സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പ്രായപരിധി ഉണ്ടാകില്ല.
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500
Search This Blog
Sunday, July 30, 2017
Medical insurance scheme for government employees and pensioners.. Kerala Government Order
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ പ്രായപരിധി ഉണ്ടാകില്ല.
Thursday, July 27, 2017
Directions issued by Madras High Courtto sing Vandematharam in all all Government Offices and Institutions/Private companies/ Factories and industries at least once a Month.
to sing Vandematharam in all all Government Offices and Institutions/Private companies/ Factories and industries at least once a Month.
Wednesday, July 19, 2017
Ring road project...GCDA
According to the administration annual report of the GCDA for financial year 2015-16, the Kerala Coastal Zone Management Authority has cleared the first phase of the project with a condition that no land should be reclaimed for the project. The report said GCDA then revised the alignment and submitted the same for the approval of the state government.
Beware of building rule violations around you...
(തിരുവനന്തപുരത്ത് നടന്ന അപകടകാരണത്തെ കുറിച്ചല്ല, പൊതുവായാണ് ഈ കുറിപ്പ്)
excavations to a depth of more than 1.5 metres is involved,-
(1)In the case of constructions/land developments which involve any
earthwork excavation to a depth of more than 1.5 metres, if the depth
of cutting is more than the horizontal distance of such cutting from the
plot boundary, the following provisions shall apply:
such excavation is carried out for construction of structures such
as wells, septic tank, recharge pits, drainage works, compound
walls and the like.
submitted by the applicant as per the provisions of these rules,
along with a certificate of the Architect, Building Designer,
Engineer, Town Planner, Supervisor as the case may be, who
has prepared and signed the plans, drawings, statements etc. as
to whether permit as envisaged under rule 11A is required.
the levels and depths of cutting at all places in respect of
excavations for building construction and land
development works,
permanent protective measures proposed and
columns, retaining walls etc. proposed at the ground
floor level and below.
specifications, erection methods and the like.
Provided that, if any changes or deviations are to be
made, it shall satisfy the provisions of these rules and the same
shall be intimated to the Secretary with revised drawings,
specifications and details as the case may be.
permit(s) from owners or occupants in the adjoining properties
on the actual or possible damages to their life and property shall
be acted upon by the Secretary as per the provisions in this rule.
are completed as per the approved plans, the applicant may in
writing intimate the same to the Secretary and request for
concurrence for carrying out rest of the works. No construction
shall be carried out above the ground level until the Secretary
issues such concurrence as in Appendix C1.
satisfactorily as per the permit(s) and provisions of this rule and
no written complaint is received as in sub rule (5), issue
concurrence as in Appendix C1 for carrying out the remaining
works above the ground level as per approved plans within 7
days after intimating the completion of works upto ground level.
shall:
(i) refer the matter within 5 days to the Technical Expert
Committee constituted as per sub rule (12) and convene
a meeting of the Committee;
(ii) intimate the nature of complaints to the applicant and
call for details and explanation if so desired by the
Committee;
(iii) arrange for site inspections, hearing of the applicants
and/or petitioners, verification of records and arrange for
tests if so required by the Committee and
(iv) take up further action as per the recommendations of the
Committee.
and shall also produce any details called for within the time
specified, if so required by the Committee or the Secretary on its
behalf.
compensation and/or suggest further protective measures, if
any, to be taken by the applicant to solve the issues raised by
the petitioner(s). The amount of compensation shall include the
actual cost of restoration as decided by the Committee and an
additional 30% as solatium:
completed within a total duration of 3 weeks.
the protective measures are carried out to the satisfaction of the
Committee and the compensation is paid by the applicant as per
the decision of the Committee. The actual expenses of the
Committee as intimated by the Secretary shall be paid by the
applicant.
municipal level Technical Expert Committee(s) comprising of the
Secretary (convener), Municipal Engineer/Town Planning Officer
and two experts, one each in Structural Engineering and
Geotechnical Engineering (to be nominated by the Government)
to assess the damage, suggest protective measures and fix the
compensation.
Maradu and CRZ ...
1991 ലെ നോട്ടിഫികേഷന് ശേഷം 2011 ഇല്‍ വീണ്ടും നോട്ടിഫികേഷന്‍ CRZ ഇറക്കി. മരട് ഇന്ന് മുനിസിപ്പാലിറ്റിയാണ്. മുനിസിപ്പാലിറ്റികള്‍ CRZ 2 ഇല്‍ ആണ് ഉള്പ്പെടെണ്ടത്. കാരണം substantially built up area എന്ന ഗണത്തില്‍ വരുന്ന പ്രദേശങ്ങളെ CRZ 2 ഇല്‍ ഉള്‍പ്പെടുത്തണം. പക്ഷെ മരട് ഇന്നും CRZ 1, 3 എന്നിവയില്‍ തന്നെ. മുന്‍പ് കൃഷി ഇറക്കിയിരുന്ന സ്ഥലങ്ങള്‍ തരിശായി കിടന്നു പിന്നീട് കണ്ടല്‍ പിടിച്ചു പോയി; പക്ഷെ ഗൂഗിള്‍ മാപ്പില്‍ കണ്ടല്‍ കാണുന്നു എന്ന കാരണത്താല്‍ ആ പ്രദേശമൊക്കെ CRZ ബഫര്‍ സോണ്‍ ആക്കി കണക്കിയിരിക്കുകയാണ്.
