Search This Blog

Wednesday, January 25, 2023

establishments bound to provide the details of their employees to District Employment Officer ?

Are all private establishments bound to provide the details of their employees to District Employment Officer ?



 A reputed private institution received a letter from District Employment officer, directing to submit the details of number of employees in the establishment. This discussion is on the question, whether such a direction is on the basis of any statutory back up.

 The direction from the District Employment officer to produce the details of employee seems to be strange; but in fact, it is duly on the basis of statutory provisions. The information is collected from all establishments in Public Sector and those employing 25 or more persons in the Private Sector under the provisions of the Employment Exchanges (Compulsory Notification of Vacancies)Act, 1959 which has made it obligatory on them to render to the local Employment Exchange employment and Occupational returns prescribed under the Employment Exchanges ( Compulsory Notification of Vacancies) Rules, 1960. The State Employment Market Information ( SEMI Unit ) set up at each State headquarters are responsible for the development of the programme in the State.

 EMI Units are functioning in all the 14 District Employment Exchanges The main objective of the programme is to collect on a regular and continuous basis, the information regarding Periodic changes in the level of Employment; Occupational, Educational, Industrial and Sectoral composition of employment; Shortages and surplus in manpower etc.

THE EMPLOYMENT EXCHANGES (COMPULSORY NOTIFICATION OF VACANCIES) ACT, 1959

The intention of this legislation itself is to provide the compulsory notification of vacancies to the Employment Exchanges. The section 4 of the Act stipulates that, the employer in every establishment in public sector in that State or area shall, before filling up any vacancy in any employment in that establishment, notify that vacancy to such employment exchanges as may be prescribed. It is also mentioned that, Nothing above said shall be deemed to impose any obligation upon any employer to recruit any person through the employment exchange to fill any vacancy merely because that vacancy has been notified under any of those sub- sections. The details of employees in Private Establishments are also to be submitted. The private establishment, where ordinarily twenty- five or more persons are employed to work for remuneration will only be answerable under this statute.

Right of access to Officers

Such officer of Government as may be prescribed in this behalf, or any person authorised by him in writing, shall have access to any relevant record or document in the possession of any employer required to furnish any information or returns under section 5 and may enter at any reasonable time any premises where he believes such record or document to be and inspect or take copies of relevant records or documents or ask any question necessary for obtaining any information required under that section.

Penalties

If any employer fails to notify to the employment exchanges prescribed for the purpose any vacancy in contravention of the provisions, shall be punishable for the first offence with fine which may extend to five hundred rupees and for every subsequent offence with fine which may extend to one thousand rupees.

If any person required to furnish any information or return, (i) refuses or neglects to furnish such information or return, or (ii) furnishes or causes to be furnished any information or return which he knows to be false, or (iii) refuses to answer, or gives a false answer to, any question necessary for obtaining any information required to be furnished under section 5 of the Act, OR impedes the right of access to relevant records or documents or the right of entry conferred he shall be punishable for the first offence with fine which may extend to two hundred and fifty rupees and for every subsequent offence with fine which may extend to five hundred rupees.

Prosecution proceedings

Cognizance of offences- No prosecution for an offence under this Act shall be instituted except by, or with the sanction of, such officer of Government as may be prescribed in this behalf or any person authorised by that officer in writing.

It is relevant to note that though details of employees are to be submitted, it does not give any right to the employment authorities to make any appointment, especially in private sector. The employee can even add in his report that, no action need to be taken on the vacancies reported.

കാത്തിരുപ്പിനു കണക്കുപറയാത്തവര്‍...(തീരനിയന്ത്രണവിജ്ഞാപനം:വൈകുന്ന പ്ളാന്‍ )

 കാത്തിരുപ്പിനു കണക്കുപറയാത്തവര്‍...

അഡ്വ. ഷെറി ജെ തോമസ് sherryjthomas@gmail.com  

വൈപ്പിന്‍ പെരുമ്പിള്ളിയില്‍ നിന്ന് സുഹൃത്തു വിളിച്ച്ത് ഒരു സംശയദുരീകരണത്തിനാണ്. തീരനിയന്ത്രണവിജ്ഞാപന പ്രകാരം കായലില്‍ നിന്ന് എത്ര മീറ്റര്‍ അകലത്തില്‍ തദ്ദേശവാസിക്ക് വീടുവയ്ക്കാം ? 100 മീറ്റര്‍ വിടണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പറയുന്നുവെന്നതാണ് വിളിക്കാനുള്ള കാരണം. 

തീരനിയന്ത്രണവിജ്ഞാപനത്തില്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സി ആര്‍ ഇസഡ് 3 ഗണത്തിലാണ്. എന്നാല്‍ 2011 ലെ വിജ്ഞാപനത്തില്‍ കേരളത്തിലെ ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ദീപുകള്‍ക്കായി 50 മീറ്റര്‍ എന്ന വികസന നിരോധന സോണ്‍ പരിധി കണക്കാക്കി സി ആര്‍ ഇസഡ് 5 എന്ന ഗണം കൂടി പറയുന്നുണ്ട്. (2019 ജനുവരിയില്‍ പുതിയ വിജ്ഞാപനം വന്നതില്‍ ഉള്‍നാടന്‍ ദ്വീപുകള്‍ക്ക് 20 മീറ്റര്‍ എന്ന പരിധി വന്നതും എല്ലായിടത്തുമായി 50 മീറ്റര്‍ എന്ന പരിധി വന്നതും നിലനില്‍ക്കെത്തന്നെയാണ് 2011 വിജ്ഞാപനം കണക്കാക്കി 2023 ജനുവരിയില്‍ മറുപടി പറയേണ്ടിവരുന്നത്; കാരണം പുതിയ വിജ്ഞാപനത്തിന്‍റെ പ്ളാന്‍ ഇപ്പോഴും വന്നിട്ടില്ലയെന്നതു തന്നെ കാരണം). വൈപ്പിനിലെ പെരുമ്പിള്ളി പ്രദേശം ഉള്‍നാടന്‍ ദ്വീപ് എന്ന് പറയാമെങ്കില്‍ അവിടെ 50 മീറ്റര്‍ പരിധിക്കുപുറത്ത തദ്ദേശവാസികള്‍ക്ക് വീടുപണിയാന്‍ സി ആര്‍ ഇസഡ് വിജ്ഞാപനം തടസ്സമല്ല. പക്ഷെ വൈപ്പിനിലെ ഈ ദ്വീപ് സി ആര്‍ ഇസഡ് 5 എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ബന്ധപ്പെട്ട അധികാരികള്‍ കൂടി സമ്മതിക്കണം - അഥവാ തിരിച്ചറിയണം. 

എന്തുകൊണ്ടിങ്ങനെയൊരു വിജ്ഞാപനം 

പരിസ്ഥിതി നിയമത്തിന്‍റെ ഭാഗമായിട്ടാണ് രാജ്യത്ത് തീരം സംരക്ഷിക്കുന്നതിനും, തീരത്ത് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും വിജ്ഞാപനത്തിന്‍റെ രൂപത്തില്‍ നിയന്ത്രണങ്ങള്‍ വന്നത്. 1991-ല്‍ ആദ്യത്തെ തീരനിയന്ത്രണവിജ്ഞാപനം പുറത്തിറങ്ങി.   തീരപ്രദേശത്തുനിന്ന് നിശ്ചിത അകലത്തില്‍  നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, തീരം സംരക്ഷിക്കുന്നതിനും തീരവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് തീരനിയന്ത്രണവിജ്ഞാപനം നിലവില്‍ വന്നത്.  വിജ്ഞാപനത്തിന്‍റെ തുടക്കത്തില്‍ തന്നെ എടുത്തുപറയുന്ന കാര്യങ്ങളാണ് മത്സ്യത്തൊഴിലാളി സമൂഹങ്ങളുടേയും, തീരത്തുള്ള തദ്ദേശവാസികളുടേയും, ജീവിതസുരക്ഷ. തീരത്തിന്‍റെ സുസ്ഥിര സുരക്ഷ ലക്ഷ്യമാക്കിയും,  ശാസ്ത്രീയ രീതിയിലുള്ള വികസനങ്ങള്‍ ഉണ്ടാകണം എന്ന ധാരണയിലും,  സമുദ്രജലനിരപ്പ് ഉയരുന്നതും, ആഗോള താപനം മുതലായ  പ്രതിസന്ധികളും, മറ്റു പരിസ്ഥിതി  ആഘാതങ്ങളും ഉണ്ടാക്കുന്ന അപകടങ്ങളില്‍ നിന്നും തീരം സംരക്ഷിക്കപ്പെടണം  എന്ന ഉദ്ദേശത്തിലുമാണ് തീരനിയന്ത്രണവിജ്ഞാപനം രൂപം കൊണ്ടത്.  

മൂന്ന് വിജ്ഞാപനങ്ങള്‍ 

1991-ല്‍- പുറത്തിറക്കിയ തീരനിയന്ത്രണവിജ്ഞാപനത്തിനുശേഷം 2011-ലും  2019-ലും  വിജ്ഞാപനങ്ങള്‍ പുറത്തിറക്കി.  ഏറ്റവും ഒടുവിലായി പുറത്തിറക്കിയ 2019 -ലെ വിജ്ഞാപനം ഔദ്ദ്യോഗികമായി പ്രസിദ്ധീകരിച്ചത് 18-1-2019 - ല്‍ ആണെങ്കിലും, ഇപ്പോഴും അത് കേരളത്തില്‍ നടപ്പിലായിട്ടില്ല.  അതുകൊണ്ടുതന്നെ നിലവില്‍ കേരളത്തില്‍ നിലനില്ക്കുന്നത് 2011-ലെ വിജ്ഞാപനപ്രകാരമുള്ള നിയന്ത്രണങ്ങളാണ്.  

പുതിയ വിജ്ഞാപനം നടപ്പിലാകണമെങ്കില്‍ വിജ്ഞാപനത്തിന്‍റെ  നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള  (സി.ഇസഡ്.എം.പി.)  കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ലാന്‍  (തീരമേഖല പരിപാലന പദ്ധതി) നടപ്പില്‍ വരണം.  അതുസംബന്ധിച്ച് പൊതു ഹിയറിംഗ് ഉള്‍പ്പെടെയുള്ള  കടമ്പകള്‍ കടന്നുവേണം അന്തിമ പ്ലാന്‍ പ്രസിദ്ധീകരിക്കാന്‍.  കേരളത്തിന്‍റെ സി.ഇസഡ്.എം.പി. ഇനിയും പൂര്‍ത്തിയാകാത്തതാണ് ഇപ്പോഴും പുതിയ വിജ്ഞാപനം നടപ്പിലാകാത്തതിനു കാരണം. 2022 ഏപ്രില്‍ മാസത്തിനള്ളില്‍ പ്ളാനുകള്‍ പൂര്‍ത്തിയായിരക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവുള്ളതാണ്. 2023 ജനുവരിയില്‍ കരട് പ്ളാന്‍ പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ സബ്മിഷനു മറുപടയിയായി പറഞ്ഞതുമാണ്.  

നിലവിലെ നിയന്ത്രണങ്ങള്‍ എന്താണ്?

