Search This Blog

Thursday, March 13, 2025

മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് കുറ്റകരം; അതേസമയം മാലിന്യം നീക്കം ചെയ്യുന്നതിന് തദ്ദേശ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം എന്ത് ?

മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് കുറ്റകരം; അതേസമയം മാലിന്യം നീക്കം ചെയ്യുന്നതിന് തദ്ദേശ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം എന്ത് ?


പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നത് മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 340 പ്രകാരം ശിക്ഷാർഹമാണ്. അതേസമയം
കേരള മുൻസിപ്പാലിറ്റി നിയമത്തിന്റെ വകുപ്പ് 326 മാലിന്യനിർമാർജനത്തിന് മുൻസിപ്പാലിറ്റി നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി പറയുന്നു.

മുനിസിപ്പാലിറ്റി നിരത്തുകൾ സ്ഥിരമായി അടിച്ചു വാരുകയും വൃത്തിയാക്കുകയും ചെയ്യുക എന്നത് നിർബന്ധമായും നിർവഹിക്കേണ്ട  ഉത്തരവാദിത്തമാണ്. സ്വകാര്യ ഭൂമിയിൽ നിന്നും ദിവസവും മാലിന്യവും മറ്റും നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം, ഖരമാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം, മാലിന്യം നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടകൾ വിതരണം ചെയ്യുകയും അവ ദിവസവും എടുത്ത് കൊണ്ടുപോവുകയും ചെയ്യുക എന്നതും മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്വമാണ്. ഈ ചുമതലകൾ നിർവഹിക്കേണ്ടത് മുനിസിപ്പൽ കൗൺസിൽ ആണ്. ഈ ചുമതലകൾ ഉദ്യോഗസ്ഥർ  ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം മുനിസിപ്പൽ സെക്രട്ടറിയുടേതാണ്. ഓരോ വാർഡിന്റെയും കൗൺസിലർ തങ്ങളുടെ പ്രദേശത്ത് ഇത് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അലംബാവമുള്ളിടത്ത് അവ സെക്രട്ടറിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും വേണം. സെക്രട്ടറി ചുമതലയിൽ വീഴ്ച വരുത്തിയാൽ കൗൺസിൽ/  സർക്കാർ അച്ചടക്ക നടപടികൾ കൈക്കൊള്ളണം. മാലിന്യ നിർമാർജനത്തിന് കരാർ മുഖേനയോ ഏജൻസികൾ മുഖേനയോ തദ്ദേശ ഭരണകൂടത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. പൊതു താൽപര്യം മുൻനിർത്തി സർക്കാരിന് അവശ്യമെന്ന് തോന്നിയാൽ മാലിന്യനിർമാർജന നടപടികൾ നേരിട്ട് നടത്താവുന്നതുമാണ്.

ഭൂനികുതി അടയ്ക്കാനുള്ള ഫോം എ അപേക്ഷ അന്വേഷിക്കുന്നവർക്ക്... Form A Application - Lant Tax

ഭൂനികുതി അടയ്ക്കാനുള്ള ഫോം എ അപേക്ഷ അന്വേഷിക്കുന്നവർക്ക്...

ഭൂനികുതി അടയ്ക്കാനുള്ള നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം ഭൂമിയുടെ ഉടമസ്ഥർ ഭൂനികുതി അടക്കാൻ ബാധ്യസ്ഥരാണ്. വകുപ്പ് 6 (3) പ്രകാരം നികുതിയുടെ നിരക്ക് നിശ്ചയിക്കുന്നതിന് ഭൂമിയിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയുള്ള വിവരങ്ങൾ പൂരിപ്പിക്കുന്ന അപേക്ഷാ മാതൃകയിലാണ് നൽകേണ്ടത്.





