Search This Blog

Tuesday, July 2, 2019

Removal from voter list

*വോട്ടർപട്ടികയിൽ നിന്ന് അന്യായമായി നീക്കം ചെയ്താൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി*

സ്ഥലത്ത് താമസം ഇല്ലാത്തവരെയും മരിച്ചവരെയും മറ്റു കാരണങ്ങളാൽ വോട്ട് ചെയ്യാത്തവരെയും വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നുള്ളത്  അവരുടെ വോട്ട് കിട്ടാത്ത രാഷ്ട്രീയ കക്ഷികളുടെ ആവശ്യവും സാമാന്യ രാഷ്ട്രീയരീതിയുമാണ്. വോട്ട് ചെയ്യാൻ ഏതെങ്കിലും കാരണവശാൽ അങ്ങനെ തെറ്റായി പേര് പോയവർ തിരികെഎത്തുമ്പോൾ ആയിരിക്കും അവർ തന്നെ മനസ്സിലാവുന്നത് തങ്ങൾക്ക് വോട്ട് ഇല്ല എന്ന്. എന്നാൽ അത്തരത്തിൽ ആരുടെയെങ്കിലും പേര് വോട്ടർപട്ടികയിൽ നിന്ന് മാറുന്നതിനു മുമ്പ് അവർക്ക് മറുപടി പറയാനുള്ള അവസരം നൽകണമെന്ന് കേരള ഹൈക്കോടതി. പേര് പുനസ്ഥാപിക്കാൻ വോട്ടർ ശ്രമം നടത്തിയില്ല എന്നുള്ളത് അന്യായമായി വോട്ട് നീക്കം ചെയ്തതിന് ന്യായീകരണമായി പറയാനാകില്ല. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 22,23 എന്നിവയുടെ വ്യാഖ്യാനം നടത്തുകയായിരുന്നു കോടതി. ഇക്കാര്യത്തിൽ അന്വേഷണം നടത്തി അന്യായമായി പേരുമാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളാനും നിർദേശമുണ്ട്.
WPC 13684.19
www.niyamadarsi.com

No comments:

Post a Comment