Kerala police circular - directions to conduct proper investigation and follow up during trial.
https://drive.google.com/file/d/1ytUdofCXV5dYkPIhaFrFqRoTPtlQppJY/view?usp=drivesdk
There is no SILENCE; but the voice is UNHEARD. This blog aims to update the social and legal views of the blogger. Mail: sherryjthomas@gmail.com Call @ 9447200500
Kerala police circular - directions to conduct proper investigation and follow up during trial.
https://drive.google.com/file/d/1ytUdofCXV5dYkPIhaFrFqRoTPtlQppJY/view?usp=drivesdk
https://m.facebook.com/story.php?story_fbid=2823790944303488&id=100000178303786
Interim order in Maradu flat case to hear the affected parties, on which later a report was filed by the committee which culminated in the present Judgment to demolish the flats in Maradu - violation of CRZ
*കാനൻ നിയമം ഇന്ത്യയിൽ ബാധകമല്ല എന്ന് പ്രഖ്യാപിക്കണം - ഹർജി നൽകിയ ആൾക്ക് 25,000 രൂപ പിഴ*
കാനൻ നിയമം ഇന്ത്യയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയിൽ നൽകിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. ഇന്ത്യയിലുള്ള വസ്തുവകകളുടെ മേൽ വത്തിക്കാന് അധികാരം നൽകുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇന്ത്യയുടെ പരമാധികാരത്തിൽ എതിരാണ് എന്നുമായിരുന്നു വാദം. പള്ളി വക വസ്തുക്കൾ പബ്ലിക് ട്രസ്റ്റ് ആണെന്നും അതിൻറെ ക്രയവിക്രയത്തിന് സിവിൽ നിയമ നടപടി വകുപ്പ് 92 പ്രകാരം കോടതിയുടെ അനുവാദം വാങ്ങണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹർജി തള്ളിയ കോടതി ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 26 എല്ലാ മതവിഭാഗങ്ങൾക്കും ഇന്ത്യയുടെ നിയമങ്ങൾക്കനുസൃതമായി ഭൂമി ആർജിക്കാനുള്ള മൗലിക അവകാശം ഉണ്ട് എന്നും സൂചിപ്പിച്ചു. ഹർജിക്കാരൻ കാനൻ നിയമം ബാധകമായ വ്യക്തിയല്ല എന്നും പേര് ലഭിക്കുന്നതിനുവേണ്ടി നൽകിയ ഹർജി നിലനിൽക്കില്ലെന്നും സൂചിപ്പിച്ച കോടതി ഭാവിയിൽ ഹർജിക്കാരൻ ഇത്തരം അനാവശ്യ ഹർജികൾ നൽകാതിരിക്കുന്നതിനായി 25000 രൂപ പിഴ രണ്ടാഴ്ചയ്ക്കുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് കെട്ടിവയ്ക്കാനും ഉത്തരവിട്ടു, അല്ലാത്തപക്ഷം ഹർജിക്കാരനെതിരെ റവന്യൂ റിക്കവറി നടപടികൾ ഉണ്ടാവും.
WPC 20144.2019
© Sherry J Thomas 31.07.19
എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രിമിനൽ കേസ് അന്വേഷണം നടന്നു കൊണ്ടിരിക്കെ പ്രതിയുടെ ഭൂമി വിൽപ്പന നടത്തുന്ന തടഞ്ഞുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ സബ് റജിസ്ട്രാർ ഓഫീസർക്ക് കത്ത് നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ ഓഫീസർ അറ്റാച്ച് മെൻറ് രേഖപ്പെടുത്തുകയും തൽഫലമായി പ്രതിക്ക് ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് തടസ്സം ഉണ്ടാവുകയും ചെയ്തു.
പോലീസിന് ഭൂമി ക്രയവിക്രയം തടസ്സപ്പെടുത്താനുള്ള അധികാരമുണ്ടോ ?
