Search This Blog

Sunday, April 9, 2017

Cyber crimes - police circular - charging appropriate offences of IPC and other Statutes

എല്ലാ സമയത്തും ഇപ്പോള്‍ അവന്റെ കൂടെ അവള്‍ മാത്രെമെ ഉള്ളൂ. ഷവോമി എന്നാണത്രേ അവളുടെ പേര്. അന്യനാട്ടില്‍ നിന്ന് വന്നു ഇപ്പോള്‍ ഇവിടെ സ്ഥിരതാമസമാക്കി, ഒടുവില്‍ അവന്റെ കൂടെയും സ്ഥിര താമസം. ഒരു മിനുറ്റ് പോലും അവളില്ലാതെ അവനു ജീവിതമില്ല. അവളോടൊത്ത് കൂടി കുറെ കാര്യങ്ങള്‍ അവന്‍ ചെയ്തുകൂട്ടി. ചിലതൊക്കെ നാട്ടിലെ നിയമം അനുശാസിക്കാത്തത് ആണത്രേ. പറയാന്‍ പാടില്ലാത്തത് പലതും പ്രത്യേകിച്ച് സ്ത്രീകളോട് പറയാന്‍ പാടില്ലാത്തത്  അവന്‍ അവളോട്‌ പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു. ആരും കാണാതെ. പക്ഷെ പിന്നെ അവനു മനസ്സിലായി എല്ലാം പലയിടത്തും തെളിവുകളായി കിടക്കുന്നുണ്ട് എന്ന്. അവന്റെ ഷവോമി മൊബൈല്‍ ഫോണിലൂടെ അവന്‍ ചെയ്ത കാര്യങ്ങളെല്ലാം സൈബര്‍ നിയമത്തിന്റെ കുരിക്കിലാണെന്നു തിരിച്ചറിഞ്ഞു.

 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം വകുപ്പ് 66 എ കോടതി ഉത്തരവിലൂടെ ഇല്ലാതായപ്പോള്‍ പിന്നെ കുറച്ചുനാള്‍ അവനെപ്പോലുള്ളവര്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു. ആരോടും എന്തും ഫെയിസ്ബൂക്കിലൂടെയും വാട്ട്സാപ്പിലൂടെയും പറയാം. പക്ഷെ കേരളത്തിലെ പോലിസ് അതിനും മറുമരുന്നു കണ്ടുപിടിച്ചിരുന്നു- അതവന്‍ പിന്നീടാണ് അറിഞ്ഞത്.

Kerala police circular - how to deal with cyber crimes - incorporating various offences depending on circumstances. 

DOWNLOAD CIRCULAR




No comments:

Post a Comment