കോഴിയും ആന്റി ബയോടിക്സും
പിന്നെ മത്തായിയും.....
കോഴിക്കും ആന്റി ബയോടിക്സ് എന്ന് കേട്ടപ്പോള്‍ മത്തായിക്ക് ഉത്സാഹമായി. ഇനിയിപ്പോ പനി വന്നാല്‍ വേറെ മരുന്ന് വേണ്ടല്ലോ, കോഴിയിറച്ചി വാങ്ങിയാല്‍ മതി. പനിയും മാറും, ഇറച്ചിയും തിന്നാം. പിന്നെയാണ് മത്തായിക്ക് മനസ്സിലായത് അത് മനുഷ്യനെ കൊല്ലാനുള്ള ആന്റി ബയോടിക്കാണെന്ന്.
ഇടയ്ക്കിടെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചുവെന്നും ഹോട്ടല്‍ അടപ്പിച്ചുവെന്നും വാര്‍ത്ത കാണുമ്പോള്‍ മത്തായിക്ക് ഫുഡ് സെയ്ഫ്ടി ഉദ്യോഗസ്ഥരോട് ബഹുമാനവും ആദരവും തോന്നുമായിരുന്നു. പക്ഷെ പിന്നെയാണ് മനസ്സിലായത് മുന്‍പുണ്ടായിരുന്ന ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കല്‍ നിരോധന നിയമത്തിനു പകരം പുതിയതായി വന്ന ഭക്ഷ്യ സുരക്ഷയും നിലവാരവും നിയമം ഇനിയും കാര്യമായി കേരളത്തില്‍ നടപ്പിലായിട്ടില്ല എന്നും ഇപ്പോള്‍ നടക്കുന്ന റെയ്ഡുകള്‍ കണ്ണി പൊടിയിടാനുള്ള പെട്ടി കേസുകള്‍ മാത്രമാണെന്ന്.
ഫുഡ് സെയ്ഫ്ടി & സ്റ്റാണ്ടാര്‍ദ്സ് നിയമം (Food Safety and Standards Act 2006)
2006 ലെ ഈ നിയമം 2011 ആഗസ്റ്റ് 5 നു ഇന്ത്യയെമ്പാടും നടപ്പിലായി.
പക്ഷെ ഭക്ഷണത്തിലെ മായം കണ്ടുപിടിക്കാന്‍ പരിശോധന നടത്താനുള്ള ലബോറട്ടറി ഇന്നും
സ്ഥാപിച്ചിട്ടില്ല. നിയമത്തില്‍ ഉണ്ടാക്കേണ്ട പ്രത്യേക കോടതികളും ഇല്ല. മായം കലര്‍ന്ന
ഭക്ഷണം ആണെന്ന് അന്ഗീകൃത ലബോറട്ടറിയില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമാണ്
കുറ്റക്കാര്‍ക്കെതിരെ ഈ നിയമപ്രകാരം നടപടി പറ്റുകയുള്ളു. ലാബ് ഉണ്ടായിട്ടു വേണ്ടേ
പരിശോധന നടത്താന്‍. മുമ്പുണ്ടായിരുന്ന നിയമത്തില്‍ പാലിച്ചു പോന്നിരുന്ന പരിശോധനാ
രീതി നിയമപരമല്ല എന്ന് പെപ്സികോ കേസില്‍ സുപ്രിം കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍
ഈ രീതി (DGHS Director General of Health Service
Manual) ഉപയോഗിച്ചാണ് നാളിതുവരെ ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കല്‍ സംബന്ധിച്ച എല്ലാ
പരിശോധനകളും നടത്തിയിരുന്നത്.
പുതിയ നിയമം വന്നാലെങ്കിലും കൃത്യമായി ലാബുകള്‍ സ്താപിക്കുമെന്നു
കരുതിയെങ്കില്‍ തെറ്റി. ഇപ്പോഴും പരിശോധനക്കായി ലാബില്ല. പിന്നെ ഉദ്യോഗസ്ഥര്‍
പെട്ടി കേസു ഈടാക്കി വിടുകയല്ലാതെ എന്ത് ചെയ്യാന്‍. ?
National Accreditation Board for Testing
and Calibration Laboratories (NABL) എന്ന ദേശീയ തലത്തില്‍ അംഗീകാരം ഉള്ള ലാബുകളാണ്
വേണ്ടത്. നിലവില്‍ മുന്ന് മേഖലാ ലാബുകളാണ് കേരളത്തിലുള്ളത്. തിരുവനന്തപുരം,
എറണാകുളം, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഉള്ള മുന്ന് ലാബുകള്‍ക്കും ദേശീയ
അക്രിടിഷന്‍ ലഭിച്ചിട്ടില്ല. അതില്ലാത്തിടത്തോളം കാലം ഇവിടെ നടത്തുന്ന ഒരു
പരിശോധനയും നിയമപരമായി നിലനില്‍ക്കില്ല. മാത്രമല്ല, ലാബുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍
വികസിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടു വര്‍ഷങ്ങളായി.
ഹോട്ടലുകളിലെ റെയ്ഡു വാര്‍ത്തകള്‍ കണ്ടു എത്രയെത്ര മത്തായിമാര്‍ നമ്മുടെ നിയമസംവിധാനത്തെക്കുറിച്ചു
അഭിമാനം കൊള്ളുന്നുണ്ടാവും ?. ഹോട്ടല് അടപ്പിച്ചു പെറ്റി കേസെടുപ്പിച്ചു മുന്നം
ദിവസം അത് തുറക്കുന്നത് വാര്‍ത്തയാകാറില്ല. യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ട ലാബും
കോടതിയും ഇനിയും ഇല്ല എന്ന് ആര്‍ക്കറിയാം
മായം കലര്‍ന്നതെന്ന് സംശയിക്കുന്ന ഭക്ഷണം ഫുഡ് സെയ്ഫ്ടി ഓഫിസര്‍ സാമ്പിള്‍
പരിശോധന നടത്തി ഫൈന്‍ ഈടാക്കേണ്ട കുറ്റം മാത്രമേയുള്ളൂ എങ്കില്‍ ഫൈന്‍
അടപ്പിക്കണം. ഗുരുതരമായ കുറ്റം ആണെങ്കില്‍ ഫുഡ് സെയ്ഫ്ടി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട്
നല്‍കണം. മുന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കുറ്റം ആണെങ്കില്‍ സാധാരണ
കോടതിയിലും, അതിനു മുകളില്‍ ശിക്ഷ ഉള്ള കുറ്റം ആണെങ്കില്‍ പ്രത്യേക കോടതിയിലും
വിചാരണ നടത്തണം.
ഇവിടെ പ്രശ്നം അതല്ല, പരിശോധിക്കാന്‍ ഉള്ള ലാബ് തന്നെ നിയമപ്രകാരം അംഗീകാരം
ഉള്ളതല്ല, അതിനു പുറമേ വലിയ കുറ്റങ്ങളുടെ വിചാരണക്ക് പ്രത്യേക കോടതിയുമില്ല.
പിന്നെ പിടിക്കപ്പെടുന്നവരോട് കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിച്ചു പിടിച്ച കേസുകളുടെ
എണ്ണവും വാര്‍ത്തയും ഫയലാക്കി കണക്കുണ്ടാക്കാനല്ലാതെ എന്ത് ചെയ്യാനാകും.
No comments:
Post a Comment