു. [8(i)(e)] 

7. IIMP ഐലൻഡ് മാനേജ്മെൻറ് പ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ച വിജ്ഞാപന വർഷത്തിൽ തിരുത്തലുകൾ വരുത്തി. [10.2(iii)] 

#മണൽത്തിട്ടകൾ_നീക്കം_ചെയ്യുന്നതിന്_നിയന്ത്രണം -

8. വേലിയേറ്റ- വേലിയിറക്ക രേഖയിലുള്ള മണൽത്തിട്ടകൾ പരമ്പരാഗത തീരവാസികൾക്ക് കായികമായി (manual) നീക്കം ചെയ്യാം. യന്ത്രവൽകൃതമല്ലാത്ത ചെറിയ വള്ളങ്ങളിൽ ബക്കറ്റ്/ ബാസ്കറ്റ് എന്നിവ ഉപയോഗിച്ച് നീക്കം ചെയ്യാം. അത്തരത്തിൽ തദ്ദേശവാസികൾക്ക് അനുവാദം നൽകുന്നതിന് വർഷാവർഷം പുതുക്കുന്ന തരത്തിലുളള പെർമിറ്റ്, സംസ്ഥാന സർക്കാരിന്  നൽകാവുന്നതാണ്. [10.4]

Sunday, October 31, 2021

സെക്യൂരിറ്റി ചെക്ക് ആണെങ്കിലും കുറ്റകൃത്യം.#security_cheque_offence

സെക്യൂരിറ്റി ചെക്ക് ആണെങ്കിലും കുറ്റകൃത്യം.
#security_cheque_offence

മറ്റൊരാൾക്ക് നൽകാനുള്ള നിയമപരമായ കടം കൊടുത്തു  തീർക്കുന്നതിന് ഉപയോഗിക്കാവുന്ന ഉപാധിയാണ് ചെക്ക്. ഇടപാടുകൾ നടക്കുമ്പോൾ നൽകേണ്ടതായ തുക, ബാധ്യത അനുസരിച്ച് നൽകി കൊള്ളാം എന്ന ഉറപ്പിനുവേണ്ടി മുൻകൂട്ടി പലരും ചെക്ക് കൊടുക്കാറുണ്ട്.

പണം ഈടാക്കുന്നതിന് ഇത്തരത്തിലുള്ള ചെക്ക് ഹാജരാക്കിയാൽ ഒരു സെക്യൂരിറ്റി ചെക്ക് മാത്രമായതുകൊണ്ട് ആ ചെക്ക് മടങ്ങുന്നത് നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് നിയമപ്രകാരമുള്ള കുറ്റകൃത്യവുമാകില്ല എന്നായിരുന്നു നിലവിലുള്ള വിവക്ഷ. (Sudhir Kr.Balla V. Jagdish Chand 2008 7 SCC 137)

എന്നാൽ ഇതു സംബന്ധിച്ച സുപ്രീംകോടതി വിധി വിശദീകരിച്ച്,  സുപ്രീംകോടതിയുടെ തന്നെ പുതിയ വിധി വിധിപ്രസ്താവം. ഉറപ്പിനായി നൽകിയിട്ടുള്ള ചെക്ക് ഉറപ്പ് പാലിക്കപ്പെടാത്ത ഘട്ടം വരുമ്പോൾ നിയമപരമായി ഈടാക്കിയെടുക്കാവുന്ന കടമായി മാറും.
Sripati Singh (D) vs. State of Jharkhand
Case no. and Date:  CrA 1269-­1270 OF 2021 | 28 October 2021

Friday, October 22, 2021

CRZ KCZMA APPLICATION for construction of small houses

 




Right to silence - Miranda Rights


 

Boundary wall - CRZ restrictions - vegetative fencing


 

CRZ - Panchayat and Municipality - difference in restrictions


 

CRZ Kerala - house construction


 

Education loan RBI Guidelines


 

മക്കൾ നോക്കുമെന്ന ഉറപ്പിൽ ആധാരം എഴുതുമ്പോൾ - മുതിർന്ന പൗരന്മാർ ശ്രദ്ധിക്കേണ്ടത്|Senior Citizens Act|

 


മക്കൾ നോക്കുമെന്ന ഉറപ്പിൽ ആധാരം എഴുതുമ്പോൾ - മുതിർന്ന പൗരന്മാർ ശ്രദ്ധിക്കേണ്ടത്|Senior Citizens Act|

CASTE CERTIFICATE MIGRANTS- Another State

പൂർവികർ മുതൽതന്നെ ഇതര സംസ്ഥാനത്തുനിന്നും പല കാരണങ്ങളാൽ മാറി സ്ഥിരതാമസമാക്കിയവർക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപുണ്ടായിരുന്ന സംസ്ഥാനത്തെ OBC പട്ടിക, ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ പട്ടികയിൽ ഉണ്ടാകേണ്ടതുണ്ട്. അതേസമയം കേന്ദ്ര തലത്തിലുള്ള പരിഗണനയ്ക്ക് വ്യത്യസ്തമായും കണക്കാക്കും. ഇതുസംബന്ധിച്ച വിശദീകരണങ്ങൾ വ്യക്തമാക്കുന്ന 2019 ൽ പുറത്തിറങ്ങിയ ഉത്തരവ്.

Friday, October 15, 2021

Coastal Regulation Zone 2019 - CZMP

Coastal Regulation Zone 2019 - CZMP

 323 ഗ്രാമപഞ്ചായത്തുകളെ CRZ II വിഭാഗത്തിൽ ആക്കണമെന്ന ശുപാർശയിൽ 154 ഗ്രാമ പഞ്ചായത്തുകളെ നഗരപ്രദേശങ്ങളായി പരിഗണിച്ച് CRZ 2019 വിജ്ഞാപനത്തിൻറെ മാപ്പിൽ മാറ്റങ്ങൾ വരുത്താൻ കേരള തീരമേഖല പരിപാലന സമിതി യോഗത്തിൽ ധാരണ. മിനുട്സിൻറെ ബന്ധപ്പെട്ട ഭാഗം ഇതോടൊപ്പമുണ്ട്. ടൂറിസം സംബന്ധിച്ച പ്ളാനും ഫിഷറീസ് വകുപ്പ് സമർപ്പിച്ച Integrated Fisheries Management Plan ഉം ഉൾപ്പെടുത്താനും ധാരണയുണ്ട്. 


(CRZ II വിഭാഗത്തിൽ വന്നാൽ നിയന്ത്രണങ്ങൾ CRZ III നെ അപേക്ഷിച്ച് കുറവാണ്, തദ്ദേശവാസികൾ എന്ന പരിഗണന ഇല്ലാതെതന്നെ അനുവദനീയമായ സ്ഥലങ്ങളിൽ എല്ലാവർക്കും നിർമ്മാണങ്ങൾ നടത്താം)













എന്താണ് ROR (Record of Rights) ?


 

എന്താണ് ROR (Record of Rights) ?

ആധാരം ചെയ്യുന്നതിനു ശ്രമിക്കുന്ന ആളുകൾക്കും വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട രേഖകൾക്ക് പോകുന്നവർക്കും സുപരിചിതമായ പേരാണ് ROR. യഥാർത്ഥത്തിൽ Kerala Record of Rights Act 1968 വർഷങ്ങൾ പഴക്കമുള്ള നിയമം ആണെങ്കിലും ഇപ്പോഴാണ് അത് കൂടുതൽ പ്രചാരത്തിലായതും ആധാരങ്ങൾ ചെയ്യുന്നതിനും റവന്യൂ ഓഫീസ് ഇടപാടുകൾക്കും കൂടുതൽ ഉപയോഗപ്രദം ആക്കിയതും.

എന്താണ് ROR ?

ഭൂമിയുടെ അവകാശം സംബന്ധിച്ച കാര്യങ്ങൾ സൂചിപ്പിക്കുന്ന രേഖയാണ് ROR അഥവാ അവകാശങ്ങളുടെ രേഖ.