ചോദ്യം ഒന്നേ ഉള്ളൂ - 2011 ഇല്‍ നോടിഫിക്കെഷന്‍ പ്രകാരം പുതുക്കിയ പ്ലാന്‍ വന്നിട്ടില്ല. പിന്നെ എങ്ങനെ CRZ എന്ന പേരില്‍ അനുമതി നിഷേധിക്കും ?
ഉത്തരം ഇതാണ് - മരട് ഇന്നും CRZ കാര്യത്തില്‍ 25 വര്ഷം പിന്നിലാണ്. അന്നുള്ള മരടും ഇന്നുള്ള മരടും ആനയും ആടുംപോലെയാണ്. പക്ഷെ CRZ കണക്കില്‍ അന്നും ഇന്നും ഒന്നുതന്നെ. പുതിയ പ്ലാന്‍ നിയമം വന്നു 24 മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണം എന്നാണ് ചട്ടം. പക്ഷെ പുതിയത് വരുന്നത് വരെ താല്‍ക്കാലികമായി പഴയ പ്ലാന്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നോടിഫിക്കെഷന്‍ ഇറക്കണം. അതുകൊണ്ടാണ് നോടിഫിക്കെഷനിലെ LOOP HOLE ഉപയോഗിച്ച് കാലാകാലം പഴയ പ്ലാന്‍ തന്നെ നിലവില്‍ ഉപയോഗിക്കാം എന്നു കാണിച്ചു ഉത്തരവിരക്കുന്നത്. ചുരുക്കത്തില്‍ മരടുകാര്‍ക്ക് ഗതകാല സ്മരണകള്‍ ഇനിയും അയവിറക്കാം.CRZ നോടിഫിക്കെഷന്‍ Coastal Zone Management Plan CZMP പ്രകാരം മരട് ഇന്നും തോടും ചിറയും നിറഞ്ഞു തന്നെ... .
King, you are Naked ...
ജീവിക്കാനുള്ള അവകാശം മൗലീകമെന്ന് കരുതി തന്റെ കുട്ടികളെ ചേർത്ത് നിർത്തി പ്രതിഷേധിച്ച പിതാവിന്റെ കഴുത്തിന് കുത്തിയത്
എത് മുതിർന്ന റാങ്ക് പോലീസാണെങ്കിലും നടപടി ഉണ്ടാകണം..(see the news video)
https://youtu.be/pEDu6bZe4zk
പുതുവൈപ്പ് സമരത്തിന്റെ അന്തിമ വിധി എന്തായാലും ഇത്തരം ക്രൂരതകൾ ഇനി ആവർത്തിക്കരുത്. ഇത്തരക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ, വികസനത്തിന്റെ പേരിൽ എന്തും ആരോടും ആകാമെന്ന് നിർദ്ദേശം നൽകിയ അധികാരി.. ആരാണെങ്കിലും അദ്ദേഹത്തോട്
ഒന്നേ പറയാനുള്ളൂ
.... രാജാവെ അങ്ങ് നഗ്നനാണ്...
Mutation of property after death ... Article by Sherry
പോക്കുവരവിന് ആസ്പദമായ വസ്തുവിന്‍റെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണ്ണം, ഇനം, തരം, പട്ടാദാരുടെ പേര് നമ്പര്‍, കരണത്തിന്‍റെ സ്വഭാവം എന്നി വിഭാഗങ്ങളും ആരുടെ പേരിലാണ് പട്ടയം അപേക്ഷിച്ചിരിക്കുന്നതെന്നും (എ) ഫോറത്തില്‍ കൃത്യമായി രേഖപ്പെടുത്തണം. സബ് ഡിവിഷനില്‍ ഉള്‍പ്പെട്ട പോക്കുവരവുകേസുകള്‍ താലൂക്കിലാണ് അനുവദിക്കേണ്ടത്. ജമ മാറ്റത്തിന് ആധാരമായ വസ്തു പ്രമാണപ്രകാരം വസ്തു ഉടമയോ അയാളുടെ പിന്‍ഗാമിയോ, വസ്തു കൈമാറ്റം ചെയ്യുന്നതില്‍ നിന്നും നിരോധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം മാത്രമല്ല യാതൊരു വിധമായ ബാദ്ധ്യതകളും അന്യാധീനതകളിലോ, സര്‍ക്കാര്‍ ജപ്തി, കോടതി ജപ്തി, തുടങ്ങിയവയിലോ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും, ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതും, വിവരം ഫോറത്തില്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ് എന്ന് ചട്ടം 7 അനുശാസിക്കുന്നു.
