Search This Blog

Monday, August 27, 2018

BLO and local ward member will collect the details from flood affected families for submitting the details for providing one time compensation of Rs 10000

--പ്രളയ ദുരന്തം- ദുരിതാശ്വാസത്തിനുള്ള കണക്കെടുപ്പ് തുടങ്ങി--

പ്രളയദുരന്തത്തിൽ അകപ്പെട്ട്  രണ്ടു ദിവസത്തിലധികം വെള്ളം കെട്ടി നിൽക്കുകയും മണ്ണിടിച്ചിലും മറ്റുകാര്യങ്ങളും കാരണം വീട് വാസയോഗ്യമല്ലാതെ ആവുകയും ചെയ്ത ആളുകൾക്ക് 16/8/18 തീയതിയിലെ സർക്കാർ  ഉത്തരവുപ്രകാരം നൽകുമെന്ന് അറിയിച്ചിരുന്ന 10, 000 രൂപയുടെ ഒറ്റത്തവണ ദുരിതാശ്വാസം നൽകുന്നതിനുള്ള കണക്കെടുപ്പ് എറണാകുളത്ത് ഇന്ന് ആരംഭിക്കും.

BLO (ബൂത്ത് ലെവൽ ഓഫീസർ) ഉം  വാർഡ് മെമ്പറും ചേർന്ന്
കരട് പട്ടിക തയ്യാറാക്കും.
വില്ലേജ് ഓഫീസർ മേലൊപ്പിട്ട്
BDO (ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ)
ഡാറ്റാ എൻട്രി നടത്തി പട്ടിക തയ്യാറാക്കിയശേഷം തഹസീൽദാർക്ക് സമർപ്പിക്കും. തുടർന്ന്
തുക ബാങ്ക് അക്കൗണ്ട് വഴി നൽകും.

ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന പ്രൊഫോർമ പ്രകാരം നൽകേണ്ടത് - പേര്, മൊബൈൽ നമ്പർ, വിലാസം, വീട്ടുനമ്പർ,  അക്കൗണ്ട് നമ്പർ, ബാങ്കിൻറെ പേര്, ബ്രാഞ്ച് എൻറെ പേര്, ഐഎഫ്സി കോഡ്, വില്ലേജ്, വാർഡ് നമ്പർ, തദ്ദേശസ്ഥാപനം, ആധാർ നമ്പർ എന്നിവ കണക്കെടുപ്പിന് വരുന്നവർക്ക് നൽകണം. ബാങ്ക് അക്കൗണ്ട് നമ്പറും ആധാർ നമ്പറും നഷ്ടപ്പെട്ടു പോയതുകൊണ്ട് പറഞ്ഞുകൊടുക്കാൻ അറിവില്ലെങ്കിൽ അറിയാവുന്ന വിവരങ്ങൾ നൽകുക. 
(വിവരങ്ങൾക്ക് കടപ്പാട് കൊച്ചി തഹസിൽദാർ അംബ്രോസ്)
©ഷെറി 9447200500
27.8.18
#kerala_flood

Friday, August 24, 2018

Local bodies can take urgent works - repair of roads - kerala flood Order dated 16.8.18

നടപടിക്രമങ്ങൾ ലഘൂകരിച്ചു അടിയന്തര പ്രവർത്തികൾ ഏറ്റെടുത്തു ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട്ഉത്തരവ്. 
പൊതു കുടിവെള്ള സ്രോതസ്സുകൾ ഉപയോഗയോഗ്യമാക്കുക, തടസ്സപ്പെട്ട റോഡുകൾ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ അടിയന്തരമായി ചെയ്യുന്നതിന് ഭരണസമിതി യോഗം വിളിച്ചു ചേർക്കുന്നതിനും കഴിയുന്നില്ലെങ്കിൽ സ്ഥാപനത്തിൻറെ അധ്യക്ഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സെക്രട്ടറി എന്നിവർ യോഗംചേർന്ന് തീരുമാനമെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ പ്രവർത്തികൾക്ക് തനത് ഫണ്ട് ആവശ്യത്തിന് ലഭ്യമല്ലാത്ത തദ്ദേശസ്ഥാപനങ്ങൾക്ക് വികസനഫണ്ട് ഉപയോഗിക്കാവുന്നതാണ്. പ്രോജക്ടുകൾക്ക് വെയിറ്റിംഗ് ആവശ്യമില്ല, നിർവഹണ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം മാത്രം മതി.

Download order

Mact compensation must be restore to position previous to accident

വാഹനാപകടം- അപകടത്തിനു മുന്നേയുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നത് ആയിരിക്കണം നഷ്ടപരിഹാരം 

മോട്ടോർ വാഹന അപകട കേസുകളിൽ നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് സംബന്ധിച്ച് നിരവധി കോടതി ഉത്തരവുകൾ ഉണ്ട്. അക്കൂട്ടത്തിൽ വീണ്ടും സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത് പ്രകാരം വാഹനാപകടങ്ങളിൽ നഷ്ടപരിഹാരം നിശ്ചയിക്കുന്നത് അപകടത്തിൽപെട്ടയാളെ അപകടത്തിന് മുന്നേയുള്ള അവസ്ഥയിൽ ജീവിക്കുന്നതിനു സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരിക്കണം. മോട്ടോർസൈക്കിളിൽ കാറ്റ് വന്ന് ഇടിച്ചതിനെ തുടർന്ന് മാരകമായി പരുക്കേറ്റ 29 വയസ്സുകാരന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. 

