തുല്യവകാശം എല്ലാവർക്കും ഉണ്ടോ എന്നത് ഇപ്പോൾ, ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് 2018 ൽ നിയമ കമ്മീഷൻ അവസാനിപ്പിച്ച വിഷയം വീണ്ടും ഇപ്പോൾ പൊതു തെരഞ്ഞെടുപ്പ് ആകുന്ന ഘട്ടത്തിൽ അഭിപ്രായം പറയാൻ ക്ഷണിക്കുമ്പോൾ പ്രതികരണങ്ങൾ സമ്മിശ്രമാണ്.
പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇറ്റലിയിലെ ട്രെൻഡിൽ പര്യവസാനിച്ച ആഗോള കത്തോലിക്കാ സഭയുടെ നവീകരണത്തിന്റെ ഭാരത തുടർച്ചയായ കേരളത്തിലെ ഉദയംപേരൂർ സുനഹദോസ് 1599 ജൂൺ 20 മുതൽ 26 വരെ സംഘടിപ്പിക്കപ്പെട്ടപ്പോൾ അതിലെ തീരുമാനങ്ങളിൽ ഏറ്റവും മഹത്തരം എന്ന് തന്നെ പറയാവുന്നതാണ് ഏഴാം ദിനത്തിൽ പ്രഖ്യാപിച്ച പതിനഞ്ചാം കാനോന. പിതൃസ്വത്തിന് ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശം നൽകണമെന്ന് പ്രഖ്യാപിക്കുന്ന കാനോനയാണത്.
കേരള സമൂഹത്തിൽ സ്ത്രീസുത്തിന് സംബന്ധിച്ചുള്ള ആദ്യ പ്രസ്താവനയായി ഇതിനെ കണക്കാക്കാം. പക്ഷേ ക്രൈസ്തവ സമൂഹത്തിൽ പോലും ഈ കാനോകൾ വിഭാവനം ചെയ്ത കരുതലും അവകാശ തുല്യതയും പ്രായോഗിക തരത്തിൽ വരാൻ 1986 ലെ സുപ്രീംകോടതി വിധിയിലൂടെ മേരി റോയ് കേസ് വരെ കാത്തിരിക്കേണ്ടിവന്നു എന്നത് സ്വാഭാവികമായ കാലതാമസം മാത്രം.
No comments:
Post a Comment