ഓരോ ഭൂമിയുടേയും പട്ടാദാര്‍ മരണമടഞ്ഞാല്‍ അയാളുടെ അനന്തരാവകാശികളുടെ പേരുവിവരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടുചെയ്തുകൊണ്ടുവേണം പിന്തുടര്‍ച്ചാവകാശകൈമാറ്റം, പോക്കുവരവ് ചെയ്തെടുക്കുവാന്‍. അവകാശതര്‍ക്കമുള്ള പക്ഷം അവകാശവിചാരണനടത്തി അതിനുമേല്‍ ജമമാറ്റം നടത്തി ചെയ്യാവുന്നതാണ്.
ഷെറി
Mutation of property after death ... Article by Sherry
മരണശേഷം അവകാശികളുടെ പേരിലേക്ക് എങ്ങനെ ഭൂമി പോക്കുവരവ് ചെയ്യാം ?
ഓരോ വ്യക്തിയും ജീവിച്ചിരിക്കുമ്പോള്‍ അയാള്‍ക്കിഷ്ടമുള്ളപോലെ തന്‍റെ ഭൂമി അനന്തരാവകാശികള്‍ക്കോ, അല്ലാത്തവര്‍ക്കോ കൈമാറ്റം ചെയ്യാം. എന്നാല്‍, മരണശേഷവും ഭൂമി അവശേഷിച്ചിരുന്നാല്‍ അപ്രകാരമുള്ള ഭൂമിയിന്മേല്‍ വില്‍പ്പത്രമോ, മറ്റു കരണങ്ങളോ ഒന്നും നടത്തിയിട്ടില്ലെങ്കില്‍ ആ ഭൂമി അവകാശികള്‍ക്ക് കിട്ടും. പക്ഷെ വില്ലേജ് രേഖകളില്‍ കൂടി മാറ്റം വരുത്തണം. അതിന് ജമമാറ്റം അഥവാ പോക്കുവരവ് എന്നൊക്കെ പറയും. 1966 ലെ ട്രാന്‍സഫര്‍ ഓഫ് രജിസ്ട്രി ചട്ടപ്രകാരമാണ് പോക്കുവരവ് നടത്തുന്നത്.
പോക്കുവരവിന് ആസ്പദമായ വസ്തുവിന്‍റെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണ്ണം, ഇനം, തരം, പട്ടാദാരുടെ പേര് നമ്പര്‍, കരണത്തിന്‍റെ സ്വഭാവം എന്നി വിഭാഗങ്ങളും ആരുടെ പേരിലാണ് പട്ടയം അപേക്ഷിച്ചിരിക്കുന്നതെന്നും (എ) ഫോറത്തില്‍ കൃത്യമായി രേഖപ്പെടുത്തണം. സബ് ഡിവിഷനില്‍ ഉള്‍പ്പെട്ട പോക്കുവരവുകേസുകള്‍ താലൂക്കിലാണ് അനുവദിക്കേണ്ടത്. ജമ മാറ്റത്തിന് ആധാരമായ വസ്തു പ്രമാണപ്രകാരം വസ്തു ഉടമയോ അയാളുടെ പിന്‍ഗാമിയോ, വസ്തു കൈമാറ്റം ചെയ്യുന്നതില്‍ നിന്നും നിരോധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം മാത്രമല്ല യാതൊരു വിധമായ ബാദ്ധ്യതകളും അന്യാധീനതകളിലോ, സര്‍ക്കാര്‍ ജപ്തി, കോടതി ജപ്തി, തുടങ്ങിയവയിലോ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും, ഉള്‍പ്പെട്ടിട്ടില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതും, വിവരം ഫോറത്തില്‍ സാക്ഷ്യപ്പെടുത്തേണ്ടതുമാണ് എന്ന് ചട്ടം 7 അനുശാസിക്കുന്നു.
ഓരോ ഭൂമിയുടേയും പട്ടാദാര്‍ മരണമടഞ്ഞാല്‍ അയാളുടെ അനന്തരാവകാശികളുടെ പേരുവിവരം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ടുചെയ്തുകൊണ്ടുവേണം പിന്തുടര്‍ച്ചാവകാശകൈമാറ്റം, പോക്കുവരവ് ചെയ്തെടുക്കുവാന്‍. അവകാശതര്‍ക്കമുള്ള പക്ഷം അവകാശവിചാരണനടത്തി അതിനുമേല്‍ ജമമാറ്റം നടത്തി ചെയ്യാവുന്നതാണ്.
പട്ടാദാരെ (ഉടമസ്ഥനെ) 7 കൊല്ലത്തോളമായി കാണാതിരിക്കുകയും, അയാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലാതിരിക്കുയും ചെയ്യുന്ന സാഹചര്യത്തില്‍ അയാള്‍ മരിച്ചതായി (സിവില്‍ ഡെത്ത്) കണക്കാക്കി അയാളുടെ അനന്തരാവകാശികളുടെ പേരില്‍ ജമമാറ്റം നടത്തുന്നതിന് ചട്ടം 27(2), 28 എന്നിവ അനുശാസിക്കുന്നു. നിയമപരമായി അവകാശികള്‍ ഇല്ലാതെവരുകയോ ഉടമാവകാശ രേഖകള്‍ ഇല്ലാതെ വരുകയോ ചെയ്താല്‍ വസ്തു കൈവശക്കാരന്‍റെ പേരില്‍ പോക്കുവരവ് ചെയ്യാം.