എന്തൊക്കെ ഉൾപ്പെടുന്നതാണ് ROR

a. വസ്തു വിവരവും അളവും
b. കൈവശാവകാശിയുടെപേരും വിലാസവും,
c. ഭൂമിയിൽ മറ്റ് അവകാശങ്ങളോ ബാധ്യതകളോ ഉള്ള ആളുകളുടെ പേരും വിലാസവും,
d. എന്തു തരത്തിലുള്ള കൈവശവും അവകാശവുമാണ് എന്നുള്ള വിവരങ്ങൾ,
e.കുടികിടപ്പുകാരുണ്ടെങ്കിൽ വിവരങ്ങൾ,
f. മറ്റ് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അവ.

ROR അവകാശ രേഖ പ്രസിദ്ധീകരിക്കണമൊ ?

അവകാശ രേഖയുടെ കരട് പ്രസിദ്ധീകരിക്കുകയും ആയത് സംബന്ധിച്ച് പരാതികൾ സ്വീകരിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തി 30 ദിവസത്തിനുള്ളിൽ ശരിയായ അവകാശ രേഖ പ്രസിദ്ധീകരിക്കണം എന്നാണ് വകുപ്പ് 4 പറയുന്നത്. ക്ലറിക്കൽ പിഴവു കളിലൂടെ വരുന്ന തിരുത്തലുകൾ പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുള്ളിൽ സ്വമേധയാ ഉദ്യോഗസ്ഥന് ചെയ്യാവുന്നതാണ്. പ്രസിദ്ധീകരിച്ച കഴിഞ്ഞ  അവകാശ രേഖകളിൽ RDO ഉദ്യോഗത്തിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥന് സ്വമേധയാ (ഒരു വർഷത്തിനുള്ളിൽ) അല്ലെങ്കിൽ ആരുടെയെങ്കിലും അപേക്ഷപ്രകാരം (ആറുമാസത്തിനുള്ളിൽ) രേഖകൾ വിളിച്ചുവരുത്തുകയും പരിശോധിക്കുകയും ചെയ്യാവുന്നതാണ്. ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ബാധിക്കുന്ന എല്ലാവരുടെയും വാദം കേൾക്കണം.

അവകാശങ്ങൾ വന്നുചേർന്ന കാര്യം അറിയിക്കണം

പിന്തുടർച്ചാവകാശം, ഭാഗാധാരം, തീറാധാരം, പണയം, ഇഷ്ടദാനം, വാടക, എന്നിങ്ങനെ ഭൂമിയിൽ വന്നു ചേരുന്ന എല്ലാ അവകാശങ്ങളും ഈ അവകാശങ്ങൾ അവ വന്നുചേർന്ന മൂന്നുമാസത്തിനുള്ളിൽ അവകാശി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കുകയും ആയതിന് ഉദ്യോഗസ്ഥൻ കൈപ്പറ്റ് രസീത് നൽകുകയും വേണം. അവകാശി മൈനർ ആണെങ്കിൽ രക്ഷകർത്താവിന് ഇക്കാര്യങ്ങൾ ചെയ്യാം. കാലതാമസം വരുത്തി നൽകുന്ന അറിയിപ്പിന് പിഴ ഒടുക്കി രേഖപ്പെടുത്താവുന്നതാണ്. ഇപ്രകാരം അവകാശങ്ങൾ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകളോട് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന രേഖകൾ 30 ദിവസത്തിനുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കണം.

ROR തെളിവിൽ സ്വീകരിക്കുമോ ?

നിയമപ്രകാരം ലഭ്യമാകുന്ന അവകാശ രേഖ ഏത് കോടതിയിലും തെളിവായി സ്വീകരിക്കും. തിരുത്തലുകൾ വരുത്താത്തിടത്തോളം കാലം അവകാശ രേഖയിലെ വിവരങ്ങൾ കൃത്യമാണ് എന്ന നിഗമനത്തിൽ തെളിവിൽ സ്വീകരിക്കാം.

പകർപ്പ് എടുക്കാം, പരിശോധിക്കാം.

ROR സാക്ഷ്യപ്പെടുത്തിയ പകർപ്പ് നിശ്ചിത ഫീസ് അടച്ച് ഉദ്യോഗസ്ഥരിൽ നിന്ന് കൈപ്പറ്റാം. അവകാശ രേഖകൾ ഓഫീസ് സമയം, നിശ്ചിത ഫീസ് ഒടുക്കി പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. അവകാശ രേഖകൾ സംബന്ധിച്ച വിവരങ്ങൾ തേടുന്നതിന് ഉദ്യോഗസ്ഥർക്ക് ഭൂമിയിൽ പ്രവേശിക്കാൻ ഉള്ള അധികാരം ഉണ്ട്. വീടുകളിൽ കയറുന്നതിന് ഏഴ് ദിവസത്തെ നോട്ടീസ് നൽകിയിരിക്കണം. ഈ നിയമ പ്രകാരം അധികാരം ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന് സാക്ഷികളെ വിളിച്ചു വരുത്തുന്നതിന് സിവിൽ  കോടതിയുടെ അധികാരം ഉണ്ടാകും.

ROR ഇല്ലെങ്കിൽ ആധാരം ചെയ്യാനാകുമോ?

വില്ലേജിൽ നിന്നും ലഭിക്കുന്ന ROR ഹാജരാക്കിയില്ലെങ്കിൽ സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം ചെയ്യാനാകില്ല എന്നുള്ളതാണ് പൊതുവേയുള്ള വിവക്ഷ. എന്നാൽ അത് നിയമപരമായി ശരിയല്ല. രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്താത്തിടത്തോളം കാലം ഉദ്യോഗസ്ഥർക്ക് നിർബന്ധം പറയാനാകില്ല. ഇക്കാര്യത്തിൽ കേരള ഹൈക്കോടതിയുടെ വിധി ന്യായങ്ങളുണ്ട്. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മറുപടികളുമുണ്ട്. ROR ആധാരത്തോടൊപ്പം ഹാജരാക്കുന്ന കാര്യം ആധാരം ഹാജരാക്കുന്ന ആളുടെ താല്പര്യം അനുസരിച്ചിരിക്കും. എന്നിരുന്നാലും ഭൂമി വാങ്ങുന്നയാളെ സംബന്ധിച്ചിടത്തോളം അവകാശങ്ങളുടെ രേഖ ഉണ്ടായിരിക്കുന്നത് അഭിലഷണീയമാണ്. ഭാവിയിൽ അവകാശം സംബന്ധിച്ച തർക്കങ്ങളിൽ നിന്ന് ഒഴിവാകുന്നതിനും നിയമപരമായ അവകാശ-അധികാരങ്ങൾ ഉറപ്പിക്കുന്നതിനും അതുപകരിക്കും.

കേരള സർക്കാർ - വിവിധ സർട്ടിഫിക്കറ്റുകൾ- നടപടികൾ ലഘൂകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (7.10.21)

 




LP





കേരള സർക്കാർ - വിവിധ സർട്ടിഫിക്കറ്റുകൾ- നടപടികൾ ലഘൂകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (7.10.21)


Friday, September 3, 2021

സിനിമകളെ_നിയന്ത്രിക്കുന്നതാര് Cinematography Act - Guidelines regarding certificate of Films

#സിനിമകളെ_നിയന്ത്രിക്കുന്നതാര്?

രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യമുള്‍പ്പെടെ നിരവധി സ്വാതന്ത്ര്യങ്ങളുണ്ട്.  സിനിമകളോടനുബന്ധിച്ചുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം മൗലീകാവകാശമാണ്.  അതേസമയം ഒരുവന്‍റെ മൗലീകാവകാശം അപരന്‍റെ അവകാശങ്ങളേയോ, രാജ്യത്തെ നിയമങ്ങളേയോ ഖണ്ഡിക്കുന്നതാകരുത്.   സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതിനുവേണ്ടിയാണ് സിനിമാട്ടോഗ്രാഫി നിയമം 1952, സിനിമാട്ടോഗ്രാഫി ചട്ടങ്ങള്‍ 1983, സിനിമ സംബന്ധിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 1991 എന്നിവ നിലവിലുള്ളത്.  
ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് എന്ന അധികാരകേന്ദ്രമാണ് സിനിമകള്‍ പ്രദര്‍ശനയോഗ്യമാണോ എന്ന് അറിയിക്കുന്നത്. ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കറ്റ് എന്ന  സംവിധാനത്തിന് ഒരു ചെയര്‍മാനും, 12 മുതല്‍ 25 വരെ അംഗങ്ങളുമാണുള്ളത് .  ഒമ്പത് പ്രാദേശീക ഓഫീസുകള്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കറ്റ് സംവിധാനത്തിനുണ്ട്,  കേരളത്തില്‍ തിരുവനന്തപുരത്താണ് റീജിനല്‍ (പ്രാദേശീക) ഓഫീസ് ഉള്ളത്. സിനിമയുടെ ഉള്ളടക്കം അനുസരിച്ച് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ - യു, യു.എ, യു.എ.എസ്, എന്നിങ്ങനെയാണ്  നല്കുന്നത്.  

