Search This Blog

Thursday, September 26, 2019

Social media and harassment

https://m.facebook.com/story.php?story_fbid=2969928853023029&id=100000178303786

*സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യക്ക് വിധേയനായിട്ടുണ്ടൊ നിങ്ങൾ ?*
Cyber Harassment

(വ്യാജ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെയും സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ യും നടപടികൾ ഉണ്ടാവുന്നതിൻറെ ഭാഗമായി സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും ഇവിടെ ശ്രദ്ധേയമാണ്. ഇത്തരം കാര്യങ്ങൾ തടയുന്നതിന് ചട്ടങ്ങൾ സംബന്ധിച്ചു കേന്ദ്രസർക്കാരിന് മറുപടി പറയാൻ സമയം നൽകിയിരിക്കുകയാണ്. കേസ് വീണ്ടും ഒക്ടോബർ 22ന് വാദം കേൾക്കും. TrPc No.1943-1946/2019)

*സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ എന്തു ചെയ്യാനാവും ?*

സൈബര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന വ്യക്തിഹത്യയും സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളും തടയുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തി കേരള പോലീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. Executive Directive (4/20197/2/19)

*ഏതൊക്കെ വിഷയങ്ങളില്‍ പോലീസ് ഇടപെടും?*
സൈബര്‍ മേഖലയിലെ സന്ദേശങ്ങളില്‍ കുറ്റകൃത്യം നടത്താനുള്ള ഉദ്ദേശം വെളിപ്പെടുക, വര്‍ഗീയ വികാരങ്ങള്‍ ഇളക്കി വിടുക, രാജ്യസുരക്ഷയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും ഭംഗം വരുത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, അശ്ലീല സന്ദേശങ്ങള്‍ എന്നീ ഘട്ടങ്ങളില്‍ പോലീസ് നേരിട്ട് കേസെടുക്കും. കുറ്റക്കാരനെങ്കില്‍ അറസ്റ്റും ഉണ്ടാകും.

*വ്യക്തിഹത്യയും മാനഹാനിയും*

പോലീസിന് നേരിട്ട് കേസെടുക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്നില്ലെങ്കിലും മറ്റൊരാളെ മാനസികമായി തകര്‍ക്കുന്നതിനും കളിയാക്കുന്ന അതിനും അവരുടെ വ്യക്തി ജീവിതത്തില്‍ ഇടപെടുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ നേരിടുന്നതിനും പോലീസ് സന്നദ്ധമാണ്. മുന്‍പ് സൂചിപ്പിച്ച ശ്രേയ സിംഗാള്‍ കേസിനുശേഷം ഇത്തരം കാര്യങ്ങളില്‍ പോലീസിന് ക്രിമിനല്‍ കേസ് നേരിട്ട് എടുക്കാന്‍ സാധിക്കില്ല. പകരം നിയമനിര്‍മാണം ഇതുവരെ നടത്തിയിട്ടുമില്ല. മാനഹാനി കേസുകളുമായി നേരിട്ട് കോടതിയെ സമീപിക്കുക എന്നുള്ളത് എല്ലാവര്‍ക്കും പ്രായോഗികവുമല്ല. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് ഇടപെടല്‍ അത്യാവശ്യമാണ് എന്നതിനാല്‍ അത്തരം പരാതികള്‍ എല്ലാം പോലീസ് സ്റ്റേഷനില്‍ 'പെറ്റീഷന്‍' ആയി സ്വീകരിക്കണമെന്നും അന്വേഷണം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്‍മാരാക്കുകയും ചെയ്യണം. അത്തരം അന്വേഷണത്തിന് ഭാഗമായി എന്തെങ്കിലും ക്രിമിനല്‍ കുറ്റമൊ ഉദ്ദേശമോ ശ്രദ്ധയില്‍പ്പെട്ടാല്‍ താമസം വരുത്താതെ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം. അല്ലാതെ സാഹചര്യങ്ങളില്‍ മേലില്‍ ശല്യം ആവര്‍ത്തിക്കാതിരിക്കുക തരത്തില്‍ തീരുമാനങ്ങളില്‍ എത്തിക്കണം. ചുരുക്കത്തില്‍ പ്രഥമ ദൃഷ്ടിയാ പോലീസിന് കേസെടുക്കുന്ന സംഭവങ്ങള്‍ ആണെങ്കില്‍ കൂടിയും സൈബര്‍ ശല്യം സംബന്ധിച്ച പരാതികള്‍ പെറ്റീഷന്‍ ആയി കണക്കിലെടുത്ത് നടപടികള്‍ കൈക്കൊള്ളണമെന്നാണ് കേരള പോലീസ് മേധാവി  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Thursday, September 19, 2019

CRZ .. why this notification not discussed in legislative bodies ?

