#ഒരിക്കൽ നൽകിയ #പെർമിറ്റ് റദ്ദാക്കുന്നതിന് മുമ്പ് പറയാനുള്ളത് കേൾക്കണം
#Suspension and #revocation of building permit
തദ്ദേശ സ്ഥാപനത്തിൻറെ സെക്രട്ടറി നൽകിയ പെർമിറ്റ് പിന്നീട് അതിനെതിരെ പരാതി വന്ന സമയം ദുർബലപ്പെടുത്താനോ റദ്ദാക്കാനോ അധികാരം ഉണ്ടോ എന്ന് ചോദിച്ചാൽ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 16 അനുസരിച്ച് അതിനുള്ള അധികാരം ഉണ്ട് എന്നതിൽ തർക്കമില്ല.
തെറ്റായി നൽകിയ പെർമിറ്റ്, പ്രഥമ ദൃഷ്ടിയാ തെറ്റുകൾ ഉണ്ടെന്ന കണ്ടെത്തൽ, നിയമപരമായോ വസ്തുതാപരമായോ ഉണ്ടായ തെറ്റിദ്ധാരണ മൂലം നൽകിയ പെർമിറ്റ്, നിർമ്മാണം ജീവനോ വസ്തുവിനോ അപായം ഉണ്ടാക്കുന്നത് - എന്നീ ഘട്ടങ്ങളിൽ സെക്രട്ടറിക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. പക്ഷേ അത്തരത്തിൽ ചെയ്യുമ്പോൾ പെർമിറ്റിന് ഉടമസ്ഥന് കാരണം വിശദീകരിക്കുന്ന അതിനുള്ള മതിയായ അവസരം നൽകിയിരിക്കണം. അങ്ങനെ അവസരം ലഭിച്ച ഉടമസ്ഥൻ നൽകിയ വിശദീകരണം പരിഗണിക്കുകയും വേണം. ഇക്കാര്യം കേരള ഹൈക്കോടതി wpc 3694.2019 കേസിൽ വീണ്ടും ആധികാരികമായി പ്രസ്താവിച്ചിട്ടുണ്ട്.
© Sherry J Thomas
No comments:
Post a Comment