#എന്തൊക്കെയാണ്_പാടില്ലാത്തത് ?

സിനിമയുടെ പ്രദര്‍ശനയോഗ്യതാസര്‍ട്ടിഫിക്കറ്റ് നല്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടുവരുന്ന കാര്യങ്ങളില്‍ വകുപ്പ് 5 (ബി) -യില്‍ ആണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പറയുന്നത്.  പൊതു പ്രദര്‍ശനത്തിന് ഒരു സിനിമ എപ്പോഴൊക്കെയാണ് യോഗ്യമല്ലാത്തത് എന്നു ചോദിച്ചാല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് എന്ന അധികാരകേന്ദ്രം സര്‍ട്ടിഫിക്കറ്റ് നല്കുന്നതിന് ചില നിബന്ധനകള്‍ പരിശോധിക്കും.  രാജ്യത്തിന്‍റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും, തടസ്സമാകുന്നവ, രാജ്യസുരക്ഷ, അയല്‍രാജ്യങ്ങളുമായുള്ള സുഹൃത്ത്ബന്ധം, പൊതുക്രമം, മാന്യത, ധാര്‍മ്മികത, മാനഹാനി അല്ലെങ്കില്‍ കോടതിയലക്ഷ്യം എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുന്നവ, എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നവ, എന്നിങ്ങനെയൊക്കെയുള്ള സിനിമകള്‍ പൊതുപ്രദര്‍ശനത്തിന് യോഗ്യമല്ല.  ഇത്തരത്തില്‍ പൊതുപ്രദര്‍ശനത്തിന് യോഗ്യമല്ല എന്ന് ബോര്‍ഡ് ഓഫ് ഫിലിം കണ്ടെത്തുകയാണെങ്കില്‍ ആ തീരുമാനത്തിനെതിരെ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്കാം.  

 1983-ല്‍ രൂപീകരിച്ച ചട്ടങ്ങള്‍ പ്രകാരം സിനിമകളുടെ നിയന്ത്രണം മാത്രമല്ല ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കറ്റ് സംബന്ധമായ അധികാരകേന്ദ്രത്തിനുള്ളത്.  സിനിമകള്‍ സംബന്ധിച്ച പൊതുജനങ്ങള്‍ക്ക് പറയുവാനുള്ളത് എന്ത് എന്ന് മനസ്സിലാക്കുന്നതിനും, പൊതുജനങ്ങളുടെ പ്രതികരണങ്ങള്‍ എങ്ങനെ എന്നും മനസ്സിലാക്കുന്നതിനും, പ്രത്യേക ചട്ടം തന്നെ ഈ നിയമത്തിലുണ്ട്.  സിനിമകള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദൃഢീകരിക്കുന്നത് സംബന്ധിച്ചും, മറ്റു കാര്യങ്ങള്‍ക്കുമായും, വിവിധ ബോധവത്ക്കരണപരിപാടികള്‍ നടത്തുക, എഴുത്തുകാരില്‍ നിന്നും സാമൂഹിക-സാമുദായിക നേതാക്കളില്‍ നിന്നും അത്തരത്തില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നും വിവരങ്ങള്‍ ആരായുക, പ്രാദേശീകതലത്തിലും, ദേശീയതലത്തിലും, പഠനങ്ങള്‍ നടത്തുക, വിവിധ തരത്തിലുള്ള സിനിമകളെപ്പറ്റിയുളള പ്രതികരണങ്ങളെക്കുറിച്ച രേഖകള്‍ ഉണ്ടാക്കക, എന്നിവയൊക്കെ ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഈ കാര്യങ്ങളൊക്കെ ബോര്‍ഡിന്‍റെ ചുമതലയായിട്ടുകൂടി കണക്കാക്കപ്പെടും.  

#ഒരിക്കല_അനുമതി_ലഭിച്ചസിനിമകൾക്കെതിരെ_പിന്നീടെന്തുചെയ്യാം ?.

സിനിമാട്ടോഗ്രാഫി നിയമപ്രകാരം ഒരിക്കല്‍ പ്രദര്‍ശനത്തിനു യോഗ്യമെന്നു കണ്ട് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കെതിരെ എന്തു നടപടി എടുക്കാനാകും എന്നു ചോദിച്ചാല്‍ ഇത്തരം സിനിമകള്‍ക്കെതിരെ ഏതെങ്കിലും പരാതി ബോര്‍ഡിനു ലഭിച്ചുകഴിഞ്ഞാല്‍, ബോര്‍ഡ് ആ പരാതി കേന്ദ്രസര്‍ക്കാരിന്‍റെ ബന്ധപ്പെട്ട മന്ത്രാലയത്തിലേക്ക് കൈമാറണം.  കേന്ദ്രസര്‍ക്കാര്‍ ആ പരാതി പരിഗണക്കേണ്ടതാണ് എന്നു കാണുകയാണെങ്കില്‍  ബോര്‍ഡിന്‍റെ ചെയര്‍മാനോട് മേല്‍പ്പറഞ്ഞ സിനിമയുടെ സര്‍ട്ടിഫിക്കറ്റ് പുന:പരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്യണം.  അത്തരം പുന:പരിശോധനാ ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ടു ലഭിച്ചിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലോ, ബോര്‍ഡ് മുഖാന്തിരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലോ ആകാവുന്നതാണ്.  ഇത്തരത്തിലുള്ള പുന: പരിശ്ശോധന, ചട്ടങ്ങള്‍ പ്രകാരം ചെയ്യെണ്ടതായിട്ടു വരും.  
നിയമത്തിനും, ചട്ടത്തിനും, പുറമേ, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചിട്ടുണ്ട്.  ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സിനിമയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നതുതന്നെ പൊതുസമൂഹത്തോട്  മൂല്യബോധ്യത്തോടെ ഉത്തരവാദിത്വപൂര്‍വ്വം പ്രവര്‍ത്തിക്കുക എന്നുള്ളതാണ്.  അതേസമയം, ആവിഷ്ക്കാരസ്വാതന്ത്ര്യം യാതൊരു തരത്തിലും ഹനിക്കപ്പെടുകയുമരുത്.  ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിനും, കഴിയുന്നത്ര നല്ല നിലവാരം പുലത്തുന്നതുമാകണം സിനിമ എന്നതാണ് ഉദ്ദേശ്യലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.  നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അക്രമങ്ങള്‍, മുതലായവയൊന്നും പ്രോത്സാഹിപ്പിക്കുകയോ, ന്യായീകരിക്കുകയോ, മഹത്വവത്ക്കരിക്കുകയോ, ചെയ്യരുത്, ക്രിമിനലുകളുടെ പ്രവര്‍ത്തനരീതികള്‍ മുതലായവ പ്രോത്സാഹിപ്പിക്കാതിരിക്കുക, കുട്ടികളെ അക്രമങ്ങളുടെ ഭാഗമായി ഇരകളാക്കുക,   പരമാവധി അക്രമങ്ങളും, ക്രൂരതയും, മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളും ഒഴിവാക്കുക എന്നിവയൊക്കെ ഉള്‍പ്പെടുന്നു.  മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും മഹത്വവത്ക്കരിക്കുന്നതുമായ സീനുകള്‍, മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന സീനുകള്‍, പുകവലി മുതലായവ പ്രോത്സാഹിപ്പിക്കുന്ന സീനുകള്‍, എന്നിവയൊക്കെ ഒഴിവാക്കേണ്ടതാണ്.  സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സീനുകളും, ഒഴിവാക്കണം എന്നാണ് ചട്ടം.  അതുപോലെ തന്നെ വംശീയമായോ, മതപരമായോ ഏതെങ്കിലും വിഭാഗങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള വാക്കുകളും, പ്രവര്‍ത്തികളും ഉണ്ടാകരുത് എന്നും  ചട്ടങ്ങളില്‍ പറയുന്നു.  വര്‍ഗ്ഗീയത പരത്തുന്നത്, അശാസ്ത്രീയകാര്യങ്ങള്‍ പരത്തുന്നത്, ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നിവയൊക്കെ പ്രോത്സാഹിപ്പിക്കരുതെന്ന കാര്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു.  