https://m.facebook.com/story.php?story_fbid=2955598284456086&id=100000178303786

*എന്തുകൊണ്ടിങ്ങനെ ?*
#CRZ Notification

പുതിയ തീര നിയന്ത്രണ വിജ്ഞാപനം മാസങ്ങൾക്കകം കേരളത്തിൽ പ്രാബല്യത്തിലാകും. അതുപ്രകാരം ദ്വീപുകൾക്ക്  ജലാശയത്തിൽ നിന്നും 20 മീറ്ററാണ് നിർമ്മാണ നിരോധിത മേഖല. CRZ II ൽ ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പഴയപോലെ തന്നെ അംഗീകൃത നമ്പറിട്ട കെട്ടിടത്തിന്റെയോ നിർദ്ദിഷ്ട റോഡിൻറെയോ കര ഭാഗത്തേക്ക് ദൂരപരിധി കണക്കാക്കാതെ നിർമ്മാണങ്ങൾ നടത്താം. അതേസമയം ടൂറിസം മേഖലയ്ക്ക് അവസരം നൽകുന്നു എന്ന പേരിൽ അതിഭീകരമായ ഒഴിവുകൾ തീരമേഖലയിൽ CRZ III മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ പോലും നൽകുന്നു. തദ്ദേശവാസികൾ തീരപ്രദേശത്തു നിന്ന് പറിച്ച് എറിയപ്പെടാൻ ഇനി അധികം കാലം വേണ്ട. കടലിനഭിമുഖമായി പോലും ടൂറിസത്തിന്റെ പേരിൽ താൽക്കാലിക നിർമ്മാണങ്ങൾ അനുവദിക്കുന്നതാണ് പുതിയ വിജ്ഞാപനം. ആറുമാസത്തിനകം പുതിയ CZMP പൂർത്തിയാക്കി പ്ലാൻ പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവ് ഇറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.

*നിയമനിർമാണ സഭകൾ അറിയാത്ത നിയമനിർമ്മാണം*

സാധാരണ നിയമനിർമ്മാണ സഭകൾ അറിയാതെ നിയമനിർമാണങ്ങൾ നടത്തുന്നത് അത്യാവശ്യഘട്ടങ്ങളിൽ സഭകൾ ചേരാൻ സമയമില്ലാത്ത സാഹചര്യങ്ങളിൽ ആയിരിക്കും. എന്നാൽ തീര നിയന്ത്രണ വിജ്ഞാപനം മൂന്നുതവണ പുറത്തിറക്കിയിട്ടും ഒരിക്കൽപോലും നിയമനിർമ്മാണ സഭകളിൽ അത് ചർച്ചചെയ്യപ്പെട്ട് പുറത്തിറങ്ങിയില്ല. തൽഫലമായി ജനപ്രതിനിധികൾക്ക് അഭിപ്രായം പറയാൻ അവസരം ഉണ്ടായില്ല. 1991, 2011, 2018 എന്നീ വർഷങ്ങളിലൊക്കെ കരട് പുറത്തിറക്കിയെങ്കിലും ഒരു നിയമനിർമ്മാണ സഭയിലും അത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായില്ല. ബിൽ ആയി അവതരിപ്പിച്ച് നിയമമായി മാറേണ്ട സമയബോധം മൂന്ന് പതിറ്റാണ്ടായിട്ടും ഉണ്ടായില്ല, പകരം ഉദ്യോഗസ്ഥ നിയമനിർമാണം ആയി ജനാധിപത്യരാജ്യത്ത് ഈ വിജ്ഞാപനം ഇന്നും നിലനിൽക്കുന്നു.

*കരയ്ക്ക് അപ്പുറവും ഇപ്പുറവും രണ്ട് രാജ്യങ്ങൾ അല്ല പക്ഷെ രണ്ടു നിയമം*

എറണാകുളം മറൈൻ ഡ്രൈവിൽ കായലിനോട് ചേർന്ന് നിർമ്മാണങ്ങൾ ആകാം, എന്നാൽ കരയ്ക്കപ്പുറം ബോൾഗാട്ടിയിലും മുളവുകാടും ഇന്ന് 50 മീറ്റർ പരിധി പാലിക്കണം. അതേ കരയിൽ തന്നെ വമ്പൻമാർക്ക് ഇളവുണ്ട് അത് വേറെ കാര്യം. അതുപോലെതന്നെ മരടിന് മറുകരയിൽ തേവരയിൽ കായലിനോട് ചേർന്ന് പണിയാം. ഇത്തരം അപാകതകൾ ഒഴിവാകുന്നതിനാണ് നിയമനിർമാണ സഭകളിൽ ചർച്ച ചെയ്യപ്പെട്ട് നിയമങ്ങൾ ഉണ്ടാകണം എന്ന് പറയുന്നത്.