അന്വേഷണത്തിന്റെ ഭാഗമായി നഷ്ടം ഈടാക്കി എടുക്കുന്നതിന് ഉപകരിക്കത്തക്ക വിധത്തിൽ പ്രതിയുടെ ഭൂമി സംബന്ധമായ കാര്യങ്ങൾ തുടർ ക്രയവിക്രയങ്ങൾ ഇല്ലാതിരിക്കാൻ പോലീസ് ഇപ്രകാരം ചെയ്യാറുണ്ട്. ക്രിമിനൽ നടപടിക്രമം വകുപ്പ് 102 അത്തരത്തിലൊരു അധികാരം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുന്നില്ല. അതുകൊണ്ടുതന്നെ അത്തരം ഒരു നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയിൽ അറ്റാച്ച്മെൻറ് രേഖപ്പെടുത്താൻ സബ് രജിസ്റ്റർ ഓഫീസർക്കും അധികാരമില്ല. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കേസിൽ ഉൾപ്പെട്ടു എന്ന് ബോധ്യമുള്ള പ്രതിയുടെ ബാങ്ക് അക്കൗണ്ട് തുടർന്ന് ഇടപാടുകൾ നടത്തുന്നത് തടയാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. (2012 3 KLT 600). (1999 7 SCC 685)
https://m.facebook.com/story.php?story_fbid=472145433356722&id=256286001609334
https://m.facebook.com/story.php?story_fbid=468682737036325&id=256286001609334
തുടരേണ്ട എന്ന് തീരുമാനിച്ച പഠനം- മുഴുവൻ ഫീസും അടച്ചാലേ രേഖകൾ തിരിച്ചു നൽകുകയുള്ളൂ കോളജിന് നിലപാട് എടുക്കാമോ ?
വിദ്യാർത്ഥി കോളേജിൽ പ്രവേശനം നേടുകയും ഒന്നാം സെമസ്റ്റർ ഫീസ് മുഴുവൻ ഒടുക്കുകയും ചെയ്തു. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എസ്എസ്എൽസി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചു ചോദിച്ചപ്പോൾ കോളേജ് ആവശ്യപ്പെട്ടത് ഒരു പ്രവേശന അവസരം നഷ്ടപ്പെട്ടത് കൊണ്ട് മുഴുവൻ ഫീസും വേണമെന്നാണ്.
അധ്യയനം തുടരുന്നില്ല എങ്കിൽ ഫീസ് തുക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നഷ്ടപരിഹാരം നൽകണമെന്ന് പ്രോസ്പെക്ടസിൽ വായിച്ച് വിദ്യാർത്ഥി അംഗീകരിച്ച കാര്യം കോളേജ് വാദിച്ചു എങ്കിലും കോടതി ഇക്കാര്യത്തിൽ വിരുദ്ധ നിലപാടാണ് എടുത്തത്. ഇടക്കാലത്ത് വെച്ച് കോഴ്സ് നിർത്തിയതിൻറെ പേരിൽ വിദ്യാഭ്യാസ രേഖകൾ പിടിച്ചു വയ്ക്കുന്നത് നിയമവിരുദ്ധവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് കേരള ഹൈക്കോടതി. കോളജിന് ആവശ്യമെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥിക്കെതിരെ നടപടി എടുക്കാം. പക്ഷേ നിർബന്ധപൂർവ്വം രേഖകൾ പിടിച്ചുവയ്ക്കാനാവില്ല.
WPC 1275.2017
WPC 14260.2019
നിയമപരമായി നിലനിൽക്കുന്നതല്ല എന്ന കാരണത്താൽ കേസ് നമ്പർ ഇടാതിരിക്കാൻ ആകുമോ?
ഹരിജനങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്ന വകുപ്പ് പ്രകാരമുള്ള കേസ് ആണെങ്കിൽ മുൻകൂർജാമ്യം ഫയൽ ആക്കുന്നതിന് പ്രസ്തുത നിയമത്തിൽ വിലക്കുകൾ ഉണ്ട്.ഇടക്കാലത്ത് നിയമഭേദഗതികൾ ഉണ്ടായെങ്കിലും ഇപ്പോഴും ചില കാര്യങ്ങൾ തർക്കത്തിലാണ്. മദ്രാസ് ഹൈക്കോടതിയിൽ ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റത്തിന് മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുകയും കോടതി രജിസ്ട്രി കേസ് നമ്പർ ഇടാൻ ആകില്ല എന്ന് നിലപാടെടുക്കുകയും അതിൻറെ അടിസ്ഥാനത്തിൽ കേസ് തള്ളുകയും ചെയ്തു. അതിനെതിരെ സുപ്രീം കോടതി പറഞ്ഞത് കോടതി രജിസ്ട്രി ജുഡീഷ്യൽ അധികാരം ഉപയോഗിക്കേണ്ട എന്നാണ്.ഫയൽ ആക്കുന്ന കേസ് നിയമപരമായി നിലനിൽക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള ജുഡീഷ്യൽ അധികാരം കോടതികൾക്കാണ്. അത്തരം അധികാരം രജിസ്ട്രി ഏറ്റെടുക്കേണ്ടതില്ല, രജിസ്ട്രിക്ക് പകുത്തു കൊടുക്കാനുള്ളതുമല്ല. കേസ് വീണ്ടും ബന്ധപ്പെട്ട ബെഞ്ച് മുമ്പാകെ വിളിക്കുന്ന തരത്തിൽ നടപടികളെടുക്കാൻ സുപ്രീംകോടതി മദ്രാസ് ഹൈക്കോടതി രജിസ്ട്രിയോട് ഉത്തരവിട്ടു.
SLP (Crl) 1832.2019
© Sherry J Thomas
സെമിത്തേരിയും, ശ്മശാനവും
ജനിച്ചവരൊക്കെ ഒരിയ്ക്കല്‍ മരിക്കും. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പള്ളിസെമിത്തേരിയില്‍ ഭൗതികശരീരത്തിന്‍റെ അവസാനയാത്ര ചെന്നെത്തും. ഇതരമതവിഭാഗങ്ങള്‍ക്ക് ശവരശരീരം കുഴിച്ചിടുകയും, ഭഹിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ആചാരങ്ങള്‍ ഉണ്ട്.
കേരളത്തില്‍ സെമിത്തേരിയും, ശ്മശാനവും തോന്നുന്നപടി തുടങ്ങുവാനും, നടത്തിക്കൊണ്ടുപോകുവാനും സാധിക്കില്ല. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരമാണ് അതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. 1998-ലെ The Kerala Panchayath Raj (Burial and burning ground) അനുസരിച്ചാണ് സെമിത്തേരിയുടെയും, ശ്മശാനങ്ങളുടേയും, പ്രവര്‍ത്തനചട്ടങ്ങള്‍.
മതസംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമായി മൃതസംസ്കരണത്തെ കാണേണ്ട കാര്യമില്ല. മൃതസംസ്കരണത്തിന് ശ്മശാനങ്ങള്‍ ഒരുക്കുവാന്‍ ഗ്രാമപഞ്ചായത്തിന് ബാധ്യതയുണ്ട്. കേരള പഞ്ചായത്ത് രാജ് നിയമത്തിലെ നിര്‍ദ്ദിഷ്ട ഫോറത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ ശ്മശാനം തുടങ്ങി അതിന് ഉപയോഗിക്കുന്നവരില്‍ നിന്ന് വാടകയും, ഫീസും ഈടാക്കാം. ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ലഭിക്കാതെ പുതിയ ശ്മശാനങ്ങളോ, സെമിത്തേരികളോ സ്ഥാപിക്കുവാനാകില്ല. നിലവിലുള്ള സെമിത്തേരികള്‍ക്കോ, ശ്മശാനങ്ങള്‍ക്കോ, വിസ്തൃതി കൂട്ടണമെങ്കിലും, പുതിയവ ആരംഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പാലിയ്ക്കണം.