#വിമർനവിധേയമായ_സിനിമകള്‍ 

പല കാരണങ്ങളാല്‍ ചിലപ്പോഴെല്ലാം സിനിമകള്‍ വിമര്‍ശന വിധേയമാകാറുണ്ട്.  ചില സിനിമകള്‍ ഇറങ്ങുന്നതിനു മുമ്പേ തന്നെ മതിയായ പരസ്യം ലഭിക്കുന്നതിനും ഇത്തരത്തിലുള്ള വിവാദങ്ങള്‍ വരുത്താറുമുണ്ട്.  മറ്റു പലതാകട്ടെ, രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയോ, മതപരമായ മറ്റെന്തെങ്കിലും രാഷട്രീയ താല്പര്യങ്ങളോടുകൂടിയോ, മറ്റെന്തെങ്കിലും ലക്ഷ്യത്തോടുകൂടിയൊ,വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്.  ഏതു തരത്തിലുള്ള വിവാദങ്ങള്‍ ആണെങ്കിലും ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കറ്റ് നല്കേണ്ട സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെടുത്തി ചട്ടങ്ങളിലും, നിയമങ്ങളിലും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും പറയുന്ന കാര്യങ്ങള്‍ ലംഘിക്കുന്ന സിനിമാപ്രദര്‍ശനങ്ങള്‍ക്കെതിരെ എതൊരു വ്യക്തിക്കും പരാതി നല്കാവന്നതാണ്. ചട്ടം 32 പ്രകാരം പ്രദര്‍ശിക്കപ്പെട്ട സിനിമ പുന: പരിശോധിക്കുന്നതിന് ബോര്‍ഡിനു നേരിട്ടു പരാതി നല്കാം. ബോര്‍ഡ് അത്തരം പരാതി പുന:പരിശോധനാ നടപടികളുമായി മുന്നോട്ടുപോകേണ്ടതായിവരും. 

സിനിമാസംബന്ധമായ വ്യവഹാരങ്ങളില്‍ പലപ്പോഴും കോടതി ഇടപെടാത്ത വാര്‍ത്തകളും ശ്രദ്ധയില്‍ ഉണ്ടാകും.  ആവിഷ്ക്കാരസ്വതന്ത്ര്യം തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ പരമാവധി സൂക്ഷിച്ചു മാത്രമാണ് കോടതികള്‍ ഇടപെടാറുള്ളത്.  ആവിഷ്ക്കാരസ്വാതന്ത്ര്യം സംബന്ധിച്ച്  പൗരന്‍റെ മൗലീകാവകാശം സംരക്ഷിക്കുന്നതിന് ധാര്‍മ്മീകത, മതപരമായ കാര്യങ്ങള്‍, മുതലായവയുടെ പേരില്‍ സര്‍ക്കാരുകള്‍ ഇടപെട്ടു വരുന്നുണ്ട്.  അത്തരത്തിലുള്ള ഇടപെടലുകള്‍ ഭരണഘടനാപരമായ സംരക്ഷണമാണെന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.  ഭരണഘടനാപരമായ അത്തരം സംരക്ഷണങ്ങള്‍ ഭൂരിപക്ഷത്തിന്‍റെ വികാരത്തിലുള്ള മതപരമായ ആശയങ്ങളോ, മറ്റു നിലവാരങ്ങളോ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമല്ല.  ന്യൂനപക്ഷത്തിന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം മൂലം ഉണ്ടാകുന്ന ഇത്തരം കലാപ്രവര്‍ത്തനങ്ങള്‍ കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതാണ് നിയമപരമായ വ്യാഖ്യാന്ങ്ങളുടെ അകെത്തുക.   സിനിമ, പുസ്തകം, നാടകം, നോവല്‍ എന്നിവയിലെല്ലാം കലാകാരന്‍റെ സ്വന്തം സ്വാതന്ത്ര്യവും, ആവിഷ്ക്കാരസ്വാതന്ത്ര്യമാണ് എന്നാണ് രാജ്യത്തെ പരമോന്നനനീതിപീഠമുള്‍പ്പെടെ പലവുരു പറഞ്ഞിട്ടുള്ളത്.

എത്ര വർഷം കാണാതായാൽ മരിച്ചതായി കണക്കാക്കാം ? Man Missing - Legality

എത്ര വർഷം കാണാതായാൽ മരിച്ചതായി കണക്കാക്കാം ?

പല കാരണങ്ങളാൽ കാണാതാകുന്നവരുടെ എണ്ണം നിരവധിയാണ്. മരിച്ചുപോയവരും നാടുവിട്ടുപോയവരും മാറി നിൽക്കുന്നവരുമൊക്കെ ആ കൂട്ടത്തിൽ ഉൾപ്പെടാം. ഇന്ത്യൻ തെളിവു നിയമം വകുപ്പ് 108 പ്രകാരം ഏഴ് വർഷമായി വിവരങ്ങളൊന്നുമില്ലാതെ കാണാതായ ആളെ സംബന്ധിച്ച് അയാൾ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചുവോ എന്നത് സംബന്ധിച്ച തർക്കത്തിന്, അയാൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉറപ്പ് പറയുന്ന ആളാണ് തെളിവ് ഹാജരാക്കേണ്ടത്.

ഏഴുവർഷമായി കാണാതായി എന്നതിന് തെളിവെന്ത് ? 

ഏഴുവർഷമായി കാണാതായിരിക്കുന്ന ആളെ സംബന്ധിച്ച അവകാശ തർക്കങ്ങളിൽ മരിച്ചതായി കണക്കാക്കി രേഖകൾ ഉണ്ടാകണമെങ്കിൽ ഏഴുവർഷം മുമ്പ്  രജിസ്റ്റർ ചെയ്ത എഫ്ഐആർ സാധാരണയായി അധികാരികൾ ആവശ്യപ്പെടും. എന്നാൽ അത്തരത്തിൽ പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാഹചര്യങ്ങളിൽ, വർഷങ്ങളായി കാണ്മാനില്ലാത്ത ആളുകളെ സംബന്ധിച്ച് എന്തു നിഗമനത്തിൽ എത്തിച്ചേരും എന്നതാണ് ചോദ്യം ?
ഇത്തരം സാഹചര്യത്തിൽ കേരള ഹൈക്കോടതി
പ്രസ്താവിച്ച  വിധിന്യായങ്ങൾ നിരവധി ആളുകൾക്ക് ഉപകാരപ്രദമാണ്. 

30 വർഷത്തിലധികമായി കാൺമാനില്ലാത്ത ആളുടെ അവകാശികൾ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അപേക്ഷിച്ച സമയം, ഇത്തരത്തിൽ എഫ്ഐആർ ഹാജരാക്കണമെന്ന് റവന്യു അധികാരികൾ ആവശ്യപ്പെട്ടു. കാണാതായ ആൾ അതിനുമുമ്പും പലപ്പോഴും വീടുവിട്ടു പോയിരുന്നതിനാൽ, മടങ്ങി വരും എന്നു കരുതി അദ്ദേഹത്തിൻറെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇപ്പോഴാകട്ടെ, ഭാര്യയും മരണപ്പെട്ടു. മക്കൾ നൽകിയ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷയിൽ എഫ്ഐആർ ഹാജരാക്കാത്തതുകൊണ്ട് കാണാതായ ആൾ മരണപ്പെട്ടു എന്ന നിഗമനത്തിൽ എത്തിച്ചേരാൻ ആകില്ല എന്ന് റവന്യു അധികാരികൾ നിലപാടെടുത്തു.