ജമ മാറ്റം സംബന്ധിച്ച കേസുകളില്‍ യാതൊരു കാരണവശാലും 15 ദിവസത്തിനുമേലില്‍ നടപ്പാക്കാതെ മാറ്റിവയ്ക്കുവാന്‍ പാടില്ലാ എന്നും ചട്ടം 12 (4) സൂചിപ്പിക്കുന്നു. പോക്കുവരവ് കേസ് തീര്‍പ്പ് ചെയ്തുകഴിഞ്ഞാല്‍ തണ്ടപ്പേര് വിവരം രേഖപ്പെടുത്തണം. അടിസ്ഥാനപ്രമാണങ്ങള്‍ ഒന്നുമില്ലാതെ തുടര്‍ച്ചയായി പന്ത്രണ്ടോ അതിലധികമോ വര്‍ഷം ഏതെങ്കിലും പട്ടയഭൂമി കൈവശം വച്ചിരുന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തി പോക്കുവരവ് ചെയ്തു നല്‍കാന്‍ ചട്ടം 28 അനുശാസിക്കുന്നുണ്ട്.
ഷെറി
Don't beat children..it will land you in trouble.
ഇതു നിയമത്തിലെ ഒരു ചെറിയ ഭാഗം മാത്രം. കുട്ടികളോടുള്ള ക്രൂരതയ്ക്കും ഉപദ്രവങ്ങള്‍ക്കും ശിക്ഷ നല്‍കുന്നതിനും അത്തരം സംഭവങ്ങള്‍ക്ക് തടയിടുന്നതിനും വേണ്ടിതന്നെയാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം പുതിയ ദേദഗതികളോടെ നിലകൊള്ളുന്നത്. ഓരോ സ്കൂള്‍ അധ്യാപകരും ഇനി വടിയെടുത്ത് അടി കൊടുക്കേണ്ട, കുട്ടികളോ മാതാപിതാക്കളോ നിയമനടപടിക്കൊരുങ്ങിയാല്‍ വടി കൊടുത്ത് അടിവാങ്ങിയ പോലിരിക്കും.
Village office registers in Kerala .. Article by Sherry
വില്ലേജ് ഓഫീസിൽ അപേക്ഷ കൈപ്പറ്റുന്നത് സംബന്ധിച്ച ഉള്ള നിയമങ്ങള്‍ തന്നെ ശരിയായി പാലിച്ചിരുന്നെങ്കില്‍ . സര്‍ക്കരുകളല്ല കുറ്റക്കാര്‍. എത്ര ഉത്തരവുകള്‍ ഉണ്ടെങ്കിലും ഉദ്യോഗസ്ഥരില്‍ ചിലര്‍ പാലിക്കില്ല. ഇനിയാരും മരിക്കാതിരിക്കാനെങ്കിലും പുതിയ ഉത്തരവ് ഉപകരിക്കട്ടെ.
Cyber law .. Article in malayalam
ഫയറായി മാറുന്ന ഷെയറും ലൈക്കും....
(Article on Cyber Law in India)
സ്വീറ്റിയും ഷുക്കൂറും കുടുവും അന്ന് അത് മനസ്സിലാക്കി. നിയമം അറിഞ്ഞില്ല എന്നത് കുറ്റാരോപണത്തില്‍ നിന്നു രക്ഷപെടാനുള്ള ഒരു മറുപടിയല്ല എന്ന കാര്യം. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ പല പ്രവര്‍ത്തികിളിലും ഡെമൊക്ളീസിന്‍റെ വാള്‍ പോലെ സൈബര്‍ നിയമം തലക്കുമുകളില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്. ഗൂഗിളിലോ യൂ ട്യൂബിലൊ പരതി ഒരു പുതിയ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നതു മുതല്‍ മൊബൈലില്‍ പൊതു സ്ഥലത്തു ഫോട്ടോ എടുക്കുന്നതും ഫെയിസ്ബുക്ക് ഷെയറും വരെ സൂക്ഷിച്ചില്ലെങ്കില്‍ കേസില്‍ ഉള്‍പ്പെടാം.
ഒരു 66 എ - യുടെ കുറവ്
ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നിയമത്തില്‍ പ്രധാനപ്പെട്ട ഒരു വകുപ്പായിരുന്നു 66 എ എന്നത്. എന്നാല്‍ സുപ്രീം കോടതി ആ വകുപ്പ് റദ്ദാക്കിയതിനാല്‍ ഇന്ന് അങ്ങനെ ഒരു നിയന്ത്രണം ഇല്ല. താന്‍ സ്വന്തം കാശുകൊടുത്ത് വാങ്ങിയ തകര്‍പ്പന്‍ ഫോണില്‍ സ്വന്തം ചെലവില്‍ എസ് എം എസ് അയച്ചാല്‍ ആരാണ് ചോദിക്കാന്‍ വരുന്നതെന്നായിരുന്നു അവന്‍റെ വിചാരം. ടിന്‍റു മോന്‍റെയും സര്‍ദാര്‍ജിയുടെയും ചില ഇക്കിളി മെസ്സേജുകള്‍ ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടിയപ്പോള്‍ കുഡുവിനു തോന്നി അതൊക്കെ കിട്ടുന്നവരും ഒന്നാഘോഷിക്കുമെന്ന്. അവനും കൊടുത്തു എസ് എം എസ്, രണ്ടാഴ്ച മുമ്പ് മിസ്ഡ് കാളടിച്ച് പരിചയപ്പെട്ട സ്വീറ്റിക്ക്.