ഭൂമിയുടെ വിസ്തൃതി, അതിരുകള്‍, പരിസരം, എന്നിവയൊക്കെ കാണിക്കുന്ന പ്ലാന്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. സെമിത്തേരി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ /സമുദായത്തിന്‍റെ പേരും വ്യക്തമാക്കിയിരിക്കണം. സ്വകാര്യ സെമിത്തേരികള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളിേډല്‍ 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് പഞ്ചായത്ത് ശുപാര്‍ശകളോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖാന്തിരം ജില്ലാ കളക്ടര്‍ക്ക് നല്‍കണം. അപേക്ഷ ലഭിച്ച ഉടനെ തന്നെ ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി അടുത്ത 30 ദിവസത്തിനുള്ളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കണം. തനിക്ക് ലഭിക്കുന്ന അപേക്ഷകളില്‍ പത്ര പരസ്യത്തിലൂടെയും, വില്ലേജ്, പഞ്ചായത്ത് തലങ്ങളിലുള്ള പൊതുഅറിയിപ്പിലൂടെയും, ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായുള്ള എതിര്‍പ്പുകളും, പരാതികളും, ക്ഷണിയ്ക്കും. ലഭിക്കാവുന്ന പരാതികളും, നിര്‍ദ്ദേശങ്ങളും, പരിഗണിച്ചശേഷം ജില്ലാ കളക്ടര്‍ക്ക് ലൈസന്‍സ് അപേക്ഷ സ്വീകരിച്ച് ലൈസന്‍സ് നല്‍കുകയോ, നിരസിക്കുകയോ ചെയ്യാം. എന്തുതന്നെയായാലും അന്തിമതീരുമാനം 6 മാസത്തിനുള്ളില്‍ സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ ബാദ്ധ്യസ്ഥനാണ്. ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരെ 30 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് അപ്പീല്‍ സമര്‍പ്പിക്കാം.
*എന്തൊക്കെയാണ് നിയന്ത്രണങ്ങള്‍?*
തുടങ്ങുവാന്‍ ഉദേശിക്കുന്ന സെമിത്തേരി/ശ്മശാനത്തിന് 50 മീറ്റര്‍ ദൂരപരിധിയില്‍ വീടുകള്‍ ഉണ്ടാകരുത്. വൈദ്യുതി ഉപയോഗിക്കുന്ന സംസ്കരണകേന്ദ്രമോ, ഭൂമിയുമായി ബന്ധം വരാത്തവാള്‍ട്ടുകളോ, ആണെങ്കില്‍ 25 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വീടുകള്‍ ഉണ്ടാകരുത്. ഇത് തീരുമാനിക്കുന്നതിന് ലൈസന്‍സ് നല്‍കുന്നതിന് സമര്‍പ്പിച്ച അപേക്ഷയുടെ തിയതിയാണ് പരിഗണിക്കുന്നത്.
*ലൈസന്‍സ് ലഭിക്കാതെ ഉപയോഗിക്കരുത്.*
ശവക്കല്ലറകള്‍ ക്രമാതീതമായി തിങ്ങി നിറഞ്ഞ സെമിത്തേരികള്‍, പരിസരങ്ങള്‍ക്ക് ആരോഗ്യകരമായ പ്രശ്ങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഞ്ചായത്തുകള്‍ക്ക് ബോധ്യപ്പെട്ടാല്‍ അത്തരം സെമിത്തേരികളില്‍ തുടര്‍ന്നും അടക്കം ചെയ്യുന്നത് നിരോധിക്കാം. അത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന തീരുമാനം ജില്ലാ മെഡിക്കല്‍ ഓഫീസറിന് അയച്ചുകൊടുക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശകളോടെ ജില്ലാകളക്ടര്‍ക്ക് അയച്ചുകൊടുക്കണം. ഉചിതമായ തീരുമാനം എടുക്കുന്ന സമയം സെമിത്തേരി നടത്തിപ്പുകാരന് കേള്‍ക്കുകകൂടി വേണം.
ശവങ്ങള്‍ മറവുചെയ്യുന്ന കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്. 2 മീറ്റര്‍ കുറയാത്ത ആഴമുള്ള കുഴികളിലായിരിക്കണം (താഴ്ന്ന സ്ഥലങ്ങളില്‍ ഇളവുണ്ട്) മറവ് ചെയ്യേണ്ടത്. അടുത്തടുത്ത് മറവു ചെയ്യുമ്പോള്‍ തൊട്ടടുത്തുള്ള കല്ലറയുടെ അതിരില്‍ നിന്നും ചുരുങ്ങിയത് 75 സെ.മീ. എങ്കിലും അകലത്തിലായിരിക്കണം അടുത്തത്. കേസു സംബന്ധമായും മറ്റും ഒരിയ്ക്കല്‍ മറവുചെയ്ത ശവശരീരം വീണ്ടും തുറന്നെടുക്കുന്നതിന് മജിസ്ട്രേറ്റിന്‍റെ രേഖാമൂലമുള്ള ഉത്തരവ് ഉണ്ടായിരിക്കണം. അതോടൊപ്പം ശവശരീരം മറവു ചെയ്യാന്‍/ദഹിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ മാന്യമായി പൊതിയാതെയും/മറയ്ക്കാതെയും, കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്.
