ഹിന്ദുമത പഠനം നിർബന്ധിത പാഠ്യവിഷയമാക്കാൻ നൽകിയ പൊതു താൽപ്പര്യ ഹർജി തള്ളി
ഹിന്ദുമത പഠനം നിർബന്ധിത പാഠ്യവിഷയമാക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റീസ് നൽകിയ പൊതു താൽപ്പര്യ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഇസ്ലാം മതത്തിന്റെ ആവിർഭാവവും ആശയങ്ങളും ഒന്നാം ക്ലാസ് മുതൽ പി ജി വരെ നിർബന്ധിത പാഠ്യവിഷയം ആക്കിയാൽ മതങ്ങൾ തമ്മിലുള്ള ബന്ധം സുദൃഡം ആകുമെന്ന് കോടതി നിരീക്ഷിച്ചുവെങ്കിലും അക്കാര്യങ്ങളാൻ ഉത്തരവ് നൽകാൻ കോടതകൾക്കാവില്ല എന്ന് പറഞ്ഞു. പാർലമെൻറും സംസ്ഥാന നിയമസഭകളുമാണ് അക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.
അരുണ റോയ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി ഇക്കാര്യങ്ങളിൽ കോടതികൾക്കുള്ള അധികാര അതിർ രേഖ സൂച്ചിപ്പിച്ചിരുന്ന കാര്യം കോടതി എടുത്ത കാട്ടി. ഇന്ത്യൻ ഭരണഘടനയിലെ മേതരത്വം, സോഷ്യലിസം എന്നിവ എടുത്ത് കളയണം എന്നാവശ്യപ്പെട്ട് ഇതേ സംഘടന മുമ്പ് നൽകിയ കേസ് കോടതി തള്ളിയിരുന്നതാണ്. (Case No. Misc 18098.2016)
niyamadarsi 2016(8)
www.sherryscolumn.com
No comments:
Post a Comment