നികത്ത്പുരയിടം സംബന്ധിച്ച ചില സാഹചര്യങ്ങളിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിക്ക് പുറത്തുള്ള ഭൂവിനിയോഗ ഉത്തരവുകൾ ഉൾപ്പെടെയുള്ള ചില ഭൂമിയിൽ നികുതി അടക്കുന്നതിന് ഭൂനികുതി ചട്ടപ്രകാരമുള്ള ഫോം എ അപേക്ഷയാണ് സമർപ്പിക്കേണ്ടത്.  എന്നാൽ വില്ലേജ് ഓഫീസുകളിലും മറ്റും അന്വേഷിക്കുമ്പോൾ ഫോം എ അപേക്ഷ ലഭ്യമല്ല എവിടെ ലഭിക്കുമെന്ന് അറിയില്ല എന്ന് പറയുന്ന മറുപടികളും കേൾക്കാറുണ്ട്. അങ്ങനെയുള്ളവർക്ക് ഉപയോഗപ്പെടുത്താൻ ഫോം എ അപേക്ഷയുടെ [Lant Tax Act Section 6(3), Rule 5(ii)]മാതൃക ഇതോടൊപ്പം ഉണ്ട്. ഈ അപേക്ഷയിലാണ് വില്ലജ് ഓഫീസർ പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകേണ്ടത്. 

Tuesday, March 4, 2025

Construction of religious place - law in Kerala - Amendment

The amendment brought by the Kerala Government giving power to local self government authorities in connection with permission for construction of religious places was challenged before the High Court of Kerala. Though the Court initially stayed the operation of the amendment, after final hearing the court upheld the amendment.


Manual of Guidelines to Prevent and Control Disturbances and to Promote Communal Harmony 2005  is the relevant legal provision dealing with the construction of religious places-inter alia with among other general guidelines.

The relevant portion prior to amendment read so:-

23: “Any construction of religious place should be made only with prior approval of the District authorities and at the ear-marked place.  Cases of construction of unauthorized religious places should be dealt with severely under existing laws.  Negligence on the part of the District Administration in implementing this direction should be seriously viewed and guilty dealt with.

23 a (i): Renovation existing places of worship can be    undertaken after informing the matter to the District     Administration.  However, any addition or expansion to the    existing structure should be done only with the previous permission and concurrence of the District Administration.  This        addition or expansion should not in any way cause any in       convenience to the public, should not obstruct traffic, should   not     be an impediment to the future expansion of roads and other public amenities.  Any addition or expansion can be   undertaken only with observing the building rules and with the     prior permission of Town Planning Department of Local Self Government, as the case may be.

(ii) Any new construction of a place of worship shall be done   only with the clearance of the District Administration.  Any religious activities come around a newly established places of  worship should not precipitate communal tension or law and       order situation.  Before sanctioning request for construction of   new places of religious worship, the District Administration    should ensure this.  In such cases, the District Administration   may take recourse to shift the places of worship after arriving at a consensus with the parties concerned. “ 

The Kerala Government issued directions in G.O (P) No.19/2021 / Home dated 14/02/2021, that as per the amendment brought in, the respective Local Self - Government Institutions could grant building permit for the religious institutions.

Government of Kerala vide order (G.O (P) No. 19/2021 / Home dated 14/02/2021) amending paragraph 23 of Manual of Guidelines.

It read as follows-

"In the G.O. read as 3rd paper above, a Manual of Guidelines to prevent and control communal Disturbances and to promote Communal Harmony was re - issued by the Government. Now Government are pleased to amend the Manual of Guidelines with modification in Para 23 as detailed below:

"23. Any construction of religious place should be made only with prior approval of the concerned Local Self Government Authority and at the earmarked place. Cases of construction of unauthorised religious places should be dealt with severely under existing laws. Negligence on the part of the Local Self Government Authorities in implementing this direction should be seriously viewed and the guilty dealt with.

23. (a)(i) Renovation of existing places of worship can be undertaken after informing the matter to the concerned Local Self Government Authority. Any addition or expansion to the existing structure should be done only with the previous permission and concurrence of the Local Self Government Authority. This addition or expansion should not in any way cause any inconvenience to the public, should not obstruct traffic, should not be an impediment to the future expansion of roads and other public amenities. Any addition or expansion can be undertaken only with observing the building rules and with the prior permission of Town Planning Department or Local Self Government, as the case may be;

(ii) Any new construction of a place of worship shall be done only with the clearance of the concerned Local Self Government Authority. Any religious activities centered around a newly established places of worship should not precipitate communal tension or law and order situation. Before sanctioning requests for construction of new places of religious worship, the Local Self Government Authorities should ensure this. In such cases the Local Self Government Authorities may take recourse to shift the places of worship after arriving at a consensus with the parties concerned.