സ്വീറ്റി എന്നു തന്നെയാണൊ പേര് എന്ന് കുഡുവിന് ഉറപ്പില്ല, പക്ഷെ ശബ്ദം സ്വീറ്റാണ്. ഒരു പതിനേഴ് വയസ്സിന്‍റെ ശബ്ദം. ദിവസം രണ്ടു മൂന്നു കഴിഞ്ഞു; എസ് എം എസ് കുറെ കൈമാറി, ഇതു വരെ കാണാത്ത സ്വീറ്റി മറുപടിയും നല്‍കി. പിന്നെ ഇങ്ങോട് എസ് എം എസ് ഇല്ല; കുഡു നിരാശനായില്ല, രസികന്‍ ഇക്കിളി മെസേജുകള്‍ വണ്‍സൈഡഡ് ആയി പറന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഡുവിന് ഒരു കോള്‍. സൈബര്‍ സെല്ലില്‍ നിന്നാണത്രെ, ഉടനെ എത്താന്‍ പറഞ്ഞു. കുഡു ചെന്നു. അമ്പതു വയസ്സു തോന്നുന്ന ഒരു സ്ത്രീ എസ് ഐ യുടെ മുന്നില്‍ ഇരിക്കുന്നു. ചെന്നപാടെ കുഡുവിന്‍റെ ഫോണ്‍ എസ് ഐ വാങ്ങി, ഇന്‍ ബോക്സും സെന്‍റ് ബോക്സും ഒന്നു ഓടിച്ചു നോക്കി, കുഡുവിനെ നോക്കി ഒരു ഇരയെക്കിട്ടിയ മാതിരി ഒരു ചിരി. താന്‍ അയച്ച എസ് എം എസ് കള്‍ കിട്ടിയത് താനുമായി പരിചയമുണ്ടാക്കിയ സ്വീറ്റിക്കല്ല, അവളുടെ മാഡത്തിന്‍റെ പേരിലുള്ള ഫോണിലാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നതെന്ന് പോലീസ് സ്റ്റേഷനില്‍ വച്ചാണ് പിടികിട്ടിയത്.
അക്കാലത്ത് നിലവിലുണ്ടായിരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം - 66 എ -. ന്‍റെ വലയില്‍ കുടു കുടുങ്ങി. മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി കുഡു കോടതി കയറിയിറങ്ങി നടക്കവെ ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീം കോടതി 66 എ എന്ന വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്ന വാദം അംഗീകരിച്ച് ആ വകുപ്പ് റദ്ദാക്കി, കുടു തല്‍ക്കാലം ഫ്രീയായി. അതോടൊപ്പം, ഇതിന് സമാനമായിട്ടുള്ള കേരള പോലീസ് നിയമം വകുപ്പ് 119(ഡി) യും റദ്ദാക്കി.
കമ്പ്യൂട്ടറിലൂടെയോ, മറ്റ് ഉപകരണങ്ങളിലൂടെയോ അയക്കുന്ന ഇലക്ട്രോണിക് സന്ദേശങ്ങള്‍ മറുവശത്ത് അത് ലഭിക്കുന്ന ആള്‍ക്ക് ശല്യം ഉണ്ടാക്കുന്നതാണെങ്കില്‍ 66 എ കുറ്റം ചാര്‍ത്തപ്പെടും. തെറ്റാണെന്നു അറിഞ്ഞുകൊണ്ട് അയക്കുന്ന സന്ദേശങ്ങള്‍, ഭീഷണി, സ്പര്‍ദ എന്നിവയുണ്ടാക്കുന്ന സന്ദേശങ്ങള്‍ ഒക്കെ പ്രശ്നങ്ങളാണ്. കിട്ടിയ ആള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതാണെങ്കില്‍ പോലും കേസാകും. പക്ഷെ ഈ വകുപ്പ് റദ്ദാക്കിയതോടെ അതുപ്രകാരം എടുത്തിരുന്ന കേസുകളെല്ലാം റദ്ദായി. എന്നാല്‍ ഇതിനു സമാനമായി ഇത്തരം കുറ്റകൃത്യങ്ങള്‍ തടയ്നുള്ള മറ്റ് വകുപ്പുകള്‍ ഉണ്ടാക്കിയെടുക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രായമില്ലാത്തതിനാല്‍ അങ്ങയെ ഒരു ആലോചനയിലാണ് ഇപ്പോള്‍ നിയമനിര്‍മ്മാണ സഭ.