Civil Appeal No. 8420/2018 

©www.niyamadarsi.com

Thursday, August 23, 2018

Government order dated 16.8.18 .. compensation for disaster kerala flood

*പ്രളയക്കെടുതിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സർക്കാർ ഉത്തരവിറങ്ങി (13/2018 ദു.നി.വ.16.8.18)*

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ-

രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന പുരയിടങ്ങളിലെ കുടുംബങ്ങൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കും.
പൂർണമായും തകർന്ന പൂർണമായും വാസയോഗ്യമല്ലാത്ത  വീടുകൾക്ക് നാലു ലക്ഷം രൂപ.
വീടും സ്ഥലവും നഷ്ടമായവർക്ക് മൂന്നു മുതൽ അഞ്ചു സെൻറ് വരെ സ്ഥലം വാങ്ങുന്നതിന് പരമാവധി ആറു ലക്ഷം രൂപ.
നഷ്ടപ്പെട്ടനഷ്ടപ്പെട്ട രേഖകൾ പുനസ്ഥാപിക്കുന്നതിന് പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ തലത്തിൽ അദാലത്തുകൾ നടത്തും.
ദുരിതാശ്വാസം നൽകുന്ന തുക നിക്ഷേപിക്കുന്ന ബാങ്കുകളിൽ മിനിമം ബാലൻസ് പാലിക്കണമെന്ന നിബന്ധന ഒഴിവാക്കും.

സർക്കാർ ഉത്തരവിൻറെ pdf പൂർണ്ണരൂപം  www.niyamadarsi.com ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

Saturday, August 11, 2018

Delhi High Court directed to pay compensation to mother of victim who died in falling in uncovered pit in road

റോഡിലെ കുഴിയിൽ വീണാൽ ആര് നഷ്ടപരിഹാരം നൽകണം ?

മഴവെള്ളം പോകാനുള്ള ഓടയുടെ മൂടി തുറന്നു വച്ചത് കാരണം  റോഡിലൂടെ നടന്നുപോയ 11കാരൻ കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ അമ്മയ്ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. കോടതി പത്രവാർത്ത കണ്ട് 2015 ൽ സ്വമേധയാ എടുത്ത കേസിലാണ് പൊതുമരാമത്ത് വകുപ്പിനോട് പണം നൽകാൻ നിർദേശിച്ചത്.
WPC 12326.15 Judgement dated 8.8.18

Friday, August 10, 2018

Begging cannot be a criminal offence says Delhi High Court

ഭിക്ഷാടനം ക്രിമിനൽ കുറ്റമാക്കുന്ന നിയമം ഡൽഹി ഹൈക്കോടതി റദ്ദാക്കി

സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർക്ക് ഭിക്ഷയെടുത്ത് ജീവിക്കാൻ പോലുമുള്ള അവകാശം നിഷേധിക്കുന്ന നിയമമാണ് യാചക നിരോധന നിയമം എന്ന ഡൽഹി ഹൈക്കോടതി.
രാജ്യത്തെ ഭരണകൂടത്തിന് പൗരന്മാർക്ക് അടിസ്ഥാനപരമായ സൗകര്യങ്ങൾ നൽകാൻ കഴിയുന്നില്ല എന്നുള്ളതിന് തെളിവാണ് പക്ഷക്കാരുടെ സാന്നിധ്യമെന്ന് കോടതി വിലയിരുത്തി. ഭിക്ഷാടനം ക്രിമിനൽ കുറ്റമാക്കുന്ന നിയമം കോടതി റദ്ദാക്കി

Delhi HC
WPC 10498.2009 Judgement dated 8.8.18

Saturday, August 4, 2018

Can an Indian marry a foreigner as per the provisions of special Marriage Act?

സ്പെഷ്യൽ മാരേജ് നിയമപ്രകാരം ഇന്ത്യക്കാരനും വിദേശിയും തമ്മിലുള്ള വിവാഹം നടത്താമോ ?
സ്പെഷ്യൽ മാരേജ് നിയമത്തിൽ ഒരിടത്തും വിവാഹിതരാകുന്ന രണ്ടുപേരും ഇന്ത്യക്കാർ ആകണം എന്ന് പറഞ്ഞിട്ടില്ല. വിദേശിയും ഇന്ത്യക്കാരനും തമ്മിലുള്ള വിവാഹം നിരോധിച്ചിട്ടുമില്ല. അങ്ങനെ നിരോധനം ഉണ്ടാക്കി വകുപ്പുതലത്തിൽ ഇറക്കിയ സർക്കുലർ കേരള ഹൈക്കോടതി റദ്ദാക്കി.
Circular No. R.R.3 25537/00 dated 08/08/2014 issued by the Inspector General of Registration, putting restriction on such marriages cannot be sustained.
WPC 22941.2018 dated 10.7.18

Friday, August 3, 2018

Professional Court managers in District Courts

കോടതികളിൽ ജില്ലാ തലത്തിൽ മാനേജർമാരെ നിയമിക്കണമെന്ന് സുപ്രീം കോടതി 

ജില്ലാ കോടതികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കോടതികളെ ഭരണപരമായ കാര്യങ്ങളിൽ സഹായിക്കുന്നതിന് 

പ്രഫഷണൽ യോഗ്യതയുള്ള മാനേജർമാരെ  ജില്ലാതലത്തിൽ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കോടതികളിലെ അസൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് നിലവിലുള്ള കേസിലെ ഇടക്കാല ഉത്തരവായാണ് ഈ വിധി വന്നത്. ഇന്ത്യയിലെ   കോടതികൾ നേരിടുന്ന അടിസ്ഥാനസൗകര്യങ്ങളും പാർക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളും കോടതിയുടെ പലവിധം നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. 

IA 279.10 in WPC 1022.1989 Order dated 2.8.18 

Thursday, August 2, 2018

Maternity leave 3rd child

*കുട്ടി മൂന്നാമത്തെ ആണെങ്കിൽ പ്രസവാവധി നിഷേധിക്കാമോ ?*
ഉത്തരഖണ്ഡിൽ അങ്ങനെയാണ്. മൂന്നാമത്തെ കുട്ടിക്ക് പ്രസവ അവധി അനുവദനീയമല്ല. എന്നാൽ അങ്ങനെയുള്ള നിയമത്തിനെതിരെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഫയൽ ആക്കിയ ഹർജിയിൽ അത്തരത്തിൽ സ്ത്രീക്ക് പ്രസവാവധി നിഷേധിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.