2011-ലെ വിജ്ഞാപനക്രാരം  മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളെ  പൊതുവെ സി.ആര്‍.ഇസഡ് 2-ലും, പഞ്ചായത്ത് പ്രദേശങ്ങളെ സി.ആര്‍. ഇസഡ് 3-ലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  അതുകൂടാതെ തന്നെ, ദ്വീപ് പ്രദേശങ്ങള്‍ക്കായി സി.ആര്‍.ഇസഡ് 5 എന്ന ഗണത്തിലും, പ്രത്യേക പരിഗണന നല്കിയിട്ടുണ്ട്.  സി.ആര്‍.ഇസഡ് 1, - പരിസ്ഥിതി ലോല പ്രദേശങ്ങളാണ്.  സി.ആര്‍. ഇസഡ് -2 വികസിതപ്രദേശങ്ങളും, സി.ആര്‍.ഇസഡ് 3- വികസിതം അല്ലാത്തതും അതേസമയം ജനവാസമുള്ള  പഞ്ചായത്ത് പ്രദേശങ്ങളുമാണ്.  സി.ആര്‍.ഇസഡ് 4- വേലിയിറക്കരേഖയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ കടലിലേക്ക്  ഉള്ള  സ്ഥലം ഉള്‍പ്പെടെയുള്ളതാണ്. സി.ആര്‍.ഇസഡ് 5 ല്‍- ഗ്രേറ്റര്‍ മുംബൈയിലെ മുനിസിപ്പല്‍ പ്രദേശങ്ങളും, കേരളത്തിലെ കായല്‍ പ്രദേശങ്ങളിലെ ദ്വീപുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും, ഗോവയിലെ സി.ആര്‍.ഇസഡ്  പ്രദേശങ്ങളുമാണ് ഉള്‍പ്പെടുന്നത്.  

എന്തൊക്കെയാണ് നിലവിലെ നിയന്ത്രണങ്ങള്‍ ? (2011 വിജ്ഞാപനം)

സി;ആര്‍.ഇസഡ്  1-ല്‍ താരതമ്യേന നിര്‍മ്മാങ്ങള്‍ അനുവദനീയമല്ല.  അതേസമയം, ആണവ ഊര്‍ജ്ജം സംബന്ധിച്ച കാര്യങ്ങള്‍ക്കും, പൈപ്പ് ലൈന്‍,  ഡിസ്പെന്‍സറികള്‍, സ്ക്കൂളുകള്‍, കമ്മ്യൂണിറ്റി ശൗച്യാലയങ്ങള്‍, റോഡുകള്‍, ജെട്ടികള്‍, റെഡയിനേജ് സംവിധാനങ്ങള്‍ മുതലായവയും സി.ആര്‍.ഇസഡ് 1-ല്‍ നിയന്ത്രണങ്ങളോടുകൂടി അനുവദനീയമാണ്. 

  സി.ആര്‍.ഇസഡ് 2  പ്രദേശത്ത് അംഗീകൃത നമ്പറിട്ട ബില്‍ഡിംഗുകളുടെയോ, നിലവിലുള്ള റോഡിന്‍റെയോ, കരഭാഗത്തേക്ക് നിര്‍മ്മാണങ്ങള്‍ അനുവദനീയമാണ്.  അത്തരത്തില്‍ അനുവദിക്കുന്നതുതന്നെ പ്രാദേശീക ടൗണ്‍പ്ലാനിംഗ് നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും.  പുതിയ റോഡുകള്‍ കടലിന് അഭിമുഖമായി നിര്‍മ്മിച്ചതിന് ഈ ഒരു ഗുണം ലഭിക്കുകയുമില്ല.  

സി.;ആര്‍.ഇസഡ് 3:- വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ പരിധിയാണ് കടലിനെ സംബന്ധിച്ച്  നിര്‍മ്മാണ നിരോധന മേഖല.  വേലിയേറ്റം ബാധിക്കുന്ന മറ്റ് ജലാശയങ്ങളില്‍ നിന്ന് 100 മീറ്ററുമാണ് നിരോധിത മേഖല.  യാതൊരു തരത്തിലുള്ള നിര്‍മ്മാണങ്ങളും, ഈ പ്രദേശത്ത് അനുവദനീയമല്ല. അതേസമയം, നിലവിലുള്ള അംഗീകൃതകെട്ടിടങ്ങളുടെ പ്ലിന്ത് ഏരിയ വര്‍ദ്ധിപ്പിക്കാതെ  പുനര്‍ നിര്‍മ്മാണം നടത്തുവാന്‍ അനുവദിക്കും.  കടലില്‍ നിന്ന് 100 മീറ്ററിനും, 200 മീറ്ററിനും, ഇടയ്ക്കുള്ള പ്രദേശത്ത് തദ്ദേശവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും, വീടുകള്‍ നിര്‍മ്മിക്കുന്നതിനും, പുനര്‍ നിര്‍മ്മിക്കുന്നതിനും, അനുവാദം ലഭിക്കും-  പക്ഷേ അങ്ങനെ ലഭിക്കണമെങ്കില്‍ മതിയായ ദുരന്തനിവാരണ സംവിധാനങ്ങളോടുകൂടിയതും  ശുചിത്വ സംവിധാനങ്ങളോടു കൂടിയതുമായ  സമഗ്ര പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കേണ്ടതുണ്ട്.  നിലവില്‍ കേരളത്തില്‍ അത്തരത്തിലൊരു പദ്ധതിയില്ല.  

അതേസമയം, സി.ആര്‍.ഇസഡ് 3 പ്രദേശത്തും, കൃഷി ആവശ്യങ്ങള്‍ക്കായുള്ളതും, ആണവ ഉര്‍ജ്ജങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങള്‍ ശേഖരിക്കുന്നതിന് ഡിസ്പെന്‍സറികള്‍, സ്ക്കൂളുകള്‍ ശൗചാല്യയങ്ങള്‍, സെമിത്തേരികള്‍ മുതലായവ ഓരോ സാഹചര്യങ്ങളും അനുസരിച്ച് പ്രാദേശിക കോസ്റ്റല്‍ സോണ്‍ മാനേജുമെന്‍റ് അധികാരികള്‍ക്ക് അനുമതി നല്കാം.  പ്രാദേശീക മത്സ്യത്തൊഴിലാളി സമൂഹത്തിന് ആവശ്യമായ  മീന്‍ ഉണക്കുന്നതിനുള്ള യാര്‍ഡുകള്‍, ലേലഹാളുകള്‍, വലയുണ്ടാക്കുന്ന യാര്‍ഡുകള്‍, ബോട്ട് ഉണ്ടാക്കുന്ന യാര്‍ഡുകള്‍ ഐസ് പ്ളാന്‍റുകള്‍, മത്സ്യങ്ങള്‍ ശുചിയാക്കുന്ന സംവിധാനങ്ങള്‍  എന്നിവയ്ക്കെക്കല്ലാം നിയന്ത്രിതമായ രീതിയില്‍ അനുവാദം ലഭിക്കാം.  200 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെയുള്ള പ്രദേശത്ത്  ബീച്ച് റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, എന്നിവ നിബന്ധനകള്‍ക്കു വിധേയമായി  അനുവദിക്കും.  തദ്ദേശവാസികളുടെ നിര്‍മ്മാണവും, പുനര്‍ നിര്‍മ്മാണവും  ഈ പ്രദേശത്ത് അനുവദിക്കും.

  സി.ആര്‍.ഇസഡ് 5: - കേരളം (2011 വിജ്ഞാപനം)

കേരളത്തിന്‍റെ സി.ആര്‍.ഇസഡ് പ്രദേശം, ദ്വീപുകളെ സംബന്ധിച്ച,്  ഉള്‍നാടന്‍ ജലാശയങ്ങളെ സംബന്ധിച്ച് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പ്രദേശമായിരിക്കും.  ഈ 50 മീറ്ററിനുള്ളില്‍ നിലവിലുള്ള വീടുകള്‍ പുതുക്കി പണിയാം.  അതേസമയം പുതിയ നിര്‍മ്മാണങ്ങള്‍ അനുവദനീയമല്ല.  50 മീറ്ററിന് അപ്പുറത്തുള്ള  കരഭാഗത്തേക്ക് തദ്ദേശഭരണകൂടങ്ങളുടെ മുന്‍കൂര്‍ അനുമതിയോടുകൂടി തദ്ദേശവാസികളുടെ ഭവനങ്ങള്‍ക്ക് നിര്‍മ്മാണത്തിനുള്ള അനുവാദം ലഭിക്കും. 

 2019 ലെ വിജ്ഞാപനത്തിന് എന്താണ് പ്രത്യേകത ? 

  നിലവിലുള്ള വിജ്ഞാപനങ്ങളുടെ അപാകതകള്‍ സംബന്ധിച്ച്  നിരവധി പഠനങ്ങള്‍ നടത്തുകയും, പൊതുജനങ്ങളില്‍ നിന്ന് വിവരശേഖരണം  നടത്തുകയും, ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ശൈലേഷ് നായക്ക്  കമ്മറ്റിശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 2019 ലെ വിജ്ഞാപനം പുറത്തിറക്കിയത്. അതുപ്രകാരം എടുത്തുപറയാവുന്ന പ്രത്യേകതകള്‍ - ഉള്‍നാടന്‍ ജലാശയങ്ങള്‍ക്ക് സമീപമുള്ള ദ്വീപുകള്‍ക്ക് 20 മീറ്ററാണ് സി.ആര്‍.ഇസഡ് പ്രദേശമായി പറയുന്നത്.  അതുകൂടാതെ, സി.ആര്‍.ഇസഡ് 3 പ്രദേശത്തില്‍, തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണങ്ങള്‍ക്കുള്ള സാദ്ധ്യതയും, പുതിയ വിജ്ഞാപനത്തില്‍ ഉണ്ട്.  സി.ആര്‍.ഇസഡ് 2 പ്രദേശത്തിലാകട്ടെ  താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങളും, ഓഫീസുകള്‍ക്കുമാണ് നിര്‍മ്മാണത്തിന് അനുവദിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നത്.  

2019 വിജ്ഞാപനത്തിന്‍റെ  കൂടുതല്‍ പ്രത്യേകതകള്‍ എന്ത് ?

2019-ലെ വിജ്ഞാപനത്തില്‍ സി.ആര്‍.ഇസഡ് -1 പ്രദേശത്തെ പൊതുവെ പരിസ്ഥിതി ലോലപ്രദേശമായി തന്നെയാണ് കണക്കാക്കിയിരിക്കുന്നത്.  ഒന്ന് എ എന്നും, ഒന്ന് ബി എന്നും തരം തിരിച്ചിട്ടുണ്ട് .  സി.ആര്‍.ഇസഡ് 2 പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നത് മുനിസിപ്പല്‍ പ്രദേശങ്ങളിലുള്ള സ്ഥലങ്ങളോ, അല്ലെങ്കില്‍ നിയമപ്രകാരം വികസിത കേന്ദ്രങ്ങളായിട്ടുള്ളവയോ, ആണ്.  വികസിതകേന്ദ്രങ്ങളായതുകൊണ്ടുമാത്രമായില്ല, നിലവിലുള്ള പ്ലോട്ടുകളുടെ 50 % പ്ലോട്ടുകളില്‍ നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടാകണം.  കൂടാതെ, റോഡ്, ഡ്രെയിനേജ് സംവിധാനങ്ങളും ഉണ്ടാകണം.  

സി.ആര്‍.ഇസഡ് 3 പ്രദേശങ്ങളെ സി.ആര്‍.ഇസഡ് 3 എ എന്നും, 3 ബി എന്നും, രണ്ടായി തിരിച്ചിട്ടുണ്ട്.  സി.ആര്‍.ഇസഡ് 3 എ മേഖല നിശ്ചയിക്കുന്നത് ഒരു സ്ക്വയര്‍ കിലോമീറ്ററില്‍ 2161 ജനസംഖ്യ ഉള്ള പ്രദേശങ്ങളെയാണ് (2011 ലെ സെന്‍സെസ് പ്രകാരം). സി. ആര്‍. ഇസഡ് 3 എ യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക്  കടലിലെ വേലിയേറ്റ പരിധിയില്‍ നിന്ന് 50 മീറ്ററാണ്  നിര്‍മ്മാണ നിരോധിത (വികസന നിരോധിത) മേഖല.  ജനസംഖ്യ കുറവുള്ള  3 ബി മേഖലകളില്‍  200 മീറ്റര്‍ നിര്‍മ്മാണ നിരോധനം എന്നുള്ളത് തുടരും.  സി.ആര്‍.ഇസഡ് 3 ബി എന്നതില്‍ പറയുന്നത് പഞ്ചായത്ത് പ്രദേശങ്ങളില്‍  സ്ക്വയര്‍ കിലോമീറ്ററില്‍ 2161 ജനസംഖ്യ ഇല്ലാത്ത പ്രദേശങ്ങളാണ്.  ഇവിടങ്ങളില്‍ കടലില്‍ നിന്ന് 200 മീറ്റര്‍ ആയിരിക്കും വികസിത നിരോധിത മേഖല.  അതേസമയം, മറ്റു ജലാശയങ്ങളില്‍ നിന്നാണെങ്കില്‍ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ ആയിരിക്കും വികസിത നിരോധിത മേഖല.  