*ഭവനനിർമ്മാണത്തിന് അനുവാദം കാത്ത് ആയിരങ്ങൾ*

വൈദ്യുതി ലൈൻ വലിക്കുന്നതിന് ഭൂമി വിട്ടു കൊടുത്താൽ പോലും നഷ്ടപരിഹാരം കിട്ടും. വികസനത്തിന് ഭൂമി ഏറ്റെടുത്താലും പണം കിട്ടും. പക്ഷേ crz ബാധകമായ ഭൂമിയാണെങ്കിൽ ഒരു പ്രയോജനവും ഇല്ലാതെ, കൈവശം വയ്ക്കാം എന്ന് മാത്രം. 5 ppt ഉപ്പുരസമുള്ള കേരളത്തിലെ എല്ലാ ജലാശയങ്ങളും ഇതിൻറെ പരിധിയിൽ വരും. പറമ്പിന് സമീപം ചെറിയ കൈത്തോട് ഒഴുകുന്നു ഉണ്ടെങ്കിൽ പോലും നിയന്ത്രണങ്ങൾ എന്നർത്ഥം. ജലാശയങ്ങൾ അനവധിയുള്ള
കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ പരമ്പരാഗത ഭൂമി കൈവശം ഉണ്ടായിട്ടുപോലും പുതിയ തലമുറയ്ക്ക് പകുത്തു കൊടുക്കാൻ ആകാതെ, ഭവന നിർമ്മിക്കാനുള്ള അവസരം ലഭിക്കാതെ കരയുന്ന അനേകായിരങ്ങളുടെ മുറവിളി കേട്ടാണ് 2011 ൽ ദ്വീപുകളിൽ ദൂരപരിധി 50 മീറ്ററും പിന്നീട് 2019 ൽ 20 മീറ്ററും ആയി ചുരുക്കിയത്. 1991 വിജ്ഞാപനത്തിൽ crz iii മേഖലയിൽ 200 മീറ്റർ ആണ് നിർമ്മാണ നിരോധിത മേഖല. ആ കാലഘട്ടത്തിൽ ഇത് ലംഘിച്ച് നിർമ്മിച്ച നിർമാണങ്ങളുടെ യഥാർത്ഥ കണക്ക് പുറത്തു വന്നാൽ വമ്പൻമാരും കുഞ്ഞൻമാരും ഉൾപ്പെടെ വലിയ പട്ടിക തന്നെ ഉണ്ടാവും.
പഠനത്തിന് താല്പര്യമുള്ളവർക്കായി മൂന്ന് വിജ്ഞാപനങ്ങളുടെയും ലിങ്ക് ലഭ്യമാക്കുന്നു.

1991 വിജ്ഞാപനം.
http://environmentclearance.nic.in/writereaddata/SCZMADocument/CRZ%20Notification,%201991.pdf

2011 വിജ്ഞാപനം
http://panchayatguide.net/crz/crz2011eng.pdf

2019 വിജ്ഞാപനം
http://egazette.nic.in/WriteReadData/2019/195679.pdf

© ഷെറി 19.09.19

Thursday, September 12, 2019

Roles of municipal council and secretary in a municipality .. Kerala municipality act

കോഴിക്കോണൊ പ്രാധാന്യം കോഴിമുട്ടയ്ക്കാണോ ? 

ചിലർക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ് കോഴിക്കോണൊ പ്രാധാന്യം കോഴിമുട്ടയ്ക്കാണോ എന്നത്. കോഴി ഉണ്ടെങ്കിലല്ലേ മുട്ട ഉണ്ടാകൂ, മുട്ട ഉണ്ടെങ്കിലല്ലേ കോഴി ഉണ്ടാകൂ... സംശയം അങ്ങനെ നീളും. ചില തദ്ദേശസ്ഥാപനങ്ങളിൽ ഇതുപോലുള്ള ഒരു സംശയമാണ് കൗൺസിൽ ആണോ വലുത് സെക്രട്ടറി ആണോ വലുത് എന്നുള്ളത്. 

മുനിസിപ്പൽ കൗൺസിൽ ആണോ വലുത് സെക്രട്ടറിയാണൊ

മുനിസിപ്പാലിറ്റി നിയമം വകുപ്പ് 29 പ്രകാരം മുനിസിപ്പാലിറ്റിയുടെ ഭരണനിർവ്വഹണം നടത്തേണ്ടത് മുൻസിപ്പൽ കൗൺസിൽ ആണ്.കൗൺസിലിൻറെ തീരുമാനപ്രകാരം നിർദ്ദിഷ്ട ഉത്തരവാദിത്വങ്ങൾ ചെയർപേഴ്സണോ, സെക്രട്ടറിക്കോ, സ്റ്റാൻഡിങ് കമ്മിറ്റിക്കോ, മറ്റ് എന്തെങ്കിലും സമിതികൾക്കോ നൽകാം. മുനിസിപ്പാലിറ്റി നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഭരണനിർവ്വഹണം നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി മുനിസിപ്പാലിറ്റി ആണ് നിർവഹിക്കേണ്ടത്. പലരും വിചാരിക്കുന്നത് പോലെ അത് സെക്രട്ടറിയുടെ അധികാരമല്ല, കൗൺസിലിനു വേണ്ടിയുള്ള ഉത്തരവാദിത്വമാണ്. കെട്ടിടനിർമ്മാണം മുതൽ  നഗരസഭയിൽ ഉള്ളവരുടെ  ആവാസ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിൽ വരും. കൗൺസിൽ കൈക്കൊള്ളുന്ന തീരുമാനം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥൻ ആണ് സെക്രട്ടറി. ഓഫീസ് സംബന്ധിച്ച കാര്യങ്ങളിൽ കൃത്യമായ ഏകോപനം സാധ്യമാക്കുന്നതിന് കൗൺസിലും സെക്രട്ടറിയും യോജിച്ച് പ്രവർത്തിക്കുന്നത് ഉത്തമം. എന്നുവച്ച് കൗൺസിൽ എടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യാനോ മാറ്റം വരുത്താനോ സെക്രട്ടറിക്ക് അധികാരമില്ല. മുൻസിപ്പാലിറ്റി യുമായി ബന്ധപ്പെട്ട ഏതൊരു രേഖയും ഹാജരാക്കാൻ സെക്രട്ടറിയോട് നിർദ്ദേശിക്കാൻ കൗൺസിലിന് അധികാരമുണ്ട്. (വകുപ്പ്32). അതുപോലെതന്നെ സ്റ്റാൻഡിങ് കമ്മിറ്റിയുടെയോ മറ്റു  സമിതികളുടെയോ മുനിസിപ്പാലിറ്റി യുമായി ബന്ധപ്പെട്ട  റിപ്പോർട്ടുകൾ വിളിച്ചുവരുത്തുന്നതിന് കൗൺസിലിന് അധികാരമുണ്ട്, അത്തരം ആവശ്യപ്രകാരം രേഖകൾ സമർപ്പിക്കാൻ സെക്രട്ടറി ബാധ്യസ്ഥനുമാണ്. ( വകുപ്പ് 33)