റിട്ട് ഹർജി നമ്പർ 1778/2015 ഉത്തരവ് തീയതി 30.7.18

Wednesday, August 1, 2018

Visit to Panchayat Offices by Lady Police Officials -Directions

എല്ലാ പഞ്ചായത്തുകളിലും ചൊവ്വാഴ്‌ചകളിൽ  രാവിലെ 10 30  മുതൽ  1  വരെ വനിതാബീറ്റ്  പോലീസ് ഉദ്യോഗസ്ഥ സന്ദർശിച്ചു വനിതകളിൽ നിന്ന് പരാതികൾ  സ്വീകരിക്കണം 

Download circular by State Police Chief
Visit to Panchayat Offices by Lady Police Officials -Directions

Sunday, July 22, 2018

Rights of senior citizens - 60+

*60 വയസ്സു കഴിഞ്ഞാൽ പേര് പോലീസ് സ്റ്റേഷനിൽ*
60 വയസ്സ് കഴിഞ്ഞ എല്ലാ ആളുകളുടെയും പേര് വിവരങ്ങൾ അതത് പോലീസ് സ്റ്റേഷൻ രജിസ്റ്ററിൽ ഉണ്ടാകണമെന്നാണ് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ഉള്ള നിയമത്തിലെ ചട്ടം പറയുന്നത്. മാസത്തിലൊരിക്കൽ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ മുതിർന്ന പൗരനെ സന്ദർശിച്ച ക്ഷേമമന്വേഷിച്ചു റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിക്കണം. സിവിൽ വേഷത്തിൽ തങ്ങളുടെ അടുത്തെത്തി എന്തെങ്കിലും ക്ഷേമം അന്വേഷിക്കുന്ന പൊലീസ് സുഹൃത്തിനോട് ബുദ്ധിമുട്ടുകൾ തുറന്നുപറയാൻ മുതിർന്ന പൗരന്മാർ തയ്യാറായേക്കും എന്ന നിഗമനമാണ് ഇത്തരമൊരു ചട്ടം 2009 ൽ രൂപീകരിച്ചതിന് പിന്നിൽ. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സർക്കുലറും ഇറക്കിയിട്ടുണ്ട്.
സർക്കുലറിൻറെ പൂർണരൂപം www.niyamadarsi.com എന്ന
വെബ്സൈറ്റിൽ ലഭ്യമാണ്.

proceedings under section 107 crpc - legality - cannot be taken on all events

----സമാധാനം നിലനിർത്താൻ ആർക്കെതിരെയും നടപടിയെടുക്കാമോ---
സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കുന്നതിന് ശ്രമിക്കുന്നു എന്ന അറിവു കിട്ടിയാൽ, അല്ലെങ്കിൽ സമാധാനം തകർക്കുന്നതിനുള്ള എന്തെങ്കിലും പ്രവർത്തി ചെയ്യാൻ സാധ്യതയുണ്ട് എന്ന അറിവ് കിട്ടിയാൽ അതിന് സാധ്യതയുള്ള ആളുകളെ തങ്ങൾ സമാധാനം ലംഘിക്കുന്ന പ്രവർത്തനങ്ങൾ ഒന്നും ചെയ്യുകയില്ല എന്ന് ജാമ്യം രേഖപ്പെടുത്തി ജാമ്യക്കാരോട് കൂടിയോ അല്ലാതെയോ പരമാവധി ഒരു വർഷം വരെയുള്ള കാലയളവിലേക്ക് കരുതൽ ഉത്തരവുകൾ കളക്ടർക്കും സബ്ഡിവിഷനൽ മജിസ്ട്രേറ്റിനും ഇറക്കാവുന്നതാണ്. അങ്ങനെയുള്ള അറിവ് മജിസ്ട്രേറ്റിന് കിട്ടുന്നത് പോലീസ് റിപ്പോർട്ടുകളിലൂടെ ആയിരിക്കും. നിസ്സാരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആളെപ്പോലും വേണമെന്ന് വെച്ചാൽ പോലീസിന് ഇത്തരമൊരു റിപ്പോർട്ട് നല്കി മജിസ്ട്രേറ്റ് ക്രിമിനൽ നടപടിക്രമം വകുപ്പ് 107 പ്രകാരം സമാധാനം നിലനിർത്തുന്നതിനുള്ള കരുതൽ ഉത്തരവുകൾ ഇറക്കുക സാധാരണമായിരിക്കുന്നു. എന്നാൽ മതിയായ കാരണമില്ലാതെ നിസ്സാര കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടതും മറ്റു കേസുകളിലൊന്നും ഉൾപ്പെടാത്ത വരമായ് ആളുകൾക്കെതിരെ ഇത്തരം നടപടികൾ എടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫോർട്ടുകൊച്ചി
സബ്ഡിവിഷനൽ മജിസ്ട്രേറ്റ് ഇത്തരത്തിൽ എടുത്ത നടപടി റദ്ദാക്കിയാണ് ഉത്തരവ്. CRL MC 294.2018

taking video in public place and sending in social media - no offence - Kerala HIgh Court

