Search This Blog

Sunday, July 28, 2019

Police have any authority to freeze transaction with respect of immovable property ?

എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രിമിനൽ കേസ് അന്വേഷണം നടന്നു കൊണ്ടിരിക്കെ പ്രതിയുടെ ഭൂമി വിൽപ്പന നടത്തുന്ന തടഞ്ഞുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥൻ സബ് റജിസ്ട്രാർ ഓഫീസർക്ക് കത്ത് നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ സബ് രജിസ്ട്രാർ ഓഫീസർ അറ്റാച്ച് മെൻറ് രേഖപ്പെടുത്തുകയും തൽഫലമായി പ്രതിക്ക് ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് തടസ്സം ഉണ്ടാവുകയും ചെയ്തു.
പോലീസിന് ഭൂമി ക്രയവിക്രയം തടസ്സപ്പെടുത്താനുള്ള അധികാരമുണ്ടോ ?

അന്വേഷണത്തിന്റെ ഭാഗമായി നഷ്ടം ഈടാക്കി എടുക്കുന്നതിന് ഉപകരിക്കത്തക്ക വിധത്തിൽ പ്രതിയുടെ ഭൂമി സംബന്ധമായ കാര്യങ്ങൾ തുടർ ക്രയവിക്രയങ്ങൾ ഇല്ലാതിരിക്കാൻ പോലീസ് ഇപ്രകാരം ചെയ്യാറുണ്ട്.  ക്രിമിനൽ നടപടിക്രമം വകുപ്പ് 102 അത്തരത്തിലൊരു അധികാരം അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകുന്നില്ല. അതുകൊണ്ടുതന്നെ അത്തരം ഒരു നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയിൽ അറ്റാച്ച്മെൻറ് രേഖപ്പെടുത്താൻ സബ് രജിസ്റ്റർ ഓഫീസർക്കും അധികാരമില്ല. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി കേസിൽ ഉൾപ്പെട്ടു എന്ന് ബോധ്യമുള്ള പ്രതിയുടെ ബാങ്ക് അക്കൗണ്ട് തുടർന്ന് ഇടപാടുകൾ നടത്തുന്നത് തടയാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്.  (2012 3 KLT 600). (1999 7 SCC 685)

https://m.facebook.com/story.php?story_fbid=472145433356722&id=256286001609334

No comments:

Post a Comment