ഒരു വലിയ
നാശത്തിന്റെ ചെറിയ തുടക്കം.
Sherrys Column Facebook page
ഒരു കിലോ വരെ കഞ്ചാവ് കൈവശം കൊണ്ടുനടന്നാലും ജാമ്യം
കിട്ടാവുന്ന കുറ്റം മാത്രമാണ്. പരമാവധി 3 വര്‍ഷം ശിക്ഷ അല്ലെങ്കില്‍ പതിനായിരം രൂപ
പിഴ അത്രയ ഉള്ളു. ഇന്ന് ഇന്ത്യയിലെ നാര്‍ക്കോട്ടിക്ക് നിയമം അങ്ങനെയാണ്.
അതുകൊണ്ടാണ് കഞ്ഞാവിന്റെ ഉപയോഗം കൂടിവരുന്നതും. മുന്‍പ് ഇതേ കുറ്റം സെഷന്‍സ് കോടതി
കേസും, വലിയ ശിക്ഷ ഉള്ളതുമായിരുന്നു. പക്ഷെ അധികാരത്തിലിരിക്കുന്നവര്‍ തന്നെ ഇത്
ദുരുപയോഗം ചെയ്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നതും ഈ നിയമ ഭേദഗതിക്ക്
കാരണമായി. ഒരു വലിയ നാശത്തിനു, ഒരു തലമുറയുടെ തന്നെ പാപ്പരത്തിന് കാരണമായി മാറുന്ന
മയക്കുമരുന്നിനു അടിമയായി മാറുന്നത് ചെറിയ തുടക്കത്തിലൂടെയാണ്.
എന്ന് കേരളത്തില്‍
കൊച്ചിയില്‍ സ്കൂള്‍ കുട്ടികള്‍ വരെ
കഞ്ചാവ് ഉപയോഗിക്കുന്നു എന്ന അന്വേഷണത്തില്‍ പോലീസ് എത്തിയത് ബോബ് മാര്‍ലിയിലാണ്.
ഈ ജമൈക്കന്‍ സംഗീത കലാകാരന്റെ ചിത്രമുള്ള ടി ഷര്‍ട്ടുകള്‍, കൈ ചൈനുകള്‍,
ലോക്കറ്റുകള്‍ മുതലായവ ധരിച്ചു നടക്കുന്നവരില്‍ കൂടുതലും മയക്കുമരുന്ന്
ഉപയോഗിക്കുന്നവരനാണ് എന്നാണ് പോലീസ് പറയുന്നത്.
എന്തായാലും സംസ്ഥാന സര്‍ക്കാര്‍
ക്ലീന്‍ ക്യാമ്പസ് - സൈഫ് ക്യാമ്പസ് എന്നീ പേരില്‍ മയക്കുമരുന്നിനെതിരെ
ക്യാമ്പൈന്‍ നടക്കുന്നുണ്ട്. ഈ ക്യാമ്പൈന്‍ ഭാഗമായി ഇത് വരെ 1386 റയിടുകള്‍ നടന്നു. 134 കേസുകള്‍ രജിസ്റ്റര്‍
ചെയ്തു. 131 പേരെ അറസ്റ്റ്
ചെയ്തു. സ്കൂള്‍ വിജിലന്‍സ് കമ്മിറ്റികളിലൂടെയും സ്ടുടെന്റ്റ് പോലീസ്
കാടെറ്റ്കളിലൂടെയുമാണ് ക്യാമ്പൈന്‍ നടക്കുന്നത്.
No comments:
Post a Comment