ഉള്‍നാടന്‍ ദ്വീപുകള്‍ക്കും, ജലാശയങ്ങള്‍ക്കും സമീപം  ഉള്ള തീരനിയന്ത്രണ വിജ്ഞാപനമേഖല 20 മീറ്റര്‍ ആയിട്ടാണ് നിജപ്പെടുത്തിരിക്കുന്നത്.   ഇവിടങ്ങളില്‍ 20 മീറ്ററുകള്‍ക്കുള്ളില്‍ തദ്ദേശവാസികളുടെ ഭവനങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയോ, നന്നാക്കുകയോ ചെയ്യാം.  

എന്താണ് 2019-ലെ വിജ്ഞാപനം കൂടുതലായി നല്കുന്ന ഗുണം ?

2019- ലെ വിജ്ഞാപനം 2011 -ലെ വിജ്ഞാപനത്തെ അപേക്ഷിച്ച് തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണത്തിന് അനുകൂലമായ സാദ്ധ്യത നല്കുന്നുണ്ട്.  2011-ലെ വിജ്ഞാപനത്തില്‍ നിലവിലുള്ള അതേ പ്ലിന്ത് ഏരിയ മാത്രമാണ് പുനര്‍നിര്‍മ്മാണം അനുവദിച്ചിട്ടുള്ളതെങ്കില്‍ പുതിയ വിജ്ഞാപനത്തില്‍ തദ്ദേശവാസികളെ സംബന്ധിച്ചിടത്തോളം നിര്‍മ്മാണത്തിനും, പുനര്‍ നിര്‍മ്മാണത്തിനും, അനുവാദം നല്കുന്നുണ്ട്.  പക്ഷേ, ആവശ്യമായ ദുരന്തനിവാരണ സംവിധാനങ്ങളും, സാനിറ്റേഷന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടാകണമെന്നു മാത്രം.   ജൂലൈ 2021 ല്‍ പുറത്തുവന്നിട്ടുള്ള  ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തെ തുടര്‍ന്നുള്ള ഇന്‍റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്മെന്‍റ പ്ളാനില്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണം നി.ആര്‍.ഇസഡ് മേഖലയിലും സാദ്ധ്യമാക്കുന്നതിന് സംസ്ഥാനതലത്തില്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ചെയ്യേണ്ടതായ കാര്യങ്ങളെപ്പറ്റി പ്രത്യേകം എടുത്തു പറയുന്നുണ്ട്.  അതേസമയം, 2021 ആദ്യപകുതിയില്‍ തദ്ദേശഭരണകൂടങ്ങളുടെ ചര്‍ച്ചയ്ക്കായി പുറത്തിറക്കിയ കരട് പ്ളാനില്‍ ടൂറിസം സംബന്ധിച്ച കാര്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്കിയിരുന്നത്. 2019 വിജ്ഞാപനത്തിന്‍റെ ടൂറിസം സാധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനായി പ്രത്യേക ഏജന്‍സിയെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനയി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തദ്ദേശവാസികളുടെ ഭവന നിര്‍മ്മാണ സാധ്യതകള്‍ പുതിയ വിജ്ഞപനപ്രകാരം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ സംബന്ധിച്ചിടത്തോളമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ അന്ന് പുറത്തിറക്കിയ കരടില്‍ കണ്ടില്ല. മാത്രമല്ല, ഉള്‍നാടന്‍ ദ്വീപകുകള്‍ക്കായി കുറച്ചു നിശ്ചയിച്ച 20 മീറ്റര്‍ പരിധി മാപ്പില്‍ ഉണ്ടെങ്കിലും അതിനായുള്ള ഐലന്‍റ് മാനേജുമെന്‍റ് പ്ളാന്‍ ഉണ്ടാകണം, അതുകൂടി പുതിയ പ്ളാനിനൊപ്പം വരേണ്ടതുണ്ട്. 

2019 - കരട് പ്ളാനിനായുള്ള കാത്തിരുപ്പ് 

പ്രദേശവാസികളുടെ ഭവനനിര്‍മ്മാണം സാധ്യമാകണം എന്ന വിഷയം പൊതുവേ എല്ലാവരും ഉന്നയിക്കുന്നതാണെങ്കിലും കേന്ദ്ര വിജ്ഞാപനം ആയതിനാല്‍ അക്കാര്യത്തില്‍ ഘടനാപരമായ ഭേദഗതികള്‍ വരുത്താന്‍ പ്ളാനില്‍ അവസരമില്ല. എന്നിരുന്നാലും തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവനനിര്‍മ്മാണം സാധ്യമാക്കുന്നതിന് വിജ്ഞാപനത്തില്‍ തന്നെ പല നിര്‍ദ്ദേശങ്ങളും പറയുന്നു.. അത് ഫലപ്രദമായി ഉപയോഗിക്കുന്ന തരത്തിലുള്ള CZMP തയ്യാറാക്കുന്നതിന് ശരിയായ ഇടപെടലുകള്‍ ഉണ്ടാകണം. നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ മൊത്തം ജനസംഖ്യയുടെ കണക്ക് നോക്കി CRZ III A/B വിഭാഗത്തെ തരംതിരിക്കുന്നതിന് പകരം കര ഭൂമിയുടെ അടിസ്ഥാനത്തില്‍ ജനസംഖ്യ കണക്കിലാക്കണം എന്ന ശുപാര്‍ശയും നിലവിലുണ്ട്.  

ഉള്‍നാടന്‍ (ബാക്ക് വാട്ടര്‍) ദ്വീപുകളെ കണക്കാക്കിയിരിക്കുന്നത് ഓരോ ചെറിയ ദീപിന്‍റെയും വിവരങ്ങള്‍ രേഖപ്പെടുത്തിയാണ്. നിലവില്‍ ദ്വീപ് എന്ന ഗണത്തില്‍പ്പെടുത്തി 50 മീറ്റര്‍ നിയന്ത്രണ പരിധി ഉള്ള പ്രദേശങ്ങളെല്ലാം തന്നെ പുതിയ വിജ്ഞാപനത്തിലെ 20 മീറ്റര്‍ എന്ന പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാകണം. അതിനായി ഐലന്‍റ് മാനേജ്മെന്‍റ് പ്ളാന്‍ തയ്യാറാക്കേണ്ടിവരും. 

 പൊക്കാളി പാടങ്ങള്‍ സംബന്ധിച്ച് വേലിയേറ്റ രേഖ സ്ളൂയിസ് ഗേറ്റില്‍ (1991 ല്‍ നിലവിലുളളത്) നിന്ന് അളക്കണമെന്നാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. പക്ഷെ അതിന്‍റെ പ്രയോജനം തീരവാസികള്‍ക്ക് ലഭിക്കണമെന്നങ്കില്‍ പ്ളാനില്‍ പൊക്കാളിപ്പാടങ്ങളുടെ സ്ളൂയിസ് ഗേറ്റ് രേഖപ്പെടുത്താനാകണം.  

CRZ III മേഖലയില്‍ പരമ്പരാഗത തീര വാസികളുടെ ഭവന നിര്‍മ്മാണം/പുനര്‍നിര്‍മ്മാണം സുരക്ഷാ നിബന്ധനകളോടെ അംഗീകരിക്കുന്ന കാര്യം വിജ്ഞാപനം 5.3(ശശ)മ ഭാഗത്ത് ഇളവായി പറയുന്നുണ്ട്. അക്കാര്യം നടപ്പിലാക്കുന്നതിനുവേണ്ടി മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കുന്ന ഘട്ടത്തില്‍ അനുബന്ധം 4 മാര്‍ഗരേഖ ഖണ്ഡിക 5 പ്രകാരം detailed plans for long-term housing needs of coastal fisher communities എന്നത് സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്. പുതിയ കരട് പ്ലാനില്‍ ഓരോ പ്രദേശത്തിന്‍റെയും അവസ്ഥ കണക്കിലെടുത്ത്  അക്കാര്യം ഉള്‍പ്പെടുത്താന്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. 2021 ജൂലൈ മാസം പുറത്തിറക്കിയ ഇന്‍റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്മെന്‍റ പ്ളാനില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, 2021 ലെ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി വിധിന്യായത്തില്‍ കേരള ഹൈക്കോടതിയും  ഇന്‍റഗ്രേറ്റഡ് ഫീഷറീസ് ഡെവലപ്മെന്‍റ പ്ളാനില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. 

നിലവില്‍ CRZ II  ല്‍ ഉള്‍പ്പെട്ടിരിക്കുന്ന ചില പ്രദേശങ്ങള്‍ (ഉദാഹരണം- മരട്) പുതിയ കരട് വിജ്ഞാപനത്തില്‍,  ബാക്ക്വാട്ടര്‍ ദീപുകളുടെ പരിധിയില്‍ വരുമ്പോള്‍ നിലവില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇളവുകള്‍ക്ക് (അംഗീകൃത നമ്പറിട്ട കെട്ടിടത്തിന്‍റെയോ റോഡിന്‍റെയോ കര ഭാഗത്തേക്ക് നിര്‍മ്മാണങ്ങള്‍ ആകാം എന്നത്) നഷ്ടം ഉണ്ടാകാത്ത രീതിയില്‍ ദ്വീപ് എന്ന പരിഗണന കൂടി ലഭിക്കണം.

പഞ്ചായത്തുകളെ വികസിത ഗണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ 

തീരനിയന്ത്രണവിജ്ഞാപന പരിധിയിലുള്ള പ്രദേശങ്ങളില്‍ തദ്ദേശവാസികളുടെ ഭനനിര്‍മ്മാണ അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത് എന്ന് തീരജനതയുടെ പൊതുവികാരമാണ്. എന്നാല്‍ തീരം മുഴുവനായും വാണിജ്യ നിര്‍മ്മാണങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് പൊതുവെ അവര്‍ ആവശ്യപ്പെടുന്നുമില്ല. എന്നാല്‍ ഈ സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ 154 ഗ്രാമപഞ്ചായത്തുകളെ സെന്‍സസ് ടൗണ്‍  എന്ന കണക്കില്‍ സി ആര്‍ ഇസഡ് 2 ല്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തി. നിലവില്‍ 66 പഞായത്തുകള്‍ പുതിയ പ്ളാനില്‍ സി ആര്‍ ഇസഡ് 2 ആയി മാറ്റപ്പെടുന്ന രീതിയില്‍ കരട് അവതരിപ്പിക്കും. സി ആര്‍ ഇസഡ് 2 പ്രദേശത്ത് അംഗീകൃത നമ്പറിട്ട കെട്ടിടങ്ങളുടെയും റോഡിന്‍റെയും കരഭാഗത്ത് നിര്‍മ്മാണങ്ങള്‍ അനുവദനിക്കാവുന്നതാണ് എന്നതാണ് കാരണം. ഇക്കാര്യം  അന്തിമ പ്ളാനില്‍ ഉള്‍പ്പെട്ട് ഉത്തരവിറങ്ങണം. വാണിജ്യപരമായി എല്ലാ വിഭാഗക്കാര്‍ക്കുകായി തീരപ്രദേശം നിയന്ത്രണങ്ങള്‍ നീക്കി തുറന്നുകൊടക്കുന്ന സാഹചര്യം വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.   

