Search This Blog

Monday, July 22, 2019

discontinuation of course- Can college withheld records of student ?

https://m.facebook.com/story.php?story_fbid=468682737036325&id=256286001609334

തുടരേണ്ട എന്ന് തീരുമാനിച്ച പഠനം- മുഴുവൻ ഫീസും അടച്ചാലേ രേഖകൾ തിരിച്ചു നൽകുകയുള്ളൂ കോളജിന് നിലപാട്  എടുക്കാമോ ? 

വിദ്യാർത്ഥി കോളേജിൽ പ്രവേശനം നേടുകയും ഒന്നാം സെമസ്റ്റർ ഫീസ് മുഴുവൻ ഒടുക്കുകയും ചെയ്തു. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എസ്എസ്എൽസി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചു ചോദിച്ചപ്പോൾ കോളേജ് ആവശ്യപ്പെട്ടത് ഒരു പ്രവേശന അവസരം നഷ്ടപ്പെട്ടത് കൊണ്ട് മുഴുവൻ ഫീസും വേണമെന്നാണ്.

അധ്യയനം തുടരുന്നില്ല എങ്കിൽ ഫീസ് തുക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നഷ്ടപരിഹാരം  നൽകണമെന്ന് പ്രോസ്പെക്ടസിൽ വായിച്ച് വിദ്യാർത്ഥി അംഗീകരിച്ച കാര്യം കോളേജ് വാദിച്ചു എങ്കിലും കോടതി ഇക്കാര്യത്തിൽ വിരുദ്ധ നിലപാടാണ് എടുത്തത്.  ഇടക്കാലത്ത് വെച്ച് കോഴ്സ് നിർത്തിയതിൻറെ പേരിൽ വിദ്യാഭ്യാസ  രേഖകൾ പിടിച്ചു വയ്ക്കുന്നത് നിയമവിരുദ്ധവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് കേരള ഹൈക്കോടതി. കോളജിന് ആവശ്യമെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥിക്കെതിരെ നടപടി എടുക്കാം. പക്ഷേ നിർബന്ധപൂർവ്വം രേഖകൾ പിടിച്ചുവയ്ക്കാനാവില്ല.

WPC 1275.2017
WPC 14260.2019

No comments:

Post a Comment