Search This Blog

Wednesday, July 19, 2017

Village office registers in Kerala .. Article by Sherry

---കൈപ്പറ്റു രശീത് രജിസ്റ്റര്‍---
ആ മനുഷ്യന്‍ മരിക്കില്ലായിരുന്നു
വില്ലേജ് ഓഫീസിൽ അപേക്ഷ കൈപ്പറ്റുന്നത് സംബന്ധിച്ച  ഉള്ള നിയമങ്ങള്‍ തന്നെ ശരിയായി പാലിച്ചിരുന്നെങ്കില്‍ . സര്‍ക്കരുകളല്ല കുറ്റക്കാര്‍.  എത്ര ഉത്തരവുകള്‍ ഉണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ ചിലര്‍ പാലിക്കില്ല.  ഇനിയാരും മരിക്കാതിരിക്കാനെങ്കിലും  പുതിയ ഉത്തരവ്  ഉപകരിക്കട്ടെ.
കൈപ്പറ്റു രശീത് രജിസ്റ്റര്‍ - ഓഫീസില്‍ ലഭിക്കുന്ന എല്ലാ അപേക്ഷകള്‍ക്കും കൈപ്പറ്റുരശീത് നല്‍കുകയും ആ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം.  കൈപ്പറ്റു രശീതില്‍ അപേക്ഷകള്‍ സ്വീകരിച്ച തീയതി രേഖപ്പെടുത്തണം. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിവരം മേലധികാരിയെ അറിയിക്കുകയും വേണം. മേലധികാരി സ്വമേധയാ രേഖകള്‍ പരിശോധിച്ചു ആവശ്യമെങ്കില്‍ അന്വേഷണം നടത്തി എടുക്കുന്ന തീരുമാനം അപേക്ഷകനെ അറിയിക്കണം.
ഈ കാര്യങ്ങള്‍ ശരിയായി നടക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുവരുത്തുകയും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് ജി ഒ എം എസ് 300/96 ആര്‍ ഡി 12-6-96 ല്‍ പറയുന്നു.
9579 / ഡി3/2010/ ആര്‍ ഡി - 21-2-11 തീയതിയിലെ സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരം വില്ലേജ് മാനുവലില്‍ പറയുന്ന എല്ലാ രജിസ്റ്ററുകളും കൃത്യമായി സൂക്ഷിക്കണമെന്ന് ഉത്തരവായിരുന്നു. അതോടൊപ്പം താഴെ പറയുന്ന രജിസ്റ്ററുകള്‍ കൂടി വേണം.
പേര്‍സണല്‍ ക്യാഷ് ഡിക്ളറേഷന്‍ രജിസ്റ്റര്‍ -എല്ലാ സര്‍ക്കാര്‍ ഉദ്യോസ്ഥരും ഓരോ ദിവസം ഓഫീസിലെത്തിയാല്‍ അവരുടെ കൈവശമുള്ള പണത്തിന്‍റ വിശദാംശങ്ങള്‍ ഈ രജിസ്റ്ററില്‍ സൂക്ഷിക്കണം.
അപേക്ഷകള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ - ഓഫീസില്‍ അപേക്ഷകള്‍ ലഭിക്കുന്ന സമയത്തു തന്നെ (സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമയത്തല്ല) ലഭിച്ച എല്ലാ അപേക്ഷകളുടെയും വിശദാംശങ്ങള്‍ ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

No comments:

Post a Comment