BNS - ഭാരതീയ ന്യായ സംഹിത നിലവിൽ വന്നതോടുകൂടി അശ്രദ്ധമൂലം ഉണ്ടാകുന്ന വാഹന അപകട കേസുകളുടെ ശിക്ഷ പരിധിക്ക് മാറ്റം വന്നിട്ടുണ്ട്. അപകടമുണ്ടായി മരിക്കുന്ന സംഭവങ്ങളിൽ ഡ്രൈവർമാർ നടപടികളും ചിലത് പാലിക്കേണ്ടതുണ്ട്.
ബി എൻ എസ് 106 പ്രകാരം അശ്രദ്ധ മൂലം മരണം ഉണ്ടായാൽ അഞ്ചുവർഷം വരെ ശിക്ഷയും ഫൈനും കിട്ടാവുന്ന കുറ്റമാണ്. അതേസമയം ജാമ്യം കിട്ടാവുന്ന കുറ്റമാണ്.
മെഡിക്കൽ പ്രാക്ടീഷണർമാരുടെ ഭാഗത്തുനിന്ന് മെഡിക്കൽ പ്രവർത്തനത്തിനിടെയാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാകുന്നതെങ്കിൽ രണ്ടുവർഷം വരെ ശിക്ഷയും ഫൈനും കിട്ടാവുന്ന കുറ്റമാണ്.
അതേസമയം വാഹന അപകടം ആണെങ്കിൽ അപകടം ഉണ്ടായി മരണം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അത് പോലീസ് ഉദ്യോഗസ്ഥനെയോ മജിസ്ട്രേറ്റിനോ അപകടത്തിനുശേഷം ഉടനെ തന്നെ റിപ്പോർട്ട് ചെയ്യാതെ കടന്നുകളഞ്ഞാൽ 10 വർഷം വരെ ശിക്ഷ കിട്ടാവുന്നതും ജാമ്യം കിട്ടാത്തതുമായ കുറ്റമാണ്.
എങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കായി സർക്കുലർ നിലവിൽ ഇറങ്ങിയിട്ടില്ല. എന്നാൽ ഈ ചോദ്യത്തിന് കേരളത്തിൽ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം പ്രകാരമുള്ള 112 നമ്പറിലോ അപകടം നടന്ന പരിധിയിലുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കാം എന്നാണ് ഉദ്യോഗസ്ഥലത്തിലൂടെ മറുപടി. പോലീസ് സ്റ്റേഷനുകളിലെ ജി ഡി (ജനറൽ ഡയറി) എൻട്രി കൂടി ലഭിച്ചാൽ റിപ്പോർട്ട് ചെയ്തു എന്നതിനുള്ള രേഖയുമാകാം.
No comments:
Post a Comment