The Manual of Guidelines to prevent and control communal Disturbances and to promote Communal Harmony shall stand modified to the above extent."

Saturday, January 11, 2025

പൊതുശ്മശാനം വേണമെന്ന ആവശ്യത്തിൻ്റെ പേരിൽ പരിസ്ഥിതി സംരക്ഷണത്തിനെ (CRZ) മറികടന്ന് നൽകിയ നിർമ്മാണ അനുമതി റദ്ദാക്കി

പൊതുശ്മശാനം വേണമെന്ന ആവശ്യത്തിൻ്റെ പേരിൽ പരിസ്ഥിതി സംരക്ഷണത്തിനെ (CRZ) മറികടന്ന് നൽകിയ നിർമ്മാണ അനുമതി റദ്ദാക്കിയ നടപടി കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവച്ചു. 

CRZ സോൺ I A യിൽ ഉൾപ്പെട്ട പരിസ്ഥിതിലോല  പ്രദേശമായതിനാൽ സെമിത്തേരി നിർമ്മാണ അനുമതി നിഷേധിച്ചു. പിന്നീട് 2018 ഡിസംബറിൽ  അനുമതി നൽകി. 2020 ൽ സോൺ I ൽ നിന്ന് III ലേക്ക് മാറ്റി അനുവാദം നൽകിയ നടപടി ക്രവൽക്കരിക്കാൻ ശ്രമിച്ചുവെങ്കിലും തദ്ദേശവാസിയായ ഒരാൾ ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ അനുവാദം റദ്ദാക്കപ്പടുകയായിരുന്നു.
WA 212.2021 Judgment dated 7.1.25 

Thursday, January 9, 2025

CRZ - sluice bund gate - Construction

CRZ ൻ്റെ പേരിൽ സ്വന്തം തീറ് ഭൂമിയിൽ ഭവന നിർമ്മാണം നിഷേധിക്കപ്പെട്ടതിനെതിരെ ദീർഘനാൾ അവർ നടത്തിയ പോരാട്ടത്തിന് പരിസമാപ്തി. ബണ്ട് ഗേറ്റിൽ നിന്ന് മതിയായ അകലം ഉള്ളതുകൊണ്ട് അക്കാര്യം കണക്കിലെടുത്ത് (എടവനക്കാട്) പഞ്ചായത്ത് തന്നെ ഭവന നിർമ്മാണത്തിന് അനുമതി നൽകാനുള്ള കേരള ഹൈക്കോടതി ഉത്തരവ്.
CRZ sluice bund gate 

Saturday, December 28, 2024

Tuesday, December 24, 2024

Can a lawyer submit no instructions or relinquish vakalat without informing the party ?

Order 9 CPC describes the procedure in civil cases when the parties fail to appear before the court on hearing date. When the plaintiff is absent, court may dismiss the suit or if the defendant is absent, court may proceed exparte. If the counsel submits no instructions and the defendant is absent in the court and court proceded exparte, without issuing notice to the defendant, how the rights of the absentee party could be protected - High Court of Kerala answered  this question in Jayalekshmi v.Avara 2003 2 KLT 901 taking clue from other judgments of supreme Court.

If a notice either registered or not was not issued by the lawyer to the concerned party and there is nothing in record to show that such a notice was sent to the parties there is no justification for the court to proceed exparte. It shows the legal obligation of the court to issue notice to the party in such situations.

CRZ - മേഖലയിലെ നിർമ്മാണം - ആശങ്കകൾ ഒഴിയാതെ തീരസമൂഹം- construction in crz ii - new plan - Kerala Latin Government Order


2019 ജനുവരിയിൽ പുറത്തിറങ്ങിയ ഇളവുകൾ കേരളത്തിൽ ലഭ്യമാകുന്നതിനുള്ള ഉത്തരവ് 2024 ഒക്ടോബർ മാസം പുറത്തിറങ്ങി. പിന്നെയും ഒരു മാസം കഴിഞ്ഞതിനുശേഷം മാപ്പ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു. 2024 ഡിസംബർ മാസം കേരളത്തിലെ തീര പരിപാലന അതോറിറ്റി ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ദ്വീപുകൾക്കുള്ള 20 മീറ്റർ ഇളവ് ഇപ്പോഴും പ്രവർത്തികമായിട്ടില്ല, അതിനുള്ള കരട് പ്ലാൻ സമർപ്പിക്കാനുള്ളതും പിന്നീട് അംഗീകാരം വരാനുള്ളതുമാണ് അതുവരെ കാത്തിരിക്കേണ്ടിവരും.

