....കുട്ടിപ്പട്ടാളം പെട്ടിയിലായി....
ബാലവാകാശ കമ്മിഷന്‍ ഇടപെടലിനെത്തുടര്‍ന്ന് പ്രമുഖമലയാളം ചാനലിലെ പരിപാടിയായ കുട്ടിപ്പട്ടാളം അവസാനിപ്പിച്ചു. കുട്ടികളില്‍ അധാര്‍മ്മികതയും മൂല്യചുതിയും ഉണ്ടാക്കുന്നതിനു ഈപരിപാടി കാരണമാകുന്നു എന്ന് പരാതി ഉണ്ടായിരുന്നു. വ്യങ്ങാര്‍ത്ഥം ഉള്ള ചോദ്യങ്ങള്‍ കുട്ടികളോട് ചോദിച്ചു അവര്‍ നല്‍കുന്ന നിഷ്കളങ്കമായ മറുപടികളില്‍ അശ്ലീലതയും മദ്യപാനവും ഗാര്‍ഹിക സംഘര്‍ഷങ്ങളും കണ്ടെത്തി സദസ്സില്‍ വലിയ ചിരിയുണ്ടാക്കാന്‍ ഈ പരിപാടിക്ക് കഴിഞ്ഞിരുന്നു. പരാതി പരിഹരിക്കാന്‍ കുട്ടികളുടെ മനശാസ്ത്രത്തില്‍ വൈദഗ്ദ്യം ഉള്ളവരെ വിളിച്ചു വരുത്തി കമ്മിഷന്‍ തെളിവെടുപ്പ് നടത്തി. അവരുടെ വിസ്താരത്തിലും ഇത്തരം പരിപാടികള്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനത്തെ തുടര്‍ന്ന് പരിപാടി അവസാനിപ്പിക്കുകയാണ് എന്ന് ചാനലുകള്‍ സത്യവാങ്ങ്മൂലം നല്‍കുകയായിരുന്നു.
Order No. 2560/10/LA2/2015/KeSCPCR
ഷെറി
niyamadarsi 2016(10)
www.sherryscolumn.com
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500
Search This Blog
Tuesday, August 30, 2016
Child Rights Commission intervened to stop TV show KUTTIPPATTALAM
Subscribe to:
Post Comments (Atom)
No comments:
Post a Comment