കൗൺസിലിംഗ് കേവല ഭൂരിപക്ഷ തീരുമാനപ്രകാരം സെക്രട്ടറിയെ സ്ഥലം മാറ്റുന്നതിനും അധികാരമുണ്ട്. നിയമത്തിനു വിധേയമായി സെക്രട്ടറിയുടെ മേൽ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിനും കൗൺസിലിന് അധികാരമുണ്ട്.

കൗൺസിലർമാർക്ക് എന്ത് അധികാരം 

മുൻസിപ്പാലിറ്റിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ചെയർമാൻറെയോ സെക്രട്ടറിയുടെയോ ശ്രദ്ധ ക്ഷണിക്കുന്നതിനും യുക്തമെന്നു തോന്നുന്ന  നിർദേശങ്ങൾ സമർപ്പിക്കുന്നതിനും കൗൺസിലർമാർക്ക് അധികാരമുണ്ട്.  നിയമങ്ങൾക്ക് വിധേയമായി പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനും ഭരണപരമായ കാര്യങ്ങളിൽ ശ്രദ്ധ ക്ഷണിക്കുന്നതിനും അധികാരമുണ്ട്. സെക്രട്ടറിക്ക് അറിയിപ്പ് നൽകിയതിനുശേഷം ഓഫീസ് രേഖകൾ പരിശോധിക്കുന്നതിനും
അധികാരമുണ്ട്. (വകുപ്പ് 31)

സെക്രട്ടറിയുടെ ചുമതലകൾ

സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണചുമതലയുമായി ബന്ധപ്പെട്ടതും ചെയർപേഴ്സൻറെയും കൗൺസിലിൻറെയും സ്റ്റാൻഡിങ് കമ്മിറ്റിയുടെയും തീരുമാനങ്ങൾ സംബന്ധിച്ച് ആവശ്യമായ എല്ലാ കാര്യങ്ങളുടയും അഭിപ്രായം രേഖയാക്കണം, കൂടാതെ കൗൺസിൽ അല്ലെങ്കിൽ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിക്കുന്ന പ്രമേയങ്ങൾ നടപ്പിലാക്കണം. എന്നാൽ ഏതെങ്കിലും പ്രമേയങ്ങൾ നിയമപരം അല്ല എന്നോ കൗൺസിലിൻറെ അധികാരത്തിന് അപുറത്താണ് എന്നോ അത്  മതസൗഹാർദ്ദത്തിന്, പൊതു സുരക്ഷയ്ക്കു, സർക്കാർ നയത്തിന് എതിര് ആര് ആകുമെന്നോ അഭിപ്രായമുണ്ടെങ്കിൽ അക്കാര്യം കൗൺസിലിനെ രേഖാമൂലം അറിയിക്കുകയും പുനഃപരിശോധനയ്ക്ക് ശുപാർശകളോടെ അറിയിക്കുകയും വേണം. എന്നാൽ പിന്നീടും കൗൺസിൽ മുൻ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നാൽ ചെയർപേഴ്സനെ അറിയിച്ചുകൊണ്ട്,  ഉചിതമായ തീരുമാനം എടുക്കുന്നതിന് അക്കാര്യം സർക്കാരിലേക്ക് അയക്കേണ്ടതാണ്. സർക്കാർ ഇക്കാര്യത്തിൽ 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കൗൺസിൽ എടുത്ത മുൻതീരുമാനം  സെക്രട്ടറി നടപ്പിലാക്കണം. (വകുപ്പ് 49) 

അതുപോലെ ചെയർപേഴ്സൺ സെക്രട്ടറിയോട് നിർദ്ദേശിക്കുന്ന കാര്യങ്ങൾ എന്തെങ്കിലും നിയമപരമായി നിലനിൽക്കാത്തത് ആണെങ്കിൽ ചെയർപേഴ്സന് അക്കാര്യത്തെപ്പറ്റി അറിവ് നൽകിയതിനുശേഷവും ചെയർപേഴ്സൺ അക്കാര്യത്തിൽ നിർബന്ധം കാണിച്ചാൽ വിഷയം കൗൺസിലിൽ റിപ്പോർട്ട് ചെയ്യാൻ സെക്രട്ടറിക്ക് അവസരമുണ്ട്.

