വിവാഹം രജിസ്റ്റർ ചെയ്യാൻ നേരിട്ട് ഹാജരാകണമൊ ?
വിവാഹശേഷം വരന് ജോലിസംബന്ധമായി വിദേശത്തേക്ക് പെട്ടെന്ന് പോകേണ്ടി വന്നതിനാൽ തദ്ദേശസ്വയംഭരണ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സാധിച്ചിരുന്നില്ല. അതേസമയം നാട്ടിലുള്ള വധുവിന് വിദേശത്തേക്ക് പോകണമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്ത രേഖകൾ ആവശ്യമാണുതാനും.
ഇതിനുമുമ്പും സമാനമായ കേസിൽ വധുവരന്മാരുടെ സാന്നിധ്യമില്ലാതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതി നിബന്ധനകളോടുകൂടി ഉത്തരവിറക്കിയിരുന്നു. സ്ഥലത്തില്ലാത്ത വരനുവേണ്ടി മാതാപിതാക്കളിൽ ഒരാളോ, ചുമതലപ്പെടുത്തിയ വ്യക്തിയോ വിവാഹ രജിസ്റ്ററിൽ ഒപ്പിടണം.
വരൻ വീഡിയോ കോൺഫറൻസ് മുഖാന്തരം ഹാജരാകാൻ വിവാഹ രജിസ്ട്രാർ അനുവദിക്കണം. ഒരു വർഷത്തിനുള്ളിൽ വരൻ തിരികെ എത്തി വിവാഹ രജിസ്റ്ററിൽ ഒപ്പിടണം അല്ലാത്തപക്ഷം രജിസ്ട്രാർക്ക് വിവാഹ രജിസ്ട്രേഷൻ റദ്ദാക്കാം.
(WPC 27387.2020)
https://www.facebook.com/108006441029117/posts/214898597006567/
No comments:
Post a Comment