ഒരു ഷെയര്‍... അത് ഫയറായി മാറി
ഷുക്കൂറിനെയും നിങ്ങള്‍ അറിയും. ആദ്യം ഫെയിസ് ബുക്ക് അവന് ഒരു അല്‍ഭുതമായി തോന്നി. പിന്നെ രസമായി, ഒടുവില്‍ ഹരമായി. ഇപ്പോള്‍ ദിവസവും അതില്‍ കയറി ഒരു കറങ്ങണം. കാണുന്നതിതൊക്കെ ലൈക്കും കൊടുക്കണം. എന്നാലല്ലേ തനിക്കും ലൈക്ക് കിട്ടൂ എന്നായിരുന്നു ഷൂക്കൂര്‍ കരുതിയത്. കള്ളുകുടിച്ചിരിക്കുന്ന ഫോട്ടോ, മദ്യക്കുപ്പികള്‍ക്കു മുന്നില്‍ ഇരിക്കുന്ന ഫോട്ടോ, എന്നിങ്ങനെ വീരനാകാന്‍ പലതരം ഫോട്ടോകള്‍ പല പോസില്‍. (ഫഹദ് ഫാസില്‍ എന്ന നടന്‍ മദ്യക്കുപ്പിക്ക് മുമ്പിലിരുന്ന് അഭിയിച്ച പോസ്റ്റര്‍ അടിച്ചതിന് കേസ് ആയത് ഷുക്കൂര്‍ അറിഞ്ഞില്ല; നിയമവാര്‍ത്തകള്‍ പണ്ടെ ഷുക്കൂര്‍ ശ്രദ്ധിക്കാറില്ല.) പലരെയും താറടിക്കുന്ന രീതിയിലുള്ള കമന്‍റുകള്‍, തന്‍റെ മുറിക്കുള്ളില്‍ ഇരുന്ന് തന്‍റെ ലാപ് ടോപ്പില്‍ ചെയ്യുന്നതിന് ആരെ പേടിക്കാന്‍.? അതായിരിന്നു ചിന്ത. കുത്തിയിരുന്ന ചെയ്യുന്ന ജോലിയുടെ മടുപ്പു മാറ്റാന്‍ ഒരു വഴിയും.. അതായിരുന്നു ഷുക്കൂറിന് ഫെയിസ് ബുക്ക്. ഒടുവില്‍ പ്രസിദ്ധനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്‍റെത് എന്ന് പറഞ്ഞ് പരിഹസിച്ചുകൊണ്ട് ഒരു കൊട്ടാരസദൃശ്യമായ വീടിന്‍റെ ഫോട്ടോ ആരോ ഷൂക്കൂറിന് ഷെയര്‍ ചെയ്തു. അല്‍പ്പം വലതു പക്ഷ രക്തം ഉള്ളതു കൊണ്ട് കിട്ടിയ പാടെ ഷുക്കൂറും അത് ഷെയര്‍ ചെയ്തു തുടങ്ങി. ഒരാള്‍ക്കല്ല, പലര്‍ക്ക്, പല ഗ്രൂപ്പുകളിലേക്ക്. വിഷയം നേതാവറിഞ്ഞു. സൈബര്‍ സെല്‍ പരാതിയിന്‍മേല്‍ അന്വേഷണം തുടങ്ങി. ഏത് മുറിക്കുള്ളില്‍, മൂലയില്‍ ഇരുന്നാലും കമ്പ്യൗട്ടറിന്‍റെ ഐ പി അഡ്രസ്സ് തിരിച്ചറിഞ്ഞ് ഉടമസ്ഥനെ അറിയാന്‍ ഇന്ന് അധികം പണിയെന്നുമില്ല. ഷുക്കൂറിന്‍റെ വീട്ടുമുറ്റത്ത് പോലീസ് എത്തി. വാപ്പയും ഉമ്മയും അമ്പരന്നു. ഇതാനാണോ അവന്‍ ലാപ് ടോപ്പ് എന്ന സാധനം ഉൂണിലും ഉറക്കത്തിലും തൂക്കി നടന്നിരുന്നത്? അവര്‍ മാറത്തടിച്ച് കരഞ്ഞു. കൊണ്ടുപോയ പോലീസു തന്നെ ഒടുവില്‍ മറുവഴിയും പറഞ്ഞു കൊടുത്ത- രണ്ട് ജാമ്യക്കാരുമായി പുറകെ സ്റ്റേഷനിലേക്ക് വന്നോളാന്‍ ഉപദേശിച്ചു. അന്ന് ഷൂക്കൂര്‍ എടുത്ത തീരുമാനമായിരുന്നു, ഇനി മേലില്‍ ഫെയിസ് ബുക്കില്‍ കയറില്ലെന്ന്. വെറുതെ ചെയ്ത ഒരു ڇഷെയര്‍ڈ ഇത്രയും വലിയ ڇഫയര്‍ڈ ആയി തിരിച്ചടിക്കുന്നമെന്ന് അവന്‍ കരുതിയില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരമുള്ള മാനഹാനി, ശല്യം, നഷ്ടമുണ്ടാക്കുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമൊക്കെ ശിക്ഷിക്കാപ്പെടാം. ഇന്‍റര്‍നെറ്റിലൂടെയാകുമ്പോള്‍ കൃത്യം ചെയ്തതിന് തെളിവും കൃത്യമായി അവശേഷിക്കും.