മുനിസിപ്പാലിറ്റിയുടെ മേൽ സർക്കാരിനുള്ള അധികാരങ്ങൾ

മുനിസിപ്പാലിറ്റി കൈകൊണ്ട  ഏതെങ്കിലും പ്രമേയങ്ങൾ നിയമപരം അല്ല, അധികാര പരിധിക്ക് പുറത്താണ്, മനുഷ്യ ജീവന് അപകടം ഉണ്ടാകുന്നതാണ്, സുരക്ഷയ്ക്ക്, എതിരാണ് മതസൗഹാർദ്ദത്തിന് എതിരാണ്, ലഹള ഉണ്ടാകാനിടയുള്ളതാണ്, സർക്കാർ   മാനദണ്ഡങ്ങൾക്കും എതിരാണ് എന്ന് സ്വമേധയാ അല്ലെങ്കിൽ  ചേയർപേഴ്സൺ/ സെക്രട്ടറി / കൗൺസിലർ  അല്ലെങ്കിൽ എങ്കിലും പൗരൻ നൽകുന്ന പരാതിയുടെപുറത്ത് പ്രമേയങ്ങൾ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ സർക്കാരിന്  അധികാരം ഉണ്ട്. എന്നാൽ അങ്ങിനെ ചെയ്യുന്നതിനുമുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാന് വിവരം നൽകുകയും വേണം. അതുപോലെ ധനകാര്യം, കണക്ക് സൂക്ഷിപ്പ്, പദ്ധതികളുടെ കാര്യം, ഗുണഭോക്താക്കളുടെ കാര്യം, വാർഡ് സഭകളുടെയും ക്ഷേമപദ്ധതികളുടെയും കാര്യങ്ങൾ, പരിസ്ഥിതി  സംരക്ഷണത്തിനുള്ള കാര്യങ്ങളിൽ ഇൽ സംസ്ഥാന-ദേശീയ നിയമങ്ങൾക്കനുസൃതമായി നിർദേശം നൽകാൻ  സർക്കാരിന് അധികാരം ഉണ്ട്. (വകുപ്പ് 58)

Sunday, September 8, 2019

Legal Metrology activism in Kerala

https://m.facebook.com/story.php?story_fbid=2934485083234073&id=100000178303786

*അളവിലും തൂക്കത്തിലും നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ എങ്ങനെ അധികാരികളിൽ എത്തിക്കണം ?*
#Legal_Metrology
#Ensure_fair_price

*ലീഗൽ മെട്രോളജി വകുപ്പിന്റെ എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ പ്രയോജനകരം ആക്കിയാൽ അളവിലും തൂക്കത്തിലും, വിലയിലും ഉള്ള തട്ടിപ്പ് തടയാം. സുതാര്യം എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും clm.lmd@kerala.gov.in ഇമെയിൽ മുഖേനയും അളവിലും തൂക്കത്തിലും ഉള്ള നിയമലംഘനങ്ങൾ ചിത്രങ്ങൾ ആയൊ വീഡിയോ ആയോ സന്ദേശങ്ങൾ ആയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ എത്തിക്കാവുന്നതാണ്. പരാതികൾ സ്വീകരിക്കുന്നതിനായി കോൾ സെൻറർ 0471-155300/ 9400198198 നമ്പറുകൾ പ്രവർത്തിക്കുന്നു, കൂടാതെ 41 ജിപിഎസ് അധിഷ്ഠിത വാഹനങ്ങൾ നിലവിലുണ്ട്.*

Drug price bControl price -Kerala

https://m.facebook.com/story.php?story_fbid=2934446843237897&id=100000178303786

*സംസ്ഥാനത്ത് മരുന്ന് വില നിയന്ത്രിക്കാൻ എന്താണ് സംവിധാനം ?*

*സംസ്ഥാനത്ത് വിറ്റഴിക്കുന്ന മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിന് കേന്ദ്രസർക്കാരിനു കീഴിലുള്ള National Pharmaceutical Pricing Authority (NPPA) യെ ആണ് അധികാരപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മരുന്നുവില നിരീക്ഷിക്കുന്നതിനായി Kerala State Pharmaceutical Price Monitoring and Resource Unit Society ഡ്രഗ്സ് കൺട്രോൾ വകുപ്പിന് കീഴിൽ പുതിയതായി രൂപീകരിച്ചിട്ടുണ്ട്*.

*മരുന്ന് വില നിയന്ത്രണം കേന്ദ്ര സർക്കാരിന് മാത്രമോ ?*

*NPPA നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ MRP രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ ഇത്തരം മരുന്ന് നിർമ്മാതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി അറിയിക്കുന്നതും സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാനം നിയമനടപടികൾ സ്വീകരിക്കുന്നതുമാണ് നിലവിലെ നടപടിക്രമം.*
*പുതിയതായി ആരംഭിച്ച 20 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളും രണ്ട് ഡിപ്ലോമ ഉൾപ്പെടെ നിലവിൽ 68 കാരുണ്യ ഫാർമസികളും 6 കാരുണ്യ ഡിപ്പോകളും ആണ്   സംസ്ഥാനത്തുള്ളത്*.

