സ്വാശ്രയ കോളേജ് നിയമനങ്ങൾ നിയന്ത്രിക്കാൻ പുതിയ നിയമം ഒരുങ്ങുന്നു !
കേരളത്തിൽ സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് പുതിയ നിയമത്തിൻറെ കരട് 2021 ജനുവരി ആറിന് ചേർന്ന സംസ്ഥാന ക്യാബിനറ്റ് യോഗം അംഗീകരിച്ചു.
ഈ നിയമപ്രകാരം മാനേജ്മെൻറും ജീവനക്കാരും തമ്മിൽ ശമ്പള വ്യവസ്ഥ, ഇൻക്റിമെൻറ്, ഗ്രേഡ്, പ്രമോഷൻ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച കരാറിൽ ഏർപ്പെടണം. ജോലി വ്യവസ്ഥകൾ, തൊഴിൽദിനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ, എയ്ഡഡ് കോളേജുകളുടെതിനു സമ്മാനമായിരിക്കണം.ജീവനക്കാർക്ക് പ്രൊവിഡൻറ് ഫണ്ട്, ഇൻഷുറൻസ് എന്നിവ ഉണ്ടാകണം. അധ്യാപകർക്ക് നിയമന, വിരമിക്കൽ പ്രായം യുജിസി- സർവ്വകലാശാല നിബന്ധനകൾക്ക് വിധേയമായിരിക്കും.
കോളേജ് എടുക്കുന്ന അച്ചടക്ക നടപടികൾ അപ്പീൽ ഹർജി ഫയൽ ചെയ്ത് യൂണിവേഴ്സിറ്റി തലത്തിൽ ചോദ്യം ചെയ്യാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും അവസരം ഉണ്ടാകും. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ആയിരിക്കും അപ്പീൽ നടപടികളിൽ തീരുമാനമെടുക്കുന്നത്. അധ്യാപകരുടെയും അനധ്യാപകരുടെയും മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട യൂണിവേഴ്സിറ്റികളുമായി പങ്കുവയ്ക്കണം. നിയമം നടപ്പിലായി കഴിഞ്ഞാൽ മൂന്നുമാസത്തിനുള്ളിൽ കോളേജുകൾ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണം. കോളേജിൻറെ രജിസ്ട്രേഷൻ വ്യവസ്ഥകൾ ബന്ധപ്പെട്ട യൂണിവേഴ്സിറ്റികൾക്ക് തീരുമാനിക്കാം.
സ്വാശ്രയ കോളേജുകളിൽ നടക്കുന്ന നിയമനങ്ങൾക്ക് സുതാര്യത ഇല്ല എന്നും വേതനം മതിയായ വിധത്തിൽ നൽകുന്നില്ല എന്നുമുള്ളആരോപണങ്ങളെ തുടർന്നാണ് പുതിയ നിയമം വരുന്നത്. നിയമം നടപ്പിലായി ആറുമാസത്തിനകം ആഭ്യന്തര പരാതി പരിഹാര സെൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാകണം.
https://m.facebook.com/story.php?story_fbid=819130965324832&id=256286001609334
(For more legal updates, like/follow this page)
No comments:
Post a Comment