സൈബര്‍ നിയമപ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍
66 എ പോയാലും മറ്റ് നിരവധി കുറ്റങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്കനോളജി നിയമത്തിന്‍റെ പരിധിയില്‍ വരും. യഥാര്‍ത്ഥ ലോകത്ത് മോഷണ വസ്തുക്കള്‍ സ്വീകരിക്കുന്നതുപോലെ തന്നെ സൈബര്‍ലോകത്തും അത് കുറ്റമാണ്. എതെങ്കിലും കമ്പ്യൂട്ടറില്‍ നിന്നോ ഇലക്ട്രോണിക് ഡിവൈസില്‍ നിന്നോ മോഷണം നടത്തിയെടുത്ത വിവരങ്ങള്‍ സ്വീകരിക്കുന്നത് 3 വര്‍ഷം ശിക്ഷയോ 1 ലക്ഷം രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണ്. (66 ബി)
മറ്റൊരാളുടെ പാസ്വേര്‍ഡ്, ഡിജിറ്റല്‍ ഒപ്പ് അല്ലെങ്കില്‍ എന്തെങ്കില്‍ ഇലക്ട്രോണിക് തിരിച്ചറിയല്‍ സംവിധാനം എന്നിവ ഉപയോഗിച്ച് അയാളുടെ അക്കൗണ്ടില്‍ ആള്‍മാറാട്ടം നടത്തുന്നതും 3 വര്‍ഷം തടവു ശിക്ഷയും കൂടാതെ 1 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. (66 സി)
ആള്‍മാറാട്ടം നടത്തിയോ മറ്റൊരാളാണെന്ന് വിശ്വസിപ്പിച്ചോ വഞ്ചന നടത്തുന്നത് 3 വര്‍ഷം തടവു ശിക്ഷയും കൂടാതെ 1 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. (66 ഡി)
ഒരാളുടെ സമ്മതമില്ലാതെ രഹസ്യ ഭാഗങ്ങള്‍ വീഡിയോ, ഫോട്ടോ എടുത്തതിനു ശേഷം അയാളുടെ സ്വകാര്യതയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ അയാളുടെ സമ്മതമില്ലാതെ ഇലക്ട്രോണിക് ഉപകരണത്തിലൂടെ അയക്കുന്നത് ശിക്ഷാര്‍ഹമാണ്. 3 വര്‍ഷം തടവു ശിക്ഷയും കൂടാതെ 2 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. (66 ഇ)
അശ്ളീലമായ കാര്യങ്ങള്‍ ഇലക്ട്രോണിക് ഉപകരണത്തിലൂടെ അയക്കുകയയോ അതിനു കാരണമാകുകയോ ചെയ്താലും കുറ്റകൃത്യമാണ്. 3 വര്‍ഷം തടവു ശിക്ഷയും കൂടാതെ 5 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. ( വകുപ്പ് 67)
ലൈംഗീകതയുള്ള കാര്യങ്ങള്‍ ഇലക്ട്രോണിക് ഉപകരണത്തിലൂടെ അയക്കുകയൊ അതിനു കാരണമാകുകയോ ചെയ്താല്‍ ആദ്യ തവണയുള്ള കുറ്റകൃത്യത്തിന് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പിന്നീടുള്ള കുറ്റകൃത്യത്തിന് 7 വര്‍ഷം 10 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. ( വകുപ്പ് 67 എ)
കുട്ടികള്‍ ഉള്‍പ്പെട്ടിരിക്കുന്ന ലൈംഗീക വീഡിയോ, ഫോട്ടോകള്‍ അയക്കുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും ആദ്യ തവണയുള്ള കുറ്റകൃത്യത്തിന് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. പിന്നീടുള്ള കുറ്റകൃത്യത്തിന് 7 വര്‍ഷം 10 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.( വകുപ്പ് 67 ബി)
ഫോട്ടോ എടുക്കുന്നത് കുറ്റമാണോ ?