*ബ്രാൻഡ് നാമത്തിൽ അല്ലാതെ രാസ നാമത്തിൽ തന്നെ ലഭ്യമാകുന്ന മരുന്നുകളാണ് ജനറിക് മരുന്നുകൾ. ഗുണഭോക്താക്കളിൽ നിന്നും ലഭിക്കുന്ന കുറിപ്പടികൾ നിരീക്ഷണ വിധേയമാക്കി തെരഞ്ഞെടുക്കപ്പെട്ട 94 ഇനം ജനറിക് മരുന്നുകൾ സംഭരിക്കുകയും അവ ലഭ്യമാക്കുകയും ചെയ്യാനാണ് സർക്കാർ തീരുമാനം. എന്നാൽ സ്വകാര്യ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ മരുന്നുകളുടെ രാസനാമം കുറിക്കുന്നത് നിർബന്ധമാക്കിയാൽ മാത്രമേ ഇത് വിജയകരമായി നടപ്പാക്കാനാകൂ.*

Motor vehicle Amendment Act 2019- Seat belt for transport vehicle passengers ?

https://m.facebook.com/story.php?story_fbid=2928994397116475&id=100000178303786

#ബസിൽ യാത്ര ചെയ്യുമ്പോഴും ഒരു #ബെൽറ്റ് കരുതിക്കോളൂ..
#Use_of_safety_belts

സീറ്റ് ബെൽറ്റ് ധരിക്കാതെ, യാത്രക്കാരുമായി ആരെല്ലാം വാഹനം ഓടിക്കുന്നുണ്ടോ, അവരിൽ നിന്നൊക്കെ ആയിരം രൂപ പിഴ ഈടാക്കും. അത് ഒഴിവാക്കണമെങ്കിൽ സംസ്ഥാന സർക്കാർ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ, 'നിന്ന് ' യാത്ര ചെയ്യുന്നവരെ ഒഴിവാക്കി വിജ്ഞാപനം ഇറക്കണം.14 വയസ്സിനു താഴെ ഉള്ള കുട്ടികൾക്കും സീറ്റ് ബെൽറ്റ് അല്ലെങ്കിൽ തത്തുല്യ സുരക്ഷ ഒരുക്കിയില്ലെങ്കിൽ വാഹനം ഓടിക്കുന്ന ആൾക്ക് 1000 രൂപ പിഴ.
(മോട്ടോർ വാഹന നിയമ ഭേദഗതി വകുപ്പ് 194B)

Whether there is Labour law violations in malls ?

https://m.facebook.com/story.php?story_fbid=2931286893553892&id=100000178303786

കേരളത്തിലെ മാളുകളിൽ തൊഴിൽ നിയമങ്ങളുടെ ലംഘനം നടക്കുന്നുണ്ടോ ? നിയമസഭയിലെ ചോദ്യവും പരിഹാരത്തിനുള്ള നടപടികളും. ദിവസവും രാവിലെ മുതൽ വൈകിട്ട് വരെ വിളിക്കാവുന്ന ടോൾഫ്രീ നമ്പർ 155214/180042555214

Weight of school bag - government order to reduce the weight.

https://m.facebook.com/story.php?story_fbid=2931306936885221&id=100000178303786

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ് എയ്ഡഡ് അൺഎയ്ഡഡ് സ്കൂളുകളിൽ പാലിക്കപ്പെടുന്നില്ല ?
നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് മറുപടി .... വാട്ടർ ബോട്ടിൽ ഒഴിവാക്കുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം സ്കൂളിൽ തന്നെ നൽകണം !

Land Brokers to register - real estate regulatory authority

https://m.facebook.com/story.php?story_fbid=2931363023546279&id=100000178303786

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ രജിസ്റ്റർ ചെയ്യണം! റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി കേരളത്തിൽ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല! 2016 ലെ വകുപ്പ്  20 പ്രകാരം കേന്ദ്ര നിയമം നടപ്പിലായി ഒരു വർഷത്തിനകം അതോറിറ്റിയെ നിയമിക്കണം എന്നാണ് വ്യവസ്ഥ.  (തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ ഇടക്കാല റെഗുലേറ്ററി അതോറിറ്റി ആയി നിയമിച്ചിരുന്നു.)

Thursday, September 5, 2019

Right to privacy..Bank account

https://m.facebook.com/story.php?story_fbid=2927493860599862&id=100000178303786

*ബാങ്ക് അക്കൗണ്ട് നാട്ടുകാർ അറിയണമോ ?*
#Right_To_Privacy

*ബാങ്ക് അക്കൗണ്ടുകൾ, ഇൻകംടാക്സ് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്ക് എതിര് ....*

*ഡീലർഷിപ്പ് കരാറുകൾ നൽകുന്നതിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിലപാടിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് അത് ഡീലർമാർ സ്വമേധയാ നൽകുന്ന വിവരങ്ങൾ ആണെന്നും സ്വകാര്യതയ്ക്ക് എതിരല്ലെന്നും വിധിച്ചിരുന്നു. എന്നാൽ അതിനെതിരെ നൽകിയ  അപ്പീലിൽ ഡിവിഷൻ ബെഞ്ച് പറഞ്ഞത് ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ഒരാളുടെ സ്വകാര്യത തന്നെയാണ് എന്നാണ്. ഒരു വ്യക്തി നടത്തുന്ന മുഴുവൻ പണം ഇടപാടുകളുടെയും കാര്യങ്ങൾ ബാങ്ക് അക്കൗണ്ട് പരസ്യപ്പെടുത്തുന്നതിലൂടെ അറിയാനാകും. മറ്റ് ആളുകളുമായുള്ള പണമിടപാടുകൾ അറിയാനാകും. വായ്പ എക്കൗണ്ടുകൾ വെളിവാകും, ആളുടെ സ്വഭാവവും ജീവിതശൈലിയും വെളിവാകും എന്നതുകൊണ്ടുതന്നെ അത് സ്വകാര്യതയ്ക്ക് എതിരാണ്*.   
WA 2112.2018 Judgment dated 4.9.19 Kerala HC