കാത്തിരുപ്പേറെയായെങ്കിലും തീരവാസികള്‍ മലയോര വാസികള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതികരിച്ചതുപോലെ സംഘടിതമായി പ്രതികരിക്കില്ല. സി ആര്‍ ഇസഡ് നിര്‍മ്മാണ നിരോധനം സ്വന്തമായി അനുഭവപ്പെടുന്ന ആവശ്യക്കാര്‍ മാത്രം പ്രതികരിക്കാനിറങ്ങും. 2011 വിജ്ഞാപനത്തിന്‍റെ പ്ളാന്‍ പുറത്തിറങ്ങിയത് 7 വര്‍ഷം കൊണ്ടാണ്. 2019 ന്‍റെ പ്ളാന്‍ ഇനിയും കരട് പോലും പുറത്തിറക്കിയിട്ടില്ല. എന്നാലും കാത്തിരുപ്പിന് കണക്കുപറയാന്‍ തീരജനത ഇനിയും തയ്യാറായിട്ടില്ല.

(24-1-2023 വരെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്). 


Thursday, January 12, 2023

Whether accused in a crime need permission to go abroad ?

 The accused in a crime is granted bail by the Court. The criminal trial is pending before the court. The question is whether the accused need to take permission from the court to go abroad ?

If the bail condition does not impose any restriction leaving the country, the accused who holds a valid passport need not get any permission from the court. The section 6 and 22 of Passports Act 1967 - legal position. 

Crl MC 6140/2021 Kerala High Court. 

Thursday, December 29, 2022

Dowry Prohibition Rules Kerala

വിവാഹങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളുടെ പട്ടികയിൽ വരനും വധുവും ഒപ്പിടണം !

https://youtu.be/oTyrt5-X5cU

Wednesday, December 21, 2022

CRZ| ദൂരപരിധി ബണ്ട് ഗേറ്റിൽ നിന്ന് അളക്കണം| ഭേദഗതി കണക്കിലെടുക്കണം| ഭേദഗതി പ്രകാരമുള്ള ദൂരപരിധി ഭവന നിർമ്മാണത്തിന് ലഭ്യമാക്കണം |കോടതി ഉത്തരവ്

https://youtu.be/npxjWk8w35c
CRZ| ദൂരപരിധി ബണ്ട് ഗേറ്റിൽ നിന്ന് അളക്കണം| ഭേദഗതി കണക്കിലെടുക്കണം| ഭേദഗതി പ്രകാരമുള്ള ദൂരപരിധി ഭവന നിർമ്മാണത്തിന് ലഭ്യമാക്കണം |കോടതി ഉത്തരവ് |


തീര നിയന്ത്രണ വിജ്ഞാപനം - താൽക്കാലിക ഷെഡ്ഡുകൾ നിർമ്മിക്കാനുള്ള അനുമതി സംബന്ധിച്ച നിയമഭേദഗതി: CRZ Notification 2019Amendment (November 2011)construction of Temporary structures

തീര നിയന്ത്രണ വിജ്ഞാപനം - താൽക്കാലിക ഷെഡ്ഡുകൾ നിർമ്മിക്കാനുള്ള അനുമതി സംബന്ധിച്ച നിയമഭേദഗതി: CRZ Notification 2019Amendment (November 2011)construction of Temporary structures

മലയോര മേഖലയിലെ ബഫർ സോൺ വിഷയവും തീരമേഖലയിലെ CRZ വിഷയവും!#EcoSensitiveZone#CoastalRegulationZone

മലയോര മേഖലയിലെ ബഫർ സോൺ വിഷയവും തീരമേഖലയിലെ CRZ വിഷയവും!
#EcoSensitiveZone
#CoastalRegulationZone
#CRZ
#ESZ

റവന്യൂ വകുപ്പിൽ നിന്ന് അനുവദിക്കുന്ന വിവിധ സർട്ടിഫിക്കറ്റുകൾ- അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങളും കാലാവധിയും. #Certificates#RevenueDepartment

Caste of Adopted child

ദത്തെടുത്ത കുട്ടികളുടെ ജാതി എന്തായിരിക്കും ? 

കേരളത്തിൽ വിവിധ ആവശ്യങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് ഉപയോഗപ്പെടാറുണ്ട്. ഉദ്യോഗത്തിനും പഠനത്തിനും ആവശ്യമായി വരാം. നിയമാനുസരണം ദത്തെടുത്ത കുട്ടികൾക്ക് മാതാപിതാക്കളുടെ ജാതി ലഭിക്കാം. ജന്മം നൽകിയ മാതാപിതാക്കളെ പറ്റി അറിവില്ലാത്തതോ ബാല്യത്തിൽ അനാഥരാവുകയും ചെയ്ത കുഞ്ഞുങ്ങളെ നിയമപ്രകാരം അല്ലാതെ എടുത്തു വളർത്തുന്ന സാഹചര്യങ്ങളിൽ വളർത്തു മാതാപിതാക്കൾ ഒരേ ജാതിക്കാർ ആണെങ്കിൽ എടുത്തു വളർത്തുന്ന കുട്ടിക്ക് അവരുടെ ജാതിയും, അല്ലെങ്കിൽ അവരുടെ ജാതികളിൽ ഏതു ജാതിയിലാണോ വളർന്നുവരുന്നത് ആ ജാതിയും, വളർത്തുമാതാപിതാക്കൾ നിയമാനുസൃതം വിവാഹിതരായിട്ടില്ലെങ്കിൽ എടുത്തു വളർത്തിയ കുട്ടിക്ക് വളർത്തമ്മയുടെ ജാതിയും ലഭിക്കുന്നതാണ്. (സർക്കുലർ നമ്പർ 11197/ജി1/എച്ച് പി എച്ച് ബി ബി എഫ് ബി തീയതി 19.05.2000). 

അനാഥാലയങ്ങൾ, ബാലഭവനങ്ങൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ദത്തെടുക്കുന്ന കുട്ടികൾക്ക് ദത്തെടുക്കുന്ന മാതാപിതാക്കളുടെ ജാതി നിർണയിച്ച് നൽകാനും മാതാപിതാക്കൾ മിശ്രവിവാഹിതരാണെങ്കിൽ കുടുംബത്തിലെ ജീവിത സാഹചര്യം കണക്കിലെടുത്ത് ജാതി നിർണയിച്ച് നൽകാനും ഉത്തരവുകൾ ഉണ്ട്. (2696194/ബി3/2018/പ ജ പ വ വി വ തീയതി 26.07.2018)

https://www.facebook.com/108006441029117/posts/pfbid0PnBfpxfiWFetGwc6yCUAjaJmwpwxUhrTvEq4uFKhTHgs9T7wUK9T8XGUPaKA2FV2l/?mibextid=Nif5oz

Tuesday, December 13, 2022

ഭിന്നശേഷിക്കാരുടെ നിയമനം- Aided school -Writ Appeal Order dated 13.12.2022

ഭിന്നശേഷിക്കാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി അതിനുമുമ്പ് നിയമനം കിട്ടിയ നിരവധി എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അപ്പ്രൂവൽ നീണ്ടുപോകുന്നതിന് കാരണമായിട്ടുണ്ട്. അതിനെതിരെ നൽകിയിരുന്ന അപ്പീൽ ഇടക്കാല ഉത്തരവിൽ  ഈ സാമ്പത്തിക വർഷം അവസാനത്തോട് കൂടി 4700 തസ്തികകൾ ഉണ്ടാകും എന്ന സർക്കാർ കണക്ക് സൂചിപ്പിക്കുന്നു. ഇപ്പോൾ സർക്കാരിന്റെ കൈവശമുള്ള ഡാറ്റ പ്രകാരം സംസ്ഥാനത്ത് അംഗപരിമിതരുടെ എണ്ണം യോഗ്യതാനുസരണം കണക്കാക്കുമ്പോൾ മതിയായ എണ്ണം ആളുകൾ ഉണ്ടാവില്ല എന്നാണ് നിഗമനം. നിലവിൽ നടത്തിയ നിയമനങ്ങളുടെ അപ്പ്രൂവൽ തടസ്സമില്ലാതെ നടക്കാനും സാധ്യതകളുണ്ട് എന്ന നിഗമനവും ഉത്തരവിലുണ്ട്.
 
#Differentially_abled
#Aided_school
#Persons_with_disabilities_Act1995
#Right_of_persons_with_disabilities_Act2016

Download Writ Appeal Order dated 13.12.2022

Monday, December 5, 2022

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് സംബന്ധിച്ച ഗൗരവകരമല്ലാത്ത കേസുകൾ പിൻവലിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന സർക്കാർ ഉത്തരവ്.#Withdrawal_of_cases_covid

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് സംബന്ധിച്ച ഗൗരവകരമല്ലാത്ത കേസുകൾ പിൻവലിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന സർക്കാർ ഉത്തരവ്.
#Withdrawal_of_cases_covid

CRZ 2019 Notification- Amendment- Construction of temporary structures in CRZ Area.Right of local community persons- removal of sand bars.#Amendment_dated_24_11_2022

CRZ 2019 Notification- Amendment- Construction of temporary structures in CRZ Area.Right of local community persons- removal of sand bars.#Amendment_dated_24_11_2022

Procedure for clearance of permissible activities - CRZ 2011 Notification #Order_dated_29_4_2022

Procedure for clearance of permissible activities - CRZ 2011 Notification #Order_dated_29_4_2022
Procedure for clearance of permissible activities - CRZ 2011 Notification 
#Order_dated_29_4_2022

Sunday, November 6, 2022

|ഗവർണറുടെ അവകാശ അധികാരങ്ങൾ| Powers of Governer | Kerala Context|

ആരാണ് അധികാരി? 

തങ്ങളിൽ ആരാണ് കേമൻ എന്ന ചോദ്യം മനുഷ്യനുള്ള കാലം മുതലേ ഉള്ളതാണ്. ഏതു മേഖലയിലും ഇത്തരം അധികാര ഉന്നതിയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ഉയരാം. കേരളത്തിൽ ഇപ്പോൾ ഗവർണർ ആണോ മുഖ്യമന്ത്രിയാണോ സർവ്വാധികാരി എന്ന തലത്തിലേക്ക് ചിലരുടെയെങ്കിലും ചോദ്യങ്ങൾ മാറിയിരിക്കുന്നു. യഥാർത്ഥത്തിൽ, രാജ്യത്തിൻറെ ഭരണഘടന മനസ്സിരുത്തി  വായിച്ചാൽ  ഈ ചോദ്യത്തിനുള്ള ഉത്തരം ലളിതവും എളുപ്പവുമാണ്. പക്ഷേ തർക്കം രൂക്ഷമാകുമ്പോൾ, രാഷ്ട്രീയമാകുമ്പോൾ, ഉത്തരത്തിന് വിലയും നിലയും കൂടും. നമ്മുടെ രാജ്യത്തിൻറെ ഭരണഘടനയിൽ ഏകദേശം 274 തവണ ഗവർണർ എന്ന പദം, അടിക്കുറിപ്പുകളിൽ ഉൾപ്പെടെ ഉപയോഗിച്ചിട്ടുണ്ട്. 

ഭരണഘടന പറയുന്നതെന്ത്?

അക്ഷരീയ വായനയിൽ (Literal reading) പ്രസിഡൻറ്, ഗവർണർ എന്നീ പദവികൾ സർവ്വവിധ അധികാരങ്ങളും കയ്യാളുന്നതായി തോന്നാം. ഇന്ത്യൻ ഭരണഘടനയുടെ 74 മുതൽ 163 വരെയുള്ള അനുഛേദങ്ങളിൽ, ചുരുങ്ങിയ ചില മേഖലകളിൽ ഒഴികെ മറ്റുകാര്യങ്ങളിൽ ഒക്കെ മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കുന്ന പദവിയാണിത്. നിലവിലെ ബ്രിട്ടൻ രാജാവിന് സമാനമായ രീതിയിൽ ഉള്ള അധികാരം ആയിട്ടാണ് ഭരണഘടനയിൽ ഈ ഭാഗങ്ങളെ വ്യാഖ്യാനിച്ചാൽ കാണാവുന്നത്.