CRZ II മേഖലയിൽ പുതിയതായി 66 പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി. അവിടങ്ങളിൽ ഉള്ളവർക്ക്, തദ്ദേശ ഭരണകൂട ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്.

*CRZ II മേഖലയിൽ അംഗീകൃത നിർമ്മിതികൾക്കും റോഡിനും കര ഭാഗത്തേക്ക് വാസ ഗൃഹങ്ങൾക്ക് മാത്രമാണ് അനുവാദം നൽകുക എന്നതാണ് സംസ്ഥാനത്ത് ഇറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്. അതെന്താണ് അങ്ങനെ എന്നതാണ് ചോദ്യം.*

2011 വിജ്ഞാപനത്തിൽ പറയുന്നത് CRZ രണ്ട് പ്രദേശത്ത് നിബന്ധനകൾക്ക് വിധേയമായി അംഗീകൃത കെട്ടിടത്തിനും റോഡിനും കര ഭാഗത്തേക്ക് കെട്ടിടങ്ങൾക്ക്  അനുവാദം നൽകാമെന്നാണ്. എന്നാൽ അത് 2019 വിജ്ഞാപനത്തിൽ  വാസഗൃഹങ്ങൾ, സ്കൂളുകൾ, ഇൻസ്റ്റിറ്റ്യൂഷൻസ്, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ മുതലായവ എന്ന തരത്തിലാണ് എഴുതിയിട്ടുള്ളത്. പക്ഷേ സംസ്ഥാന സർക്കാർ അത് ഉത്തരവായി (6.12.24) ഇറക്കിയപ്പോൾ വാസഗൃഹങ്ങൾക്ക് മാത്രം എന്ന് പരിമിതപ്പെടുത്തിയിരിക്കുന്നു. കേന്ദ്ര വിജ്ഞാപനത്തിന് എതിരാകുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ ഒന്നും സംസ്ഥാനതലത്തിൽ ആ വിജ്ഞാപനത്തെ പരാമർശിച്ച് ഇറക്കുന്ന ഉത്തരവുകളിൽ ഉണ്ടാകാറില്ല. 

For getting updates via whatsapp join Admin only posting group 
https://chat.whatsapp.com/7W93Mwrb8MHJFiRf0Vkg3V

Thursday, December 19, 2024

Need of declaration while filing Guardian OP in family courts

Many are familiar with the proceedings in the family courts which deals with the various matrimonial disputes. The custody and guardianship of minor children are also filed in family courts having respective jurisdictions. 

Apart from other original petitions that are filing in family court, the guardianship original petitions shall be accompanied by a declaration signed by 2 witnesses. The section 10 deals with form of application in filing a Guardianship Original Petition. The application preferred by one of the parent shall be by petition signed and verified in manner prescribed by the code of civil procedure for signing and verification of a plaint. 

Those details shall include the name, sex, religion, date of birth and ordinary residence of minor.
The nature situation and approximate value of the property if any of the minor;  the name and residence of the person having the custody or possession of the person or property of the minor etc. ought to have been included in the petition. 

The application must be accompanied by a declaration of the willingness of the proposed guardian to act and the declaration must be signed by him and attested by at least two witnesses.