© Sherry J Thomas
www.niyamadarsi.com
*ഒരിക്കൽ സംവരണത്തിന്റെ ആനുകൂല്യത്തിൽ കയറിയവർക്ക് പിന്നീട് ജനറൽ കാറ്റഗറിയിലേക്ക് പരിവർത്തനം പാടില്ലെന്ന് സുപ്രീംകോടതി*
സംവരണത്തിൻറെ ആനുകൂല്യത്തോടെ പ്രായത്തിൽ ഇളവ് നേടി ജോലിയിൽ പ്രവേശിച്ച് പട്ടികജാതി-പട്ടികവർഗ, ഒബിസി ഉദ്യോഗാർത്ഥികൽ പിന്നീട് ജനറൽ കാറ്റഗറി ഒഴിവിലേക്ക് പരിഗണിക്കപ്പെടേണ്ട സാഹചര്യം സംബന്ധിച്ച് ചോദ്യം ഉണ്ടായപ്പോഴാണ് ഈ വിധി. ഗുജറാത്തിൽ വനം വകുപ്പിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനത്തിൽ ആണ് തർക്കമുണ്ടായത്.
Civil Appeal 5185.19
© Sherry J Thomas
https://chat.whatsapp.com/4ABB9he1iCV3bUewIQCbiz
*വോട്ടർപട്ടികയിൽ നിന്ന് അന്യായമായി നീക്കം ചെയ്താൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി*
സ്ഥലത്ത് താമസം ഇല്ലാത്തവരെയും മരിച്ചവരെയും മറ്റു കാരണങ്ങളാൽ വോട്ട് ചെയ്യാത്തവരെയും വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നുള്ളത് അവരുടെ വോട്ട് കിട്ടാത്ത രാഷ്ട്രീയ കക്ഷികളുടെ ആവശ്യവും സാമാന്യ രാഷ്ട്രീയരീതിയുമാണ്. വോട്ട് ചെയ്യാൻ ഏതെങ്കിലും കാരണവശാൽ അങ്ങനെ തെറ്റായി പേര് പോയവർ തിരികെഎത്തുമ്പോൾ ആയിരിക്കും അവർ തന്നെ മനസ്സിലാവുന്നത് തങ്ങൾക്ക് വോട്ട് ഇല്ല എന്ന്. എന്നാൽ അത്തരത്തിൽ ആരുടെയെങ്കിലും പേര് വോട്ടർപട്ടികയിൽ നിന്ന് മാറുന്നതിനു മുമ്പ് അവർക്ക് മറുപടി പറയാനുള്ള അവസരം നൽകണമെന്ന് കേരള ഹൈക്കോടതി. പേര് പുനസ്ഥാപിക്കാൻ വോട്ടർ ശ്രമം നടത്തിയില്ല എന്നുള്ളത് അന്യായമായി വോട്ട് നീക്കം ചെയ്തതിന് ന്യായീകരണമായി പറയാനാകില്ല. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 22,23 എന്നിവയുടെ വ്യാഖ്യാനം നടത്തുകയായിരുന്നു കോടതി. ഇക്കാര്യത്തിൽ അന്വേഷണം നടത്തി അന്യായമായി പേരുമാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളാനും നിർദേശമുണ്ട്.
WPC 13684.19
www.niyamadarsi.com
മുതിർന്ന പൗരന്മാരുടെ നിയമം- ഹാജരായില്ലെങ്കിൽ വാറണ്ട് അയക്കാം
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ഉള്ള നിയമത്തിൽ ട്രൈബ്യൂണൽ ആയി പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ് /സബ്കളക്ടർക്ക് കക്ഷികളെ വിളിച്ചുവരുത്തുന്നതിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൻറെ അധികാരങ്ങൾ പ്രയോഗിക്കാം. ആദ്യഘട്ടത്തിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലൂടെ എതിർകക്ഷികൾക്ക് സമൻസ് അയക്കണം. എന്നിട്ടും ഹാജരായില്ലെങ്കിൽ വാറണ്ടിലൂടെ എതിർകക്ഷികളുടെ സാന്നിധ്യം ഉറപ്പാക്കാം.