മുഖ്യമന്ത്രിയെ നിയമിക്കുക, ഭൂരിപക്ഷം നഷ്ടപ്പെടുകയും രാജിവെക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ സർക്കാരിനെ പിരിച്ചുവിടുക, സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടായി എന്ന്  അനുച്ഛേദം 356 പ്രകാരമുള്ള ഗവർണറുടെ റിപ്പോർട്ട്  എന്നിങ്ങനെയുള്ള കാര്യങ്ങളിൽ മാത്രമാണ് ഭരണഘടനാപരമായ വിവേചന അധികാരം ഉപയോഗിക്കാനുള്ള അവകാശം ഉള്ളത്. മുമ്പും ഇത്തരം സാഹചര്യങ്ങളിൽ  പ്രസിഡൻറ്/ഗവർണർ ഭരണഘടനാപരമായ തലവനാണെന്നും മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കേണ്ടതാണെന്നും വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റർ മാതൃകയിലുള്ള സർക്കാർ സംവിധാനമാണ് ഭരണഘടന വിവക്ഷിക്കുന്നത്. 
(Shamser Sing Case AIR 1974 SC 2192). 

അതേസമയം  അവരുടെ യുക്തിയും ബുദ്ധിയും അനുഭവവും അനുസരിച്ച് പൊതു വിഷയങ്ങളിൽ ഇടപെടാൻ പ്രസിഡണ്ടിനും ഗവർണർക്കും ഭരണഘടനാപരമായ അവകാശവും കടമയും ഉണ്ട്. അവിടെ സംവാദത്തിനുള്ള സാധ്യത ഭരണഘടനാപരമായ ധാർമികതയും കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് ആകണം. ഭരണഘടനാപരമായ അവകാശ അധികാരമല്ലാത്തതിനാൽ അത് നടപ്പിലാക്കാൻ നിർദ്ദേശം നൽകാനും ആവില്ല. [Har Sharan Verma v. Charan Singh (1985) 1 SCC 62]. 

ഗവർണറുടെ അധികാരങ്ങൾ

ഭരണഘടനയുടെ അനുഛേദം 154, 163, 164 എന്നിവ പരാമർശിക്കാതെ ഗവർണറുടെ അധികാരങ്ങളെ പറ്റി പറയാൻ ആവില്ല. സഭകളിൽ (State legislature) ഗവർണർ അംഗമല്ല എങ്കിലും സവിശേഷമായ അധികാരങ്ങൾ ഉണ്ട്. സഭയെ അഭിസംബോധന ചെയ്യാൻ അധികാരമുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാകാൻ ഗവർണറുടെ അനുമതി ആവശ്യമാണ്. ധനകാര്യബിൽ ഒഴികെ മറ്റു ബില്ലുകൾ, എത്രയും പെട്ടെന്ന് പുന പരിശോധനയ്ക്കായി തിരികെ അയക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഭേദഗതികൾ ഉണ്ടായാലും ഇല്ലെങ്കിലും സഭ അവസാനിക്കുമ്പോൾ ബില്ലുകൾക്ക് അനുവാദം കൊടുക്കേണ്ടി വരും. വിവേചന അധികാരം ഉപയോഗിച്ച് ചില ബില്ലുകൾ പ്രസിഡന്റിന്റെ സമ്മതത്തിനായി അയക്കാൻ ഗവർണർക്കാകും. 

നിയമസഭയിൽ നിന്ന് ചർച്ചയിൽ ഇരിക്കുന്ന ബില്ലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെടാം. സംസ്ഥാന ഭരണം പ്രസിഡണ്ടിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടാൻ (ഭരണഘടനാപരമായ മറ്റു  സാഹചര്യങ്ങൾ ഉണ്ടായാൽ)   അധികാരമുണ്ട്.  

ശിക്ഷ ഇളവ് ചെയ്യാനും മാപ്പു നൽകാനും, ഗവർണർക്ക് അധികാരം ഉണ്ട്. കൺട്രോളർ & ഓഡിറ്റർ ജനറൽ റിപ്പോർട്ടുകൾ സമർപ്പിക്കപ്പെടുന്നതും ഗവർണറുടെ മുന്നിലാണ്, അദ്ദേഹം അത് നിയമസഭ മുമ്പാകെ നൽകും. 

സർക്കാർ ചെയ്യേണ്ടതായ എല്ലാ എക്സിക്യൂട്ടീവ് പ്രവർത്തനങ്ങളും ഗവർണറുടെ പേരിലാണ് ഉണ്ടാവേണ്ടത്. ഭരണഘടനയുടെ അനുഛേദം 167 പ്രകാരം സംസ്ഥാന ഭരണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഗവർണറെ അറിയിക്കാനുള്ള ചുമതല മുഖ്യമന്ത്രിക്ക് ഉണ്ട്. നിയമനിർമ്മാണ ശുപാർശകർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഗവർണർക്ക് വിളിച്ചുവരുത്താം. സഭയിലെ അംഗങ്ങളെ അയോഗ്യത സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഗവർണർ ആണ്. അത്തരത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ അഭിപ്രായം തരേണ്ടതും അത് പ്രകാരം ഗവർണർ പ്രവർത്തിക്കേണ്ടതുമാണ്. 

സഭ ചേരാത്ത സാഹചര്യങ്ങളിൽ ഗവർണർക്ക് ഓർഡിനൻസുകൾ പുറത്തിറക്കാനുള്ള അധികാരം ഉണ്ട്. ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനത്തിൽ പ്രസിഡൻറ് ഗവർണറുമായും കൂടിയാലോചന നടത്തും. ജില്ലാ ജഡ്ജിമാരുടെ നിയമനവും പോസ്റ്റിംഗും പ്രമോഷനും ഹൈക്കോടതിയുമായി കൂടി ആലോചിച്ച ഗവർണർ ആണ് നടത്തുന്നത്. ഇതു പോലെ ഔപചാരികമായി ഗവർണറുടെ ഓഫീസ് ഭരണഘടനാപരമായ പ്രവർത്തനങ്ങൾ കാണാനാകും. 

ആരുടെ "പ്രീതി"

മന്ത്രിമാർ ഗവർണറുടെ പ്രീതിക്ക് അനുസരിച്ച് അധികാര പ്രവർത്തനങ്ങൾ നടത്തണമെന്ന് അനുഛേദനം 164(1) വായിച്ച് നിഗമനത്തിലെത്താൻ ആവില്ല. 163(1) ൽ ഗവർണർ അദ്ദേഹത്തിൻറെ ചുമതലകൾ  മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും സഹായവും ഉപദേശവും പാലിച്ചാണ് നിർവ്വഹിക്കേണ്ടത്. അതുകൊണ്ടുതന്നെ ഗവർണറുടെ വ്യക്തിപരമായ പ്രീതി എന്ന തീരുമാനം അനുസരിച്ച് നടപടികൾക്ക് മുതിർന്നാൽ ഭരണഘടനാപരമായ പ്രതിസന്ധി ഉണ്ടാകും എന്നാണ് നിയമപരമായ പൊതുഅഭിപ്രായം.  

ഗവർണർക്ക് ഉണ്ടാകേണ്ട പ്രീതി വ്യക്തിപരമായ പ്രീതി അല്ല അത് ഭരണഘടനാപരമായ അർത്ഥത്തിലുള്ള പ്രീതിയായി കണക്കാക്കണം. ആരെയാണ് മന്ത്രിമാരായി നിയമിക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ആണ് എന്ന് ഭരണഘടനാ ബഞ്ച് കൃത്യമായി തന്നെ പറഞ്ഞിട്ടുള്ളതാണ്. [Manoj Narula (2014)9 SCC 1]. 

പ്രീതി സിദ്ധാന്തം (Doctrine of pleasure) ഉൽഭവിച്ചത് ബ്രിട്ടനിലാണ്. പൂർവ്വകാലങ്ങളിൽ രാജഭരണത്തിന്റെ പ്രീതിക്കെതിരാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ആകുമായിരുന്നു. പിന്നീട് ജനാധിപത്യ ഭരണകൂടങ്ങൾ നിലവിൽ വന്നപ്പോൾ അധികാര കേന്ദ്രം പാർലമെൻറ് ആയി മാറി. അതേസമയം രാജഭരണാധികാരം പേരിന് നിലനിർത്തി. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ വ്യാഖ്യാനം, ഗവർണർക്ക് എക്സിക്യൂട്ടീവ് അധികാരങ്ങൾ മന്ത്രിസഭയുടെ ഉപദേശാനുസരണം അല്ലാതെ ഉപയോഗിക്കാനാവില്ല എന്ന് പറയേണ്ടിവരും. 
#powers_of_governer_article_malayalam_sherry

Sunday, October 30, 2022

Repairs or Reconstruction of commercial buildings in CRZ Area Permissible?

Repairs or Reconstruction of commercial buildings in CRZ Area Permissible? 
വാണിജ്യ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും പുനർനിർമാണവും CRZ പ്രദേശങ്ങളിൽ അനുവദനീയമാണോ ?

Obviously the coastal regulation zone notification published in 1991, 2011 hand and 2019 does not provide any retrospective mandate for its implementation. Even before the restrictions imposed in coastal area as per CRZ notifications several buildings including residential and commercial were in existence. In the efflux of time, these buildings require timely repair and renovation. 

Rennovation or reconstruction of  residential buildings are permissible without any increase in existing plinth area. The regulation that Building in 90s shall be renovated only with the existing plinth area is absolutely a violation of the principles of natural justice. However nobody has challenged it and it remained same. 

Here the question is, if the renovation application is for a commercial existing building, the authorities (KCZMA) are not permitting it.  The reason states for the rejection of the application is seen by quoting  the clause 8 of the presently following 2011 Notification. The relevant portion read so-

"No construction shall be permitted within NDZ except for repairs or 
reconstruction of existing authorized structure not exceeding existing Floor Space Index, existing plinth area and existing density and for permissible activities under the notification including facilities essential for activities; Construction/reconstruction of dwelling units of traditional coastal communities including fisherfolk may be permitted between 100 and 200 metres from the HTL along the seafront in accordance with a comprehensive plan prepared by the State Government or the Union territory in consultation with the traditional coastal communities including fisherfolk and incorporating the necessary disaster management provision, sanitation and recommended by the concerned State or the Union territory CZMA to NCZMA for approval by MoEF."

It can be understood, if change in classification from residential to commercial or vice versa is prevented on account of the above said clause. But it cannot be justified if the repair or renovation of existing commercial building is not permitted by citing the "permissible activities" in CRZ III category. Several such instances are reported and if the same are not addressed, livelihood and income generation of coastal communities will be affected indefinitely.  
#crz_rennovation_of_building
#repair_commercial_building

Sunday, October 16, 2022

ഭിന്നശേഷിയുള്ളവരുടെ ഭൂമി ആധാരം ചെയ്യുമ്പോൾ - National Trust Act 1999

ഭിന്നശേഷിയുള്ളവരുടെ ഭൂമി ആധാരം ചെയ്യുമ്പോൾ ...

