വാട്ട്സാപ്പ് -സ്വകാര്യത ഇല്ലാതാക്കുന്ന നയത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി
മുമ്പ് വാഗ്ദാനം ചെയ്തിരുന്ന സ്വകാര്യത പിൻവലിക്കാൻ വാട്ട്സാപ്പ് മുതിരുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ടെലകോം വകുപ്പിനും ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും നോട്ടീസ്. പരസ്യത്തിലൂടെയുള്ള ലാഭം മുന്നിൽ കണ്ട് ഫെയിസ് ബുക്ക്, തുടങ്ങിയ മറ്റ് സംവിധാനങ്ങളിലേക്ക് വാട്ട്സാപ്പ് വിവരങ്ങൾ കൈമാറുന്നതിനെതിരെയാണ് ഹർജി. 2012 ജൂലൈ 7 ന് പുറത്തിറക്കിയിരുന്ന
നയത്തിൽ നിന്ന് വാട്ട്സാപ്പ് ഏകപക്ഷീയമായി പിൻമാറുന്നവെന്നാണ് ആരോപണം. ഇൻസ്റ്റന്റ് മെസേജിംഗ് നിരോധിക്കണമെന്നാവശ്യപ്പെട്ട് 2016 ജൂൺ മാസം നൽകിയ ഒരു പൊതുതാൽപ്പര്യ ഹർജിയിൽ കോടതി ഇടപെട്ടിരുന്നില്ല.
ഷെറി
niyamadarsi 2016(11)
www.sherryscolumn.com
No comments:
Post a Comment