Monday, November 4, 2024

CRZ III - Renovation of building cannot be denied stating that it is commercial... Kerala High Court

CRZ III പ്രദേശങ്ങളിൽ നിലവിലുള്ള കെട്ടിടങ്ങൾ അതേ സ്ക്വയർ ഫീറ്റ് തന്നെ മുൻകൂർ അപേക്ഷ നൽകി അനുവാദം വാങ്ങി പുതുക്കിപ്പണിയാം. എന്നാൽ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ പുനർനിർമ്മാണം സാധ്യമല്ല എന്ന നിലപാടാണ് കേരള തീര പരിപാലന അതോറിറ്റിയുടെത്. അതിൻറെ അടിസ്ഥാനത്തിൽ നിലവിൽ ഉണ്ടായിരുന്ന കെട്ടിടം അത്രയും സ്ക്വയർ ഫീറ്റ് തന്നെയെങ്കിലും പുതുക്കി പണിയുന്നതിന് നൽകിയ അപേക്ഷ നിഷേധിച്ചു. 

യഥാർത്ഥത്തിൽ തീര നിയന്ത്രണ വിജ്ഞാപനത്തിൽ പുനർനിർമ്മാണം സംബന്ധിച്ച കാര്യങ്ങളിൽ വാണിജ്യ കെട്ടിടങ്ങൾക്ക് പാടെ വിലക്കില്ല. ഇക്കാര്യങ്ങൾ ഇതിനുമുമ്പും ചർച്ചയായിട്ടുള്ളതാണ്. വാണിജ കെട്ടിടത്തിന്റെ പുനർനിർമ്മാണം നിഷേധിച്ച ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി, പുനർനിർമാണത്തിനുള്ള അപേക്ഷ വീണ്ടും പരിഗണിക്കാൻ ഉത്തരവ്.

https://www.facebook.com/share/p/17qwuLpfjX/

Wednesday, October 16, 2024

CRZ 2019 CZMP KERALA APPROVAL - കേരളത്തിൻറെ തീരപരിപാല പ്ലാൻ- 2019 CRZ

CRZ 2019 CZMP KERALA APPROVAL LETTER

ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം 2019 ൽ പുറത്തിറങ്ങിയ വിജ്ഞാപനത്തിന്റെ പ്ലാൻ  അനുമതിയായതിന്റെ കത്ത് 2024 ഒക്ടോബറിൽ പുറത്തുവന്നിരിക്കുന്നു. ഒരു മാസത്തിനുള്ളിൽ പ്ലാൻ KCZMA വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്രൂവൽ ആയത് മുതൽ ഇളവുകൾക്ക് അർഹതയുണ്ട്. 

എന്നാൽ ദ്വീപുകൾക്ക് ലഭിക്കേണ്ട 20 മീറ്റർ ഇളവിന്റെ കരട് പ്ലാൻ ഇനിയും ഇറങ്ങിയിട്ടില്ല. തീര നിയന്ത്രണ വിജ്ഞാപനത്തിന്റെ പ്ലാൻ നടപ്പിലാക്കുമ്പോൾ ഉൾനാടൻ ദ്വീപുകൾക്കുള്ള പ്രത്യേക ഇളവ് ലഭിക്കണമെങ്കിൽ IIMP - Integrated Island Management Plan പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതൽ ചെറുദ്വീപുകൾ ഉള്ളത്. 1074 ഉള്ളതായാണ് തീര മേഖല പരിപാലന  അതോറിറ്റിയുടെ ഉപസമിതി റിപ്പോർട്ടിൽ പറയുന്നത്. (Image Chart attached). 2019 വിജ്ഞാപനത്തിന്റെ കരട് മാപ്പ് പുറത്തിറക്കുമ്പോൾ IIMP പ്രത്യേകമായി ഉണ്ടാകേണ്ടതുണ്ട്.

Tuesday, September 17, 2024

ക്രിമിനൽ കേസിൽ പ്രതിക്ക് മാനസികമാന്ദ്യം ഉണ്ടായാൽ നടപടികൾ എങ്ങനെ ?അൽഷമേഴ്സ് രോഗമാണെങ്കിലും ഈ ആനുകൂല്യം ലഭിക്കുമോ ? Mental retardation and intellectual disability - CRPC and BNSS - Alzheimer's Dementia

ക്രിമിനൽ കേസിൽ പ്രതിക്ക് മാനസികമാന്ദ്യം ഉണ്ടായാൽ നടപടികൾ എങ്ങനെ ?
അൽഷമേഴ്സ് രോഗമാണെങ്കിലും ഈ ആനുകൂല്യം ലഭിക്കുമോ ?

