ഉണ്ടെങ്കില്‍ കുടിക്കും
ഇല്ലെങ്കില്‍ കടിക്കും
മദ്യം നിരോധിച്ചാല്‍ കേരളീയര്‍ വ്യാജ മദ്യം കുടിക്കാന്‍ വെമ്പല്‍ കൊള്ളുമെന്നും അപകടത്തില്‍ പെടുമെന്നും പറയുന്നത്
ബലാത്സംഗങ്ങള്‍ ഒഴിവാക്കാന്‍ വേശ്യാവൃത്തി നിയമപരമാക്കണം എന്ന് പറയുന്നത് പോലെയാണ്;
കേരളത്തിന്റെ മദ്യ നയത്തിന്റെ തെറ്റും ശരിയും തീരുമാനിക്കാന്‍ ചര്ച്ചതകള്‍ നടക്കട്ടെ. പക്ഷെ ഒരു കാര്യം ആര് പറഞ്ഞാലും ശരിയല്ല. മദ്യം നിരോധിച്ചാല്‍ കേരളീയര്‍ വ്യാജ മദ്യം കുടിക്കാന്‍ വെമ്പല്‍ കൊള്ളുമെന്നും അപകടത്തില്‍ പെടുമെന്നും പറയുന്ന വാദം വെറുതെയാണ്. വ്യാജ ഉണ്ടാകുമെന്നും ഒരുപാടു മണിച്ചന്മാര്‍ ഉണ്ടാകുമെന്നും പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാണ്. ബലാത്സംഗങ്ങള്‍ ഒഴിവാക്കാന്‍ വേശ്യാവൃത്തി നിയമപരമാക്കണം എന്ന് പറയുന്നത് പോലെയാണ് അത്.
അമേരിക്കയില്‍ മദ്യം നിരോധിച്ചിട്ടു കള്ള വാറ്റും ക്രിമിനലുകളും ഉണ്ടായെന്ന ചരിത്രം ഒരു മുന്‍ സുപ്രീം കോടതി ജഡ്ജി പറഞ്ഞതില്‍ കഥയില്ല. കാരണം അമേരിക്കയിലെ സംസ്ക്കാരമല്ല കേരളത്തിലെത്. അവിടെ ആണും പെണ്ണും മദ്യം കുടിക്കും. അതിന്റെ പേരില്‍ കുടുംബം തകരാറില്ല; അവിടെ കുടുംബം തകരാന്‍ മറ്റു ഒരുപാടു കാര്യങ്ങളുണ്ടല്ലോ. അവിടെ ആരും മദ്യം കഴിചു ഭാര്യയെ തല്ലാറില്ല. കള്ള് കുടിച്ചു ആരും വഴിയില്‍ കിടക്കാറും ഇല്ല. അതുമായി കേരളത്തെ താരതമ്യം ചെയ്യണ്ട.
എന്റെ ഒരുപാടു സുഹൃത്തുക്കള്‍ ഞായറാഴ്ചകളിലും മറ്റു ആഘോഷ ദിവസങ്ങളിലും മദ്യം ഉപയോഗിക്കുന്നവരാണ്. ഒരുമിച്ചു കൂടുമ്പോള്‍ അവര്‍ ചിലപ്പോള്‍ മദ്യം വാങ്ങും, കുടിക്കും. അതൊക്കെ മദ്യം സുലഭമായി ലഭ്യമായതുകൊണ്ടാണ്. മദ്യം നിരോധിച്ചാല്‍ ചിലപ്പോള്‍, അതില്‍ നിന്നും ഒരു പുതിയ കച്ചവടമായി ക്രിമിനല്‍ മനസ്സുള്ളവര്‍, കാശുണ്ടാക്കാന്‍ എന്തും ചെയ്യുന്നവര്‍, വ്യാജ മദ്യം ഉണ്ടാക്കുമായിരിക്കും. പക്ഷെ ഞാന്‍ സൂചിപിച്ച എന്റെ സുഹൃത്തുക്കള്‍ മുന്പ്യ മദ്യം നിയമവിധേയമായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന പോലെ വ്യാജ മദ്യം വാങ്ങി കുടിക്കില്ല. ഒരുമിച്ചു കൂടുമ്പോള്‍ അവര്‍ ചെലപ്പോ ഇനി പിരിവിട്ടു വല്ലതും വാങ്ങി കടിക്കും (കഴിക്കും) അല്ലാതെ വ്യാജന്‍ അന്വേഷിച്ചു പോകും എന്നത് വെറുതെ.
അതിനു കാരണം പലതാണ്...
ഒന്ന് – വ്യാജ മദ്യം കുടിക്കുന്നത് അപകടമാണെന്ന് അറിഞ്ഞു കൊണ്ട് സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന ആരും കുടിക്കില്ല.
രണ്ട് – വ്യാജ മദ്യം ഉണ്ടാക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിയുന്നവര്‍ ധൈര്യമായി അത് കുടിക്കാന്‍ ഒരുമ്പെടില്ല. നിയമത്തെയും സ്വന്തം ആരോഗ്യത്തെയും അവര്‍ ഭയക്കും. പിന്നെ അത്രയ്ക്ക് മദ്യ ഭ്രാന്തന്മാര്‍ മാത്രമേ കുടിക്കൂ. അത് സാധാരണക്കാരാവില്ല.
ഇന്ത്യയില്‍ കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗിക്കുന്നത് കുറ്റമാണ്. എന്നാലും ചിലര്‍ അത് ഉപയോഗിക്കുന്ന ഒരുപാടു കേസുകള്‍ ഉണ്ടാകുന്നുണ്ട്. എന്ന് വച്ച് കഞ്ചാവ് നിയമപരമാക്കാനാകുമോ ? അതുപോലെ മദ്യം നിരോധിച്ചാല്‍ വ്യാജ മദ്യം ഉണ്ടാകും എന്ന കാരണത്താല്‍ മദ്യം നിരോധിക്കരുത് എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത് ?

America yil kudumbangal thakaraarille? Thakarunnathanengil thakaruka thanne cheyyum. Aarkkum athine thadayaanaakilla.
ReplyDelete