---അധ്യാപികയുടെ വീഡിയോ എടുത്ത് വിദ്യാർത്ഥികൾ പ്രചരിപ്പിച്ചു....പൊതുസ്ഥലത്ത് വെച്ച് സ്ത്രീയുടെ വീഡിയോ എടുക്കുന്നത് കുറ്റമാണോ ?---
കേരള പോലീസ് നിയമം വകുപ്പ് 119 (ബി) പ്രകാരം സ്ത്രീയുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ അവരുടെ വീഡിയോയോ ഫോട്ടോയോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. കോളേജിൽ വിദ്യാർഥികൾ സ്ഥാപിച്ചിരുന്ന ബാനറുകൾ നീക്കം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ വിദ്യാർത്ഥികൾ തന്നെ എടുക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. അത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചത് തൻറെ സ്വകാര്യതയെ ബാധിക്കുന്നതാണ് എന്ന് കാണിച്ച് അദ്ധ്യാപിക നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അന്വേഷണത്തിനുശേഷം കുറ്റപത്രം നൽകിയ കേസ് പക്ഷേ ഹൈക്കോടതി റദ്ദാക്കി. പരസ്യമായി എല്ലാ ആളുകളും കാൺകെ ചെയ്ത പ്രവർത്തി റെക്കോർഡ് ചെയ്തത് മൂലം സ്വകാര്യതയ്ക്ക് ഭംഗം വന്നു എന്ന് പറയാനാകില്ല എന്ന് കോടതി !.

anticipatory bail- sessions court-high court-supreme court

*ഒരു മുൻകൂർ ജാമ്യം വേണം*
ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ വരുമ്പോൾ ഉടനെ ആളുകൾ ചിന്തിക്കുന്ന കാര്യമാണ് മുൻകൂർ ജാമ്യം. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചാർജ് ചെയ്ത് എടുക്കുന്ന കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കുമ്പോൾ റിമാൻഡ് ആയിപ്പോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണ് മുൻകൂർ ജാമ്യം എടുക്കുന്നത്. മുൻകൂർ ജാമ്യം ലഭിച്ച കേസുകളിൽ ജാമ്യമില്ലാത്ത വകുപ്പുകൾ ഉപയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടി വന്നാൽ പോലും പോലീസിന് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യത്തിൽ വിടേണ്ടതായി വരും. ജില്ലാ സെഷൻസ് കോടതി കളിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യാം.

Right to see the answer sheet - PSC examination - supreme court order

സ്വന്തം ഉത്തരക്കടലാസ് പരിശോധിക്കാൻ ഉദ്യോഗാർത്ഥിക്ക് അവകാശമുണ്ടോ?
#Right to information Act #RTI
പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിക്ക് തനിക്ക് ലഭിച്ച മാർക്ക് സംബന്ധിച്ച സംശയം ഉണ്ടായപ്പോൾ മൂല്യനിർണയം നടത്തിയ ഉത്തരകടലാസ് ഒന്ന് കാണണമെന്ന് തോന്നി. വിവരാവകാശ നിയമപ്രകാരം അതിന് അപേക്ഷ നൽകിയെങ്കിലും അധികാരികൾ അത് നിരസിച്ചു. എന്നാൽ ഉദ്യോഗാർഥിക്ക് സ്വന്തം പരീക്ഷയുടെ മാർക്കുകൾ നോക്കാൻ അവസരം നൽകുന്നത് പൊതുതാൽപര്യത്തിന് എതിരാവുകുകയോ
രാജ്യതാൽപര്യത്തിനെതിരാവുകയോ ചെയ്യുകയില്ല എന്ന് രാജ്യത്തെ പരമോന്നത നീതിപീഠം. ഉത്തരക്കടലാസ് പരിശോധിക്കാൻ ഉദ്യോഗാർത്ഥിക്ക് അവസരം നൽകി. (Civil Appeal 6723.2018)

Wednesday, July 4, 2018

Salary certificate is not the only criteria to decide the income in MACT cases - Income tax return can also be considered - Supreme Court

---#മോട്ടോർ #വാഹന അപകട കേസുകളിൽ വരുമാന സർട്ടിഫിക്കറ്റ് മാത്രമല്ല ആദായ നികുതി രേഖകളും അപേക്ഷകന്റെ വരുമാനം നിശ്ചയിക്കാൻ ഉപയോഗിക്കാം എന്ന് സുപ്രീം കോടതി---

മോട്ടോർ വാഹന അപകടമുണ്ടായാൽ ആൾ മരണപ്പെട്ടാലും അപകടത്തെ തുടർന്ന് ജോലിക്കു പോകാനാകാതെ ഇരുന്നാലും നഷ്ടമായ തൊഴിൽ സംബന്ധിച്ചുള്ള നഷ്ടപരിഹാരത്തിന് കണക്കു പരിശോധിക്കുമ്പോൾ തെളിവിലേക്കായി ഹാജരാക്കുന്ന വരുമാന സെര്ടിഫിക്കറ്റും ആദായ നികുതി ഒടുക്കിയ രേഖകളും തമ്മിൽ ചേർച്ചയില്ലാതെ വന്നപ്പോൾ കൂടുതൽ തുക വരുമാനം കാണിച്ചിരുന്ന ആദായനികുതി കണക്കുകൾ പ്രകാരം വരുമാനം നിശ്ചയിക്കാൻ ആദ്യം മോട്ടോർ വാഹന അപകട ട്രിബുണൽ കൂട്ടാക്കിയിരുന്നില്ല. രണ്ടു രേഖകൾ തമ്മിലുള്ള അന്തരം വിശദീകരിക്കാൻ അപേക്ഷകർക്ക് കഴിഞ്ഞില്ല എന്നതായിരുന്നു കാരണം. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് വിവരങ്ങൾ മാത്രമല്ല ആദായ നികുതി സമർപ്പിച്ച വിവരങ്ങൾ കൂടി ആധികാരികരേഖയായി കണക്കാക്കി സുപ്രീം കോടതി അപേക്ഷകന് നഷ്ടപരിഹാരത്തുക ഉയർത്തി നൽകി.
[SLP (C) 7104-7105/2016 dated 3.7.18 United India Insurance Co. V.Indiro Devi & Others]

Wednesday, June 27, 2018

Motor accident cases investigation will be by local police. Kerala government to issue order.

