തീര പരിപാലനം - പുതുക്കിയ പ്ളാന്‍ നിലവിലില്ലെങ്കില്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കണം
കഷ്ടപ്പെട്ട് പണി തീര്‍ത്ത വീടിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയില്ല. കാരണം തീര നിയന്ത്രണ വിജ്ഞാപനം മൂലം നിര്‍മ്മാണം പാടില്ലാത്ത സ്ഥലത്താണ് വീട്. വീട് നിര്‍മ്മാണം നിയമവിരുദ്ധമെന്നായി പഞ്ചായത്ത്. ഒടുവില്‍ വീട്ടുടമസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചു. 2011 ലെ തീരനിയന്ത്രണ വിജ്ഞാപനപ്രകാരം പുതുക്കിയ തീര പരിപാലന പ്ളാന്‍ (സി ഇസഡ് എം പി- കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍) തയ്യാറാക്കി അതിന് പരിസ്ഥിതി മന്ത്രാലത്തിന്‍റെ അംഗീകാരവും വേണം. എന്നാല്‍ അതിനായി കരട് പ്ളാന്‍ തയ്യാറാക്കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. വര്‍ഷാവര്‍ഷം പഴയ പ്ളാന്‍ ഉത്തരവിലൂടെ കാലാവധി നീട്ടി നല്‍കുകയാണ് തീരപരിപാലന അതോറിറ്റി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ പുതുക്കിയ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ളാന്‍ നിലവിലില്ലാത്തിടത്തോളം കാലം തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടുവെന്ന് കരുതാനാകില്ല എന്നാണ് കേരള ഹൈക്കോടതി വിലയിരുത്തിയത്. അതുകൊണ്ട് തീരനിയന്ത്രണ വിജ്ഞാപനം ലംഘിക്കപ്പെട്ടു എന്ന കാരണം പറഞ്ഞ് കെട്ടിടത്തിനെതിരെ നടപടിയെടുക്കരുതെന്ന് പഞ്ചായത്ത് അധികൃതരോട് ഉത്തരവിട്ടു. (ഉത്തരവ് തീയതി- 27-6-17).
Sherry J Thomas
No comments:
Post a Comment