കേരളത്തിലെ 175 പഞ്ചായത്തുകൾ CRZ II ലേക്ക് വൈകാതെ മാറുമെന്നും അതിലൂടെ നിർമ്മാണ തടസ്സങ്ങൾ മാറി കിട്ടും എന്നുള്ള പ്രതീക്ഷയിലാണ് ഒരുപാട് ജനങ്ങൾ.
യഥാർത്ഥത്തിൽ CRZ III ൽ നിന്ന് CRZ II ലേക്ക് മാറിയാൽ മുഴുവൻ പ്രശ്നങ്ങളും തീരും എന്നാണ് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നത്. കൂടുതലായി ഇളവുകൾ ലഭിക്കും എന്നതിൽ തർക്കമില്ല.
അതേസമയം ബാങ്ക് വായ്പ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ CRZ പ്രദേശത്തുള്ള ഭൂമി ഈട് സ്വീകരിക്കുന്നതിന് പല ബാങ്കുകളും വിമുഖത കാണിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർഥ്യം. സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള ഫെയർ വാല്യൂ കണക്കിൽ CRZ ഭൂമിയിൽ ആയതുകൊണ്ട് നികുതിയിളവ് ഒന്നുമില്ല.
പക്ഷേ ഒന്നുണ്ട്, പഞ്ചായത്തിൽ താമസിക്കുന്നവരും നഗരപ്രദേശത്ത് താമസിക്കുന്നവരും കൈവശം വച്ച് അനുഭവിക്കുന്ന ഭൂമി സംബന്ധിച്ച് രണ്ടു തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്ന് വിവേചനം ഉണ്ടാക്കുന്നത് ശരിയല്ല.
തദ്ദേശവാസികൾക്ക് നിയന്ത്രണ മേഖലയിൽ ആണെങ്കിലും ഭവനങ്ങൾ നിർമ്മിക്കാനുള്ള സാധ്യത 2011 ലെ വിജ്ഞാപനത്തിലും 2019 ലെ വിജ്ഞാപനത്തിൽ ഉണ്ടെങ്കിലും 2018 ൽ പ്ലാൻ തയ്യാറാക്കി സമയം അത് പ്രയോജനപ്പെടുത്തിയില്ല. 2019 ലെ വിജ്ഞാപന ത്തിൻറെ ആദ്യ കരട് പ്ലാനിലും അത് ഉൾപ്പെടുത്തി കണ്ടില്ല. അതേസമയം ടൂറിസം പദ്ധതികളുടെ സാധ്യതകൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഭവനനിർമാണ സാധ്യതകൾ കൂടി പുതിയ പ്ലാനിൽ ഉൾപ്പെട്ട് വരുമെന്ന് പ്രത്യാശിക്കാം. ഇന്ന് എറണാകുളത്ത് നടന്ന യോഗത്തിൽ പങ്കെടുത്ത ആളുകൾ പങ്കു വെച്ചതും ഇക്കാര്യങ്ങൾ തന്നെയായിരുന്നു.
No comments:
Post a Comment