കാൻസറിന് കാരണമായെന്ന ആരോപണം ---മൊബൈല്‍ ടവര്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് സുപ്രീം കോടതി
ക്യാന്‍സര്‍ രോഗബാധിതയായ സ്ത്രീ നല്‍കിയ പരാതിയില്‍ ബി എസ് എന്‍ എല്‍ മൈാബൈല്‍ ടവര്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഗ്വാളിയര്‍ പ്രദേശവാസിയായ ഗാര്‍ഹിക തൊഴിലാളിയാണ് പരാതിക്കാരി. കഴിഞ്ഞ 13 വര്‍ഷമായി തന്‍റെ വീടിന് 50 മീറ്ററിനുള്ളില്‍ സമീപപ്രദേശത്തുള്ള കെട്ടിടത്തിനു മുകളിൽ ടവര്‍ സ്ഥിതിചെയ്യുകയാണെന്നും അതാണ് രോഗകാരണമെന്നുമായിരുന്നു വാദം. മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുമന്ന് നിയമപരമായതോ ശാസ്ത്രീയമായതോ ആയ പഠനങ്ങള്‍ ഇല്ല എന്നു വാദമുണ്ടായി എങ്കിലും മൊബൈല്‍ ടവര്‍ റേഡിയേഷന്‍ മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനികരമല്ല എന്നും പഠനങ്ങളില്ലതും കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത ടവര്‍ പ്രവര്‍ത്തതനരഹിതമാക്കാനാണ് ഇടക്കാല ഉത്തരവ് .
രാജ്യത്തുള്ള മൊബൈല്‍ ടവറുകള്‍ യാതൊരു നിയന്ത്രണത്തിനും വിധേയമാകാതെ പുറത്തുവിടുന്ന പ്രസരണം മനുഷ്യജീവന് സുരക്ഷിതമാണോ ?
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മൊബൈല്‍ ടവര്‍ മനുഷ്യനുണ്ടാക്കിയേക്കാവുന്ന സുരക്ഷതിത്വമില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കാന്‍ പര്യാപ്തമാണോ ?
നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും വാണിജ്യപരമായ വീക്ഷണത്തില്‍ മാത്രമുള്ളതാണോ അതോ മനുഷ്യന്‍റെ ക്ഷേമം കൂടി കണക്കിലെടുത്തു കൊണ്ട് സന്തുലിതമായ തരത്തിലുള്ളതാണോ ?
റേഡിയേഷന്‍ തടയുന്നതിനുള്ള നിയമങ്ങളുടെ അഭാവത്തില്‍ കോടതിക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധകാരമില്ലേ ?
മൊബൈല്‍ ടവര്‍ കാര്യത്തില്‍ മന്ത്രിതല ഉപസമിതിയുടെ തീരുമനങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയില്ലേ ?
മൊബൈല്‍ ടവര്‍ പ്രാണികളെയും പക്ഷികളെയും മൃഗങ്ങളെയും ബാധിക്കുന്നുണ്ടെന്ന ആധികാരകമായ കണ്ടെലിന്‍റെ അടിസ്ഥാനത്തില്‍ അത് മനുഷ്യനും ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന നിഗമനം ശരിയല്ലേ ?
ഇന്ന് നിലവില്‍ പ്രസരിക്കുന്ന റേഡിയേഷന്‍ നില മനുഷ്യന് ദോഷകരമല്ല എന്ന് ദോഷകരമല്ല എന്ന് ആധികാരികമായ കണ്ടെത്തലുകളുണ്ടോ ?
റേഡിയേഷന്‍ തോത് സംബന്ധിച്ച് മൊബൈല്‍ കമ്പനികള്‍ സ്വയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പൊതുതത്വത്തിനെതിരല്ലേ ?
തങ്ങള്‍ക്കു ചുറ്റുമുളള മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കാന്‍ പൗരന് അവകാശമില്ലേ ?
മൊബൈല്‍ ടവറില്‍ നിന്ന് പുറത്തുവരുന്ന പ്രസരണം മലിനീകരണത്തിന്‍റ പരിധിയില്‍ വരുന്നതല്ലേ ?
എന്നിങ്ങനെയുള്ള നിയമപരമായ ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ന് കേരളത്തില്‍ ഉള്‍പ്പെടെ, സാങ്കേതിക അനുമതികളൊക്കെ വാങ്ങിക്കഴിഞ്ഞാല്‍ മൊബൈല്‍ ടവറുകള്‍ക്കെതിരെ നിയമപരമായി തടസ്സങ്ങള്‍ ഉന്നയിക്കുക ശ്രമകരമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജനസൗകര്യം കണക്കിലെടുത്ത് ഒരു പരിധിവരെ ലൈസന്‍സ് നിഷേധിക്കാമെങ്കിലും തദ്ദേശ ട്രൈബ്യൂണലില്‍ നിന്നും കോടതികളില്‍ നിന്നും ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതിയും പോലീസ് സംരക്ഷണവും ലഭിക്കാറാണ് പതിവ്. ഭുവുടമയും മൊബൈല്‍ കമ്പനിയും ശക്തമായി ഒരുമിച്ചു നിന്നാൽ ടവറിനെ എതിര്‍ക്കാന്‍ വരുന്ന ജനകീയപ്രതിരോധക്കാര്‍ക്കെതിരെ കേസുകളും ഉണ്ടാകും. ആകെയുള്ള ഒരു താല്‍ക്കാലിക പ്രതിവിധി ജില്ലാ തലത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമിതിയുടെ പ്രവര്‍ത്തനമാണ്. നിയമപരമായ സാങ്കേതികത്വങ്ങളില്‍ അത്തരം സമിതിയുടെ പ്രവര്‍ത്തനവും ടവര്‍ പ്രവര്‍ത്തനത്തിന് അന്തിമതടസ്സമല്ല. കേസ് വീണ്ടും ജൂലൈ 11 ന് വാദം കേള്‍ക്കും. (സിവില്‍ അപ്പീല്‍ 2612/2016)
ഷെറി
www.niyamadarsi.com
No comments:
Post a Comment