Whether there is retrospective effect for amendment in Negotiable Instruments Act..so as to deposit the portion of cheque amount?

https://youtu.be/d4h1lgCdRSM

*ചെക്ക് കേസുകളിൽ പ്രതി ആദ്യം തന്നെ തുക കെട്ടിവെക്കണമോ ?*
*ഈ ഭേദഗതിക്ക് മുൻകാലപ്രാബല്യം ഉണ്ടോ ?*

Wednesday, September 4, 2019

Amendment Act - Motor Vehicle Amendment 2019

https://youtu.be/OCVXoe7oqwU

#റോഡ് അന്നും ഇന്നും പഴയത്  നിയമം സെപ്റ്റംബർ ഒന്ന് മുതൽ  പുതിയത്
#Motor Vehicle Act Amendment 2019

30 വർഷം പഴക്കമുള്ള മോട്ടോർ വാഹന നിയമം 2016 ൽ ഭേദഗതി ബിൽ അവതരിപ്പിച്ച സമയം മുതൽ, ഇന്ന് വരും നാളെ വരും ഉയർന്ന ഫൈൻ എന്ന രീതിയിൽ പ്രചരണങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അഭ്യൂഹങ്ങൾക്ക് വിരാമമായി 1.9.19 മുതൽ ഉയർന്ന   നടപ്പിലാക്കി തുടങ്ങും. വാഹനത്തിന് പുതിയ നിയമങ്ങൾ പലതും വരുമ്പോഴും വാഹനം ഓടേണ്ട റോഡ്  പഴയതുതന്നെ, കുണ്ടും കുഴിയും പഴയതുപോലെ ഉണ്ടാവും.

പിഴ ഒടുക്കേണ്ട ഇനത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ചുരുങ്ങിയ പിഴ 100 എന്നത് 500 ആക്കി, 1000 എന്നത് 5000 ആക്കി. വർദ്ധനവ് പിഴയിനത്തിൽ 5 ഇരട്ടിയാക്കി.

നാലു വയസ്സിനു മുകളിലുള്ള കുട്ടികളും ഇനി ഹെൽമറ്റ് ധരിക്കണം. അപകടങ്ങളിൽ പെട്ടവരെ സഹായിക്കുന്ന നല്ല സമരിയാക്കാരന് കേസിൽനിന്ന് പരിരക്ഷയുണ്ട്. അപകടനത്തിനിടെ രക്ഷിക്കാൻ ശ്രമിക്കുന്നയാളുടെ മനഃപൂർവമല്ലാത്ത അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാലും കുറ്റകരമല്ല. (134A).

മെഷീൻ ഉപയോഗിച്ച് അല്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങളും റോഡിൽ ഉപയോഗിക്കുന്നതിന് സംസ്ഥാനസർക്കാരിന് ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാം. (138 1A).

വാഹന അപകട കേസുകളിൽ  ആദ്യമേ തന്നെ സെറ്റിൽ ചെയ്യുന്നതിനും തുക ഓഫർ ചെയ്യുന്നതിനും അംഗീകൃതമായി ഇൻഷുറൻസ് കമ്പനികൾ ഉദ്യോഗസ്ഥരെ നിയമിക്കും. അത്തരത്തിൽ തീർപ്പു  ആവുന്ന കേസുകളിൽ 30 ദിവസത്തിനുള്ളിൽ തുക കൊടുത്തു തീർക്കണം ഓണം. (149.1).

മോട്ടോർ വാഹന അപകട കേസുകളിൽ വാഹന ഇൻഷൂർ ചെയ്തതാണോ അല്ലയോ എന്ന് മറുപടി പറയാൻ ഉടമയ്ക്ക് ബാധ്യത വരുന്നു (152.1). അപകടകരമായ ഡ്രൈവിംഗ് എന്നതിന് പുറമേ മറ്റുള്ളവർക്ക് ഭയം ഉണ്ടാക്കുന്നതും അലോസരമുണ്ടാക്കുന്നതുമായ ഡ്രൈവിങ്ങും കുറ്റകരമാണ് എന്നു കൂടി കൂട്ടിച്ചേർത്തു. (184).

മൊബൈൽ ഫോൺ ഉപയോഗം കുറ്റകരമാണ് എന്ന് പഴയ നിയമത്തിൽ പറയുമ്പോൾ കൈകൊണ്ട് പിടിച്ച്  ഉപയോഗിക്കുന്നത്  എന്ന് കൂട്ടിച്ചേർത്ത് ഹാൻഡ്സ് ഫ്രീ ആയി ഉപയോഗിക്കുന്നതിന് മൗനാനുവാദം നൽകിയിട്ടുണ്ട്. 184(IV)c.

വാഹനത്തിൻറെ ഹോൺ തുടർച്ചയായി ഉപയോഗിക്കുന്നത് കുറ്റകരമാണ്. ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്നതിന് കുഴപ്പമില്ല. 194 F a(1). കുട്ടികൾ വാഹനം ഉപയോഗിച്ചാൽ, അതുമൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങൾക്ക് രക്ഷകർത്താവ് ഉത്തരവാദി ആയിരിക്കും.199A.