കഴിഞ്ഞ 30 വർഷമായി അപേക്ഷകരുടെ പിതാവിനെ കാണാനില്ല എന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ഉണ്ടായിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഭർത്താവ് തിരികെ വരും എന്ന് കരുതി എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്ന ഭാര്യയുടെ പ്രവർത്തി, ഇപ്പോൾ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച നടപടികളിൽ പ്രതികൂലമായി കണ്ട് സർട്ടിഫിക്കറ്റ് നിഷേധിച്ച റവന്യു അധികാരികളുടെ നടപടി കോടതി തിരുത്തി. മാതാവ്, മതിയായ കാരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്   എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതിൻറെ പേരിൽ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നിഷേധിക്കരുത്. 
WPC 9657.2021, WPC 8107.2010

Tuesday, June 22, 2021

എന്താണ് 498 എ @ ഭാര്യക്കെതിരെയുള്ള ക്രൂരത ?#Domestic_Violence#498A_IPC

https://www.facebook.com/108006441029117/posts/320488429780916/ 

*അയാൾ അവളുടെ കഴുത്തിൽ കേബിൾ വയർ ചുറ്റി രണ്ടു കൈകൊണ്ടും ഇരുവശത്തേക്കും വലിച്ചു; പിന്നെ തറയിലൂടെ വലിച്ചിഴച്ചു;* ബഹളം കേട്ട് പരിസരവാസികളെത്തിയപ്പോൾ അയാൾ പുറത്തേക്ക് പോയി. ആശുപത്രിയിൽ ചികിത്സ തേടി,  പോലീസിൽ പരാതി നൽകി; കേസെടുത്തു. *കൊല്ലുമെന്ന് പറഞ്ഞ് കേബിൾ വലിച്ചുമുറുക്കിയ കാര്യം കൃത്യമായി പറഞ്ഞെങ്കിലും അതൊന്നും എഴുതിവന്ന മൊഴിയിൽ ഇല്ല. ദിവസങ്ങൾക്കുമുമ്പ് കത്തി ഉപയോഗിച്ച് മുറിപ്പെടുത്തിയ കാര്യവും പറഞ്ഞു. താൻ പറഞ്ഞതൊന്നും എഴുതിയിട്ടില്ലാത്ത മൊഴി വായിച്ചു കേട്ടു ശരി, എന്ന് First Information Statement ൽ നിവൃത്തിയില്ലാതെ ഒപ്പിടുകയും ചെയ്തു.* മേമ്പൊടിക്ക് ചേർത്ത ആകെയുള്ള ജാമ്യമില്ലാവകുപ്പ് 498A യിൽ എളുപ്പത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം. ഗാർഹിക പീഡന നിരോധന നിയമപ്രകാരം നൽകിയ ഹർജിയും, കോവിഡിൽ മുങ്ങി  കോടതിയിൽ നിലവിലുണ്ട്.  സമകാലിക വാർത്തകൾ ഇത്തരം തൊഴിലനുഭവങ്ങൾ വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നു...

*എന്താണ് 498 എ @ ഭാര്യക്കെതിരെയുള്ള ക്രൂരത ?*
#Domestic_Violence
#498A_IPC 

കേരളീയര്‍ സാമാന്യം നിയമസാക്ഷരത ഉള്ളവരാണ്. പോലീസ് എന്നോ കോടതി എന്നോ കേട്ടാല്‍ അങ്ങനെ പേടിയൊന്നുമില്ല. അത്യാവശ്യം വകുപ്പുകളെ പറ്റിയുമൊക്കെ പലര്‍ക്കുമറിയാം. കുടുംബജീവിതത്തില്‍ പ്രത്യേകിച്ച് വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഇന്ന് പൊതുവേ ആളുകള്‍ക്ക് സുപരിചിതമായ വകുപ്പ് ആണ്  ഐ പി സി 498 എ. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വകുപ്പില്‍ സ്ത്രീധനം ആവശ്യപ്പെട്ടോ കൂടുതല്‍ പണം ആവശ്യപ്പെട്ടോ ഭാര്യയോട് ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ വീട്ടുകാരോ ക്രൂരമായി പെരുമാറുന്നതാണ്ഈ കുറ്റം.

*കൂടുതല്‍ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന നിയമം*

വിവാഹിതയായ സ്ത്രീക്ക്  ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നോ, ഭര്‍ത്താവിന്‍റെ ബന്ധുക്കളില്‍ നിന്നോ ക്രൂരമായ പെരുമാറ്റം അനുഭവപ്പെട്ടാല്‍  ഈ വകുപ്പ് പ്രകാരം കേസെടുക്കാം. കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ മൂന്നുവര്‍ഷംവരെ ശിക്ഷ ലഭിക്കും.  ജാമ്യമില്ലാത്ത വകുപ്പു കൂടിയാണ് ഇത്. കേസിന് ബലം ഉണ്ടാക്കുന്നതിന് പലപ്പോഴും ഭര്‍ത്താവിന്‍റെ വീട്ടുകാരെ കൂടി പ്രതിപട്ടികയില്‍ ചേര്‍ത്തു കൊണ്ടായിരിക്കും പരാതികള്‍ തയ്യാറാക്കുന്നത്. പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതി ഉണ്ടായതിനാല്‍ ഇടക്കാലത്ത്  ജാമ്യമില്ലാത്ത രീതിയിലുള്ള പോലീസ് അറസ്റ്റ് വേണ്ട എന്നു വരെ പല നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു. അതേസമയം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതികളുടെ പേരില്‍ യഥാര്‍ത്ഥ പ്രതികളും  രക്ഷപ്പെട്ടു പോകുന്ന സാഹചര്യം ഉണ്ടാവുന്നതിനാല്‍ നിലവില്‍ ഈ വകുപ്പിന്‍റെ ജാമ്യമില്ലാത്ത അവസ്ഥയില്‍ മാറ്റമില്ല. 

*എന്താണ് ക്രൂരത* 

ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാര്യങ്ങളും, ഭാര്യയുടെ ശരീരത്തിനോ മനസ്സിനോ  മുറിവോ അപകടമോ ഉണ്ടാക്കുന്നത് എന്തും ക്രൂരതയുടെ നിര്‍വചനത്തില്‍ വരും. അതോടൊപ്പം തന്നെ ഭാര്യയില്‍ നിന്നോ ഭാര്യയുമായി ബന്ധപ്പെട്ടവരില്‍  നിന്നോ അന്യായമായി സ്വത്ത് ആവശ്യപ്പെടുകയോ, മറ്റെന്തെങ്കിലും വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയോ ചെയ്യുന്നതും,  അത്തരം ആവശ്യം നിറവേറ്റാത്തതിന്‍റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നതും ക്രൂരതയുടെ പരിധിയില്‍ വരും, അത്തരത്തില്‍ പെരുമാറുന്നതും കുറ്റകരമാണ്. 

*എവിടെ കേസ് നല്‍കും ?* 

സാധാരണയായി ക്രിമിനല്‍ കുറ്റം നടന്നാല്‍ ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കുറ്റകൃത്യം നടന്നത് അവിടെയാണ് പരാതി നല്‍കേണ്ടത്. വിവാഹിതയായ സ്ത്രീക്ക് ഭര്‍ത്താവില്‍നിന്നോ ഭര്‍ത്താവിന്‍റെ വീട്ടുകാരില്‍ നിന്നോ സ്ത്രീധനം കൂടുതല്‍ ചോദിച്ചു കൊണ്ട് ശാരീരിക-മാനസിക ഉപദ്രവങ്ങള്‍ ഉണ്ടായാല്‍ നല്‍കാവുന്ന ക്രിമിനല്‍ പരാതിയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ വകുപ്പ്. കുറ്റകൃത്യം നടന്ന ഭര്‍ത്താവിന്‍റെ വീടിന്‍റെ പ്രാദേശിക പരിധിയില്‍ കേസ് നല്‍കണമെന്ന നിലവിലെ സാഹചര്യത്തില്‍ മാറ്റം വന്നു. വ്യത്യസ്ത അഭിപ്രായത്തെ തുടര്‍ന്ന് കഴിഞ്ഞ ഏഴ് വര്‍ഷമായി സുപ്രീംകോടതിയില്‍ നിലവിലിരുന്ന റഫറന്‍സ് കേസിലാണ് വിധി വന്നത്.ഉപദ്രവത്തിനു ശേഷം സ്ത്രീ അഭയംതേടി താമസമാക്കിയ സ്ഥലം ഏതാണൊ, ആ സ്ഥലത്തിന്‍റെ അധികാര പരിധിയിലും കേസ് നല്‍കാം. നിലവില്‍ താമസിക്കുന്ന സ്ഥലത്ത് വച്ച് കുറ്റകൃത്യങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നതിന്‍റെ പേരില്‍ ആ പ്രദേശത്ത് കേസ് നല്‍കാനാവില്ല എന്ന് വാദത്തിനാണ് മാറ്റം വന്നത്. ചുരുക്കത്തില്‍ കുറ്റകൃത്യം നടന്നു എന്നുപറയുന്ന ഭര്‍ത്താവിന്‍റെ പ്രദേശത്തുള്ള പോലീസ് സ്റ്റേഷനിലോ, പീഡനത്തിനുശേഷം സ്ത്രീ അഭയം തേടിയിരിക്കുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിലോ പരാതി നല്‍കാം. പോലീസ് കേസ് എടുത്തില്ലെങ്കില്‍ നേരിട്ട് മജിസ്ട്രേറ്റ് കോടതി വഴിയും പരാതി നല്‍കാം. 