പഴയ ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 328 മുതൽ 339 വരെ പറയുന്നത് വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതിക്ക് ബുദ്ധിമാന്ദ്യം (മാനസിക മാന്ദ്യം)  ഉള്ളതാണെങ്കിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചാണ്. പുതിയ ഭാരതീയ നഗരിക സുരക്ഷ സമിതിയിൽ വകുപ്പ് 367 മുതൽ 378 വരെയാണ് ഇക്കാര്യങ്ങൾ പറയുന്നത്. ബുദ്ധിമാന്ദ്യം എന്നതിന് പകരം ബുദ്ധിപരമായ വൈകല്യം എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. മാനസിക മാന്ദ്യം മൂലം പ്രതിക്ക് വിചാരണ നടപടികളെ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് തങ്കപ്പൻ Vs സ്റ്റേറ്റ് ഓഫ് കേരള 2024 KHC 487 എന്ന കേസിൽ കേരള ഹൈക്കോടതി വിധി പറഞ്ഞിട്ടുള്ളതാണ്. മെന്റൽ ഹെൽത്ത് സെൻറർ വഴി പരിശോധന നടത്തി പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന വിചാരണ കോടതിയുടെ നിർദ്ദേശം  ചോദ്യം ചെയ്തതിലാണ് ഈ വിധിയായം ഉണ്ടായത്. മെന്റൽ ഹെൽത്ത് കെയർ നിയമം 2017 വകുപ്പ് 105 പ്രകാരം ഏതെങ്കിലും ഒരു ഭാഗം മാനസിക ആരോഗ്യം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുകയും എതിർഭാഗം തർക്കിക്കുകയും ചെയ്താൽ മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്കായി കോടതി അയയ്ക്കും. ബോർഡ് അംഗങ്ങൾ തന്നെയോ അല്ലെങ്കിൽ വിദഗ്ധ അംഗങ്ങളെ കൊണ്ടോ പരിശോധന നടത്തിയതിന് ശേഷം കോടതിയിൽ അഭിപ്രായം സമർപ്പിക്കുകയും പ്രതിക്ക് വിചാരണ നേരിടാൻ കഴിയുമോ ഇല്ലയോ എന്നത് സംബന്ധിച്ച് കോടതി തീരുമാനത്തിൽ എത്താൻ ഈ അഭിപ്രായം  അടിസ്ഥാന ഘടകമായി ഉപയോഗിക്കുകയും ചെയ്യും. ഭാരതീയ നഗരിക സുരക്ഷാ സംഹിത പ്രകാരം മാനസിക മാന്ദ്യത്തിന് പുറമേ ബുദ്ധിപരമായ വൈകല്യം എന്ന ഘടകവും കണക്കിലെടുക്കും. ബുദ്ധി വൈകല്യം എന്ന പരിധിയിൽ അൽഷമേഴ്സ് രോഗം മൂലം കേസിൽ പ്രതിരോധം നടത്താൻ കഴിയാത്ത വ്യക്തിയും ഉൾപ്പെടും. അത്തരം രോഗത്തിൻറെ പരിധിയിൽ വരുന്നവരും ക്രിമിനൽ നടപടി ക്രമത്തിലെ അധ്യായം 25 ൻ്റെയും ഭാരതീയ നഗരിക സുരക്ഷാ സംഹിതയുടെ അദ്ധ്യായം 27 ൻ്റെയും പരിരക്ഷ ലഭിക്കും. ബിഎൻഎസ്എസ് നടപ്പിലായ സമയം നിലവിലുള്ള എല്ലാ അപേക്ഷകളിലും ഈ പരിഗണന മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കും. 

Monday, September 16, 2024

വാഹനാപകടം ഉണ്ടായാൽ ക്രിമിനൽ കേസ് പഴയപോലെയല്ല

വാഹനാപകടം ഉണ്ടായാൽ ക്രിമിനൽ കേസ്  പഴയപോലെയല്ല 

BNS - ഭാരതീയ ന്യായ സംഹിത നിലവിൽ വന്നതോടുകൂടി അശ്രദ്ധമൂലം ഉണ്ടാകുന്ന വാഹന അപകട കേസുകളുടെ ശിക്ഷ പരിധിക്ക് മാറ്റം വന്നിട്ടുണ്ട്. അപകടമുണ്ടായി മരിക്കുന്ന സംഭവങ്ങളിൽ ഡ്രൈവർമാർ നടപടികളും ചിലത് പാലിക്കേണ്ടതുണ്ട്. 

