https://m.facebook.com/story.php?story_fbid=3395022330513677&id=100000178303786
മുന്നാധാരം ഇല്ലെങ്കിൽ പുതിയ ആധാരം ചെയ്യാനാകില്ലേ ?
#Title Deed
#Gift Deed
വർഷങ്ങളായി കരമടച്ച് കൈവശമുള്ള ഭൂമി, മുൻ തലമുറയിൽ നിന്ന് പിന്തുടർച്ചാവകാശമായി കിട്ടിയത് അടുത്ത തലമുറയിലെ അവകാശിക്ക് ഇഷ്ടദാനം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ മുൻ ആധാരം ഇല്ലെങ്കിൽ ചെയ്യാനാവില്ല എന്ന് കാസർകോട് സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ. എന്നാൽ വർഷങ്ങളുടെ കൈവശാവകാശം ഉള്ള ഭൂമി ഇഷ്ടദാനം എഴുതി നല്കുന്നതിന് തടസ്സമില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. പിന്തുടർച്ചാവകാശമായി ഭൂമി കിട്ടി എന്ന് അവകാശപ്പെടുന്ന വ്യക്തി മുൻ കൈവശാവകാശം ഉള്ള പൂർവ്വികൻറെ ഒരേയൊരു അവകാശി ആണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിൽ ആധാരം ചെയ്തു കൊടുക്കണമെന്നാണ് കോടതിവിധി.
(WPC 15658.2019)
No comments:
Post a Comment