*കേസെടുത്താല്‍ എന്തുണ്ടാകും ?* 

ജാമ്യമില്ലാത്ത വകുപ്പ് ആയതിനാല്‍ അറസ്റ്റ് ഉണ്ടായാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കില്ല. സെഷന്‍സ്കോടതിയില്‍ നിന്നോ,  മേല്‍ കോടതികളില്‍ നിന്നോ  മുന്‍കൂര്‍ ജാമ്യം നേടിയതിനുശേഷം വേണം പോലീസില്‍ ഹാജരാകാന്‍. മുന്‍കൂര്‍ ജാമ്യം ഇല്ലെങ്കില്‍ പോലീസ് പ്രതികളെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസിന്‍റെ സ്വഭാവമനുസരിച്ച് കോടതി റിമാന്‍ഡ് ചെയ്യുകയോ ജാമ്യത്തില്‍ വിടുകയോ ആകാം. പിന്നീട് കേസ് അന്വേഷണത്തിന് ശേഷം പോലീസ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്ന മുറയ്ക്ക് അത് കോടതി ഫയലില്‍ സ്വീകരിച്ചാല്‍ പ്രതികള്‍ക്ക്  കോടതിയില്‍ നിന്ന്സമന്‍സ് വരും. പിന്നീട് കേസിന്‍റെ വിചാരണ ആരംഭിക്കും.

Anticipating Misuse - can it be a reason to shun the new IT Rules ?

Anticipating Misuse - can it be a reason to shun the new IT Rules ?

After much awaited curiosity, Ministry of electronics and information technology issued notification GSR No.139(E)  towards the implementation of Information Technology (Intermediary Guidelines and Digital Media Ethics Code) Rules 2021. Obviously the same has been issued in suppression of the existed Rules 2011.

It is a long pending complaint that annoying contents in the  social media with an intention to defame and to harass the persons on the receiving end are not able to restrict even through legal proceedings, fruitfully. The in-house reporting mechanism of the social media giants are not preventing the assailants going scot free. Not everyone in our country is in a position to get orders from competent court or from appropriate government or agency to invoke the provisions of due diligence by intermediary. The article 19- freedom of speech and expression, a fundamental right guaranteed by the constitution of India is not unfettered by the law of the land. Similarly the concern by certain sects that the rules may be misused deliberately to make a large number of complaints so as to overwhelm the grievance redressal mechanisms created by social media platforms need only to be termed as misplaced and exaggerated. 

What is Due diligence 

Due diligence need to be mandatorily observed by the social media intermediary and significant social media intermediary while discharging certain duties. The intermediary shall prominently publish on its website, mobile based application or both about the rules and regulations and privacy policy and user agreement. Those rules and regulations shall strictly restrict the user from publishing or sharing any information if it is defamatory, obscene, pornographic, paedophilic,  libellious and other offences which are inconsistent with or contrary to the laws of the land. The prohibited activities includes patent, trademark, copyright violations etc. Intentional communication of misleading information also come under the bar. Needless to say, any over act challenging the unity integrity and security of the nation will also come under the scanner.

Grievance Redressal Mechanism

If this rules are properly complied by the social media giants, gone are the days for indefinite search for grievance officers and contact details to whom the victim may make a complaint against violation of any of the provisions of this rule. The rules cast a mandatory duty upon the grievance officer to acknowledge the complaint within 24 hours and dispose off such complaint within a period of 15 days from its receipt. Furthermore the intermediary shall within 24 hours from the receipt of a complaint made by an individual or any person on his behalf in relation to any content which is prima-facie in the nature of any material which exposes the private area of such individual, full or partial nudity or depicts such individual in any sexual act or conduct, or is in the nature of impersonation in electronic form including artificial morphed images, take all reasonable measures to remove or disable access to such content. 

The social media intermediaries are liable to appoint a chief compliance officer who shall be responsible for ensuring compliance with the act and rules made thereunder and shall be liable in any proceedings relating to any relevant third party information, where he fails to ensure that such intermediary observes due diligence while discharging its duties under the act and rules made thereunder.

A Nodal contact person for full-time coordination with the law enforcement agencies is also mandatory. Resident grievance officer- an employee of a significant social media intermediary who is rresident in India need also to be appointed. The rules also mandate the intermediaries to publish periodic compliance report every month mentioning the details of complaints received and action taken thereon and the number of specific communication links or parts of information that the intermediary has removed or disabled access. 

First originator and prosecution 

The identification of the first originator of the information connected with an offence is always a dark area for the investigating agencies, provided no cooperation is is there from the part of intermediaries. New rules cast a duty on the intermediaries to enable the identification of the first originator of the information on its computer resource. This is the area in which challenges are raised over the right of privacy, which is a fundamental right as of now. The proviso to safeguard the privacy, by adding a clause of non requirement of disclosure of any other information relating to the first of generator or any information relating to its other users has evoked a mixed response only. It is also to be noted that if the first originator of any information is located outside the territory of India, the first originator of that information within the territory of India shall be deemed to be the first originator. 

Regulatory mechanisms

The grievance regulatory mechanism as per the new rules is of three levels. It includes self regulating mechanism level 1 and level 2 and and oversight mechanism as level 3. It is no doubt that there must be a proper mechanism to curb the intentional harassment and defamation and other crimes through social media. However a balanced mechanism between the pillars of criminal overt act and freedom of free speech, by upholding India's democratic credentials is the need of the hour.

Monday, May 17, 2021

Tax exemption - Vacated building

കോവിഡ് കാലത്ത് വാടകയുമില്ല;ആളുമില്ല!
കെട്ടിടനികുതി ഇളവ് കിട്ടുമോ ?

കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം കെട്ടിടങ്ങൾക്ക് വസ്തു നികുതി നൽകണം. എന്നാൽ സാധാരണയായി വാടക കൊടുക്കുന്നതോ ഉടമസ്ഥൻ താമസിക്കുന്നതോ ആയ ഏതെങ്കിലും കെട്ടിടം ഒരു അർദ്ധ വർഷത്തിൽ ഒഴിഞ്ഞും വാടകയ്ക്ക് കൊടുക്കാതെയും കിടന്നാൽ പ്രസ്തുത അർദ്ധവർഷത്തേക്കുള്ള നികുതി ഇളവ് ലഭിക്കുന്നതിന് ഉടമസ്ഥന് അവകാശമുണ്ട്. അർദ്ധവർഷം സംബന്ധിച്ച നികുതി അടച്ചു കഴിഞ്ഞെങ്കിൽ, ആ തുക തിരികെ ലഭിക്കുന്നതിനൊ, അടുത്തുവരുന്ന അർദ്ധ വർഷത്തേക്കുള്ള നികുതിയിൽ അഡ്ജസ്റ്റ് ചെയ്യുന്നതിനോ ഉടമസ്ഥന് അവസരമുണ്ട്. 

