പൊതുസ്ഥലത്ത് നിർത്തിയിരിക്കുന്ന സ്വകാര്യ കാർ പൊതുസ്ഥലം ആകുമോ?
പൊതുസ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ കാർ NDPS (Narcotics Drugs and Psychotropic Substances Act, 1985) വകുപ്പ് 43 ൽ സൂചിപ്പിക്കുന്നത് പ്രകാരമുള്ള പൊതുസ്ഥലം എന്ന നിർവചനത്തിൽ ഉൾപ്പെടുമോ എന്ന ചോദ്യത്തിന്, പൊതുനിരത്തിൽ നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ കാർ NDPS വകുപ്പ് 43 ൽ പറയുന്ന, പൊതുസ്ഥലം എന്ന നിർവചനത്തിൽ വരില്ല എന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. കേസിലുൾപ്പെട്ടപ്പോൾ വകുപ്പ് 42 പ്രകാരം ചെയ്യേണ്ട കാര്യങ്ങൾ അന്വേഷണ ഏജൻസി ചെയ്യാതിരുന്ന വിഷയമാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയത്.
പൊതുസ്ഥലത്ത് തെരച്ചിൽ നടത്തുന്നതിന് വകുപ്പ് 43 പ്രകാരമുള്ള പ്രവർത്തികൾ ചെയ്താൽ മതിയാകും, അതേസമയം പൊതുസ്ഥലം എന്നതിൻറെ പരിധിയിൽ വരാത്ത സ്ഥലത്ത് നടപടികൾ കൈക്കൊള്ളുന്നതിന് വകുപ്പ് 42 പ്രകാരമാണ് പ്രവർത്തിക്കേണ്ടത്.
Boota Singh Vs State Of Haryana [CrA 421 OF 2021]
No comments:
Post a Comment