Search This Blog

Wednesday, July 19, 2017

Maradu and CRZ ...

മരട് ഇന്നും 25 കൊല്ലം പിന്നില്‍ - ഗതകാല സ്മരണകളുണര്‍ത്തി CRZ
തീര നിയന്ത്രണ  വിജ്ഞാപനം മരടില്‍ വീണ്ടും ഔദ്യോഗിക ചര്‍ച്ചയാവുന്നു. കഴിഞ്ഞ വര്ഷം (2015) കോസ്റ്റല്‍ സോണ്‍ മാനെജ്മെന്റ് അതോറിറ്റി പുറത്തിറക്കിയ  കരടു പ്ലാനില്‍ ധാരാളം  മരട് നിവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മുനിസിപ്പാലിറ്റിയും എതിര്‍പ്പ് പറഞ്ഞു. (കേരളത്തില്‍ മരട്, കൊച്ചി കോര്‍പ്പ റേഷന്‍ , കൊല്ലം എന്നീ സ്ഥലങ്ങളില്‍ ആണ് അന്ന് കരടു പുറത്തിറക്കിയത്.) ഇപ്പോഴും   അസ്സല്‍ പ്ലാന്‍ പുറത്തിറക്കിയിട്ടില്ല. പിന്നെ എങ്ങനെ മരടില്‍ CRZ എന്ന പേരില്‍ സാധാരണക്കാരന്റെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നിഷേധിക്കും ?
1991 ലെ നോട്ടിഫികേഷന് ശേഷം 2011 ഇല്‍ വീണ്ടും നോട്ടിഫികേഷന്‍ CRZ ഇറക്കി. മരട് ഇന്ന് മുനിസിപ്പാലിറ്റിയാണ്. മുനിസിപ്പാലിറ്റികള്‍ CRZ 2 ഇല്‍ ആണ് ഉള്പ്പെടെണ്ടത്. കാരണം substantially built up area എന്ന ഗണത്തില്‍ വരുന്ന പ്രദേശങ്ങളെ CRZ 2 ഇല്‍ ഉള്‍പ്പെടുത്തണം. പക്ഷെ മരട് ഇന്നും CRZ 1, 3 എന്നിവയില്‍ തന്നെ. മുന്‍പ് കൃഷി ഇറക്കിയിരുന്ന സ്ഥലങ്ങള്‍ തരിശായി കിടന്നു പിന്നീട് കണ്ടല്‍ പിടിച്ചു പോയി; പക്ഷെ ഗൂഗിള്‍ മാപ്പില്‍ കണ്ടല്‍ കാണുന്നു  എന്ന കാരണത്താല്‍ ആ പ്രദേശമൊക്കെ CRZ ബഫര്‍ സോണ്‍ ആക്കി കണക്കിയിരിക്കുകയാണ്.
ചോദ്യം ഒന്നേ ഉള്ളൂ -  2011 ഇല്‍ നോടിഫിക്കെഷന്‍ പ്രകാരം പുതുക്കിയ പ്ലാന്‍ വന്നിട്ടില്ല. പിന്നെ എങ്ങനെ CRZ എന്ന പേരില്‍ അനുമതി നിഷേധിക്കും ?
ഉത്തരം ഇതാണ് - മരട് ഇന്നും CRZ കാര്യത്തില്‍ 25 വര്ഷം പിന്നിലാണ്. അന്നുള്ള മരടും ഇന്നുള്ള മരടും ആനയും ആടുംപോലെയാണ്. പക്ഷെ CRZ കണക്കില്‍ അന്നും ഇന്നും ഒന്നുതന്നെ. പുതിയ പ്ലാന്‍ നിയമം വന്നു 24 മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണം എന്നാണ് ചട്ടം. പക്ഷെ പുതിയത് വരുന്നത് വരെ താല്‍ക്കാലികമായി പഴയ പ്ലാന്‍ ഉപയോഗിക്കാന്‍  സര്‍ക്കാര്‍ നോടിഫിക്കെഷന്‍ ഇറക്കണം. അതുകൊണ്ടാണ് നോടിഫിക്കെഷനിലെ LOOP HOLE ഉപയോഗിച്ച് കാലാകാലം പഴയ പ്ലാന്‍ തന്നെ നിലവില്‍ ഉപയോഗിക്കാം എന്നു കാണിച്ചു ഉത്തരവിരക്കുന്നത്.  ചുരുക്കത്തില്‍  മരടുകാര്‍ക്ക് ഗതകാല സ്മരണകള്‍ ഇനിയും അയവിറക്കാം.CRZ നോടിഫിക്കെഷന്‍ Coastal Zone Management Plan CZMP പ്രകാരം മരട് ഇന്നും തോടും  ചിറയും നിറഞ്ഞു തന്നെ... .

No comments:

Post a Comment