TDS applicable for the salary of missionaries and nuns.. Madras High Court Division Bench

https://www.facebook.com/256286001609334/posts/491134811457784/

*മിഷനറിമാരുടെയും കന്യാസ്ത്രീകളുടെയും ശമ്പളം ഇൻകം ടാക്സിന് വിധേയമല്ല എന്ന സിംഗിൾ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതി തിരുത്തി*
#TDS_Missionaries_Nuns

മിഷനറിമാരും കന്യാസ്ത്രീകളും അവർ ജോലി ചെയ്ത് കിട്ടുന്ന ശമ്പളം സ്ഥാപനത്തിനോ ദേവാലയങ്ങളിലേക്കോ നൽകുന്നതുകൊണ്ട് യഥാർത്ഥത്തിൽ അവർക്ക് വ്യക്തിപരമായ വരുമാനം ഇല്ല എന്നും (TDS ) പിടിക്കുന്നതിന് വിധേയമല്ല എന്നുമാണ് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നത്. എന്നാൽ അതിനെതിരെ ഇൻകംടാക്സ് അധികാരികൾ അപ്പീൽ ഫയൽ ചെയ്യുകയും അധ്യാപനത്തിൻറെ ഭാഗമായി മിഷണറിമാർക്കും കന്യാസ്ത്രീകൾക്കും ലഭിക്കുന്ന ശമ്പളം ഇൻകം ടാക്സ് നിയമത്തിലെ വകുപ്പ് 192 പ്രകാരം നികുതിക്ക് വിധേയമാണ് എന്ന് ഡിവിഷൻ ബെഞ്ച് വിധിച്ചു.

WA 817.2019
Batch cases Madras HC

Seat belt for all passengers ?

https://m.facebook.com/story.php?story_fbid=491246054779993&id=256286001609334

*സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും വേണ്ടി ഇനി ഡ്രൈവർ പിഴ 1000 ഒടുക്കണം. അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേക വിജ്ഞാപനത്തിലൂടെ ട്രാൻസ്പോർട്ട് വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കണം. പല സംസ്ഥാനങ്ങളും പുതിയ മോട്ടോർ വാഹന നിയമ പിഴയ്ക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു!*

If insurance papers are not in possession ? Motor vehicle checking...

https://m.facebook.com/story.php?story_fbid=444845809461753&id=368385093774492

*വാഹനപരിശോധന - ഇൻഷുറൻസും മറ്റു പേപ്പറുകളും കൈവശമില്ലെങ്കിൽ ?*

*വാഹന പരിശോധനയ്ക്ക പോലീസ് കൈകാണിച്ച് സമയം വാഹനത്തിൽ ഇൻഷുറൻസും മറ്റു പേപ്പറുകളും ഇല്ല. അവയൊക്കെ സൂക്ഷ്മമായി വീട്ടിലുണ്ട്.  കൂടിയ പിഴയെ പറ്റിയുള്ള കഥകളും ഓർമയിൽ വന്നു.എന്തു ചെയ്യും ?*

*മോട്ടോർ വാഹന നിയമം വകുപ്പ് 130 (1) പ്രകാരം ലൈസൻസ് കാണിക്കണം. എന്നാൽ ഇൻഷുറൻസും മറ്റു പേപ്പറുകളും 15 ദിവസത്തിനുള്ളിൽ അറ്റസ്റ്റ് ചെയ്ത ഫോട്ടോ കോപ്പി നേരിട്ട് കാണിക്കുകയോ രജിസ്ട്രേഡ് പോസ്റ്റ് വഴി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് അയച്ചുകൊടുക്കുകയൊ ചെയ്താൽ മതി. വകുപ്പ് 130 (3). ലൈസൻസ് സംബന്ധിച്ച കാര്യത്തിന് ഇത്തരത്തിൽ സമയം ഉള്ള കാര്യം സൂചിപ്പിക്കുന്നില്ല*

(To get more updates, like this page in Facebook.)

Consumer protection Act 2019

ഉണരൂ ഉപഭോക്താവേ...
വന്നൂ പുതിയ നിയമം...
Consumer_Protectiom_Act_2019

ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നു. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പിൻവലിച്ചു കൊണ്ട് 2019 ഓഗസ്റ്റ് 9ന് പുതിയ നിയമം വിജ്ഞാപനം ചെയ്തു. അപകടകരമായ വസ്തുക്കൾ അടങ്ങിയ ഉൽപന്നം മൂലം ഉപഭോക്താവിന് ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടാൻ  ഇടയാകുകയോ ചെയ്താൽ ജയിൽ ശിക്ഷയും വലിയ തുക ഫൈനും വരാവുന്ന തരത്തിൽ നിയമത്തിൽ ഭേദഗതി ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ
ജാമ്യം ഇല്ലാത്തതും പോലീസിന് നേരിട്ട് കേസെടുക്കാവുന്നതുമായ വിധത്തിൽ പുതിയൊരു അദ്ധ്യായം (VII) കൂട്ടിച്ചേർത്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഗുരുതരമല്ലാത്ത പരിക്കുകളും ഉണ്ടാവുന്ന സാഹചര്യങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ പരാതി നൽകിയാൽ ക്രിമിനൽ കേസ് ആകും.  പിഴയും ഒടുക്കേണ്ടി വരും.

നിയമം മുഴുവനായും വായിക്കാൻ -
https://drive.google.com/file/d/1IwKa28kimLU7aAIkTB3Z5jf_kC5x5tUB/view?usp=drivesdk