വാഹനാപകടം: കേസിന്‍റെ ചുമതല ലോക്കല്‍ പോലീസിന് നൽകാൻ 27-06-2018 തീയതിയിലെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്സ്മെന്‍റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗത കുരുക്ക്  ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് 'ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് യൂണിറ്റ്' എന്നാക്കി മാറ്റാനും തീരുമാനിച്ചു.

If police refuse to register complaint, remedy is here. Circular issued by Kerala Police.

പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടു ഫലമുണ്ടായില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കാനുള്ള പോലീസ് സർക്കുലർ

http://niyamadarsi.com/uploads/articles/7/redressal_grievances_police_circular_2018.pdf

Monday, June 11, 2018

Waging war against state through social media- Offence

രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കാൻ (waging war) സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകളെ സംഘടിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി

രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് ആളുകളെ സംഘടിപ്പിക്കുന്നത്  ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 122 പ്രകാരം പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അപ്രകാരം ചെയ്യുന്നത് കുറ്റകരമാണോ ഇല്ലയോ എന്നുള്ളത് സംബന്ധിച്ച് ഇനി ആശയക്കുഴപ്പം വേണ്ട എന്നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറയുന്നത്. രാഷ്ട്രത്തിനെതിരെ പ്രവർത്തിക്കാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകളെ സംഘടിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നുവെന്ന് കോടതി പരാമർശിച്ചു.

10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമായാണ് ഈ വകുപ്പിൽ

ഉൾപ്പെടുത്തിയിരിക്കുന്നത്

CRM M No.43662/2017 Punjab & Haryana High Court)

Thursday, June 7, 2018

No home work for Class 1 & 2 students

ഇനി കുട്ടികൾക്ക് ഹോംവർക്ക് നൽകരുത്, സ്കൂൾ ബാഗ് ഭാരം കുറയ്ക്കണം.

ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇനിമുതൽ സ്കൂളിൽനിന്ന് ഹോംവർക്ക് നൽകരുത് എന്ന് മദ്രാസ് ഹൈക്കോടതി. രാജ്യത്തെ എല്ലാ സ്കൂളുകൾക്കും സിബിഎസ്ഇ ഉൾപ്പെടെ ഇത് ബാധകമാകും എന്നാണ് വിധി. ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് ഭാഷാപഠനം കൂടാതെ കണക്ക് കൂടി പഠിപ്പിക്കാം അതല്ലാതെ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുത്. മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഭാഷാപഠനം കണക്ക്, ഇ വി എസ് എന്നിവയാണ് പഠിപ്പിക്കേണ്ടത്.

കുട്ടികൾക്ക് അമിതമായ ഭാരം ചുമക്കാൻ ഇടവത്തിൽ കുട്ടികളുടെ സ്കൂൾബാഗ് സംബന്ധിച്ച് ചിൽഡ്രൻ സ്കൂൾ ബാഗ് പോളിസി രൂപീകരിക്കാനും എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടു. NCERT പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങൾ മാത്രം വാങ്ങണമെന്നും എല്ലാ സി ബി എസ്് ഇ സ്കൂളുകൾക്കും നിർദ്ദേശം നൽകി. ഹോം വർക്ക് നൽകുന്നില്ല എന്ന് ഉറപ്പു വരുത്താൻ ഫ്ളയിംഗ് സ്ക്വാഡുകൾ രൂപീകരിക്കാനും നിർദ്ദേശം ഉണ്ട്. ഇത് ലംഘിക്കുന്ന സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കാനും ഉത്തരവിൽ പറയുന്നു.

സമ്മർദ്ദമില്ലാതെ കുട്ടികൾക്ക് പ്രകൃതിദത്തമായ ബാല്യം അനുഭവിക്കാനുള്ള മൗലീകഅവകാശം ഉണ്ട് എന്ന അടിസ്ഥാന തത്വം വ്യാഖ്യാനിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ ഉത്തരവിറക്കിയത്.

WPC 25680.2017 & WMP 9267.2018 (29.5.18)

ഷെറി

www.niyamadarsi.com

Monday, May 21, 2018

women cannot be arrested during night- Bombay high court imposed fine on officials

രാത്രി സ്ത്രീകളെ അറസ്റ്റ് ചെയ്താല്‍ !


പോലീസിന് ആരെയും എപ്പോഴും അറസ്റ്റ് ചെയ്യാമോ എന്നത് ന്യായമായ ചോദ്യം. പക്ഷെ കേസില്‍ പ്രതിയായാല്‍ അറസ്റ്റ് ചെയ്യാതെ എന്തു ചെയ്യും. എന്നാല്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് സൂര്യനസ്തമിച്ചതിനു ശേഷവും സൂര്യനുദിക്കുന്നതിനു മുമ്പുമാണെങ്കില്‍ അത്യപൂര്‍വ്വ സാഹചര്യങ്ങളില്‍ മാത്രമേ ആകാവൂ എന്നാണ് ക്രിമിനല്‍ നടപടിപ്രകമം വകുപ്പ് 46(4) പറയുന്നത്. പക്ഷെ രാത്രിയിലെ തിരക്കില്‍ ഇത് വായിച്ചുനോക്കാന്‍ അറസ്റ്റിനു പോകുന്ന പോലീസിനെവിടെ നേരം. അതുപോലെ പോലീസ് എന്നുകേള്‍ക്കുമ്പോഴെ തളര്‍ന്നുപോകുന്ന അറസ്റ്റിനിരയാകുന്നവരങ്ങെനെ ആ സമയം വകുപ്പുകള്‍ തേടിപ്പോകും. ഏതായായും അങ്ങനെ നടത്തിയ ഒരു അറസ്റ്റിനെതിരെ ഒരുസ്ത്രീ ഒരുങ്ങിയിറങ്ങിയപ്പോള്‍ അറസ്റ്റ് നടത്തിയ സി ബി ഐ യോട് 50000 രൂപ നഷ്ടപരിഹാരം അറസ്റ്റിനിരയായ സ്ത്രീക്ക് നല്‍കാന്‍ ഉത്തരവായി. സി ബി ഐ ക്ക് അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാം എന്നും ബോംബേ ഹൈക്കോടതി വിധിച്ചു. 

സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ നിയമം നിഷ്കര്‍ഷിച്ചിരിക്കുന്നത് അത് കര്‍ശനമായി പാലിക്കുന്നതിനു തന്നെയാണ്. ഒരു സ്ഥാപനത്തിനുവേണ്ടി ഒപ്പിടാന്‍ അധികാരപ്പെടുത്തിയ ആള്‍ എന്ന നിലയില്‍ കേസില്‍ കൂട്ടുപ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്ത കേസിലാണ് പ്രശ്നമായത്. രാത്രി സമയത്ത സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നങ്കില്‍ ഒഴിവാക്കാനകാത്ത സാഹചര്യത്തില്‍, അതും വനിതാ പോലീസിന്‍റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ആകാവൂ. അതും മജിസ്ട്രേറ്റിന്‍റെ മുന്‍കര്‍ അനുമതിയേടുകൂടി മാത്രം. ഇതൊന്നും പാലിക്കാതിരുന്നതിനാണ് ബോംബെ ഹൈക്കോടതി സിബിഐ ക്ക് പിഴ വിധിച്ചത്. (WPC 1142/2018)

Thursday, May 17, 2018

The order issued by Kerala Coastal Zone Management Authority on 14-5-2018 to permit the house constructions in NDZ area upto 100 Square Meter would ease the difficulties of ordinary man who owns properties in the regulated area.


The  order issued by Kerala Coastal Zone Management Authority on 14-5-2018 to permit the house constructions in NDZ area upto 100 Square Meter would ease the difficulties of ordinary man who owns properties in the regulated area. The move to delegate the power of giving permission for the same to district level committees is also a good move. The rest is that the said order to be implemented in letter and spirit; it must not be discriminated on the ground of any external interferences.


CRZ - തീരനിയന്ത്രണ വിജ്ഞാപനം 2011 സംബന്ധിച്ച് KCZMA 2018 മേയ് 14 ന് പുറത്തിറക്കിയ ഉത്തരവ് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കിയാൽ NDZ തീരനിയന്ത്രണ മേഖലയിലും 100 മീറ്റർ സ്ക്വയർ (1076 സ്ക്വയർഫീറ്റ്) വീടുകൾ പണിയുന്നതിന്സാഹചര്യമൊരുങ്ങും. #90ശതമാനം_ഭവനനിർമാണ_തടസ്സങ്ങളും മാറിക്കിട്ടും. അനുവാദം നൽകാനുള്ള അധികാരം ജില്ലാതലത്തിൽ നൽകിയതും പ്രയോജനകരമാകും.







Wednesday, May 2, 2018

Provide number to building in CRZ area if no CZMP is approved- Kerala High Court


തീര പരിപാലനം - പുതുക്കിയ പ്ളാന്‍ നിലവിലില്ലെങ്കില്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കണം



കഷ്ടപ്പെട്ട് പണി തീര്‍ത്ത വീടിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയില്ല. കാരണം തീര നിയന്ത്രണ വിജ്ഞാപനം മൂലം നിര്‍മ്മാണം   പാടില്ലാത്ത സ്ഥലത്താണ് വീട്. വീട് നിര്‍മ്മാണം നിയമവിരുദ്ധമെന്നായി പഞ്ചായത്ത്. ഒടുവില്‍ വീട്ടുടമസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചു. 2011 ലെ തീരനിയന്ത്രണ വിജ്ഞാപനപ്രകാരം പുതുക്കിയ തീര പരിപാലന പ്ളാന്‍ (സി ഇസഡ് എം പി- കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍) തയ്യാറാക്കി അതിന് പരിസ്ഥിതി മന്ത്രാലത്തിന്‍റെ അംഗീകാരവും വേണം. എന്നാല്‍ അതിനായി കരട് പ്ളാന്‍ തയ്യാറാക്കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. വര്‍ഷാവര്‍ഷം പഴയ പ്ളാന്‍ ഉത്തരവിലൂടെ കാലാവധി നീട്ടി നല്‍കുകയാണ് തീരപരിപാലന അതോറിറ്റി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ പുതുക്കിയ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍ നിലവിലില്ലാത്തിടത്തോളം കാലം തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടുവെന്ന് കരുതാനാകില്ല എന്നാണ് കേരള ഹൈക്കോടതി വിലയിരുത്തിയത്. അതുകൊണ്ട് തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടു എന്ന കാരണം പറഞ്ഞ്  കെട്ടിടത്തിനെതിരെ നടപടിയെടുക്കരുതെന്ന് പഞ്ചായത്ത് അധികൃതരോട്  ഉത്തരവിട്ടു. (ഉത്തരവ് തീയതി- 27-6-17). 
Sherry J Thomas