വർഷങ്ങൾക്കു മുമ്പ് എഴുതിയ ധനനിശ്ചയ ആധാരമാണ്. സഹോദരങ്ങൾ തമ്മിൽ യാതൊരു തർക്കവുമില്ല. പക്ഷേ അവരിൽ ഒരാൾ ഭിന്നശേഷിയുള്ള ആളായതിനാൽ മൂത്ത സഹോദരൻ ഭിന്നശേഷിക്കാരന് വേണ്ടി കൂടി രക്ഷിതാവായി ആധാരത്തിൽ ഒപ്പിട്ടു. ആധാരം ഒരു തടസവും കൂടാതെ അന്ന് രജിസ്റ്റർ ചെയ്തു. വർഷങ്ങൾക്കുശേഷം അവകാശികളിൽ ഒരാൾക്ക് ബാങ്ക് ബന്ധപ്പെട്ട് ആധാരത്തിന്റെ പകർപ്പ് സമർപ്പിച്ചപ്പോൾ ധന നിശ്ചയാധാരത്തിൽ ഒപ്പിട്ടിരിക്കുന്ന ഒരാൾ നിയമപ്രകാരമുള്ള അനുവാദത്തോടുകൂടി അല്ലാതെ രക്ഷകർത്താവായി ഒപ്പിട്ടിരിക്കുന്നതിനാൽ മുന്നാധാരത്തിൽ ഇത്തരം ഒരു ന്യൂനത ബാങ്ക് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഭിന്നശേഷി ഉള്ളവരുടെ അവകാശം സംബന്ധിച്ച് കൃത്യമായ നിയമവശങ്ങൾ പാലിച്ചു വേണം നടപടികൾ ഉണ്ടാകേണ്ടത്. 

നാഷണൽ ട്രസ്റ്റ് നിയമം 

1999 ലെ നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള സംരക്ഷണവും സേവനവും ഭിന്നശേഷിക്കാർക്ക് അവകാശമുണ്ട്. ബുദ്ധിമാന്ദ്യം, സെറിബ്രൽ പാൾസി, ഓട്ടിസം, മൾട്ടിപ്പിൾ ഡിസബിലിറ്റി മുതലായ ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനാണ് നാഷണൽ ട്രസ്റ്റ് നിയമപ്രകാരം ജില്ലാ കളക്ടർ അല്ലെങ്കിൽ ജില്ലാ കളക്ടർ ചെയർമാനായി ലോക്കൽ ലെവൽ കമ്മിറ്റികൾ എല്ലാ ജില്ലയിലും സ്ഥാപിതമായിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് വേണ്ടി നിയമപരമായ രക്ഷിതാവിന് നിയമിക്കുന്നതും അവരുടെ ജീവനും സ്വത്തും സംരക്ഷണം നൽകുന്നതിനും നടപടികൾ കൈക്കൊള്ളുന്നതിനാണ് ഈ കമ്മിറ്റി. 

എന്തൊക്കെ കാര്യങ്ങൾക്കാണ് ഉത്തരവുകൾ ലഭിക്കുക

 ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായുള്ള നാഷണൽ ട്രസ്റ്റ് നിയമപ്രകാരമുള്ള സേവനം പൂർണ ലഭ്യമാക്കാൻ സംസ്ഥാനത്തെ എല്ലാ സഭ ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

കുടുംബ ഓഹരിയുമായി ബന്ധപ്പെട്ട ആധാരങ്ങൾ ചെയ്യുമ്പോൾ ബുദ്ധിമാന്ദ്യം ഓട്ടിസം മൾട്ടിപ്പിൾ ഡിസിബിലിറ്റി എന്നീ അവസ്ഥയിലുള്ള പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികൾ കുടുംബത്തിൽ ഇല്ല എന്ന് ഉറപ്പുവരുത്തുക, ഭിന്നശേഷിയുള്ള വ്യക്തികൾ ഉൾപ്പെടുന്ന കുടുംബസത്തിൽ അവരുടെ അവകാശം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുക, ഭിന്നശേഷിയുള്ള വ്യക്തികളുടെ കുടുംബ ഓഹരി ഭാഗം വെക്കുക, ക്രയവിക്രയം ചെയ്യുക തുടങ്ങിയവയിൽ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല കമ്മിറ്റിയുടെ അനുവാദത്തോടുകൂടി മാത്രം ചെയ്യുക, ഭിന്നശേഷിക്കാരുടെ വസ്തുവകകൾ നിയമവിരുദ്ധമായി ക്രയവിക്രയത്തിലൂടെ അന്യാധീനപ്പെട്ട് പോകുന്നത് തടയുക, ഭിന്നശേഷിയുള്ളവരുടെ പേരിൽ വസ്തുക്കൾ പോക്കുവരവ് ചെയ്യുന്നതിന് മുമ്പ് ജില്ലാതല കമ്മിറ്റിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങുക എന്നിവയൊക്കെ പാലിച്ചാണ് ഇപ്പോൾ ആധാരങ്ങൾ ചെയ്യേണ്ടത്. അതല്ലാതെ ചെയ്യുന്ന ആധാരങ്ങൾ നിയമവിരുദ്ധമാണ്, പിന്നീട് റദ്ദ് ചെയ്യപ്പെടാവുന്നതാണ്.
 

Monday, August 1, 2022

CRZ -2019 ഇളവ് - ഈ കാലതാമസം നീതി നിഷേധം | Delayed Coastal Zone Management Plan -Denial of Justice

CRZ -2019 ഇളവ് - ഈ കാലതാമസം നീതി നിഷേധം | Delayed Coastal Zone Management Plan -Denial of Justice

CRZ 2019 implementation in Kerala - Delayed Justice is Denial of Justice

CRZ Notification 2019-ൽ  അനുവദിച്ചിരിക്കുന്ന ഇളവുകൾ കേരളത്തിന് ലഭിക്കാൻ  ഇനിയും കാലതാമസം ഉണ്ടാകും ! 
175 പഞ്ചായത്തുകൾ CRZ II പരിധിയിൽ ആയതിനുശേഷം മാത്രമേ നിലവിലുള്ള വിജ്ഞാപനത്തിന്റെ കരട് മാപ്പ് തയ്യാറാക്കി നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് എന്തിനിത്ര നിർബന്ധം ? 

2019 ജനുവരിയിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലെ ഇളവുകൾ കേരളത്തിന് ഇനിയും ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ എന്ന് പ്ലാൻ തയ്യാറാക്കാനാകും എന്ന് ചോദിക്കുമ്പോൾ സോൺ മാറ്റത്തിനുള്ള ശുപാർശയ്ക്ക് മറുപടി കാത്തിരിക്കുന്നു എന്ന് തന്നെയാണ് സംസ്ഥാന സർക്കാർ നിലപാട്. അക്കാര്യം ഇനിയും വൈകുകയാണെങ്കിൽ നിലവിലുള്ള സോൺ പ്രകാരം പ്ലാൻ തയ്യാറാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
#CZMP_Preparation_CRZ_2019

Wetland Act 25 Cents Free Conversion- Legal heirs

ഭൂമി തരംമാറ്റം - നിയമസഭ ഉണ്ടാക്കിയ നിയമത്തിനപ്പുറം വ്യാഖ്യാനങ്ങൾ നടത്തുകയും നിരവധി ആളുകൾ കാലങ്ങളോളം ബുദ്ധിമുട്ടുകയും പിന്നീട് വ്യാഖ്യാനം തിരുത്തുകയും ചെയ്ത വാർത്താക്കുറിപ്പുകളും ഔദ്യോഗിക കത്തുമാണ് താഴെ. 

ആദ്യം നൽകിയിരിക്കുന്നത് ഇന്ന് (2.8.2022) വന്ന പത്രവാർത്തയാണ്. 2017 ഡിസംബർ 30ന് ശേഷം  കൈമാറിയ ഭൂമി 25 സെന്റിന് താഴെയാണെങ്കിലും സൗജന്യം നൽകേണ്ട എന്ന് കാണിക്കുന്ന കത്താണ് രണ്ടാമത്തെ ഇമേജ്. ഇതിനെതിരെ കോടതിയിൽ അനന്തരാവകാശികൾ നൽകിയ കേസ്  നിലവിലുണ്ട്. മാസങ്ങളോളം കാത്തിരുന്നിട്ടും ഭൂമി തരം മാറ്റം ചെയ്തു കിട്ടാത്തതിനാലാണ് പലരും കേസിനു പോകുന്നത്.   

ഒടുവിൽ ഇപ്പോൾ കാത്തിരിപ്പിന് ശേഷം അനന്തരാവകാശികൾക്ക് 25 സെൻറ് വരെയുള്ള ഭൂമിക്ക് തരം മാറ്റം സൗജന്യമായി ചെയ്തു നൽകാമെന്ന് തീരുമാനമായി എന്ന് പത്രവാർത്ത. നിയമത്തിനപ്പുറം വ്യാഖ്യാനങ്ങൾ നടത്തി ആളുകളുടെ അവകാശ സ്ഥാപനത്തിന് കാലതാമസം ഉണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ ! 
#Wetland_Act_25_Cents_Free_Conversion

Thursday, June 16, 2022

CRZ 2019 - Map - discussion

കേരളത്തിലെ 175 പഞ്ചായത്തുകൾ CRZ II ലേക്ക് വൈകാതെ മാറുമെന്നും അതിലൂടെ നിർമ്മാണ തടസ്സങ്ങൾ മാറി കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് ഒരുപാട് ജനങ്ങൾ.

യഥാർത്ഥത്തിൽ CRZ III ൽ നിന്ന് CRZ II ലേക്ക് മാറിയാൽ മുഴുവൻ പ്രശ്നങ്ങളും തീരും എന്നാണ് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നത്. കൂടുതലായി ഇളവുകൾ ലഭിക്കും എന്നതിൽ തർക്കമില്ല. 

അതേസമയം ബാങ്ക് വായ്പ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ CRZ പ്രദേശത്തുള്ള ഭൂമി ഈട് സ്വീകരിക്കുന്നതിന് പല ബാങ്കുകളും വിമുഖത കാണിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം. സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള ഫെയർ വാല്യൂ കണക്കിൽ CRZ ഭൂമിയിൽ ആയതുകൊണ്ട് നികുതിയിളവ് ഒന്നുമില്ല. 

പക്ഷേ ഒന്നുണ്ട്, പഞ്ചായത്തിൽ താമസിക്കുന്നവരും നഗരപ്രദേശത്ത് താമസിക്കുന്നവരും കൈവശം വച്ച് അനുഭവിക്കുന്ന ഭൂമി സംബന്ധിച്ച് രണ്ടു തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്ന് വിവേചനം ഉണ്ടാക്കുന്നത് ശരിയല്ല. 

തദ്ദേശവാസികൾക്ക് നിയന്ത്രണ മേഖലയിൽ ആണെങ്കിലും ഭവനങ്ങൾ നിർമ്മിക്കാനുള്ള സാധ്യത 2011 ലെ വിജ്ഞാപനത്തിലും 2019 ലെ വിജ്ഞാപനത്തിൽ ഉണ്ടെങ്കിലും 2018 ൽ പ്ലാൻ തയ്യാറാക്കി സമയം അത് പ്രയോജനപ്പെടുത്തിയില്ല. 2019 ലെ വിജ്ഞാപന ത്തിൻറെ ആദ്യ കരട് പ്ലാനിലും അത് ഉൾപ്പെടുത്തി കണ്ടില്ല. അതേസമയം ടൂറിസം പദ്ധതികളുടെ സാധ്യതകൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഭവനനിർമാണ സാധ്യതകൾ കൂടി പുതിയ പ്ലാനിൽ ഉൾപ്പെട്ട് വരുമെന്ന് പ്രത്യാശിക്കാം. ഇന്ന് എറണാകുളത്ത് നടന്ന യോഗത്തിൽ പങ്കെടുത്ത ആളുകൾ പങ്കു വെച്ചതും ഇക്കാര്യങ്ങൾ തന്നെയായിരുന്നു.

Friday, June 10, 2022

മരണമടഞ്ഞയാളുടെ ബാങ്ക് അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശപ്പെടാനാകുമോ ?

മരണമടഞ്ഞയാളുടെ ബാങ്ക് അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശപ്പെടാനാകുമോ ?