കെട്ടിടം ഒഴിഞ്ഞും വാടകയ്ക്ക് കൊടുക്കാതെയും കിടക്കുകയാണെന്നോ, നോട്ടീസ് നൽകുന്ന സമയത്തോ തുടർന്നുള്ള അർദ്ധവർഷത്തിലോ ഒരു പ്രത്യേക തീയതിമുതൽ കെട്ടിടം ഒഴിയുകയും വാടകയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമെന്നോ, നേരത്തെ തന്നെ സെക്രട്ടറിക്ക് നോട്ടീസ് നൽകിയാൽ മാത്രമേ ഇങ്ങനെ ഒരു ഇളവ് അവകാശപ്പെടാനാകൂ.

Scope of tourism - permitted activities in CRZ (Coastal Regulation Zone) Notification 2019

Scope of tourism - permitted activities in CRZ (Coastal Regulation Zone) Notification 2019

Obviously CRZ notification is recently infamous for coastal constructions; at the same time famous, related to management and conservation of marine and coastal ecosystems. Whatever it be, the new notification 2019, is quite different from 2011 notification and it gives room for tourism facilities along the coastal area. 

As per the 2019 notification, wherever there is a national or state highway passing through no development zone (NDZ) of CRZ III areas, temporary tourism facilities are permissible on the seaward side of the road. Whereas, on the landward side of such roads, resorts or hotels and associated tourism facilities are permitted. HOWEVER search permission will only be subject to the incorporation of tourism plan in the approved CZMP as per 2019 notification. 

Now it is the time for perusing the draft CZMP which is under process. To be borne in mind, the intended area shall be incorporated in the tourism plan in the CZMP. Moreover it is the bounden duty of the coastal community to verify search proposed tourism incorporated areas and to opine whether such affirmative actions would affect their livelihood options and sustainable development of coastal communities as such.

Sherry J Thomas
sherryjthomas@gmail.com

Saturday, April 24, 2021

#വാട്സാപ്പ് വഴി #സമൻസ്, ഹാജരാകാത്തതിന് വാറണ്ട് #summons_whatsap

Summons - Whatsap

#വാട്സാപ്പ് വഴി #സമൻസ്, ഹാജരാകാത്തതിന് വാറണ്ട് 
#summons_whatsap

എംഎൽഎക്ക് കോടതി സമൻസ് അയച്ചത് വാട്സാപ്പ് വഴി. നിശ്ചയിച്ച തീയതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് കോടതി വാറണ്ട് ഉത്തരവിറക്കി. തനിക്ക് സമൻസ് ലഭിച്ചിട്ടില്ല എന്നും തൻറെ ഫോണിൽ സമൻസ് ഡൗൺലോഡ് ചെയ്തിട്ടില്ല എന്നും ആരോപിച്ചു പ്രതിയായ എംഎൽഎ കേരള ഹൈക്കോടതിയിലെത്തി.

ക്രിമിനൽ നടപടി ക്രമം വകുപ്പ് 62 ഉം കേരള ക്രിമിനൽ പ്രാക്ടീസ് ചട്ടം 7 ഉം സമൻസ് നൽകുന്നതിനുള്ള മാർഗ്ഗമായി വാട്സ്ആപ്പ് മാധ്യമത്തെ അംഗീകരിച്ചിട്ടില്ല എന്ന് കേരള ഹൈക്കോടതി. ആശയവിനിമയോപാധികളിൽ ഉണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കൂടുതൽ പ്രായോഗിക സമീപനം നിയമത്തിലും ഉണ്ടാകേണ്ടതുണ്ട് എന്ന് പക്ഷേ, കോടതി പരാമർശിച്ചു. കൊറിയർ മുഖേനയും ഈമെയിൽ മുഖേനയും സമൻസ് അയക്കുന്നത് സംബന്ധിച്ച് വിധിന്യായങ്ങളും ഉണ്ട്. എന്നാൽ വാട്സ്ആപ്പ് മുഖേന സമൻസ് അയക്കുന്നതിന് നിയമപ്രാബല്യം ഇല്ല. അതുകൊണ്ടുതന്നെ ജാമ്യമില്ലാ വാറണ്ട് അയച്ച കീഴ്കോടതി നടപടി ശരിയല്ല.

Sherry J Thomas Advocate

Sunday, April 18, 2021

പൊതുസ്ഥലത്ത് നിർത്തിയിരിക്കുന്ന സ്വകാര്യ കാർ പൊതുസ്ഥലം ആകുമോ?

Private car a public place ?
പൊതുസ്ഥലത്ത് നിർത്തിയിരിക്കുന്ന സ്വകാര്യ കാർ പൊതുസ്ഥലം ആകുമോ? 

പൊതുസ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ കാർ NDPS (Narcotics Drugs and Psychotropic Substances Act, 1985) വകുപ്പ് 43 ൽ സൂചിപ്പിക്കുന്നത്  പ്രകാരമുള്ള പൊതുസ്ഥലം എന്ന നിർവചനത്തിൽ ഉൾപ്പെടുമോ എന്ന ചോദ്യത്തിന്, പൊതുനിരത്തിൽ നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ കാർ NDPS വകുപ്പ് 43 ൽ പറയുന്ന, പൊതുസ്ഥലം എന്ന നിർവചനത്തിൽ വരില്ല എന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു.  കേസിലുൾപ്പെട്ടപ്പോൾ വകുപ്പ് 42 പ്രകാരം ചെയ്യേണ്ട കാര്യങ്ങൾ അന്വേഷണ ഏജൻസി ചെയ്യാതിരുന്ന വിഷയമാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയത്.

പൊതുസ്ഥലത്ത് തെരച്ചിൽ നടത്തുന്നതിന് വകുപ്പ് 43 പ്രകാരമുള്ള പ്രവർത്തികൾ ചെയ്താൽ മതിയാകും, അതേസമയം പൊതുസ്ഥലം എന്നതിൻറെ പരിധിയിൽ വരാത്ത സ്ഥലത്ത് നടപടികൾ കൈക്കൊള്ളുന്നതിന് വകുപ്പ് 42 പ്രകാരമാണ് പ്രവർത്തിക്കേണ്ടത്.
Boota Singh Vs State Of Haryana [CrA 421 OF 2021]

വാഹനാപകടം ഡ്രൈവറുടെ ചുമതലയെന്ത് ?

Drivers duty - accident

വാഹനാപകടം ഡ്രൈവറുടെ ചുമതലയെന്ത് ?

മുതിർന്ന പൗരൻ - മക്കൾ നോക്കിയില്ലെങ്കിൽ ആധാരം റദ്ദാക്കാനാകുമോ ..

മുതിർന്ന പൗരൻ - മക്കൾ നോക്കിയില്ലെങ്കിൽ  ആധാരം റദ്ദാക്കാനാകുമോ .. നിയമദർശി legal tips

വിജ്ഞാപന പരിധിയിൽപ്പെട്ട ഭൂമി- ഭവനനിർമ്മാണം സാധ്യമാകാത്തവർക്ക് നഷ്ടപരിഹാരം കൊടുക്കണം! #NDZ

വിജ്ഞാപന പരിധിയിൽപ്പെട്ട ഭൂമി- ഭവനനിർമ്മാണം സാധ്യമാകാത്തവർക്ക് നഷ്ടപരിഹാരം കൊടുക്കണം! #NDZ

Video - Adv Sherry J Thomas

പൊക്കാളി പാടം - തീരനിയന്ത്രണ വിജ്ഞാപനം CRZ

പൊക്കാളി പാടവും തീര നിയന്ത്രണവും

അതിർത്തി മതിൽ പണിയുന്നതിനും തടസ്സമോ ? #CRZ Video

അതിർത്തി മതിൽ പണിയുന്നതിനും തടസ്സമോ ? #CRZ

CRZ difference between municipality and panchayat

Video - difference between municipality and panchayat CRZ
പഞ്ചായത്ത് / മുനിസിപ്പാലിറ്റി വ്യത്യാസമെന്ത് ? 
തദ്ദേശവാസികൾക്ക് വീട് നിർമ്മിക്കാൻ അവസരമുണ്ടോ ? #CRZ

പുതിയ വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതില്ല

പുതിയ വാഹനങ്ങൾ പരിശോധനയ്ക്കായി ഹാജരാക്കേണ്ടതില്ല - മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ (13.4.2021)
#Motor_vehicles_department
#മോട്ടോർവാഹനവകുപ്പ്Motor Vehicle Department Circular

Wednesday, January 27, 2021

Right To Information - fine of Rs 25000 to Police - State Information Commissioner

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയ സംഭവത്തിൽ, സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നൽകിയ അപ്പീൽ അപേക്ഷയിൽ കടയ്ക്കൽ പോലീസ് സബ് - ഇൻസ്പെക്ടർക്ക് 25000 ഇരുപത്തി അയ്യായിരം രൂപ പിഴയും, സർക്കിൾ ഇൻസ്പെക്ടർ, പുനലൂർ DYSP എന്നിവർക്ക് താക്കീതും നൽകിക്കൊണ്ടുള്ള സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ 18/01/2021 ഉത്തരവ്

വിവാഹം രജിസ്റ്റർ ചെയ്യാൻ നേരിട്ട് ഹാജരാകണമൊ ? registration of marriage - rules -physical presence

വിവാഹം രജിസ്റ്റർ ചെയ്യാൻ നേരിട്ട് ഹാജരാകണമൊ ?

