ടോൾ പിരിവിനായി നിർത്തിയിടേണ്ടി വരുമ്പേൾ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര കാരണം ഗതാഗത തടസ്സം ഉണ്ടാകാറുണ്ട്. ടോൾ കൗണ്ടറിൽ പണം അടക്കാനുള്ള സമയം ഉൾപ്പെടെ പരമാവധി 3 മിനുറ്റ് മാത്രമാണ് വാഹനം നിർത്തിയിടേണ്ടത്. അതിൽ കൂടുതൽ സമയം വാഹനം നിർത്തിയിടേണ്ടി വന്നാൽ ടോൾ വാങ്ങാതെ സൗജന്യമായി വാഹനം കടത്തിവിടണം എന്നാണ് ദേശീയപാതാ അതോറിറ്റിയുടെ നയം. ഒരു അഭിഭാഷക സുഹൃത്തിന് ലഭിച്ച വിവരാവകാശ മറുപടി കാണുക. പാലിയേക്കര ടോൾ ഉൾപ്പെടെയുള്ളതിന്റെ പ്രോജക്ട് വിവരങ്ങളിൽ 5 വാഹനത്തിൽ അധികം നിരയിൽ പാടില്ല എന്നും പറയുന്നു.
No comments:
Post a Comment