ബി എൻ എസ് 106 പ്രകാരം അശ്രദ്ധ മൂലം മരണം ഉണ്ടായാൽ അഞ്ചുവർഷം വരെ ശിക്ഷയും ഫൈനും കിട്ടാവുന്ന കുറ്റമാണ്. അതേസമയം ജാമ്യം കിട്ടാവുന്ന കുറ്റമാണ്. 

മെഡിക്കൽ പ്രാക്ടീഷണർമാരുടെ ഭാഗത്തുനിന്ന് മെഡിക്കൽ പ്രവർത്തനത്തിനിടെയാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നതെങ്കിൽ രണ്ടുവർഷം വരെ ശിക്ഷയും ഫൈനും  കിട്ടാവുന്ന കുറ്റമാണ്. 

അതേസമയം വാഹന അപകടം ആണെങ്കിൽ അപകടം ഉണ്ടായി മരണം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അത് പോലീസ് ഉദ്യോഗസ്ഥനെയോ മജിസ്ട്രേറ്റിനോ അപകടത്തിനുശേഷം ഉടനെ തന്നെ റിപ്പോർട്ട് ചെയ്യാതെ കടന്നുകളഞ്ഞാൽ 10 വർഷം വരെ ശിക്ഷ കിട്ടാവുന്നതും ജാമ്യം കിട്ടാത്തതുമായ കുറ്റമാണ്. 

എങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കായി സർക്കുലർ നിലവിൽ ഇറങ്ങിയിട്ടില്ല. എന്നാൽ ഈ  ചോദ്യത്തിന് കേരളത്തിൽ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം പ്രകാരമുള്ള 112 നമ്പറിലോ അപകടം നടന്ന പരിധിയിലുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കാം എന്നാണ് ഉദ്യോഗസ്ഥലത്തിലൂടെ മറുപടി.  പോലീസ് സ്റ്റേഷനുകളിലെ ജി ഡി (ജനറൽ ഡയറി) എൻട്രി കൂടി ലഭിച്ചാൽ റിപ്പോർട്ട് ചെയ്തു എന്നതിനുള്ള രേഖയുമാകാം.

Thursday, July 4, 2024

Acupuncture - legality

The image uploaded contains the latest order dated 03.07.2024 issued by the Ministry of Health & Family Welfare (Department of Health Research) pursuant to the judgement delivered by Honorable High Court of Kerala in connection with the functioning of the Apex Committee on Acupuncture and subsequent events. Since I happen to be associated with them for a while, my name is also mentioned in the order. 

Acupuncture is already accepted as a mode of therapy to be practiced by registered practitioners or appropriately trained personnel. However on the basis of complaints by some of the officers of the department of health, police cases were charged against the trained practitioners more often; which is not warranted in a strict legal sense. 

It is an undisputed fact that many people are getting a healing touch of acupuncture by undergoing treatment before these trained practitioners. Therefore the constitution of a Council for education and regulation of acupuncture needs to be established without delay.

Friday, June 14, 2024

ജനന സർട്ടിഫിക്കറ്റിലെ തെറ്റായ പേരോ തീയതിയോ എപ്പോഴും തിരുത്താൻ ആകുമോ

ജനന സർട്ടിഫിക്കറ്റിലെ തെറ്റായ പേരോ  തീയതിയോ എപ്പോഴും തിരുത്താൻ ആകുമോ 

വിദേശത്തുള്ള മകന് ഗ്രീൻ കാർഡ് ലഭിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പിതാവ് തദ്ദേശ ഭരണകൂടത്തിൽ അപേക്ഷ നൽകി. 
പക്ഷേ അവിടെനിന്ന്  ലഭിച്ച ജനന സർട്ടിഫിക്കറ്റിൽ പേരും ജനന തീയതിയും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുത്തൽ വരുത്തുന്നതിനായി തദ്ദേശ ഭരണകൂട അധികാരികൾക്ക് അപേക്ഷ നൽകി. പേര് തിരുത്തി നൽകി പക്ഷേ ജനനതീയതി തിരുത്തി നൽകിയില്ല. അതിനെതിരെ കോടതിയെ സമീപിച്ചു കോടതി അപേക്ഷ പരിഗണിക്കാൻ ഉത്തരവിട്ടു. 