WPC 31784.2018
© Sherry J Thomas
www.niyamadarsi.com
പോക്കുവരവ് അപേക്ഷ- ഭൂമിയുടെ ക്രയവിക്രയം നിയമപരം ആണോ എന്ന് തഹസിൽദാർ നോക്കേണ്ടതില്ല
അവകാശികൾക്ക് എഴുതിനൽകിയ ആധാരപ്രകാരം ഭൂമി അന്യാധീനപ്പെടുത്താതെയും കടപെടുത്താതെയും അനുഭവിച്ചു വരാനും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ അവകാശികൾ ഭാഗപത്രം പ്രകാരം ഭൂമി ഭാഗിച്ച് എടുക്കുകയും മുൻ ആധാരത്തിലെ വ്യവസ്ഥകൾക്ക് വിപരീതമായി ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടി ഉടമാവകാശപ്പെട്ട് ആധാരം ചെയ്തു. അതിനുശേഷം പോക്കുവരവിനായി അപേക്ഷ നൽകിയപ്പോൾ ആധാരപ്രകാരം കൈമാറ്റം നിയമപരമല്ല എന്ന കാരണത്താൽ തഹസിൽദാർ പോക്കുവരവ് നിഷേധിച്ചു. എന്നാൽ തഹസിൽദാർക്ക് അത്തരം കാര്യങ്ങൾ പരിശോധിക്കുന്നതിനുള്ള അധികാരമില്ല എന്നും അധികാര സീമയ്ക്ക് പുറത്തുള്ള കാര്യങ്ങളെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്നും നിലവിലുള്ള കോടതിവിധികൾ ചൂണ്ടിക്കാട്ടി വീണ്ടും കേരള ഹൈക്കോടതി വിധിച്ചു.
പോക്കുവരവ് വരുത്തി റവന്യൂരേഖകളിൽ രേഖപ്പെടുത്തിയത് കൊണ്ട് ഭൂമിയിൽ അവകാശം സിദ്ധിക്കുകയോ ഇല്ലാതാവുകയോ ഇല്ലാ എന്നാണ് നിയമവ്യവസ്ഥ. ഭൂമി സംബന്ധിച്ച് നിയമപരമായ അവകാശങ്ങൾ പരിഗണിക്കേണ്ടതും തീർപ്പാക്കുന്നതും കോടതികളാണ്. ഇക്കാരണങ്ങൾ കൊണ്ടാണ് നിയമപരമായി അവകാശമില്ല എന്ന കാരണത്താൽ പോക്കുവരവ് നിഷേധിച്ച തഹസിൽദാരുടെ നടപടി
കോടതി റദ്ദാക്കിയത്.
WPC 39769.18
© Sherry J Thomas
www.niyamadarsi.com
മൊബൈൽ ബിൽ അടയ്ക്കാതിരുന്നാൽ ക്രിമിനൽ കുറ്റം ആകുമോ
മൊബൈൽഫോൺ പോസ്റ്റ്പെയ്ഡ് കണക്ഷൻ ബില്ല് തുക അടക്കാതെ ഇരുന്നത് കൊണ്ട് ഫോൺ ഉടമയ്ക്കെതിരെ എതിരെ വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. കൃത്യമായി തുക അടയ്ക്കാമെന്ന് കരാർ വെച്ചിരുന്നു എന്നായിരുന്നു മൊബൈൽഫോൺ കമ്പനിക്കാരുടെ വാദം. എന്നാൽ അത്തരത്തിലുള്ള ഇടപാടുകളിൽ ഒന്നും ചതിയോ വഞ്ചനയോ കാണാനാവില്ലെന്നും അതൊരു സിവിൽ തർക്കമാണെന്നും കണ്ടെത്തിയ കേരള ഹൈക്കോടതി ക്രിമിനൽ കേസ് റദ്ദാക്കി.
Crl MC 1813.2014 dated 8.3.19