വിവാഹശേഷം വരന്  ജോലിസംബന്ധമായി വിദേശത്തേക്ക് പെട്ടെന്ന് പോകേണ്ടി വന്നതിനാൽ തദ്ദേശസ്വയംഭരണ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സാധിച്ചിരുന്നില്ല. അതേസമയം നാട്ടിലുള്ള വധുവിന് വിദേശത്തേക്ക് പോകണമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്ത രേഖകൾ ആവശ്യമാണുതാനും.  

ഇതിനുമുമ്പും സമാനമായ കേസിൽ വധുവരന്മാരുടെ സാന്നിധ്യമില്ലാതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതി നിബന്ധനകളോടുകൂടി ഉത്തരവിറക്കിയിരുന്നു. സ്ഥലത്തില്ലാത്ത വരനുവേണ്ടി മാതാപിതാക്കളിൽ ഒരാളോ, ചുമതലപ്പെടുത്തിയ വ്യക്തിയോ വിവാഹ രജിസ്റ്ററിൽ ഒപ്പിടണം. 
വരൻ വീഡിയോ കോൺഫറൻസ് മുഖാന്തരം ഹാജരാകാൻ വിവാഹ രജിസ്ട്രാർ അനുവദിക്കണം. ഒരു വർഷത്തിനുള്ളിൽ വരൻ തിരികെ എത്തി വിവാഹ രജിസ്റ്ററിൽ ഒപ്പിടണം അല്ലാത്തപക്ഷം രജിസ്ട്രാർക്ക് വിവാഹ രജിസ്ട്രേഷൻ റദ്ദാക്കാം. 
(WPC 27387.2020)

https://www.facebook.com/108006441029117/posts/214898597006567/

Friday, January 8, 2021

സ്വാശ്രയ കോളേജ് നിയമനങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമം ഒരുങ്ങുന്നു !

സ്വാശ്രയ കോളേജ് നിയമനങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമം ഒരുങ്ങുന്നു !

കേരളത്തിൽ സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് പുതിയ നിയമത്തിൻറെ കരട് 2021 ജനുവരി ആറിന് ചേർന്ന സംസ്ഥാന ക്യാബിനറ്റ് യോഗം അംഗീകരിച്ചു. 

ഈ നിയമപ്രകാരം മാനേജ്മെൻറും ജീവനക്കാരും തമ്മിൽ ശമ്പള വ്യവസ്ഥ,  ഇൻക്റിമെൻറ്, ഗ്രേഡ്, പ്രമോഷൻ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച കരാറിൽ ഏർപ്പെടണം. ജോലി വ്യവസ്ഥകൾ, തൊഴിൽദിനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ, എയ്ഡഡ് കോളേജുകളുടെതിനു സമ്മാനമായിരിക്കണം.ജീവനക്കാർക്ക് പ്രൊവിഡൻറ് ഫണ്ട്, ഇൻഷുറൻസ് എന്നിവ ഉണ്ടാകണം. അധ്യാപകർക്ക് നിയമന, വിരമിക്കൽ പ്രായം യുജിസി- സർവ്വകലാശാല നിബന്ധനകൾക്ക് വിധേയമായിരിക്കും.

കോളേജ് എടുക്കുന്ന അച്ചടക്ക നടപടികൾ അപ്പീൽ ഹർജി ഫയൽ ചെയ്ത് യൂണിവേഴ്സിറ്റി തലത്തിൽ ചോദ്യം ചെയ്യാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും അവസരം ഉണ്ടാകും. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ആയിരിക്കും അപ്പീൽ നടപടികളിൽ തീരുമാനമെടുക്കുന്നത്. അധ്യാപകരുടെയും അനധ്യാപകരുടെയും മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട യൂണിവേഴ്സിറ്റികളുമായി പങ്കുവയ്ക്കണം.  നിയമം നടപ്പിലായി കഴിഞ്ഞാൽ മൂന്നുമാസത്തിനുള്ളിൽ കോളേജുകൾ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണം. കോളേജിൻറെ രജിസ്ട്രേഷൻ വ്യവസ്ഥകൾ ബന്ധപ്പെട്ട യൂണിവേഴ്സിറ്റികൾക്ക് തീരുമാനിക്കാം. 

സ്വാശ്രയ കോളേജുകളിൽ നടക്കുന്ന നിയമനങ്ങൾക്ക് സുതാര്യത ഇല്ല എന്നും വേതനം  മതിയായ വിധത്തിൽ നൽകുന്നില്ല എന്നുമുള്ളആരോപണങ്ങളെ തുടർന്നാണ് പുതിയ നിയമം വരുന്നത്. നിയമം നടപ്പിലായി ആറുമാസത്തിനകം ആഭ്യന്തര പരാതി പരിഹാര സെൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാകണം.

https://m.facebook.com/story.php?story_fbid=819130965324832&id=256286001609334

(For more legal updates, like/follow this page)

Tuesday, January 5, 2021

കുറ്റകൃത്യം-ഇരയ്ക്കുള്ള നഷ്ടപരിഹാരം - മുൻകാലപ്രാബല്യം ഉണ്ടെന്ന് കേരള ഹൈക്കോടതി #Crpc354A(4)#Victim_compensation_scheme

കുറ്റകൃത്യം-ഇരയ്ക്കുള്ള നഷ്ടപരിഹാരം - മുൻകാലപ്രാബല്യം ഉണ്ടെന്ന് കേരള ഹൈക്കോടതി 
#Crpc354A(4)
#Victim_compensation_scheme

2008 ൽ നടന്ന ഒരു വാഹനാപകടത്തിൽ, കുറ്റവാളിയെ കണ്ടെത്താൻ പൊലീസിനായില്ല. മരണപ്പെട്ടു പോയ ആളുടെ അവകാശികൾ തിരക്കുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 357A(4) പ്രകാരം അപേക്ഷ നൽകുകയും എൻക്വയറി ഓഫീസറായി നിയോഗിക്കപ്പെട്ട ജില്ലാ ജഡ്ജി അപേക്ഷകർ തന്നെയാണ് മരണപ്പെട്ടു പോയ ആളുടെ അവകാശികൾ എന്ന് റിപ്പോർട്ട് ചെയ്യുകയും  നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു.

ഇരയ്ക്ക് നഷ്ടപരിഹാരത്തിനുള്ള പ്രത്യേക വ്യവസ്ഥ ഭേദഗതി വരുന്നതിന് മുമ്പ് നടന്ന സംഭവമാണെങ്കിലും നഷ്ടപരിഹാരത്തിന് അർഹതയുണ്ടോ എന്ന് നിയമപരമായി ചോദ്യം സർക്കാർ ഉന്നയിച്ചു. 
സർക്കാർ നൽകിയ ഹർജിയിൽ മേൽപ്പറഞ്ഞ വകുപ്പിന് മുൻകാലപ്രാബല്യം ഉണ്ടോ എന്ന ചോദ്യം പരിഗണിക്കപ്പെടുകയും, നിയമനിർമാണത്തിൻറെ ഉദ്ദേശവും നിയമ കമ്മീഷൻ ശുപാർശകളും, ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉം അപഗ്രഥനം ചെയ്ത കോടതി, നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് ശരിവെച്ചു.
WPC 7250.2014 (22.12.2020)