ഇക്കാലത്ത് എല്ലാ മൊബൈല്‍ ഫോണുകളിലും ക്യാമറ സംവിധാനങ്ങള്‍ ലഭ്യമായതിനാല്‍ ഇഷ്ടമുള്ളത് എന്തു കണ്ടാലും മൊബൈലില്‍ പകര്‍ത്താനുള്ള പ്രവണത കൂടുതലാണ്. എന്നാല്‍ ഇഷ്ടമുള്ളതെന്തും അങ്ങനെ പകര്‍ത്താനാകില്ല. ഇന്‍ഫര്‍മേഷന്‍ ടെക്ളോജി നിയമപ്രകാരം സ്വകാര്യ ഭാഗങ്ങള്‍ സമ്മതമില്ലാെ ത പകര്‍ത്തിയാല്‍ മാത്രമേ കുറ്റമാകുകയുളളൂ. പക്ഷെ കേരള പോലീസ് നിയമപ്രകാരം ഏതൊരു സ്ഥലത്തുവച്ചും സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഫോട്ടോയോ വീഡിയോയോ എടുക്കുകയയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റമാണ്. 3 വര്‍ഷം തടവ് അല്ലെങ്കില്‍ പതിനായിരം രൂപ; ഇവ രണ്ടും കൂടിയോ ചുമത്താവുന്നതാണ്. അതു മാത്രമല്ല, ബന്ധപ്പെട്ട സ്ഥലത്തിന്‍റെ ചുമതലയുള്ള വ്യക്തി അങ്ങനെയുണ്ടാകുന്ന പരാതി അധികാരികളെ അറിയിക്കുന്നതിന് വീഴ്ച വരുത്തുന്നതും കുറ്റകരമാണ്.
മറ്റു കുറ്റകൃത്യങ്ങള്‍
ഏതു കുറ്റകൃത്യമാണെങ്കിലും അത് ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ ചെയ്താല്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 സി പ്രകാരം മറ്റാരും കാണരുത് എന്ന ഉദ്ദേശത്തോടെ ഒരു സ്ത്രീ ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ പ്രവര്‍ത്തികള്‍ നോക്കുന്നതോ ഫോട്ടോ,വീഡിയോ എടുക്കുന്നതതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
ഇന്‍റര്‍നെറ്റ്, ഇമെയില്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങിളൂടെ ഒരു സ്ത്രീയെ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി പിന്തുടരുന്നതും ശിക്ഷാര്‍ഹമാണ്. (ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 ഡി)
സ്പൂഫിംഗ് -ഉറവിടം തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇമെയിലുകള്‍ അയക്കുക, ഫോണ്‍ നമ്പര്‍ ഉപയോഗിക്കുക എന്നിവയൊക്കെ സ്പൂഫിംഗ് എന്ന കുറ്റകൃത്യമായി കരുതാം.
ക്ളോണിംഗ് - ഒരാളുടെ സിം കാര്‍ഡ് ഉപയോച്ച് അതിന്‍റെ ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കി അതേ നമ്പര്‍ ദുരുപയോഗം ചെയ്യുന്ന കുറ്റമാണ് ക്ളോണിംഗ്.
ഇങ്ങനെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി കുറ്റകൃത്യങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. പക്ഷെ അവയ്ക്കുള്ള നിയമനടപടികള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, ഇന്‍ഫര്‍മെഷന്‍ ടെക്നോളജയിലെയും, പോലീസ് നിയമം പോലുള്ള നിയമങ്ങളുടെയും വകുപ്പുകളനുസരിച്ചായിരിക്കും കൈക്കാള്ളുന്നത്.
ഷെറി
Amendments for Bar Spree will it affect other rights of local bodies?
---എലിയെ കൊന്നു, ഇനി ഇല്ലം ചുടൽ അവസാനിപ്പിക്കുമോ?---
"കഴിഞ്ഞദിവസങ്ങളില്‍ അനുവദിച്ച 68 എണ്ണവും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 20 ബാറുകളും ഉള്‍പ്പെടെ സംസ്ഥാനത്ത് ഞായറാഴ്ചമുതല്‍ 100 ബാറുകള്‍ പ്രവര്‍ത്തിക്കും. ലൈസന്‍സ് പുതുക്കിക്കിട്ടിയവര്‍ക്ക് ഞായറാഴ്ചമുതല്‍ ബാറുകള്‍ തുറക്കാം."
ഭൂരിപക്ഷത്തിന്റെ ആഗ്രഹം എന്താണെങ്കിലും അത് നടപ്പാക്കാനുള്ള സർക്കാരിന്റെ തന്റേടത്തിന് അഭിനന്ദനങ്ങൾ!
വീട്ടുമുറ്റത്ത് മദ്യഷാപ്പ് വരുന്നതിനെതിരെ പ്രതിഷേധിക്കുന്നവർക്കൊപ്പം നിൽക്കേണ്ടി വന്ന തദ്ദേശ ഭരണ കൂട ജനപ്രതിനിധികളെ നിലക്ക്നിർത്താൻ പഞ്ചായത്ത് രാജ് 232, മുനിസിപ്പാലിറ്റി വകുപ്പ് 447 വകപ്പുകളിൽ തദ്ദേശസ്ഥാപനങ്ങളുടെ അധികാരം തന്നെ എടുത്ത് മാറ്റിയ ഭേദഗതി ഇനി പുനസ്ഥാപിക്കുമോ... മദ്യഷാപ്പ് തുറന്നതുമൂലം അല്ലാത്ത മറ്റ് പൊതു ശല്യങ്ങൾക്കെതിരെയെങ്കിലും പ്രതിഷേധിക്കാനുള്ള അവരുടെ അവസരം നിഷേധിക്കുന്നതെന്തിന്!