ബാങ്ക് അക്കൗണ്ട് ഉടമയുടെ മരണശേഷം അക്കൗണ്ടിലെ തുക നോമിനിക്ക് അവകാശം എന്ന രീതിയിൽ പൂർണ്ണമായും കൈപ്പറ്റി ഉപയോഗിക്കാൻ ആകുമോ എന്ന് ചോദിച്ചാൽ,  ആകും എന്ന് ചിലർക്കെങ്കിലും ധാരണയുണ്ട്. 

യഥാർത്ഥത്തിൽ നോമിനിക്ക് ബാങ്കിൽനിന്ന് പണം കൈപ്പറ്റുന്നതിന് മുൻഗണന ലഭിക്കാനുള്ള അവകാശം ഉണ്ട്. അതേസമയം അത്തരത്തിൽ കൈപ്പറ്റുന്ന തുക അനന്തര അവകാശികൾക്ക് നിയമാനുസൃതം  ആവശ്യപ്പെടാം. തുക കൈപ്പറ്റിയാൽ
നോമിനി എല്ലാ അവകാശികളോടും മറുപടി പറയേണ്ടതുണ്ട്, അവർക്കുവേണ്ടി അത് കൈപ്പറ്റാശുള്ള അവകാശം മാത്രമാണ് നോമിനിക്ക് ഉള്ളത്.

ബാങ്കിംഗ് റഗുലേഷൻ നിയമപ്രകാരം നോമിനിക്ക് മരണമടഞ്ഞ ഡെപ്പോസിറ്റർക്കുവേണ്ടി പണം ബാങ്കിൽ നിന്ന് ഏറ്റുവാങ്ങാം. അതേസമയം ആ പണത്തിൻറെ അവകാശിയായി മാറുന്നില്ല. ബാങ്കിംഗ് റഗുലേഷൻ നിയമം ബാങ്ക് ഇടപാടുകൾക്ക് വേണ്ടിയുള്ളതാണ് പിന്തുടർച്ചാവകാശം സംബന്ധിച്ചല്ല. ബാങ്കിംഗ് റഗുലേഷൻ നിയമം 45 ZA(2) വകുപ്പ് പ്രകാരം നോമിനി കൈപ്പറ്റുന്ന തുക മരണമടഞ്ഞ വ്യക്തിയുടെ ആസ്തികളിൽ ഉൾപ്പെടുന്നു. ഇക്കാര്യങ്ങൾ നിരവധി കോടതി വിധികളിലൂടെയും സ്പഷ്ടീകരിക്കപ്പെട്ടിട്ടുള്ളതാണ് .

Thursday, June 9, 2022

POCSO AND RAPE LAW - AWARENESS SHALL BE GIVEN IN SCHOOLS

സ്കൂളുകളിൽ പോക്സോനിയമം നിർബന്ധമായും പഠിപ്പിക്കണം - കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന ബന്ധങ്ങൾ ഗൗരവകരമായ ശിക്ഷ ലഭിക്കാവുന്നതാണ് എന്ന തിരിച്ചറിവ് ഉണ്ടാകാൻ പാഠ്യപദ്ധതിയുടെ ഭാഗമായി POCSO, IPC 376 നിയമങ്ങൾ നിർബന്ധമായും പഠിപ്പിക്കണം എന്ന് കേരള ഹൈക്കോടതി. ജാമ്യ അപേക്ഷ പരിഗണിക്കവെയാണ് പരാമർശ ഉത്തരവ്.

Wednesday, June 1, 2022

THE KERALA FISH PROCUREMENT, MARKETING AND MAINTENANCEOF QUALITY ACT, 2021

മത്സ്യമേഖലയിൽ കേരളത്തിൽ അടുത്തകാലത്ത് നിർമ്മിച്ച പുതിയ നിയമനിർമാണങ്ങൾ സംബന്ധിച്ച് ഭേദഗതികൾ ഉണ്ടാകണമെന്ന് മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരള മത്സ്യമേഖല സംരക്ഷണ സമിതി എന്ന പൊതു സംഘടനയുടെ നേതൃത്വത്തിൽ  പണിമുടക്ക് സമരവും നടത്തിയിരുന്നു. 

ഭേദഗതി ആവശ്യപ്പെടുന്ന നിയമത്തിൻറെ പൂർണ്ണരൂപം  അറിയാൻ - 

https://drive.google.com/file/d/14uX5embLdBgW8vP3QybpprpMaS7-LBNB/view?usp=drivesdk

THE KERALA FISH PROCUREMENT, MARKETING AND MAINTENANCE
OF QUALITY ACT, 2021

Tuesday, April 19, 2022

അടിയന്തര ഇടപെടലുകള്‍ കാത്ത് മത്സ്യമേഖല


 

അടിയന്തര ഇടപെടലുകള്‍ കാത്ത് മത്സ്യമേഖല
അഡ്വ. ഷെറി ജെ തോമസ്
 
കേരളത്തിന്‍റെ രക്ഷകര്‍ എന്നു വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന മത്സ്യമേഖല നിലനിന്ന് കാണണമെങ്കില്‍ കരുതലോടുകൂടിയുളള ഇടപെടലുകള്‍ ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  ഗണ്യമായ വരുമാനം കേരളത്തിനും, രാജ്യത്തിനും ഉണ്ടാക്കി കൊടുക്കുന്ന മത്സ്യമേഖലയില്‍ വിവിധ അനുബന്ധമേഖലകള്‍ കൂടി ഉള്‍പ്പെടുന്നു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, മത്സ്യകച്ചവടക്കാര്‍, ഐസ്പ്ലാന്‍റ്, പീലിംങ്ങ്, കയറ്റുമതി, ഉള്‍പ്പെടെയുള്ള അനുബന്ധസംവിധാനങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് മത്സ്യമേഖലയുടെ നിലനില്പും വളര്‍ച്ചയും. 

ബോട്ടുകളധികവും  കരയിലാണ്

ഡീസലിന്‍റെ വില വര്‍ദ്ധിച്ചുവരുന്ന സാഹചര്യവും, മണ്ണെണ്ണയുടെ വില ഉയരുന്ന സാഹചര്യവും, കണക്കിലെടുക്കുമ്പോള്‍ ആയിരക്കണക്കിന് ബോട്ടുകളാണ് നഷ്ടം താങ്ങാനാകാതെ മത്സ്യബന്ധനത്തിന് പോകാതെ, തീരത്ത് കുറ്റിയടിച്ചിരിക്കുന്നത്.  അഥവാ കടം വാങ്ങി മത്സ്യബന്ധനത്തിനുപോയാല്‍ പോലും ഭാരിച്ച ചിലവ് താങ്ങാന്‍തക്ക തരത്തിലുള്ള മീനുകള്‍ ലഭ്യമാകുന്നില്ല.   മത്സ്യം ലഭ്യമായാല്‍ തന്നെ വിലക്കുറവ് എന്നിവയൊക്കെ ഗുരുതരമായ പ്രശ്നങ്ങളായി ഈ മേഖലയില്‍ തുടരുകയാണ്.  ചെമ്മീന്‍, കൂന്തല്‍, തുടങ്ങിയ തൂക്കമുള്ള മീനുകളുടെ കുറവ് ഇവയൊക്കെ ബോട്ടുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് വലിയ ഇടിവുണ്ടാക്കി.  ഭാരിച്ച തുക വായ്പയായി എടുത്ത് ബോട്ടുകള്‍ സ്വന്തമാക്കിയിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്ന്  കടബാദ്ധ്യത താങ്ങാനാകാതെ കിട്ടുന്ന വിലക്ക് ബോട്ടുകള്‍ വില്‍ക്കാനൊരുമ്പെടുന്ന വാര്‍ത്തകള്‍ എങ്ങും കേള്‍ക്കാം.  ഡീസനിലാകട്ടെ ഈ മേഖലയില്‍ യാതൊരു സബ്സിഡിയുമില്ല. അനുദിനം നീറുന്ന പ്രശ്നങ്ങളുമായി കേരളത്തിലെ മത്സ്യമേഖല പകച്ചുനില്ക്കുകയാണ്.  

മണ്ണെണ്ണ വില

ബോട്ടുകളിലെ മത്സ്യബന്ധനത്തെ ഇന്ന് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് മണ്ണെണ്ണയുടെ വില തന്നെയാണ്. മണ്ണെണ്ണ വില ഇത്തരത്തില്‍ ഉയര്‍ന്നുനില്ക്കുന്നതുകൊണ്ട് തന്നെ കരിഞ്ചന്തയില്‍ മണ്ണെണ്ണ ലഭ്യമാകുന്ന സാഹചര്യങ്ങളും നിരവധിയാണ്.  മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മീന്‍ വരുന്നതുകൊണ്ടുതന്നെ വിലയും കുറവായിത്തീരുന്നു.  പലരുടേയും വള്ളത്തിന്‍റെപെര്‍മിറ്റുകള്‍ വായ്പക്കായി പണയത്തിലാണ്. നിലവില്‍ ഭൂരിഭാഗം ബോട്ടുകളും കടലില്‍ പോകാത്ത സാഹചര്യമാണ് ഉള്ളത്.  ഒരുമാസം ആയിരത്തിലധികം ലിറ്റര്‍ മണ്ണെണ്ണ ബോട്ടുകള്‍ക്ക് ആവശ്യം അതേസമയം പെര്‍മിറ്റ് പ്രകാരം ലഭിക്കുന്നത് 90 ലിറ്റര്‍ മാത്രമാണ് കേവലം രണ്ടു ദിവസത്തേക്കാണ് അതുപകരിക്കുക.  മത്സ്യഫെഡില്‍ നിന്ന് സബ്സിഡിയായി അക്കൗണ്ടില്‍ വന്നിരുന്ന സംവിധാനവും കഴിഞ്ഞ കുറേ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.  അതേസമയം മണ്ണെണ്ണ കരിഞ്ചന്തയില്‍ സുലഭമാണുതാനും.

മലിനീകരണം

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയം കായല്‍ മലിനീകരണമാണ്.  കായലോര മത്സ്യബന്ധനമേഖല പരിസ്ഥിതി മലിനീകരണം മൂലം തകര്‍ച്ച നേരിടുകയാണ്. കക്ക വാരുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധി ഈ മേഖലയില്‍ പലരും തെളിവുസഹിതം പറഞ്ഞുകൊണ്ടിരിക്കുന്നു.  കായല്‍ നികന്നുകൊണ്ടിരിക്കുന്ന സാഹചര്യം അതിലേറെ ഗുരുതരായി ഈ മേഖലയെ ബാധിക്കുന്നു  ഒന്നുകില്‍ അഴമില്ലാതെ കായല്‍ നികന്നുകൊണ്ടിരിക്കുന്ന അവസ്ഥ അതല്ലെങ്കില്‍ വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥ.  ഈ രണ്ടു അവസ്ഥയിലും കരിമീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ ലഭ്യമാകാത്ത സാഹചര്യം.  പല ഫാക്ടറികളില്‍ നിന്നും ഒഴുക്കുന്ന മലിനീകരണം ജലമലിനീകരണം മൂലം കായലിലേക്ക് ഇത്തരം അഴുക്കുകള്‍ വന്നു കയറുമ്പോള്‍ അതിലെ മണം കൊണ്ടു തന്നെ അറിയുവാന്‍ കഴിയുമെന്ന് മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്.  ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തദ്ദേശഭരണകൂടതലത്തില്‍ തന്നെ നടപടികള്‍ തുടങ്ങാമെങ്കിലും അവയൊന്നും ഉണ്ടാകുന്നില്ലായെന്നുള്ളതും ഈ മേഖലയിലെ പരാതിയായി നിലനില്ക്കുന്നു.  പോളപ്പായല്‍ മുതലായ വിഷയങ്ങള്‍ വര്‍ഷകാലമാകുമ്പോഴേക്കും വീണ്ടും ഗുരുതരമാകുന്നു.  മഴമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം ഈ മേഖലയെ പ്രതിസന്ധിയിലാഴ്ത്തുകതന്നെ ചെയ്യും.  ക്ഷേമനിധികള്‍ ഒരു പരിധിവരെ ആശ്വാസമാകുമെങ്കിലും പലര്‍ക്കും പ്രഖ്യാപിച്ച തുക പോലും മുഴുവനായും കിട്ടിയിട്ടില്ല എന്നുള്ളത് തെളിവുകള്‍ ധാരാളം.  പെര്‍മിറ്റുകള്‍ പണയത്തിലായിരിക്കുന്നതുകൊണ്ടുതന്നെ പെര്‍മിറ്റ് പുതുക്കാനാകാത്തതും ക്ഷേമനിധികള്‍ പലര്‍ക്കും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നു.  അതേസമയം കരിഞ്ചന്തക്കാര്‍ക്ക് അധികാര ഉദ്ദ്യോഗസ്ഥ ലോബികളുമായുള്ള ബന്ധത്തിന്‍റെ പേരില്‍പെര്‍മിറ്റ് പുതുക്കല്‍ എളുപ്പം നടക്കുന്നുവെന്നും പരക്കെ ആരോപണമുണ്ട്. 
ഉള്‍നാടന്‍ ജലാശയങ്ങളിലെ ജലവാഹനങ്ങളില്‍ നിന്ന് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍നാടന്‍ ജലാശയങ്ങളുടെ അടിത്തട്ടില്‍ അടിഞ്ഞു കൂടുകയും അത് നീരൊഴുക്കിന്‍റെ ഫലമായി സമുദ്രത്തിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്നതുമൂലം ഉള്‍നാടന്‍ ജലാശയങ്ങളിലും സമുദ്രത്തിലും മത്സ്യോല്‍ പാദനം കുറയുകയും മത്സ്യബന്ധനം അസാധ്യമാകുകയും ചെയ്യുന്നു. ഉള്‍നാടന്‍ ജലാശയങ്ങളിലേയും സമുദ്രത്തിലേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച് ജലാശയങ്ങളുടെ ആവാസ വ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

