എനിക്ക്കുടുംബ പെന്‍ഷന്‍ ലഭിക്കുമോ?
ഷമീനയുടെവാപ്പയും, ഉമ്മയും, മരണമടഞ്ഞു. അവിവാഹിതയായ ഷമീന സഹോദരങ്ങളുടെസഹായത്താലാണ്കഴിഞ് ഞുപോരുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്ജീവനക്കാരനായ വാപ്പ മരിച്ചപ്പോള്‍ വാപ്പയുടെ പെന്‍ഷന്‍ ഉമ്മായ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് അവള്‍ക്കൊരു ആശ്വാസമായിരുന്നു. ഉമ്മയും മരിച്ചതോടെ ആ പെന്‍ഷന്‍തുകയും നിന്നു. പല ആളുകളോടുംഅധികാരികളോടും, അന്വേഷിച്ചും, കണ്ടെത്തിയുംആവശ്യമായരേഖകളെല്ലാം സംഘടിപ്പിച്ച്കുടുംബപെന്ഷന് നിരാലംബയായ ആശ്രിതയെന്ന നിലയില്‍ തനിക്കുംലഭിക്കുവാന്‍ അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. രോഗികൂടിയായ ഷമീന ഇത്രയുംചെയ്തുവന്നപ്പോഴേക്കും അല്പം കാലതാമസംഉണ്ടായി. ഏതായാലും അപേക്ഷ നല്‍കിഇപ്പോള്‍കാത്തിരിപ്പിലാണ് .
പെന്‍ഷന്‍രേഖകളില്‍ ആശ്രിതരുടെ പേലില്ലെങ്കില്‍എന്തുചെയ്യും?
വാപ്പ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അധികാരികള്‍ക്ക് നല്‍കിയരേഖകളില്‍ പെണ്‍മക്കളുടെ പേര് ചേര്‍ത്തിരുന്നില്ല. അക്കാരണത്താല്‍ഷമീനയുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്നാണ് അധികാരികളുടെ നിലപാട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുകാലഘട്ടത്തില്‍ പെണ്‍മക്കള്‍ക്ക് പൂര്‍വ്വികസ്വത്തില്‍ അവകാശംഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് തെറ്റിദ്ധാരണയിലാകാം വാപ്പ മകളുടെ പേര് രേഖകളില്എഴുതിചേര്ക്കാതിരുന് നത്.പിന്നീട് ഇത്തരത്തില്‍ വിട്ടുപോകലുകള്‍ സംഭവിച്ചവര്‍ക്ക് ആശ്രിതരുടെ പേര് എഴുതിചേര്‍ക്കാമെന്ന് ധനകാര്യമന്ത്രാലയം ഉത്തരവിറക്കി.
OM No. 1/21/91 –P &PW(E) dated 15-1-1999)
എന്തായാലുംഷമീനയുടെകാര്യത്തില് തന്റെജീവിതകാലത്ത് അവരുടെയൊക്കെ പേര് ചേര്‍ക്കാന്‍ സാധിക്കാതെപോയി. പിന്നീട്ഷമിനയുടെ ഉമ്മ പെന്‍ഷന്‍ വാങ്ങിയസമയത്തുംഅവര്‍ക്കും ആശ്രിതരുടെ പേര് എഴുതിചേര്‍ക്കായിരുന്നുഅതും സാധിച്ചില്ല.
ഇത്തരം സംഭവങ്ങളില്‍മാതാപിതാക്കളുടെ മരണശേഷവും, വിവാഹംകഴിക്കാത്തതും, വിവാഹമോചിതരും, ആയ പെണ്‍മക്കളുടെ പേരുവിവരങ്ങള്‍ കുടുംബപെന്‍ഷന്‍ രേഖകളില്‍എഴുതി ചേര്‍ക്കാന്‍ അവകാശികളെല്ലാവരുംകൂടിച്ചേര്ന് ന്കുടുംബപെന്ഷന് അവിഭാജ്യമായ മറ്റെല്ലാ അനുബന്ധതെളിവുകളുംഹാജരാക്കണമെന് നുമാത്രം.
ഇക്കാര്യവും കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍ നിന്ന് ഉള്ള ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
UO no 368/EV/2010 dated 15-6-2010 OM No. 1/6/2008 –P &PW(E)dated 22-6-2010)
വിഷയം ഇതാണെങ്കിലും ആശ്രിതരെല്ലാവരുംചേര്ന്ന്കുടം ബപെന്ഷനുള്ള അപേക്ഷ ബന്ധപ്പെട്ട ആശ്രിതര്‍ക്ക് ലഭിക്കുവാ നാവശ്യമായഎല്ലാതെളിവുകളുംഹാജരാ ക്കേണ്ടതുണ്ട്. ഭാര്യക്ക് ലഭിച്ചിരുന്ന കുടംബപെന്‍ഷന്‍ അവരുടെ കാലശേഷം അവിവാഹിതയായ മകള്‍ക്ക് ലഭിക്കാം. പക്ഷെ അതിനു മരിച്ചുപോയ അമ്മയെ ആശ്രയിച്ചാണ് അപേക്ഷക ജീവിച്ചിരുന്നതെന്ന് തെളിയിക്കണം.
No comments:
Post a Comment