അപേക്ഷ പരിഗണിക്കാൻ
കോടതി ഉത്തരവുണ്ടായിട്ടും തിരുത്തി ലഭിച്ചില്ല. പഞ്ചായത്ത് ഡയറക്ടറുടെ 2007ലെ ഒരു സർക്കുലർ ചൂണ്ടിക്കാട്ടിയാണ് നിഷേധിച്ചത്. ജനിച്ച ആശുപത്രിയിൽ നിന്ന് ഗൈനിക് രജിസ്റ്ററിന്റെ ഒരു പകർപ്പ്, ഒപ്പം രേഖയുടെ തിരുത്തൽ ആവശ്യപ്പെടുന്ന കത്തും വേണം. പക്ഷെ  കുട്ടി ജനിച്ച ആശുപത്രി തന്നെ പ്രവർത്തനം നിർത്തിയതിനാൽ ഇപ്പോൾ അതും ലഭ്യമല്ല. അതുകൊണ്ട് ജനനതീയതി തിരുത്താൻ ആവില്ല എന്നാണ് മറുപടി. അത് വീണ്ടും കോടതിയിൽ ചോദ്യം ചെയ്തു.

അച്ഛനും അമ്മയും സംയുക്തമായി നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയാൽ ജനന മരണ രജിസ്ട്രാർ തിരുത്തലുകൾ വരുത്തി നൽകണം എന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. അതിനെതിരെ തദ്ദേശ ഭരണകൂടം ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.  

തിരുത്തലുകൾ വരുത്തുന്നതിനുള്ള അവകാശം ഇല്ലാതാകുന്നതായി നിയമത്തിൽ വ്യവസ്ഥയില്ല. ജനനവും മരണവും രേഖപ്പെടുത്തുന്നതിനും തിരുത്തൽ വരുത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കപ്പെടണമെന്നാണ്  നിയമത്തിൽ പറയുന്നത്. നിയമം തിരുത്തൽ അനുവദിക്കുന്നുവെങ്കിൽ പിന്നീട് ചട്ടങ്ങളും സർക്കുലറുകളും മൂലം അത് പൂർണമായും നിരോധിക്കുന്ന തരത്തിൽവ്യവസ്ഥകൾ ഉണ്ടാക്കാൻ ആവില്ല. നിയമത്തിലെ വകുപ്പ് 15 പ്രകാരം  രേഖകളിൽ തെറ്റുണ്ടെന്ന് രജിസ്ട്രാർക്ക് ബോധ്യം വന്നാൽ ചട്ടങ്ങൾക്കും നിയമത്തിനും വിധേയമായി തിരുത്തലുകൾ വരുത്താം. രജിസ്റ്ററിലെ മാർജിനിൽ ആവശ്യമായ കുറിപ്പുകളിലൂടെ തിരുത്തൽ വരുത്തിയ തീയതി സഹിതം തിരുത്ത് നടപടികൾ പൂർത്തിയാക്കാം എന്ന് പരാമർശിച്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. (WA 648.2011)

അതേസമയം ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന രേഖ തിരുത്തൽ അപേക്ഷയ്ക്ക് വിരുദ്ധമായ തരത്തിൽ ആണെങ്കിൽ പരിഗണിക്കേണ്ടതില്ല എന്നും കോടതി വിധികൾ ഉണ്ട്.  സർവീസിലുള്ള ഉദ്യോഗസ്ഥരുടെ ജനനത്തീയ തിരുത്തുന്നത് സംബന്ധിച്ച് വൈകി സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കണം എന്നത് ഒരു അവകാശമായി ഉന്നയിക്കാനാവില്ല എന്ന് സുപ്രീംകോടതിയുടെത്  വിധികൾ ഉണ്ട്. (Civil Appeal 4686.3024)

#change of date of birth
#date of birth correction
#date of birth correction court order 
#name correction in birth certificate