അനുബന്ധമേഖലകളും തകര്‍ച്ചയില്‍

അനുബന്ധമേഖലകളായി കണക്കാക്കാവുന്ന ഐസ് പ്ല്ാന്‍റ്, പീലിംങ്ങ്, കയറ്റുമതി സംവിധാനങ്ങള്‍ ഇവയൊക്കെ മത്സ്യമേഖലയിലെ പ്രതിസന്ധിമൂലം പ്രതികൂലമായി ബാധിക്കപ്പെട്ട അവസ്ഥയിലാണ്.  അതേസമയം 25000 ഹെക്ടര്‍ പാടശേഖരങ്ങള്‍ തരിശായി ഇന്ന് കേരളത്തിലുണ്ട് എന്നാണ് കയറ്റുമതിമേഖലയിലെ ഒരു വിഭാഗം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്.  ആ സര്‍വ്വെ പ്രകാരമുള്ള പഠനത്തിനടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് അവര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത് തരിശായി കിടക്കുന്ന പാടശേഖരങ്ങളില്‍ മത്സ്യകൃഷി നടത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് പക്ഷേ, ഈ അഭിപ്രായം മറ്റു പലപ്രായോഗികബുദ്ധിമുട്ടുകളും പറഞ്ഞ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ തള്ളിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.  
മത്സ്യത്തില്‍ നിന്ന് വിവിധ തരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് അഭ്യന്തര വിപണിയിലും വിദേശ വിപണിയിലും എത്തിക്കാനുള്ള സാഹചര്യം ഉണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് മത്സ്യമേഖലയിലെ വനിതകളെ വിനിയോഗിക്കുകയാണെങ്കില്‍ ഒരു ചെറുകിട സംരംഭം എന്ന നിലയില്‍ സ്ഥിരം വരുമാനം ഉണ്ടാക്കാന്‍ സാധിക്കും .മത്സ്യഫെഡില്‍ തന്നെ പതിനയ്യായിരത്തോളം സ്വയം സഹായ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മത്സ്യോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് അവരുടെ സേവനം ഭാഗീകമായിട്ട് മാത്രമേ വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂ. സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ കീഴിലുള്ള സാഫ് എന്ന സ്ഥാപനം വഴി തീരമൈത്രി പദ്ധതി അനുസരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നെങ്കിലും അതിന്‍റെ പ്രയോജനം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ. തീരമേഖലയിലെ സ്ത്രീകളുടെ തൊഴിലില്ലാഴ്മ പരിഹരിക്കുന്നതിന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ഒരു പ്രധാന തൊഴിലായി അംഗീകരിച്ച് നടപ്പിലാക്കാന്‍ വേണ്ട സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. 

നിയമനിര്‍മ്മാണങ്ങള്‍ 

നിയമനിര്‍മ്മാണങ്ങളുടെ കാര്യത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക്  അനുകൂലമായ  നിലപാടുകള്‍ ഉണ്ടെന്നു പറയാനാവില്ല. 2020 -ലെ നാഷണല്‍  മറൈന്‍ ഫിഷറീസ് പോളിസി നിലവിലെ കേന്ദ്രനയം വ്യക്തമാക്കുന്നു.  ബ്ലൂ എക്കണോമി ഉള്‍പ്പെടെയുള്ള നയപരിപാടികള്‍ കടലിനെ എങ്ങനെ ചൂഷണം ചെയ്യാം  എന്നതില്‍ മാത്രം ലക്ഷ്യം വയ്ക്കുന്നു. കടലിന്‍റെ കാവല്‍ക്കാരായ മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം അവിടെ പ്രഥമ പരിഗണനയില്‍ ഉള്ള കാര്യമല്ല.  പരമാവധി കടലിലെ വിഭവങ്ങളെ ചൂഷണം ചെയ്ത് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതു മാത്രമാണ് ലക്ഷ്യം.  കേരളത്തിലാകട്ടെ കെഎംഎഫ്ആര്‍ നിയമഭേദഗതി (2018),  കൂടാതെ, മത്സ്യസംഭരണവും, വിപണനവും, ഗുണനിലവാരവും നിയമം 2021, കേരള ഉള്‍നാടന്‍ഫിഷറീസ് അക്വ.കള്‍ച്ചര്‍ നിയമം 2021 ഇവയൊക്കെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന നിയമങ്ങളാണ് എന്നിരിക്കെ ഈ നിയമനിര്‍ണത്തില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാ എന്നുള്ളതാണ് സത്യം.  ഇടനിലക്കാരെ ഒഴിവാക്കാന്‍ എന്ന പേരില്‍ വിവിധ സമിതികള്‍ ഈ നിയമങ്ങളിലൂടെ നടപ്പിലാക്കപ്പെടുമ്പോള്‍ പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിന് മേല്‍ യാതൊരവകാശവുമില്ലാത്തവരായി മത്സ്യത്തൊഴിലാളികള്‍ മാറുന്നു. ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന തൊഴിലാളികളായി മത്സ്യമേഖലയിലുള്ളവര്‍ മാറുന്നു. ആര്‍ക്കുവേണ്ടിയാണോ നിയമനിര്‍മ്മാണം നടത്തിയത് അവരുടെ അഭിപ്രായങ്ങള്‍ പരിഗണനയിലെടുത്തിട്ടില്ല. 

    പരിസ്ഥിതി ദുര്‍ബല പ്രദേശമായ കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങളില്‍ നിയമ വിരുദ്ധമായി നടത്തുന്ന കരിമണല്‍ ഖനനം തീരവും തീരദേശ വാസികളേയും ഉന്മൂലനം ചെയ്യും. 


ഭവനനിര്‍മ്മാണം

തീരനിയന്ത്രണവിജ്ഞാപനത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുപോലും ഭവനനിര്‍മ്മാണത്തിന് യാതൊരു സാദ്ധ്യതപോലും ഇല്ലാത്ത അവസ്ഥ; അതേ സമയം ടൂറിസം പദ്ധതികള്‍ക്ക് മുന്‍ഗണന- അതാണ് കഴിഞ്ഞ വര്‍ഷം തദ്ദേശഭരണകൂടങ്ങള്‍ക്കായി പ്രസിദ്ധീകരിച്ച കരടിന്‍റെ അവസ്ഥ. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിന് പ്രത്യേക പദ്ധതികള്‍ ആകാമെന്ന വിജ്ഞാപനത്തിലെ ഭാഗത്തിന് പരിഗണനയില്ല.  മത്സ്യത്തൊഴിലാളിക്കു യാതൊരു പ്രത്യേക പരിഗണനയുമില്ലാത്ത കാറ്റഗറി 2 ലേക്ക് തീരത്തെ 175 പഞ്ചായത്തുകളെ മാറ്റാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം.  പുനര്‍ഗേഹം എന്ന പേരില്‍ 10,0000/ (പത്തുലക്ഷം) രൂപയക്ക് കേരളത്തിലെങ്ങും ലഭ്യമാകാത്ത ഭൂമിയും, വീടും നിര്‍മ്മിച്ചെടുക്കാനുള്ള ആഹ്വാനവും അവര്‍ക്കു മുന്നില്‍ നിരത്തിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ നിയമം സംബന്ധിച്ച മാപ്പ് തയ്യാറാക്കുമ്പോള്‍ സംസ്ഥാനത്തെ 222 കടലോര ഗ്രാമങ്ങളുടേയും 115 ഉള്‍നാടന്‍ ഗ്രാമങ്ങളുടേയും തീരത്തധിവസിക്കുന്നവരെ സംരക്ഷിച്ചു കൊണ്ടായിരിക്കണം മാപ്പ് തയ്യാറാക്കേണ്ടത്. നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ല എന്നു പറയുകയും അതെസമയം പദ്ധതി സ്വീകരിച്ചില്ലെങ്കില്‍ യാതൊരു വിധത്തിലുളള ദുരന്തനിവാരണ സഹായങ്ങളുമുണ്ടാകില്ല എന്നാണ് ഉത്തരവ്. എന്തുതന്നെയായാലും തീരം സംരക്ഷിക്കണം, അങ്ങനെയെങ്കില്‍ എന്തിന് മത്സ്യത്തൊഴിലാളികളെ തീരത്തുനിന്നകറ്റണം എന്ന ചോദ്യത്തിനും മറുപടിയില്ല. 
 
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിദേവനങ്ങള്‍ ഇന്ന് മത്സ്യമേഖലയില്‍ ഉണ്ട്. രാഷട്രീയ കക്ഷികളുടെ നയപരമായ നിയന്ത്രണത്തിലുള്ള ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്ക് രാഷ്ട്രീയത്തിനതീതമായ നിലപാടെടുക്കാന്‍ പരിമിതകള്‍ ഉണ്ട്. മത്സ്യമേഖലയെ സംരക്ഷിക്കാന്‍ സ്വന്തന്ത്ര നിലപാടുകളെടുക്കാന്‍ തക്ക ശേഷിയുള്ള തരത്തില്‍ ഈ മേഖലയില്‍ സംഘടിത മുന്നേറ്റങ്ങള്‍ അനിവാര്യമാണ്. 

  കാര്യമായ ഇടപെടലുകള്‍ നയപരമായിട്ടുതന്നെ ഉണ്ടായില്ലെങ്കില്‍ കശുവണ്ടി, കയര്‍, തുടങ്ങി പരമ്പരാഗതമേഖലകളൊക്കെ തകര്‍ച്ചയിലായതുപോലെ ഈ മേഖലയും തകരും. പട്ടിണിയും വറുതിയും -അതിഗുരുതരമായ പ്രതിസന്ധിയിലേക്ക്  കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം മാറും. അതുകൊണ്ടുതന്നെ മത്സ്യമേഖലയെ സംബന്ധിച്ച് സമഗ്രമായ നയപരിപാടികളും, സംരക്ഷണ പദ്ധതികളും, ഉണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്.  
#Fishermen_crisis_Kerala