Coastal Regulation Zone 2018 Article on draft notification

തീരം തിരുത്തുമോ ?
അഡ്വ. ഷെറി ജെ തോമസ്


കേരളത്തില്‍ തീരനിയന്ത്രണമേഖല വിജ്ഞാപനം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. തീരപ്രദേശത്തിന്‍റെസംരക്ഷണംമുന്നില്‍കണ്ടുകൊണ്ട്തീരനിയന്ത്രണമേഖലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക്നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ഈ വിജ്ഞാപനം.  1991 മുതല്‍കേരളത്തിലെ തീരവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നോട്ടിഫിക്കേഷന്‍.  1991 നു ശേഷം പിന്നീട് 2011 ല്‍ ഭേദഗതികളോടെ തീര നിയന്ത്രണമേഖല  വിജ്ഞാപനം വീണ്ടും പുറത്തിറക്കി.  എന്നാല്‍ആ ഭേദഗതികളില്‍ കേരളത്തിലെ ദ്വീപുകളെ പ്രത്യേക വിഭാഗത്തില്‍ പെടുത്തിയെങ്കില്‍കൂടിയും, ഭവന നിര്‍മ്മാണത്തിനുള്ള അവകാശം സംബന്ധിച്ച വിഷയങ്ങളില്‍ നിരവധി പരാതികളും, ഇടപെടലുകളും ആവശ്യമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.  അതേസമയം  കടലും, കടലോരപ്രദേശവും, മത്സ്യത്തൊഴിലാളികളുടേതാക്കി മാത്രം നിലനിര്‍ത്തണം എന്ന ആശയവും, ഇതോടൊന്നിച്ചുണ്ട്.  പക്ഷേ എന്തു തന്നെയാണെങ്കിലും, വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തീരനിയന്ത്രണം ബാധകമായ സ്ഥലത്തുതന്നെ നിര്‍ലോഭം നടക്കുമ്പോഴും തദ്ദേശവാസിയുടെ ഭവനനിര്‍മ്മാണ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടാതെ പോകുന്നു. ഈ പശ്ചാത്തലത്തിലാണ് 2018 ഏപ്രില്‍മാസം 18-ന് പുറത്തിറക്കിയ പുതിയ തീര നിയന്ത്രണ മേഖല കരട് വിജ്ഞാപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്.


കരട് വിജ്ഞാപനത്തില്‍ എന്തുണ്ട് മാറ്റം ?


നിയന്ത്രണം ബാധകമാകുന്ന മേഖല 50 മീറ്ററായി ചുരുക്കി. 50 മീറ്റര്‍ അല്ലെങ്കില്‍ ജലാശയത്തിന്‍റെ വീതി - ഏതാണോ കുറവ്, അത്രയും അകലം മാത്രമായിരിക്കും ഇതു സംബന്ധിച്ച കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍ (സി ഇസഡ് എം പി) അനുവദിക്കുന്ന മുറക്കുള്ള നിയന്ത്രണ മേഖല. (എന്‍ ഡി ഇസഡ് - നോ ഡെവലപ്മെന്‍റ് സോണ്‍). വേനല്‍കാലത്ത് നടത്തു പരിശോധനയില്‍ അഞ്ച് പി പി ടി (ഉപ്പിന്‍റ അളവ് നിശ്ചയിക്കുന്ന രീതി) ഉപ്പ് കലര്‍ന്ന എല്ലാ ജലാശയങ്ങളും തീരനിയന്ത്രണ വിജ്ഞാപനത്തിന്‍റെ പരിധിയില്‍ വരും. അങ്ങനെയുള്ള എല്ലാ  ഉള്‍ദ്വീപുകളും നിയന്ത്രണ മേഖലയില്‍ ഉള്‍പ്പെടും.
നിലവിലെ വിജ്ഞാപനത്തില്‍ നിന്ന് വ്യത്യസ്തമായി കരടു വിജ്ഞാപനത്തില്‍ തീര നിയന്ത്രണ മേഖല മൂന്ന് (പഞ്ചായത്തുകളും അവികസിത പ്രദേശങ്ങളും ഉള്‍പ്പെടുന്ന മേഖല) ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രണ്ട് തരത്തില്‍ വേര്‍തിരിച്ചിരിക്കുന്നു. സി.ആര്‍.ഇസഡ് 3 -എയില്‍ഉള്‍പ്പെടുന്നത്, ജനസാന്ദ്രത 2011 ലെ സെന്‍സസ് പ്രകാരം ഒരു സ്ക്വയര്‍കിലോമീറ്ററില്‍ 2161 നുമുകളില്‍വരുന്ന പ്രദേശങ്ങള്‍സി.ആര്‍.ഇസഡ്  3 എ പ്രദേശങ്ങള്‍ആയി പരിഗണിക്കും.  ജനസാന്ദ്രത 2161-ല്‍ താഴെ വരുന്ന പ്രദേശങ്ങളെ സി.ആര്‍.ഇസഡ് 3 ബി ആയും പരിഗണിക്കും. തീര നിയന്ത്രണ മേഖല 2 സംബന്ധിച്ച് നിലവിലുള്ള അവസ്ഥ തന്നെ തുടരും.


അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍


സി.ആര്‍.ഇസഡ് -2-ല്‍ പ്രാദേശിക കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി അംഗീകൃത കെട്ടിടത്തിന്‍റിയോ, നിര്‍ദ്ദിഷ്ട റോഡിന്‍റെയോ കരഭാഗത്തേക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആകാം. അതേസമയം അതല്ലാത്ത ഘട്ടങ്ങളിലും, നിലവിലുള്ള സ്ക്വയര്‍ ഫീറ്റില്‍ മാറ്റം വരുത്താതെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും തടസ്സമില്ല. സി.ആര്‍.ഇസഡ് 3-ല്‍ ജലാശയത്തില്‍ നിന്നും/ വേലിയേറ്റ രേഖകയില്‍ നിന്നും  50 മീറ്റര്‍  വരെയുള്ള സ്ഥലത്ത് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേടുപാടുകള്‍ തീര്‍ക്കുന്നതിനുമല്ലാതെമറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും അനുവദിക്കില്ല.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുളള തദ്ദേശവാസികള്‍ക്ക് അവരുടെ വീടുകള്‍ ഹോംസ്റ്റേകള്‍ ആക്കി മാറ്റി ഉപയോഗിക്കുന്നതിന്  സി.ആര്‍.ഇസഡ് 3-ല്‍ അനുവാദം നല്‍കുന്നുണ്ട്. എടുത്തുപറയത്തക്ക വസ്തുത, തീരനിയന്ത്രണ മേഖല്‍ 3 ല്‍ ദേശീയ ഹൈവേകളും സംസ്ഥാന ഹൈവേകളും കടന്നുപോകുന്ന സ്ഥലങ്ങളില്‍ പ്രസ്തുത റോഡിന്‍റെ കരഭാഗത്തേക്ക് റിസോര്‍ട്ടുകളും ഹോട്ടലുകളും അനുബന്ധ ടൂറിസം നിര്‍മ്മാണങ്ങളും അനുവദനീയമാണ്. അതേസമയം ഭവനനിര്‍മ്മാണങ്ങള്‍ അവിടെ അനുവദനീയമെന്ന് പറഞ്ഞിട്ടില്ല.
തദ്ദേശവാസികള്‍ക്കാവശ്യമുള്ള മരുന്നുവില്‍പ്പനകേന്ദ്രങ്ങള്‍, സ്കൂളുകള്‍, സെമിത്തേരികള്‍, ശമ്ശാനങ്ങള്‍ തുടങ്ങിയവ സാഹചര്യമനുസരിച്ച് തീര മേഖല പരിപാലന സമിതിക്ക് അനുവദിക്കാവുന്നതാണ്.


