Search This Blog

Thursday, March 13, 2025

മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് കുറ്റകരം; അതേസമയം മാലിന്യം നീക്കം ചെയ്യുന്നതിന് തദ്ദേശ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം എന്ത് ?

മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് കുറ്റകരം; അതേസമയം മാലിന്യം നീക്കം ചെയ്യുന്നതിന് തദ്ദേശ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം എന്ത് ?


പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നത് മുനിസിപ്പാലിറ്റി നിയമത്തിലെ വകുപ്പ് 340 പ്രകാരം ശിക്ഷാർഹമാണ്. അതേസമയം
കേരള മുൻസിപ്പാലിറ്റി നിയമത്തിന്റെ വകുപ്പ് 326 മാലിന്യനിർമാർജനത്തിന് മുൻസിപ്പാലിറ്റി നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി പറയുന്നു.

മുനിസിപ്പാലിറ്റി നിരത്തുകൾ സ്ഥിരമായി അടിച്ചു വാരുകയും വൃത്തിയാക്കുകയും ചെയ്യുക എന്നത് നിർബന്ധമായും നിർവഹിക്കേണ്ട  ഉത്തരവാദിത്തമാണ്. സ്വകാര്യ ഭൂമിയിൽ നിന്നും ദിവസവും മാലിന്യവും മറ്റും നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം, ഖരമാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം, മാലിന്യം നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടകൾ വിതരണം ചെയ്യുകയും അവ ദിവസവും എടുത്ത് കൊണ്ടുപോവുകയും ചെയ്യുക എന്നതും മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്വമാണ്. ഈ ചുമതലകൾ നിർവഹിക്കേണ്ടത് മുനിസിപ്പൽ കൗൺസിൽ ആണ്. ഈ ചുമതലകൾ ഉദ്യോഗസ്ഥർ  ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം മുനിസിപ്പൽ സെക്രട്ടറിയുടേതാണ്. ഓരോ വാർഡിന്റെയും കൗൺസിലർ തങ്ങളുടെ പ്രദേശത്ത് ഇത് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അലംബാവമുള്ളിടത്ത് അവ സെക്രട്ടറിയുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും വേണം. സെക്രട്ടറി ചുമതലയിൽ വീഴ്ച വരുത്തിയാൽ കൗൺസിൽ/  സർക്കാർ അച്ചടക്ക നടപടികൾ കൈക്കൊള്ളണം. മാലിന്യ നിർമാർജനത്തിന് കരാർ മുഖേനയോ ഏജൻസികൾ മുഖേനയോ തദ്ദേശ ഭരണകൂടത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണ്. പൊതു താൽപര്യം മുൻനിർത്തി സർക്കാരിന് അവശ്യമെന്ന് തോന്നിയാൽ മാലിന്യനിർമാർജന നടപടികൾ നേരിട്ട് നടത്താവുന്നതുമാണ്.

No comments:

Post a Comment