കായല്‍ദ്വീപുകള്‍ക്ക് 20 മീറ്റര്‍ പരിധി ?


 ഉള്‍ദ്വീപുകളുടെ പ്രത്യേകത പരിഗണിച്ച് 20 മീറ്ററായി നിയന്ത്രണമേഖല ചുരുക്കിയിട്ടുണ്ട്.  വേലിയേറ്റരേഖകളില്‍ നിന്ന് കരഭാഗത്തേക്ക് 20 മീറ്ററാണ് നിയന്ത്രണമേഖലയായി കണക്കാക്കുന്നത്.   അതേസമയം 20 മീറ്ററിനുള്ളില്‍ നിലവിലുള്ളകെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, കേടുപാടുതീര്‍ക്കലും ആകാവുന്നതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായികേരളത്തില്‍വളരെചര്‍ച്ചാവിഷയമായതാണ്തീരനിയന്ത്രണമാനേജുമെന്‍റ് പദ്ധതിയെ സംബന്ധിച്ചവാര്‍ത്തകള്‍. ദേശീയഹരിതട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന്സമയബന്ധിതമായി (സി.ഇസഡ്എം.പി.) കോസ്റ്റല്‍സോണ്‍  മാനേജുമെന്‍റ് പ്ലാന്‍ ഉണ്ടാകണമെന്നുള്ളത് ഒരുആവശ്യമായിരുന്നു. അതുസംബന്ധിച്ച തിരക്കിട്ട പരിപാടികള്‍ നടക്കുന്നതിനിടെയാണ് പുതിയകരട് വിജ്ഞാപനം വന്നത്. എന്നാല്‍ ഈ 20 മറ്റര്‍ തന്നെ തങ്ങളുടെ അവകാശങ്ങള്‍ക്കെതിരാണെന്നും കൂടുതല്‍ ഇളവ് വേണമെന്നാണ്, ദ്വിപുവാസികള്‍ ഭൂരിപക്ഷവുഝ ആവശ്യപ്പെടുന്നത്.
കടലും കായലും രണ്ടായി തന്നെ കണ്ടുവേണം ഈ വിജ്ഞാപനത്തിന്‍റ നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍. മത്സ്യത്തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന കടല്‍ പ്രദേശത്ത് പുറമെ നിന്നുള്ള നിര്‍മ്മാണങ്ങള്‍ പാടില്ലയെന്നും ഫോറസ്റ്റ് നിയമത്തില്‍ ഉള്ളതുപോലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത്വം ഉറപ്പാക്കണമെന്നും ആവശ്യമുണ്ടായിരുന്നു.


എങ്ങിനെ നടപ്പിലാക്കും?


വിജ്ഞാപനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുവേണ്ടിസംസ്ഥാനതലത്തില്‍ഉത്തരവാദിത്വംഏറ്റെടുക്കേണ്ടിവരും.അത്തരംവിഷയങ്ങള്‍ മോണിറ്റര്‍ചെയ്യുന്നതിനുവേണ്ടിജില്ലാതല കമ്മറ്റികള്‍ ഉണ്ടാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രാദേശീക (ലോക്കല്‍ ട്രെഡീഷണല്‍കോസ്റ്റല്‍കമ്മ്യൂണിറ്റി സോഷ്യല്‍കമ്മിറ്റീസ്) തദ്ദേശവാസികളും, പരമ്പരാഗതവാസികളും, തീരദേശവാസികളായ 3 പ്രതിനിധികളെങ്കിലും കൂടി ഉള്‍പ്പെടുന്ന ഒരുസമിതിആയിരിക്കണംഇതിനുവേണ്ടിരൂപീകരിക്കേണ്ടത്.
എന്ന് നടപ്പലാകും
2018 ഏപ്രില്‍ 18 ന് പുറത്തിറക്കിയ കരട് വിജ്ഞാപനം സംബന്ധിച്ച് 60 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാം.  arvind.nautiyal@gov.in  എന്ന ഈമെയിലിലൂടെയോ,  J-615, Jal Block, Indira Paryavaran Bhavan, JorBagh road, New Delhi-110003 എന്ന വിലാസത്തിലോ അഭിപ്രായങ്ങള്‍ അറിയിക്കണമെന്നാണ് പൊതു അറിയിപ്പ് നല്‍കിയിരിക്കുന്നത്. കരട് യഥാര്‍ത്ഥ വിജ്ഞാപനമായി മാറുന്ന മുറയ്ക്ക് ഇത് നടപ്പിലാകും. പുതിയ വിജഞാപനം വന്നാലും തീര മേഖല പരിപാലന പ്ളാനുകള്‍ തയ്യാറാക്കാത്ത സ്ഥലങ്ങളില്‍ അതുവരെയും പഴയ വിജ്ഞാപനം തന്നെയായിരിക്കും തുടരുന്നത്.